top of page

അതിരുകടക്കുന്ന അധിനിവേശം !!!

അർച്ചന  പി. ജെ. 


സംഗ്രഹം

കേരളത്തിലെ വനമേഖലയിൽ  അധിനിവേശ സസ്യങ്ങളുടെ വളർച്ച  വ്യാപകമായിരിക്കുകയാണ്.തദ്ദേശീയ സസ്യങ്ങളുടെ വളർച്ചയ്ക്ക് ഭീഷണിയായി മാറുന്ന ഇത്തരം അധിനിവേശ സസ്യങ്ങൾ അമിത വേഗത്തിൽ   വനമേഖലകളിൽ പടർന്നു  വളരുകയാണ്. ഇത് പരിസ്ഥിതിക്ക് വളരെയധികം ദോഷം ചെയ്യുന്നതായി പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു.ഇത്തരം സസ്യങ്ങളുടെ വളർച്ച ഹെക്ടർ കണക്കിന് വനശോഷണത്തിന് കാരണമാകുമെന്നും പഠനത്തിൽ പറയുന്നു.    തൃശൂർ പീച്ചിയിലെ  കേരള വനഗവേഷണ കേന്ദ്രംകണ്ടെത്തിയ ചിലയിനം അധിനിവേശ സസ്യങ്ങൾ കേരളം , തമിഴ്നാട്, കർണാടക അതിർത്തി വനമേഖലകളിൽ പടർന്നു പിടിക്കുകയാണ്. വിവിധതരം രാജ്യങ്ങളിൽ നിന്ന് കടന്നു വന്ന ഇത്തരം സസ്യങ്ങൾ കേരളത്തിലെ തനത് സസ്യ സമ്പത്തിന്റെ നാശത്തിന് കാരണമാകുന്നു. വേണ്ട രീതിയിൽ ഇതിൻറെ കടന്നുകയറ്റം ഒരു പരിധിവരെ എങ്കിലും തടഞ്ഞില്ലെങ്കിൽ പല നാടൻ സസ്യങ്ങളും വംശനാശഭീഷണിയിലേക്ക് എത്തിച്ചേരും എന്നതിൽ സംശയം വേണ്ട.  വള്ളിച്ചെടികളും ചെറു മരങ്ങളും കുറ്റിച്ചെടികളും ഒക്കെയാണ്   കൂടുതലായും അധിനിവേശ  സസ്യങ്ങളിൽപെട്ടവർ. പുൽമേടുകളെയും വനാന്തരങ്ങളെയും  സസ്യങ്ങളുടെ വളർച്ച സാരമായി ബാധിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിനെ ഒരു പരിധിവരെ എങ്കിലും ചേർത്തുനിർത്തുന്നതിന് ശാസ്ത്രീയമായ പ്രതിരോധ മാർഗം  തേടേണ്ടത് അത്യാവശ്യമാണ്.


 താക്കോൽ വാക്കുകൾ: അധിനിവേശ സസ്യങ്ങൾ (Invasive species), വംശനാശ ഭീഷണി (Extinction), സാമൂഹിക വനവൽക്കരണ വിഭാഗം (Social Forestry Department  )

 


നിരവധി അധിനിവേശ സസ്യങ്ങൾ തീവണ്ടി വഴിയും വിമാനമാർഗ്ഗത്തിലൂടെയും കപ്പൽ മാർഗ്ഗത്തിലൂടെയും നമ്മുടെ നാട്ടിലേക്ക് കടന്നു വരികയും നമ്മുടെ തനതായ സസ്യസമ്പത്തിനെ നശിപ്പിക്കുകയും ചെയ്യുന്ന കാഴ്ച നിത്യമാണ്.ഭംഗിയിൽ കാണാൻ നല്ല പുഷ്പങ്ങൾ ഉള്ളതിനാൽ പല വീടുകളിലും അലങ്കാര ചെടികൾ ആയി ഇവ വളർത്താറുണ്ട്.  അധിനിവേശ സസ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സസ്യങ്ങൾ അവരുടെ ജന്മ സ്ഥലത്തുനിന്നും പുതിയ പ്രദേശത്തേക്ക്  മനുഷ്യൻറെ  പ്രവർത്തികൾ മൂലമോ മറ്റ് പരിസ്ഥിതി  അസന്തുലിതാവസ്ഥ മൂലമോ എത്തിച്ചേരുകയും, എത്തിച്ചേരുന്ന പ്രദേശത്തെ സസ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും വളർച്ചയെ സാരമായി ബാധിക്കുകയും  ചെയ്യുന്നു. അധിനിവേശ സസ്യങ്ങൾ (Invasive species) പൊതുവേ വളരെ വേഗത്തിൽ വ്യാപിക്കുകയും അവ വളരുന്ന പ്രദേശങ്ങളിലെ പ്രാദേശിക സസ്യങ്ങളെ വളരാൻ അനുവദിക്കാതെ സ്വയം വളർച്ച വേഗത്തിൽ നടത്തുകയും ചെയ്യുന്നു. ഇവയ്ക്ക് പ്രാദേശിക പ്രതിരോധം കുറവായതിനാൽ വളർച്ചയുടെ നിയന്ത്രണം നഷ്ടപ്പെടുന്നു. അധികമായി വളർച്ച കാണിക്കുന്ന ഇത്തരം സസ്യങ്ങൾ പ്രദേശങ്ങളിലെ പാരിസ്ഥിതിക ഘടകങ്ങളായ ഭൂഗർഭജലം, മണ്ണിൻറെ സ്വഭാവം, ഓക്സിജൻ  തുടങ്ങിയവയെ മാറ്റിമറിച്ചേക്കാം.ഒരു പ്രദേശത്തെ ജീവിവർഗങ്ങൾക്ക് ഭീഷണി ഉയർത്തി മറ്റൊരു പ്രദേശത്തു നിന്നും അവിടെ കടന്നു കൂടുകയും പ്രത്യുൽപാദനം നടത്തുകയും ചെയ്യുന്ന പ്രവർത്തനത്തെയാണ് ജൈവാധിനിവേശം എന്ന് പറയുന്നത്. തദ്ദേശീയമായി കാണുന്ന പല ചെടികളെയും വംശനാശഭീഷണിയിലേക്ക് എത്തിക്കുന്നത് ഇത്തരം ജൈവാധിനിവേശം കൊണ്ടാണ്.ഇത്തരം അധിനിവേശ സസ്യങ്ങൾ പൊതുവേ പെട്ടെന്ന് വളരാൻ കഴിവുള്ളവയും പ്രത്യുൽപാദനശേഷി വളരെ കൂടുതലുള്ളവയുമാണ് ഇതു കാരണം വളരെ വേഗത്തിൽ വ്യാപിക്കുന്നതിന് കാരണമാകാറുണ്ട്.പുതിയ പരിസ്ഥിതിയുമായി പെട്ടെന്ന് പൊരുത്തപ്പെടാനുള്ള കഴിവ് ഇവയുടെ പ്രത്യേകതയാണ്. കാറ്റ് ,ശക്തമായ ചക്രവാദങ്ങൾ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങൾ വഴി ചെറിയയിനം സസ്യങ്ങളും അവയുടെ വിത്തുകളും ദൂര സഞ്ചാരത്തിലൂടെ നമ്മുടെ സ്ഥലങ്ങളിലേക്ക് എത്താറുണ്ട്.    ആസ്റ്റർഎസിയെ(Asteraceae) എന്ന സൂര്യകാന്തി കുടുംബത്തിൽപ്പെട്ട സസ്യങ്ങളാണ് കൂടുതലായും കാറ്റ് വഴി പരാഗണം നടത്തുന്നത്. ഭൂമിയിൽ എല്ലായിടവും കാണപ്പെടുന്ന ഒരു സസ്യ കുടുംബമാണ് ആസ്റ്റർഎസിയെ(Asteraceae).ദേശാടന  പക്ഷികൾ വഴിയും,കാറ്റ്  വഴിയും പ്രത്യുൽപാദനം നടത്തുന്ന സസ്യങ്ങൾ ആണ്  കൂടുതലായും അധിനിവേശ സസ്യങ്ങൾ .അധിനിവേശ സസ്യങ്ങൾ ഒരു പ്രദേശത്തെ  മാറിയ ജൈവ സാഹചര്യങ്ങളിൽ നിന്ന് അവ ചെന്നെത്തുന്ന മറ്റു സ്ഥലങ്ങളിലെ ആവാസവ്യവസ്ഥയെ ബാധിച്ചുന്ന് വരാം. മനുഷ്യൻറെ ഇടപെടൽ മൂലം അറിഞ്ഞോ അറിയാതെയോ  പല  ജന്തുസസ്യ വർഗ്ഗങ്ങളെയും  ഒരു ആവാസവ്യവസ്ഥയിൽ നിന്നും മറ്റൊരു ആവാസ വ്യവസ്ഥയിലേക്ക് മാറ്റാറുണ്ട്.


ഇരുപതാം നൂറ്റാണ്ട് മുതൽ അധിനിവേശ സസ്യങ്ങൾ    ലോകമെമ്പാടും ഗുരുതരമായ പാരിസ്ഥിതിക ഭീഷണികളാണ്  ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.അധിനിവേശ സ്പീഷീസുകൾ ഭക്ഷണം  താമസസ്ഥലം എന്നിവ ഉപയോഗിക്കുകയും തദ്ദേശീയ    സ്പീഷീസ് കളുടെ വളർച്ച ഇതിൻറെ കടന്നു കയറ്റം മൂലം തടസ്സപ്പെടുകയും ചെയ്യുന്നു.ആക്രമണകാരികളായ സസ്യങ്ങൾ വളരെ ദ്രുതഗതിയിൽ  തദ്ദേശീയ ഇനങ്ങളെ നശിപ്പിക്കുകയും വളർന്ന് പന്തലിക്കുകയും ചെയ്യുന്നത് മൂലം ആ പ്രദേശത്തെ തനതായ  ജൈവ സമ്പത്ത് നഷ്ടപ്പെടുന്നതിന് കാരണമാകുന്നു .ആവാസവ്യവസ്ഥയിലെ വിഭവങ്ങളുടെ ലഭ്യത അധികമായി ജീവജാലങ്ങൾ എത്തിച്ചേരുന്നതിന് സ്വാധീനം ചെലുത്താറുണ്ട്. വാട്ടർ ഹയാസിന്ധ(Water Hyacynth)  ജലത്തിൻറെ ഉപരിതലത്തിൽ  ഇടതൂർന്ന് വളരുകയും പ്രകാശത്തിന്റെ കടന്നുകയറ്റം പരിമിതപ്പെടുത്തുന്നതിനാൽ ജലത്തിൽ വളരുന്ന ജീവജാലങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. തണലിനു വേണ്ടി  കോർപ്പറേഷനുകളും പഞ്ചായത്തുകളും കേരളത്തിൽ വച്ചുപിടിപ്പിച്ച അക്കേഷ്യ പോലുള്ള  മരങ്ങളിൽ നിന്നുള്ള പൂമ്പൊടി മനുഷ്യന് ആസ്മ പോലുള്ള ശ്വാസകോശ രോഗങ്ങൾ ഉണ്ടാകാൻ കാരണമാകുന്നുണ്ട്.

 

ജൈവവൈവിധത്തിന്റെ വലിയ ഭീഷണികളിൽ ഒന്നാണ് ജൈവ അധിനിവേശം. വയനാട് വന്യജീവി സങ്കേതവും ബന്ദിപ്പൂർ കടുവ സങ്കേതവും ഉൾപ്പെടുന്ന  വനമേഖലയിൽ ഇരുപത്തിയഞ്ചോളം  അധിനിവേശസസ്യങ്ങൾ വ്യാപകമായി പടരുന്നതായി പഠനത്തിൽ കണ്ടെത്തി .  തദ്ദേശീയ സസ്യഇനങ്ങളെ നശിപ്പിക്കുന്ന അധിനിവേശ സസ്യങ്ങൾ  സ്വാഭാവിക വനശോഷണത്തിന് കാരണമായേക്കാം.  തൃശൂർ പീച്ചിയിൽ സ്ഥിതി ചെയ്യുന്ന കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തിയ വിവിധ അധിനിവേശ സസ്യങ്ങൾ  കേരള, തമിഴ്നാട്, കർണാടക അതിർത്തി ഉൾപ്പെടുന്നവനമേഖലകളിൽ  പടർന്നു  പിടിക്കുകയാണ്.  കേരള, തമിഴ്നാട് ,കർണാടക  ഉൾപ്പെടുന്ന വനമേഖലകളിലാകെ ഇത്തരം സസ്യങ്ങൾ കയ്യടക്കി കഴിഞ്ഞു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.വിവിധ രാജ്യങ്ങളിൽ നിന്നും കടന്നുവന്ന സസ്യങ്ങളാണ് അരിപ്പൂച്ചെടി, സെന്ന, ധൃതരാഷ്ട്രപച്ച, പാർതീനിയം, ആനത്തൊട്ടാവാടി തുടങ്ങിയവ. ഇവയൊക്കെയാണ് വനമേഖലകളിൽ തഴച്ചു വളരുന്നതും വ്യാപകമായി പടർന്നുപിടിക്കുന്നതും.

 

 

 

. വനം വകുപ്പ് നമ്മുടെ കേരളത്തിലേക്ക് ഇന്ത്യയിലേക്കും കൊണ്ടുവന്ന പല വൃക്ഷങ്ങളും അധിനിവേശ സസ്യങ്ങൾ ആയി ഇപ്പോൾ നമ്മുടെ മേൽ ആധിപത്യം സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. വയനാടൻ  മേഖലകളിൽ വ്യാപകമായി പടർന്നു പിടിക്കുന്ന മറ്റൊരു സസ്യമാണ് സെന്നാ സ്പെക്ടാബിലിസ്( Senna Spectabilis). 1980കളിൽ സർക്കാർ തന്നെ കേരളത്തിൽ വനംവകുപ്പിന്റെ സഹായത്തോടു കൂടി നട്ടുപിടിപ്പിച്ച സസ്യമാണ് സെന്നാ സ്പെക്ടാബിലിസ്(Senna Spectabilis) എന്ന മഞ്ഞ കൊന്ന.ഫാബേസിയെ(Fabaceae)എന്ന സസ്യ കുടുംബത്തിൽപ്പെട്ട ചെടിയാണ് മഞ്ഞ കൊന്ന. ഇതിനോടകം തന്നെ വയനാട് വന്യജീവി സങ്കേതത്തിന്റെ 60 ശതമാനത്തോളം ഭാഗങ്ങളിലും ഈ സസ്യം പടർന്നു കഴിഞ്ഞു. കുറ്റിച്ചെടികളും വള്ളിച്ചെടികളുമായി ചെറുമരങ്ങളും ആയി വനാന്തരങ്ങളിൽ പോലും അധിനിവേശ സസ്യങ്ങൾ എത്തികഴിഞ്ഞു എന്നുള്ളതാണ് യാഥാർത്ഥ്യം. ഇത്തരം അധിനിവേശങ്ങൾ നമ്മുടെ ജലസ്രോതസ്സുകളെയും ജീവ വർഗ്ഗങ്ങളുടെയും നാശത്തിന് തന്നെ  കാരണമാകും.വകുപ്പിന്റെ കീഴിലുള്ള സാമൂഹിക വനവൽക്കരണ(Social Forestry) വിഭാഗം തന്നെ വച്ചുപിടിപ്പിച്ചതാണ് ഇതെന്നാണ് ഏറെ കൗതുകകരമായ കാര്യം.  അതിവേഗം പടർന്നു പിടിക്കുന്ന  ഇവയെ നശിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ വനം വകുപ്പ്. മഞ്ഞ കൊന്നയുടെ വ്യാപനം ദൂരവ്യാപകമായ  പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പരിസ്ഥിതി നിരീക്ഷകർ പറയുന്നു. അതുകൊണ്ടുതന്നെ തണൽമരമായി വളർത്താവുന്ന അധിനിവേശസസ്യമായ മഞ്ഞ കൊന്നയെ വെട്ടി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് വനം വകുപ്പ്.1980കളിൽ സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി കെനിയയിൽ നിന്ന് ആഡംബര സസ്യങ്ങളുടെ പട്ടികയിൽപ്പെടുത്തി കേരളത്തിൽ എത്തിച്ചതാണ് മഞ്ഞകൊന്ന എന്ന് അറിയപ്പെടുന്ന സെന്നാ സ്പെക്ടാബിലിസ്(Senna Spectabilis) . അതിവേഗം പടർന്നുപിടിക്കുന്ന വിഭാഗത്തിൽ പെടുത്താവുന്നതിൽ ഏറ്റവും മാരകമായ സസ്യമാണ് ഇത് . മണ്ണിൻറെ ഘടനയെ മാറ്റിമറിക്കുകയും കാടിനെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന വിഭാഗത്തിലുള്ള സസ്യമാണ് മഞ്ഞകൊന്ന. ഇതിൻറെ  വേരുകൾക്ക് വളരെ വേഗത്തിൽ പൊട്ടിമുളയ്ക്കാനുള്ള ശേഷിയുണ്ട് അതുകൊണ്ടുതന്നെ ഇത് നശിപ്പിച്ചു കഴിഞ്ഞാലും അഞ്ചുവർഷത്തേക്ക്  മണ്ണിൽകിടന്നാലും മുളക്കാനുള്ള കഴിവ് ഉണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിൻറെ ഫലത്തെ പോഡ് (Pod) എന്നാണ് അറിയപ്പെടുന്നത് . ഈ  പോഡുകളിൽ നിരവധി വിത്തുകൾ ഉണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെ വളരെ വേഗത്തിൽ മുളക്കുന്നതിനും പടർന്നു പന്തലിക്കുന്നതിനും ഇതിന് സാധിക്കുന്നുണ്ട്. സെന്നാ സ്പെക്ടാബിലിസ്(Senna Spectabilis) വളരുന്ന സ്ഥലങ്ങളിൽ ചുറ്റും നോക്കിയാൽ ഒരു പുൽച്ചെടി പോലും മുളക്കില്ല എന്നുള്ളതാണ്  നമ്മളെ ആശങ്കപ്പെടുത്തുന്നത്. ഇതിൻറെ ഇലയും തണ്ടും ഭക്ഷിക്കുന്നതിന് മൃഗങ്ങൾ പോലും  മടിക്കുന്നത് ഇതിനുള്ളിലെ മാരകവിഷാംശം കാരണമാണ്.ഇന്ന് കോടികൾ  മുടക്കി വനമേഖലകളിൽ നിന്ന് ഈ സസ്യത്തെ നശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ് വനം വകുപ്പ്. ഈ സസ്യം മുത്തങ്ങ കാടുകളിൽ അതിരുകടന്ന അധിനിവേശംമൂലം ജൈവ സമ്പത്തിനെ  നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വേണ്ട രീതിയിൽ നിർമാർജനം നടത്തിയില്ലെങ്കിൽ നമ്മുടെ ജൈവസമ്പത്തിന് കനത്ത ആഘാതം ഏൽക്കും എന്നതിൽ യാതൊരു  സംശയവുമില്ല. 

 

വളരെ വേഗത്തിൽ വളരുന്ന അധിനിവേശ സസ്യങ്ങൾ പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന പോഷക വസ്തുക്കൾ, സൂര്യപ്രകാശം, ഈർപ്പം മുതലായവക്കായി  മത്സര സ്വഭാവം കാണിക്കുന്നത് ശ്രദ്ധേയമാണ്. ഇത്തരം ചെടികൾ ചില പ്രത്യേകതരം രോഗങ്ങളുടെ വാഹകരായി മാറുന്ന കാഴ്ച  നിത്യമാണ്. ഇവയെ കൊണ്ട് ചില ഉപയോഗങ്ങൾ ഉണ്ടെങ്കിലും ഇത്തരം അധിനിവേശം നമ്മുടെ തനതായ സസ്യ സമ്പത്തിന് നശിപ്പിക്കുകയും പ്രധാനപ്പെട്ട ഔഷധഗുണമുള്ള ചെടികളുടെ വംശനാശ ഭീഷണിക്ക് വരെ കാരണമായേക്കാം. 

 

 

മൂടില്ലാത്തതാളി(Cuscuta chinensis) ,വളരെ വേഗത്തിൽ വളരുന്ന അധിനിവേശ സസ്യങ്ങൾ തുടങ്ങിയവ പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന പോഷക വസ്തുക്കൾ, സൂര്യപ്രകാശം, ഈർപ്പം മുതലായവക്കായി  മത്സര സ്വഭാവം കാണിക്കുന്നത് ശ്രദ്ധേയമാണ്. ഇത്തരം ചെടികൾ ചില പ്രത്യേകതരം രോഗങ്ങളുടെ വാഹകരായി മാറുന്ന കാഴ്ച  നിത്യമാണ്. ഇവയെ കൊണ്ട് ചില ഉപയോഗങ്ങൾ ഉണ്ടെങ്കിലും ഇത്തരം അധിനിവേശം നമ്മുടെ തനതായ സസ്യ സമ്പത്തിന് നശിപ്പിക്കുകയും പ്രധാനപ്പെട്ട ഔഷധഗുണമുള്ള ചെടികളുടെ വംശനാശ ഭീഷണിക്ക് വരെ കാരണമായേക്കാം.കൺവോൾവ്ലെസ്സിയെ(Convolvulaceae) എന്ന സസ്യ കുടുംബത്തിൽപ്പെട്ട ചെടിയാണ് മൂടില്ലാത്താളി. മൂടില്ലാത്താളി(Cuscuta chinensis) വിത്തു വഴി പ്രത്യുൽപാദനം നടത്തുന്ന വള്ളിച്ചെടിയാണ്. പടർന്ന് വളരുന്ന ഈ സസ്യം കേരളത്തിലെ എല്ലാ ജില്ലകളിലും കാണപ്പെടുന്നു. പൂർണ്ണ  പരാദമായ ഈ വള്ളിച്ചെടി അത് വളരുന്ന ആതിഥേയ സസ്യത്തിൽ നിന്നും  ഹോസ്റ്റോറിയം (Succing root) എന്നറിയപ്പെടുന്ന പ്രത്യേകതരം വേരുകൾ ഉപയോഗിച്ച് ഭക്ഷണം വലിച്ചെടുക്കുന്നു. മൂടില്ലാത്താളി(Cuscuta chinensis) വിത്തുകൾ മണ്ണിൽ വളരെ കാലം കേടുകൂടാതെ നിലനിൽക്കും. വളർന്നു പന്തലിക്കുന്ന ഈ സസ്യം ആതിഥേയസസ്യത്തിന്റെ പ്രതിരോധശക്തി കുറയ്ക്കുകയും  ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് രോഗം വേഗത്തിൽ വ്യാപിപ്പിക്കാനും ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ പല രാജ്യങ്ങളും ഈ സസ്യത്തിന്റെ വിത്തുകൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്. ദോഷങ്ങൾ ഏറെ ഉണ്ടെങ്കിലും ചെറിയ ഗുണങ്ങൾ ഇവയ്ക്കുണ്ട്. വയർ ശുദ്ധമാക്കാനും, ചൊറിച്ചിൽ,ശരീര വേദന തുടങ്ങിയ അസുഖങ്ങൾക്ക് ആയുർവേദത്തിലും , യൂനാനി ചികിത്സാ സമ്പ്രദായത്തിലും  ഈ സസ്യത്തെ ഉപയോഗിക്കാറുണ്ട്.പൂർണ്ണപരാദമായ ഇവയെ മുഴുവനായി നശിപ്പിച്ചു കളയുക എന്നതാണ് പ്രതിവിധി.

 

ധൃതരാഷ്ട്രപച്ച(Mikania micrantha)വിത്തു വഴി പ്രത്യുൽപാദനം നടത്തുന്ന ഒരു വള്ളിച്ചെടിയാണ്. ആസ്റ്റർഎസിയെ(Asteraceae) എന്ന സസ്യ കുടുംബത്തിൽപ്പെട്ട ചെടിയാണ് ധൃതരാഷ്ട്രപച്ച. ഇവ പ്രധാനമായും ഓസ്ട്രേലിയ, ഇന്ത്യ ,ഭൂട്ടാൻ ,നേപ്പാൾ ,മ്യാൻമാർ രാജ്യങ്ങളിലാണ് കാണാറുള്ളത്. ധൃതരാഷ്ട്രപച്ച(Mikania micrantha) അത് വളരുന്ന ആതിഥേയസസ്യത്തെ സൂര്യപ്രകാശം ലഭിക്കാത്ത രീതിയിൽ  വളർച്ച തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് പച്ചയുടെ പൂവിനോടും ഇലയോടും സാദൃശ്യം കാണിക്കുന്ന ഈ വള്ളിച്ചെടി വലിയ മരങ്ങളിൽ പടർന്നു കയറുകയും അവയെ ചുറ്റി പിണയുകയും ചെയ്യും. ധൃതരാഷ്ട്രരുടെ ആലിംഗനത്തോട് സമാനത കാണിക്കുന്നതിനാൽ ആവാം ഈ ചെടിക്ക്  ധൃതരാഷ്ട്രപച്ച(Mikania micrantha) എന്ന പേര് വീണത്.കാടുകളിലും റബ്ബർ തോട്ടങ്ങളിലും പടർന്നു വളരുന്ന ഇവ കേരളത്തിലെ വനങ്ങൾക്കും തോട്ടങ്ങൾക്കും ഏറെ ഭീഷണി ഉണ്ടാക്കുന്നുണ്ട്. കാറ്റു വഴിയും, ജീവികൾ വഴിയുമാണ് പ്രധാനമായും വിത്തുകൾ മറ്റു സ്ഥലങ്ങളിലേക്ക് എത്തുന്നത്. ഓരോ വർഷവും ഏകദേശം 40,000 ത്തിൽ പരം വിത്തുകൾ ആണ് ഇവ ഉത്പാദിപ്പിക്കുന്നത്. കാടുകളിലും കൃഷിസ്ഥലങ്ങളിലും തിങ്ങിവളരുന്ന ഇവ പ്രകൃതിക്ക് ദോഷമായി ബാധിക്കുന്നുണ്ട്. തേൾ വിഷം, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് ഇവയുടെ ഇല അരച്ചു തേക്കുന്നത് ഒരു പരിധിവരെ ആശ്വാസമേകുന്നുണ്ട്.  പൂക്കൾ ഉണ്ടാകുന്നതിനു മുൻപ് തന്നെ ഇവ പൂർണമായി നശിപ്പിച്ച് മണ്ണിൽ കുഴിച്ച് മൂടുന്നതാണ്  ഇവയുടെ വളർച്ചയെ തടയാനുള്ള പ്രതിവിധി.

 

ആനതൊട്ടാവാടി (Mimosa diplotricha) വിത്തു വഴി വളരുന്ന വള്ളിച്ചെടിയാണ്. ഫാബേസിയെ(Fabaceae) എന്ന സസ്യ കുടുംബത്തിൽപ്പെട്ട ചെടിയാണ് ആനതൊട്ടാവാടി.കുറ്റിക്കാടുകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഇവയുടെ ഉത്ഭവം ട്രോപ്പിക്കൽ അമേരിക്കയിലാണ്. സിംഗപ്പൂർ,ശ്രീലങ്ക,മലേഷ്യ,ഓസ്ട്രേലിയ ഇന്ത്യ,ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ കാണപ്പെടുന്നത്.ഇതൊരു മുൾച്ചെടിയാണ്. നൈട്രജൻ ലഭ്യതയ്ക്ക് വേണ്ടിയായിരുന്നു ഇവയെ തേയില തോട്ടങ്ങളിൽ വളർത്തിയിരുന്നത്. പിന്നീട് തദ്ദേശീയ സസ്യങ്ങൾക്ക് ഭീഷണിയായി മാറുകയായിരുന്നു ഈ അധിനിവേശസസ്യം. ആനതൊട്ടാവാടി (Mimosa diplotricha)  ഇവ വളരുന്ന പ്രദേശങ്ങൾ നിറയെ പടർന്നു പിടിക്കുകയും  അതോടൊപ്പം ഇതിന് നിറയെ മുള്ളുകൾനിറഞ്ഞ  കാണ്ഡം ഉള്ളതിനാലും ഇവ വളർന്നുനിൽക്കുന്ന  പ്രദേശങ്ങളിലൂടെ  ആനയ്ക്ക് പോലും യാത്ര ചെയ്യാൻ പറ്റുക എന്നത് ശ്രമകരമായ കാര്യമാണ് എന്നതിനാൽ ആവാം ഈ ചെടിക്ക്  ആനത്തൊട്ടാവാടി എന്ന പേര് വന്നത്. നിരവധി വിത്തുകൾ ഉത്പാദിപ്പിക്കുന്ന ഈ സസ്യം വിത്തുകൾ വിതരണം ചെയ്യുന്നത്   ജന്തുക്കൾ വഴിയും, ഒഴുകുന്ന ജലം വഴിയും ഒക്കെയാണ്. ഏകദേശം 2000 മീറ്റർ ഉയരത്തിൽ വരെ വളരുന്ന സസ്യമാണ് ആനത്തൊട്ടാവാടി. മൈമോസിൻ(Mimosine) എന്ന് പറയുന്ന പ്രത്യേകതരം വിഷ വസ്തു ഇവ ഉത്പാദിപ്പിക്കുന്നുണ്ട്. അതിനാൽ ഇവയെ ഭക്ഷിക്കുന്ന ജന്തുക്കളുടെ ഹൃദയത്തിനും കരളിനും സാരമായ വിഷബാധ ഏൽക്കുന്നുണ്ട്. വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ തന്നെ ഇവയെ നശിപ്പിച്ചു കളയുക എന്നതാണ് ഉത്തമം. 

 

പൂന്തോട്ടങ്ങളെ മനോഹരമാക്കാൻ വേണ്ടി വെച്ചുപിടിപ്പിക്കുന്ന മറ്റൊരു സസ്യമാണ് അരിപ്പൂച്ചെടി(Lantana camara) . വെർബനേസിയെ(Verbanaceae)എന്ന സസ്യ കുടുംബത്തിൽപ്പെട്ട ചെടിയാണ് അരിപ്പൂച്ചെടി. ഡച്ചുകാർ  അമേരിക്കയിൽ നിന്ന് അരിപ്പൂച്ചെടിയെ യൂറോപ്പിലേക്ക് കൊണ്ടുവന്ന് നട്ടുവളർത്തുകയും അത് ഏഷ്യയിലേക്ക് പിന്നീട്  അധിനിവേശ സസ്യമായി വ്യാപിക്കുകയും ചെയ്തു.അത് അരിപ്പൂച്ചെടി വളരുന്ന സ്ഥലത്തെ  ജൈവവൈവിധ്യത്തെ കുറയ്ക്കുന്നതിന് പ്രധാന കാരണമാവുകയും ചെയ്യും.  ഇടതൂർന്ന് വളരുന്ന സ്വഭാവമുള്ളതിനാൽ ഇവ കൃഷിഭൂമിയുടെ ഉത്പാദനക്ഷമത കുറയ്ക്കുന്നു. ഏകദേശം രണ്ട് മീറ്റർ ഉയരത്തിൽ വളരുന്ന സസ്യമാണ് അരിപ്പൂച്ചെടി. ഇതിനെ കൊങ്ങിണിപ്പൂവ് എന്ന് പല സ്ഥലങ്ങളിലും അറിയപ്പെടാറുണ്ട്. പിങ്ക്, മഞ്ഞ , ഓറഞ്ച്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലാണ്  ഇവയെ കാണുന്നത്.കൂട്ടം ആയിട്ടാണ് പൂക്കൾ ഇതിൽ കാണാറുള്ളത്. ഇതിന്റെ കായ കിളികളും ജീവികളും ഭക്ഷിക്കുകയും മറ്റു ദേശത്തേക്ക് ഈ ചെടിയുടെ വ്യാപനത്തിന് സഹായിക്കുകയും ചെയ്യും. അമേരിക്കൻ സ്വദേശിയായ ഈ സസ്യം ഇന്ന്  60 ഓളം രാജ്യങ്ങളിൽ   വളരുന്നുണ്ട്. കടലോരങ്ങളിലും ,പുൽമേടുകളിലും, കാടിൻറെ അതിർത്തി പ്രദേശങ്ങളിലും, കൃഷിഭൂമിയിലും ഇവ വളരുന്നു. പശ്ചിമഘട്ട മേഖലയിൽ ഇത് അധിനിവേശ സസ്യമായിട്ടാണ് കണക്കാക്കുന്നത്. മറ്റു അധിനിവേശ സസ്യങ്ങളെ പോലെ വലിയ പാരിസ്ഥിതിക ആഘാതം അരിപ്പൂച്ചെടി ഉണ്ടാക്കുന്നതായി കാണുന്നില്ല. പ്രധാനമായും ഇവ പടർന്നു പിടിക്കുന്നത് പക്ഷികൾ വഴിയുള്ള വിത്ത് വിതരണവും, ഏത് കാലാവസ്ഥയോടും പൊരുത്തപ്പെടാനുള്ള കഴിവും, ഇതിനുള്ളിലെ വിഷാംശം അരിപ്പൂച്ചെടിയെ മൃഗങ്ങൾ തിന്നു നശിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നു, കാലാവസ്ഥയോട്  പൊരുത്തപ്പെട്ട് പോകുന്നത് കൂടാതെ വളരെ വലിയ അളവിൽ വിത്തുകൾ ഉണ്ടാക്കാനുള്ള കഴിവും അരിപ്പൂച്ചെടിക്ക് ഉണ്ട് എന്നുള്ളതാണ്. ത്വക്ക് രോഗങ്ങൾ, പേവിഷബാധ,അൾസർ തുടങ്ങിയ രോഗങ്ങൾക്ക് അരിപ്പൂച്ചെടി ഉപയോഗിക്കാറുണ്ട്.അരിപ്പൂവ് ചിത്രശലഭങ്ങൾ അവരുടെ ഭക്ഷണത്തിനായി ആതിഥേയ സസ്യമായി ഉപയോഗിക്കുന്നു. ജൈവ നിയന്ത്രണ മാർഗ്ഗമാണ്  അരിപ്പൂവ് എന്ന അധിനിവേശ സസ്യത്തെ അകറ്റുന്നതിനായി ഉപയോഗിച്ചുവരുന്നത് . 

             പാർതീനിയം(Parthenium hysterophorus)  പുഷ്പിക്കുന്ന കുറ്റിച്ചെടിയാണ്. ഇതിനെ  പൊതുവേ കോൺഗ്രസ് പച്ച എന്നാണ് അറിയപ്പെടുന്നത്. ആസ്റ്റർഎസിയെ(Asteraceae) എന്ന സസ്യ കുടുംബത്തിൽപ്പെട്ട ചെടിയാണ്   പാർതീനിയം. അമേരിക്കയാണ് ഈ ചെടിയുടെ സ്വദേശം. ഇന്ത്യയിൽ പൂനയിലാണ് ഈ ചെടിയെ ആദ്യമായി കണ്ടെത്തുന്നത്. കേരളത്തിൽ വയനാടൻ ഗ്രാമപ്രദേശങ്ങളിലും,പാലക്കാട്, ഇടുക്കി ജില്ലകളിലും ഇവ വളരുന്നതായി കണ്ടിട്ടുണ്ട്. റോഡരികിലും തരിശുഭൂമിയിലും ആണ് അധിനിവേശ വിഭാഗത്തിൽപ്പെട്ട പാർതീനിയം വളരാറുള്ളത്. ഈ ചെടിയുടെ പൂമ്പൊടി അലർജി ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന പാർതൈനിൻ  മനുഷ്യരിൽ അലർജി  ഉണ്ടാക്കുന്നുണ്ട്. പ്രധാനമായും ശ്വാസകോശ സംബന്ധമായ രോഗങ്ങളും ത്വക്ക് രോഗങ്ങളുമാണ് ഈ ചെടി മൂലം മനുഷ്യരിൽ ഉണ്ടാകുന്നത്. ജൈവ നിയന്ത്രണമാണ് പ്രധാനമായും ഈ ചെടിയെ നിയന്ത്രിക്കുന്നതിനായി ഇപ്പോൾ ഉപയോഗിക്കുന്ന  രീതി. തൊക്ക് രോഗത്തിനും, പനിക്കും, ഡയബറ്റിസിനും  പാർതീനിയം മരുന്നായി ഉപയോഗിക്കാറുണ്ട്.


ഇത്തരം അധിനിവേശ സസ്യങ്ങളുടെ വ്യാപനം അതിരുകടക്കുമ്പോൾ അത് നമ്മുടെ പരിസ്ഥിതിയെയും ജൈവവൈവിധ്യ സമ്പത്തിനെയും തകിടം  മറിക്കുകയും തദ്ദേശീയ സസ്യങ്ങളെ വംശനാശഭീഷണിയിലേക്ക് എത്തിക്കുകയും ചെയ്യുന്നു എന്നുള്ള സത്യം നാം മനസ്സിലാക്കണം. ഔഷധഗുണങ്ങൾ ഉള്ളവയാണെങ്കിലും പലതും ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുന്നവയാണ്. കേരളത്തിൻറെ തനതായ  ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനായി നാം ഏവരും ഇത്തരം അതിരുകടന്ന അധിനിവേശത്തെ  ചെറുത്തുനിർത്തേണ്ടതുണ്ട്. 

ഗ്രന്ഥസൂചിക

 

●        Dogra KS, Kohli RK, Sood SK. An assessment and impact of three invasive species in the Shivalik hills of Himachal Predesh, India. International Journal of Biodiversity and Conservation 1(1):4-10. 11. (2009)

 

 

●        Enserink M. Predicting invasions: Biological invaders sweep in. Science,1285:1834-1836.(1999)

 

●        Kanagavel, R. Pandya, C. Sinclair, A. Prithvi, R. Raghavan, Community and conservation reserves in southern India: status, challenges and opportunities , Journal of Threatened Taxa: Vol 5, No 17 (2013)


 


ശ്രീമതി .അർച്ചന  പി ജെ 

 അസിസ്റ്റൻറ് പ്രൊഫസർ

 സസ്യ ശാസ്ത്ര വിഭാഗം

 ശ്രീ നാരായണ കോളേജ്

 കൊല്ലം

 പിൻ : 69 10 0 1

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ.ദീപ ബി.എസ്.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page