top of page

അതീതയാഥാര്‍ത്ഥ്യങ്ങളുടെ തിരക്കാഴ്ചകള്‍

എസ്.ആർ. ഹരിത

സംഗ്രഹം

പോസ്റ്റ്മോഡേണ്‍ കാലഘട്ടത്തില്‍ സിനിമയും യാഥാര്‍ത്ഥ ലോകത്ത് നടക്കു വിവിധ സംഭവങ്ങളെയും പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യാന്‍ തുടങ്ങി. എാല്‍ മൂര്‍ത്തമായ സത്യം എാ്െ ഈ സാമൂഹികാവസ്ഥയില്‍ സ്ഥാപിക്കാന്‍ കഴിയില്ല. സത്യം/യാഥാര്‍ത്ഥ്യം എന്നത് പലര്‍ക്കും പല കാഴ്ചപ്പാടില്‍ നീളുന്ന ഒന്നാണ്. സിനിമയില്‍ അതീതയാഥാര്‍ത്ഥ്യം പ്രാഥമികമായി ഒരു ദൃശ്യഭാഷയാണ്. ഒരു വ്യക്തിയെ അവന്‍/അവള്‍ കാണുന്ന കാഴ്ചകളിലൂടെ അവൻ്റെ/അവളുടെ കാമനകളിലേക്കും ആവശ്യങ്ങളിലേക്കും എത്തിനോക്കുന്ന  ദൃശ്യരൂപമാണ് സിനിമ.


താക്കോല്‍ വാക്കുകള്‍: അതീതയാഥാര്‍ത്ഥ്യം, സിമുലേഷന്‍, മാട്രിക്സ്, CGI


എന്താണ് അതീതയാഥാർഥ്യം?

ഫ്രഞ്ച് ഫിലോസഫറായ ജീൻ ബോദ്രിയാർ മുന്നോട്ട് വെച്ച ആശയമാണ് അതീതയാഥാർത്ഥ്യം. യാഥാർത്ഥ്യം ഏത്, പകർപ്പേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ് അതീതയാഥാർത്ഥ്യം. യാഥാര്‍ത്ഥ്യം അതിനെ അനുകരിക്കുന്ന ചിഹ്നങ്ങളാല്‍ മാറ്റി വയ്ക്കപ്പെട്ടു കഴിഞ്ഞു. അച്ചടിയുടെ ആവിര്‍ഭാവത്തോടെ പത്രങ്ങളിലൂടെയും, പിന്നീട് റേഡിയോ, ടെലിവിഷന്‍ എന്നിവയിലൂടെയും സഞ്ചരിച്ച് ഒടുവില്‍ ഇന്‍റര്‍നെറ്റിലെത്തിയപ്പോള്‍ 'യാഥാര്‍ത്ഥ്യം' എന്ന ആശയം തന്നെ പുനര്‍നിര്‍മ്മിക്കപ്പെട്ടു. ചിഹ്നങ്ങളും ബിംബങ്ങളും ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടതാണ് അതീതയാഥാര്‍ത്ഥ്യം. സമകാലിക ലോകത്ത് മൗലികമായ അനുഭവങ്ങളെല്ലാം തന്നെ കൃത്രിമമായി നിര്‍മ്മിക്കാന്‍ കഴിയുന്നു. അതിനാല്‍ പകര്‍പ്പേത്, യാഥാര്‍ത്ഥ്യമേത് എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാതെ വരുന്നു. സൈബർ കഥകൾ പരിശോധിക്കുമ്പോൾ, യാഥാർത്ഥ്യത്തെ സംബന്ധിച്ച സാമ്പ്രദായിക ആശയങ്ങളെ വെല്ലുവിളിക്കുന്ന ഡിജിറ്റൽ പരിസ്ഥിതികൾ, വെർച്വൽ സ്വത്വങ്ങൾ, ഓൺലൈൻ ഇടപെടലുകൾ എന്നിവയിലൂടെയാണ് അതീതയാഥാർത്ഥ്യം പ്രത്യക്ഷമാകുന്നത് എന്ന് കാണാം. യാഥാർത്ഥ്യത്തിന്റെ പകർപ്പുകളും, പ്രതിനിധാനങ്ങളും യാഥാർത്ഥ്യത്തെക്കാൾ പ്രാധാന്യമർഹിക്കുന്നു എന്നാണ് ബോദ്രിയാറിന്റെ സിമുലേഷൻ, സിമുലാക്ര എന്നിവ സംബന്ധിച്ച സിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നത്.    യാഥാര്‍ത്ഥ്യവും കാല്പനികതയും ഇഴുകിച്ചേര്‍ന്ന്  സൃഷ്ടിക്കുന്ന  അതീതയാഥാര്‍ത്ഥ്യത്തിന്‍റെ ലോകത്താണ് നാം ഇന്ന്  ജീവിക്കുന്നത്. ഏതൊരു സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനത്തിലും ഈ പ്രതിഭാസം പ്രകടമാണ്. സന്തോഷം നിറഞ്ഞ ജീവിതം അഭിലഷിക്കുന്ന മനുഷ്യന്‍ യാഥാർത്ഥ്യങ്ങളുടെ കടുപ്പത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനായി കാല്പനികതകള്‍ നെയ്തെടുക്കുന്നു. അത്  എഴുത്തായും, സംഗീതമായും, മറ്റു കലാരൂപങ്ങളായും, ഇവയുടെ എല്ലാം സമ്മിശ്ര സാന്നിധ്യമായ സിനിമയായും രൂപം കൊള്ളുന്നു. യഥാര്‍ത്ഥ ലോകത്തിനപ്പുറം നില്‍ക്കുന്ന  റീല്‍ ലോകം ജനമനസ്സുകളെ ആഴത്തില്‍ പിടിച്ചുലക്കുന്നു. ഈ രണ്ട് ലോകങ്ങള്‍ക്കുമിടയിലുള്ള അതിരുകള്‍ തിരിച്ചറിയാന്‍ പ്രയാസപ്പെടുമ്പോള്‍ അതീത യാഥാര്‍ത്ഥ്യത്തിന്‍റേതായ ഒരു പുതുലോകം അഭ്രപാളികളിലും സൃഷ്ടിക്കപ്പെടും.

ദൃശ്യ ഭാഷയെ അതീതയാഥാര്‍ഥ്യത്തിന്‍റെ അടിസ്ഥാനമായി കണക്കാക്കാം. പരസ്യങ്ങളാണ് ഇതിന്‍റെ മികച്ച ഉദാഹരണങ്ങള്‍. ഉപരിപ്ലവതയിലൂന്നി നിന്നുകൊണ്ട് സങ്കീര്‍ണ്ണമായ മാനുഷിക വ്യവഹാരങ്ങളെ അത് നിസ്സാരവത്കരിക്കുന്നു. ഒരു തരത്തില്‍ ഉള്ളടക്കത്തേക്കാള്‍ രൂപത്തില്‍, അധിഷ്ടിതമാണ് അതീതയാഥാര്‍ത്ഥ്യം. ചിത്രങ്ങളിലൂടെ, മാതൃകകളിലൂടെയാണ്  ഹൈപ്പര്‍ റിയാലിറ്റിയുടെ  അവ്യക്തതകള്‍ കൂടുതല്‍ തെളിഞ്ഞു വരുന്നത്.  കാരണം ഇവയ്ക്ക് പ്രതികരണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.  മനുഷ്യന്‍റെ കാമനകളോട് നേരിട്ട് സംവദിക്കാനും അതിലൂടെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെങ്കിലും അതിനേക്കാള്‍ മികച്ച ലോകം സൃഷ്ടിക്കാനും കഴിയുന്നു.

ജീവിതത്തിന്‍റെ കണ്ണാടിയാണ് സാഹിത്യം, സമൂഹത്തിന്‍റെ എല്ലാ കോണുകളെയും അത് ഉറ്റുനോക്കുകയും. ജീവിതത്തിന്‍റെ എല്ലാ മുഖങ്ങളെയും അത് വാക്കുകളിലേക്ക് ഉള്‍ച്ചേര്‍ക്കുകായും ചെയ്യുന്നുണ്ട്. അതെ പോലെയാണ് സിനിമയും, കണ്ടതിനും കേട്ടതിനും അപ്പുറം, കാണാത്ത ജീവിതങ്ങളും, അറിയാത്ത ജീവനുകളെയും കാഴ്ചക്കാരന്‍റെ മനസിലേക്ക് എത്തിക്കുന്നു. ഇന്ദ്രിയാനുഭവങ്ങളുടെ പുതിയ ലോകം സൃഷ്ടിക്കാന്‍ സിനിമയോളം സംവേദനക്ഷമമായ മാധ്യമങ്ങളില്ല. കാണുന്ന കാഴ്ചകളിലെല്ലാം നൂറു നൂറു ലോകങ്ങള്‍, ഒരേ കഥാപാത്രത്തിന്‍റെ, ഒരേ അഭിനയമൂഹൂര്‍ത്തങ്ങളുടെ നൂറു നൂറു വ്യാഖ്യാനങ്ങള്‍ ഉയര്‍ത്താന്‍ സിനിമക്ക് കഴിയും. കെട്ടുകഥയോ അനുഭവങ്ങളോ, നടക്കാന്‍ സാധ്യത ഉള്ള സംഭവങ്ങളോ എന്തെന്തും ആവിഷ്കരിക്കരിക്കാന്‍ പാകത്തിന് വിശാലമാണ്  സിനിമയുടെ സൈദ്ധാന്തിക പരിസരം. സ്ക്രീനില്‍ കഥാപാത്രം അഭിനയിച്ചു ഫലിപ്പിക്കുന്ന ഓരോ കഥാമുഹൂര്‍ത്തങ്ങളും, അവ യാഥാര്‍ത്ഥ്യത്തില്‍ നിന്ന്  എത്ര അകലെയാണെങ്കിലും, ലേബലുകളില്ലാതെ സ്വീകരിക്കാന്‍ പ്രേക്ഷകന്‍ തുനിയുന്നത് സിനിമ സൃഷ്ടിക്കുന്ന അതീതയാഥാര്‍ത്ഥ്യമാണ്.

 

 

ഹൈപ്പര്‍ റിയാലിറ്റി സിനിമയില്‍

അതീതയാഥാര്‍ഥ്യം പ്രമേയമായി വരുന്ന ഒരുപിടി സിനിമകളുണ്ട്.  പടിഞ്ഞാറന്‍ സിനിമാലോകമാണ് ഇതിനെ നന്നായി ഉപയോഗിച്ചിരിക്കുന്നത്. വാച്ചോവ്സ്കി സഹോദരങ്ങള്‍ സംവിധാനം ചെയ്ത ‘ദി മാട്രിക്സ്’  തന്നെയാണ് മികച്ച ഉദാഹരണം. ബോദ്രിയറിന്‍റെ ആശയമായ അതീതയാഥാര്‍ത്ഥ്യത്തിന്‍റെ സ്വാധീനമുള്ള സിനിമയാണിത്. മനുഷ്യകുലം ഒന്നാകെ യന്ത്രങ്ങളുടെ ഒരു നെറ്റ് വര്‍ക്കിന്  അടിമപ്പെട്ടുകിടക്കുകയാണെന്ന തിരിച്ചറിവ് വളരെ കുറച്ച് ആളുകള്‍ക്ക് ഉണ്ടാകുന്നതും തുടര്‍ന്നുണ്ടാവുന്ന സംഘര്‍ഷങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മെഷീനുകള്‍ അവരുടെ വെര്‍ച്വല്‍ ലോകത്തേക്ക് അടിമപ്പെടുത്തിയിരിക്കുന്ന മനുഷ്യകുലത്തെയാണ് സിനിമ വരച്ചുകാണിക്കുത്. മനുഷ്യന്‍റെ വെര്‍ച്വല്‍ കാമനകളുടെ സാക്ഷ്യമാണ് മാട്രിക്സ് എന്ന സിനിമയെ പോസ്റ്മോഡേണ്‍ ലോകത്ത് പ്രസക്തമാക്കുന്നത്. മൗലികതയും അര്‍ത്ഥവും അതിന്‍റെ പകര്‍പ്പുകളാല്‍ മാറ്റിവെക്കപ്പെടുമ്പോഴുള്ളള ആശങ്കയും കഥാസന്ദര്‍ഭങ്ങളില്‍ ഉയർന്നു വരുന്നു.

ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടെര്‍മിനേറ്റര്‍ സിനിമയും ഇത് പോലെ, കൃത്രിമ ബുദ്ധിയുടെ ലോകത്തെയാണ് കാണിക്കുന്നത്. റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത ബ്ലേഡ് റണ്ണറും ഇത്തരത്തില്‍ പോസ്റ്റ് മോഡേണ്‍ സാധ്യതകളെ കുറിക്കുന്ന സിനിമയാണ്. യാഥാര്‍ത്ഥ്യവും കൃത്രിമത്തവും തമ്മിലുള്ള വ്യത്യാസമാണ് ഇതില്‍ പ്രശ്നവിഷയമായി വരുന്നത്.  പാഠാത്മക റഫറന്‍സുകളുടെയും, ചിത്രങ്ങളുടെയും ഒരു സഞ്ചയമാണ് ബ്ലേഡ് റണ്ണര്‍. ഹൈപ്പര്‍ ഐഡന്‍റിറ്റിയും, സ്ഥലകാലങ്ങളുടെ ചുരുക്കവും, പ്രശ്നാത്മകമായ ചരിത്രവും ചേര്‍ത്തൊരുക്കുന്ന പാസ്റ്റിഷ് ലോകമാണ് ഈ സിനിമ മുന്നോട്ട് വെക്കുന്നത്. സമയം, ചരിത്രം, ഉന്നത/നിമ്ന സംസ്കാരങ്ങള്‍ ഇവ തമ്മിലുള്ള  ബന്ധവും വ്യത്യസ്തതകളും എല്ലാം താറുമാറാകുന്ന രീതിയാണ് ഈ സിനിമയുടേത്.

പാശ്ചാത്യ സിനിമ ലോകം ഹൈപ്പര്‍ റിയാലിറ്റിയെ സിമുലേഷന്‍റെയും സി ജി ഐയുടെയും സൈബര്‍ പരിസരങ്ങളിലാണ് വിലയിരുത്തുത്. ദൃശ്യവിസ്മയങ്ങളുടെ ലോകത്തിനാണ് കഥാതന്തുവിനേക്കാള്‍ പ്രാധാന്യം. ഒരുകാലത്തു യഥാര്‍ത്ഥ ജീവിതം ജീവിച്ചറിഞ്ഞതിനേക്കാള്‍, ഇവ അനുകരണങ്ങള്‍ക്ക് വഴി മാറിയിരിക്കുന്നു. യഥാര്‍ത്ഥ ബന്ധങ്ങള്‍ക്കു പകരം ദൃശ്യ വിസ്മയങ്ങള്‍ നിറഞ്ഞ  സമൂഹമാണ് ഇന്നുള്ളത് സങ്കീര്‍ണ്ണ സാങ്കേതികജ്ഞാനം, പ്രലോഭനശേഷി, നിമഗ്നശേഷിയും വാണിജ്യ  സ്വഭാവമുള്ളതുമായ സിനിമകള്‍ സമകാലിക സംസ്കാരത്തിന്‍റെ ഭാഗമായി മാറി കഴിഞ്ഞു.

മലയാള സിനിമയുടെ ഹൈപ്പര്‍ റിയല്‍ അനുഭവ പരിസരങ്ങള്‍

കേരളീയ പരിസരത്തില്‍ സിനിമ വ്യവസായവും അതിന്‍റെ സൈദ്ധാന്തിക പശ്ചാത്തലവും വ്യത്യസ്തമാണ്. സാങ്കേതിക മുന്നേറ്റം കൃത്യമായി സ്വീകരിക്കുകയും ലോക സിനിമ ചരിത്രത്തില്‍ അടയാളം ശേഷിപ്പിക്കാന്‍ പോന്ന സിനിമകള്‍ ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന വ്യവസായമാണ് ഇന്ന് മലയാള സിനിമ. കഥയിലും കഥാപാത്ര സൃഷ്ടിയിലും, കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന  സിനിമകളാണ് മലയാളത്തിൽ ഭൂരിഭാഗവും. ഓരോ കാലഘട്ടത്തിലും തനത് സംസ്കാരത്തിന് അകത്തും പുറത്തും നില്‍ക്കുന്ന സിനിമകളും കള്‍ട്ടുകളും മലയാളികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

ഭാഷയും വേഷവും ദേശവും രുചിയും നിറവും എല്ലാം മികവുറ്റ പകര്‍പ്പുകള്‍ ആവുന്ന വിസ്മയലോകമാണ് സിനിമ. ഇവിടെ വ്യക്തികളെക്കാള്‍, കഥാപാത്രങ്ങളാണ് നിലനില്‍ക്കുന്നത്. യാഥാര്‍ത്ഥ മനുഷ്യന്‍ ഏത്, കഥാപാത്രം ഏത് എന്ന് ഒരു നിമിഷം ചിന്തിക്കേണ്ടി വരുമ്പോള്‍ സിനിമ അതീത യാഥാര്‍ത്ഥ്യത്തിന്‍റെ ലോകത്തേക്ക് കടന്നു കഴിഞ്ഞു. ജീവ ചരിത്രപരമായ കഥകളില്‍ മാത്രമാണ് ഈ പ്രവണതയുള്ളതെന്ന് പറയാന്‍ കഴിയില്ല. പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി, ചാലക്കുടിക്കാരന്‍ ചങ്ങാതി, ആമി, ക്ലിന്‍റ് എന്നീ ജീവചരിത്ര സിനിമകള്‍ എല്ലാം അവയിലെ കേന്ദ്രകഥാപാത്രം കടന്നു പോയ ജീവിത പരിസരങ്ങളെ ആസ്പദമാക്കിയുള്ളവയാണ്. കഥാപാത്രത്തിന്‍റെ ജീവിതം പകര്‍ത്തുമ്പോള്‍ യാഥാര്‍ത്യത്തെക്കാള്‍ യാഥാര്‍ത്ഥമായതെന്ന തോന്നുന്ന സാഹചര്യം ഉയർന്നു വന്നേക്കാം. കാരണം, യഥാര്‍ത്ഥ മനുഷ്യന്‍ ആ ജീവിത സാഹചര്യങ്ങള്‍ ജീവിച്ചു കഴിഞ്ഞതാണ്, അതിലെ സംഘര്‍ഷങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന കര്‍മ്മമാണ് നടന്/ നടിക്കുള്ളത്. അവര്‍ക്ക് റെഫെറസ് നേടാനുള്ള സാഹചര്യങ്ങളുണ്ട്.

‘എന്ന് നിന്‍റെ മൊയ്ദീന്‍' എന്ന സിനിമയില്‍ കാഞ്ചന മാല ജീവിച്ചിരിക്കെ തന്നെയാണ്, പാര്‍വതി എന്ന നടിയെ, അവര്‍ അഭിനയിച്ചു ഫലിപ്പിച്ച പ്രണയത്തെ ലോകം നെഞ്ചോട്ചേര്‍ത്തത്. ഇവിടെ സാങ്കേതികമായ സിമുലാക്ര മാത്രമല്ല പ്രവര്‍ത്തിച്ചിരിക്കുന്നത്. വൈകാരികമായ പകര്‍പ്പുകളും,  അഭിനയ മികവും എടുത്തു പറയേണ്ടതാണ്. ഏറ്റവും ഒടുവില്‍, അതായത് 2024ല്‍ പുറത്തിറങ്ങിയ പ്രിത്വിരാജ് ചിത്രമായ ‘ആടുജീവിതം’ നോക്കുക. ബെന്യാമിന്‍ എഴുതിയ ആടുജീവിതം, ബ്ലെസ്സിയുടെ സംവിധാനത്തില്‍ പ്രിത്വിരാജ് സുകുമാരന്‍ നജീബായി അഭിനയിച്ച ആടുജീവിതം, ഇത് രണ്ടും പറയുന്നത് നജീബിന്‍റെ കഥയാണ്. സൗദി അറേബിയയിലെ നരകതുല്യമായ അടിമ ജീവിതം നയിക്കുന്ന നജീബിനെ അക്ഷരങ്ങളായും, ദൃശ്യമായും മലയാളികള്‍ അറിഞ്ഞു. ജീവിതം പുസ്തകമായപ്പോഴും, പുസ്തകം ജീവിതം ആയപ്പോഴും അതീതയാഥാര്‍ത്ഥ്യത്തെ കുറിക്കുന്ന പകര്‍പ്പുകളായി പരിണമിച്ചു.

‘ആടുജീവിതം’ സിനിമയുടെ പല അഭിമുഖങ്ങളിലും പ്രിത്വിരാജ് താന്‍ നജീബെന്ന മനുഷ്യന്‍ ജീവിച്ച ദുരിതത്തെ സ്ക്രീനിലേക്ക് എത്തിക്കാന്‍ സ്വന്തം ശരീരത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച പറയുന്നുണ്ട്. പട്ടിണി കിടന്ന്  മരണത്തിന്‍റെ വക്കോളം എത്തിയ നജീബും ഹക്കീമും സിനിമയിലെക്കെത്തുമ്പോള്‍ അഭിനേതാക്കളും അതെ ശാരീരിക സ്ഥിതിയിലേക്ക് സ്വയം എത്തുകയാണ് ചെയ്തത്. അത് വിദഗ്ധരുടെ കൃത്യമായ മേല്‍നോട്ടത്തിലായിരുന്നു എതാണ് വസ്തുത. എങ്കിലും സ്ക്രീനില്‍ നജീബിന്‍റെ ദുരിതം കണ്ട് കണ്ണ് നിറയുന്ന ഓരോ പ്രേക്ഷകനും യഥാര്‍ത്ഥ നജീബിനെ അല്ല കാണുന്നത്. ഒരു പകര്‍പ്പിനെയാണ്, അയാളുടെ ദിനരാത്രങ്ങളെ പുനഃസൃഷ്ടിച്ച ഒരു നടനിലൂടെയാണ് നജീബിന്‍റെ ജീവിതം വെള്ളിത്തിരയില്‍ പങ്കുവെക്കപ്പെടുന്നത്.

ആടുജീവിതത്തിന്‍റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും സിമുലേഷന്‍റെ യുക്തിയാണ് പ്രയോഗിച്ചിരിക്കുന്നത്. ഡെഡ് ലൈന്‍ ഹോളിവുഡ് ആദ്യം പുറത്തിറക്കിയ ട്രെയിലര്‍ ബ്ലെസി അംഗീകരിക്കാതിരിക്കുകയും അതിന്‍റെ കാരണമായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായിട്ടില്ല എന്ന വാദം മുന്നോട്ട് വെക്കുകയും ചെയ്തു. പിന്നീട്  ഇതേ ട്രെയിലര്‍ തയൊണ് പ്രൊഡക്ഷന്‍ ടീം ഔദ്യോഗികമായി പുറത്തിറക്കിയത് എന്നതും ശ്രദ്ധേയമാണ്. 2023 ഡിസംബറില്‍ പോസ്റ്ററുകള്‍ രൂപകല്‍പന ചെയ്യാനുള്ള ക്ഷണവും ആരാധകര്‍ക്ക് പ്രൊഡക്ഷന്‍ ടീമില്‍ നിന്ന്  ലഭിച്ചിരുന്നു. സിനിമയുടെ ചിത്രീകരണ വേളയില്‍ കൊറോണ സംബന്ധിയായ കഷ്ടപ്പാടുകള്‍ കാണിക്കുന്ന ഒരു വീഡിയോ കൂടെ 2024 ഫെബ്രുവരിയില്‍ ടീം പുറത്തുവിട്ടു.  thegoatlifefilm.com എന്ന പേരില്‍ ഒരു വെബ്സൈറ്റ് തന്നെ ഈ സിനിമയുടെ പ്രചാരണത്തിനായി ഒരുക്കിയിരുന്നു  എന്നതും  ശ്രദ്ധേയമാണ്.

പകര്‍പ്പുകളുടെ യുക്തിയാണ് ഇത്തരം സിനിമകള്‍ സ്വീകരിക്കുന്നത്. ഒരിക്കല്‍ ഒരാളോ ഒരു കൂട്ടം ആളുകളോ ജീവിച്ച ജീവിതം മികച്ച രീതിയില്‍ പകര്‍ത്തിയെടുക്കുന്നതില്‍ സാങ്കേതിക മികവും സര്‍ഗാത്മകതയും മത്സരിക്കുന്ന കാഴ്ച സമകാലിക മലയാള സിനിമയുടെ മുഖമുദ്രയാണ്. തമിഴ്നാട്ടിലടക്കം 50 കോടിക്ക് മേലെ കളക്ഷന്‍ നേടിയ 'മഞ്ഞുമ്മല്‍ ബോയ്സ്', സൗഹൃദത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥ പറയുന്നു. 2006ല്‍ നട യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. സാധാരണക്കരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കൊടൈക്കനാല്‍ യാത്രയും, കൂട്ടത്തില്‍ ഒരാള്‍ ഗുണ കേവില്‍ കുടുങ്ങി പോകുകയും പോലീസും ഫയര്‍ ഫോഴ്സും പോലും നിസ്സഹായരായി നിന്ന  ഘട്ടത്തില്‍, തങ്ങളുടെ സുഹൃത്തിനെ മരണത്തിന് വിട്ടു കൊടുക്കാഞ്ഞ ഒരു സൗഹൃദ വലയത്തെയാണ് സിനിമ വരച്ചു കാണിക്കുത്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെ അണിനിരത്തികൊണ്ട് ചിദംബരം സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ആയതിനു പിന്നാലെ യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്സിന്‍റെ നിരവധി ഇന്‍റര്‍വ്യൂകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒരാള്‍ മരിച്ചു ജീവിച്ചു വന്ന സന്ദര്‍ഭത്തെ അതിന്‍റെ തനിമയോട് കൂടി തന്നെ സിനിമ പകര്‍ത്തി എടുത്തിരുന്നു എന്ന ഇവരുടെ സാക്ഷ്യം തന്നെ പകര്‍പ്പുകളുടെ വിലയെ സൂചിപ്പിക്കുന്നതാണ്.

ഗുണാ(1991) എ തമിഴ് സിനിമയിലെ ‘കണ്മണി അന്‍മ്പോട് കാതലന്‍…’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ സമര്‍ത്ഥമായ ഉപയോഗവും മഞ്ഞുമ്മല്‍ ബോയ്സിനെ വ്യത്യസ്തമാക്കുന്നുണ്ട്. തമിഴ് ഭാഷയില്‍ പ്രണയത്തെ കുറിക്കുന്ന ഗാനം, സൗഹൃദത്തിന്‍റെ നിറങ്ങളായി മാറുന്ന കാഴ്ചയാണ് സിനിമയിലുള്ളത്. 'ഇതു മനിതന്‍ ഉണര്‍ന്തു കൊള്ള, മനിത കാതല്‍ അല്ലൈ/ അതെയും താണ്ടി പുനിതമാനതു!' എന്ന വരികളിലൂടെ സുഭാഷിനെ കുട്ടന്‍ മരണത്തിന്‍റെ കയത്തില്‍ നിന്ന്   ജീവിതത്തിന്‍റെ വെളിച്ചത്തിലേക്ക് കൊണ്ട് വരുന്ന കാഴ്ചയാണ് ദക്ഷിണ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഭാഷയുടെ അതിര്‍വരമ്പുകളെ അതിലംഘിച്ചു കൊണ്ട് ഏറ്റെടുത്തത്.

‘Devil’s kitchen’ എന്നറിയപ്പെടുന്ന കൊടൈക്കനാലിലെ ഗുണ കേവ്സ് പോലും സമര്‍ത്ഥമായ സെറ്റ് ആയിരുന്നു എന്നതും ഹൈപ്പര്‍ റിയല്‍ പകര്‍പ്പുകളുടെ ഉദാഹരണമാണ്. ആര്‍ട്ട് ഡിറക്ടറായ അജയന്‍ ചാലിശ്ശേരിയും കൂട്ടരും ചേർന്ന് ഗുണകേവിന്‍റെ മാതൃക ഒരുക്കിയത് 2 മാസത്തോളം സമയം എടുത്താണ്. യഥാര്‍ത്ഥ ജീവിതത്തിലെ മഞ്ഞുമ്മല്‍ ബോയ്സ് അവരുടെ വിനോദയാത്രയില്‍ പകര്‍ത്തിയ മരത്തിനു മുകളില്‍ എല്ലാവരും നില്‍ക്കുന്ന ചിത്രം പോലും അതെ മരത്തിന്‍റെ പകർപ്പൊരുക്കി സിനിമയില്‍ കാണിച്ചിട്ടുണ്ട്. പകര്‍പ്പുകളുടെ ദൃശ്യവിസ്മയമാണ് ഇവയെല്ലാം.

ഒടുവില്‍ റിലീസായ ഒന്ന് രണ്ടു ചലച്ചിത്രങ്ങള്‍ മാത്രമാണ് എവിടെ എടുത്തു പറഞ്ഞിട്ടുള്ളത് എങ്കിലും മലയാള സിനിമയുടെ ദീര്‍ഘമായ ചരിത്രത്തില്‍ യാഥാര്‍ത്ഥ്യങ്ങളെ പകര്‍പ്പുകളുടെ അതിപ്രസരത്തില്‍ മൂടുന്ന നിരവധി സിനിമകള്‍ ചൂണ്ടിക്കാണിക്കാം. പ്രധിനിധാനങ്ങള്‍ക്കാണ്  ഇവിടെ പ്രസക്തി. കാഴ്ചയുടെയും കാമനകളുടെയും അയഥാര്‍ത്ഥ ലോകങ്ങള്‍ സൃഷ്ടിക്കാന്‍ സിനിമ പോലെ മറ്റൊരു മാധ്യമമില്ല. തങ്ങളെ തന്നെ യാഥാര്‍ത്ഥ്യമാക്കുന്ന സാങ്കല്‍പ്പിക നിലനില്‍പ്പിന്‍റെ ലോകമാണ് സിനിമയുടേത്. നാടകീയമായ കാഴ്ച്ചാനുഭവങ്ങളെ തുറിടുതിലൂടെ കാഴ്ചകാരനെയും അതിന്‍റെ ലാബറിന്തിലേക്ക് സിനിമ ആകര്‍ഷിച്ചു കൊണ്ടുപോകുന്നു.

 

References

·       Baudrillard Jean, 1994, Simulacra and Simulations, Shiela Faria Glaser (trans) Ann Arbor : University of Michigan Press.

 

 

 


എസ്.ആർ. ഹരിത

റിസർച്ച് സ്കോളർ

ഡിപ്പാർട്ട്മെൻ്റ് ഓഫ് മലയാളം, എസ്എൻ കോളേജ്, കൊല്ലം

Ph: 9745242525

 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page