
ലക്കം 13
2025 ഒക്ടോബർ ലക്കം
ലക്കം 27

പത്ത് ചോദ്യങ്ങൾ
ഇൻ്റർനെറ്റ് ഭാഷയുടെ അധിനിവേശം പഠിക്കപ ്പെടേണ്ടതാണ്.
ഡോ. ഡി. ബെഞ്ചമിൻ /ഷൈനി ജെ
മലയാള ഗവേഷണത്തിന്റെ നിലവാരത്തെക്കുറിച്ച് ഉത്കണ്ഠപ്പെടാൻ ഒന്നുമില്ല. വളരെ ശ്രദ്ധാർഹമായ ചില ഗവേഷണപ്രബന്ധങ്ങൾ വരുന്നുണ്ട്. അത്രതന്നെ ഉയർന്ന നിലവാരമില്ലാത്ത ഗവേഷണ പ്രബന്ധങ്ങളും അംഗീകരിക്കപ്പെടുന്നുണ്ട്. ഇത് എപ്പോഴും അങ്ങനെതന്നെയായിരുന്നു. മലയാളത്തിൽ എഴുതപ്പെടുന്ന ഗവേഷണപ്രബന്ധങ്ങൾക്ക് ദേശീയമോ അന്തർദേശീയമോ ആയ അംഗീകാരംലഭിക്കുക എളുപ്പമല്ല ഗവേഷണപ്രബന്ധം സമർപ്പിക്കുന്നതോടൊപ്പം അവയുടെ ഇംഗ്ലീഷ്സംഗ്രഹം കൂടി സമർപ്പിക്കണമെന്ന് ഗവേഷകാചാര്യനായ ഡോക്ടർ കെ. എം. ജോർജ് നിർദ്ദേശിച്ചിരുന്നു ഈ സംഗ്രഹങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിക്കുകയും വേണം.
വിശുദ്ധ പാപങ്ങളുടെ കാണാപ്പുറങ്ങൾ: അരുൺ എഴുത്തച്ഛൻ്റെ യാത്രാസാഹിത്യത്തിലൂടെ
ശരണ്യ യു.
യാത്ര മനുഷ്യ ജീവിതത്തിൻ്റെ അനിവാര്യമായ ഘടകമാണ്. അധിവസിക്കുന്ന സ്ഥലത്തെ അതിരുകൾ മറികടന്ന് മറ്റൊരിടത്തേക്കുള്ള നീക്കം മാത്രമല്ല ലോകത്തെക്കുറിച്ചുള്ള അവബോധം വിപുലീകരിക്കുന്ന ഒരു സാംസ്കാരിക പ്രക്രിയയും ബൗദ്ധിക അന്വേഷണവുമായാണ് യാത്രയെ കാണപ്പെടുന്നത്. ഇത്തരത്തിൽ വൈവിധ്യമാർന്ന സഞ്ചാരാനുഭവങ്ങളെ രേഖപ്പെടുത്തുവാനുള്ള സാഹിത്യരൂപമായി യാത്രാവിവരണ സാഹിത്യം രൂപം കൊണ്ടു. സ്ഥലകാലങ്ങളുടെ വ്യാപ്തിയെ അതിജീവിച്ച് മനുഷ്യാനുഭവങ്ങളുടെ വൈവിധ്യത്തിൽ വായനക്കാരനെ സജീവസാന്നിധ്യമായി ഉൾപ്പെടുത്തുന്നതിലൂടെ യാത്രാവിവരണ സാഹിത്യം സാഹിത്യലോകത്ത് അപൂർവമായ പ്രാധാന്യം കൈവരിച്ചിരുന്നു.
സാഹിത്യപഠനം
ഹീബ്രു ബൈബിളിന്റെ മലയാളം വിവർത്തനം: വിവർത്തനത്തിന്റെ വീക്ഷണത്തിൽ സാംസ്കാരിക വ്യത്യാസങ്ങളുടെ വിശകലനം
ലിയോ ഡബ്ല്യൂ. സൈമൺ
ബൈബിൾ വിവർത്തനം എന്നത് ഭാഷാപരമായ മാത്രമല്ല, സാംസ്കാരികമായ ഒരു സങ്കീർണ്ണമായ പ്രക്രിയയാണ്. പുരാതന ഹീബ്രു സംസ്കാരത്തിന്റെ ലോകത്ത് നിന്ന് ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ സംസ്കാരിക പശ്ചാത്തലത്തിലേക്കുള്ള ഈ യാത്ര, വിവർത്തകന് ധാരാളം വെല്ലുവിളികൾ മുമ്പിൽവെക്കുന്നു. ഈ ലേഖനം ഹീബ്രു ബൈബിളിന്റെ മലയാളം വിവർത്തനങ്ങളെ, പ്രത്യേകിച്ച് സാംസ്കാരിക വ്യത്യാസങ്ങളുടെ വീക്ഷണത്തിൽ നിന്ന് വിശകലനം ചെയ്യുന്നു.
സൈബർലോകത്തെ മനുഷ്യബന്ധങ്ങൾ
ഡോ.ലാലു വി.
പ്രമേയത്തിലും ആഖ്യാനത്തിലും സൈബർ സാന്നിധ്യമുള്ള ധാരാളം കൃതികൾ സമകാലിക മലയ ാളസാഹിത്യത്തിൽ നമുക്ക് കാണാൻ കഴിയും. മധുപാലിന്റെ ‘ഫേസ്ബുക്ക്’ എന്ന നോവലിനെ പഠന വിധേയമാക്കി സൈബർലോകത്തെ മനുഷ്യ ബന്ധങ്ങളുടെ സവിശേഷതകൾ കണ്ടെത്തു ന്നതിനുള്ള ശ്രമമാണ് ഈ പ്രബന്ധത്തിലൂ ടെ നിർവഹിക്കുന്നത്.
എഴുത്തും ജീവിതവും –ബഷീറിൻ്റെ ആത്മരചനകളെ അടിസ്ഥാനമാക്കിയുള്ള പഠനം
സോനു എൽ. ജോൺസൻ
ഒരെഴുത്തുകാരന്‍്റെ നിലപാടും ജീവിതദർശനങ്ങളും സാഹിത്യരചനകളിൽ കല ർന്നുവരുക സ്വാഭാവികമാണ്. കാലഘട്ടത്തിനനുസരിച്ച് ബഷീറിന്‍്റെ ചിന്തകളിലും നിലപാടുകളിലും വന്ന മാറ്റങ്ങൾ അദ്ദേഹത്തിന്‍്റെ രചനകളിൽ പ്രതിഫലിച്ചു കാണാം. ആത്മരചനകളുടെ അടിസ്ഥാനത്തിൽ ബഷീർ കൃതികളെ വിലയിരുത്തിയാൽ മിക്ക രചനകളും ജീവിതാനുഭവങ്ങൾ തന്നെയാണെന്നത് വ്യക്തമാകും.
പ്രകൃതിയോടുള്ള അവഗണനയുടെ വില: വയനാട് ദുരന്തത്തിൽ നിന്ന്
ആര്യ എസ്. എൽ.
ഈ ദുരന്തം പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വമില്ലാ യ്മയും, ചെറിയകാല സാമ്പത്തിക നേട്ടത്തിനായി പ്രകൃതിയെ അവഗണിക്കുന്നതും വെളിവാക്കുന്നു. ഈ ലേഖനം വയനാട് ഉരുൾപൊട്ടലിന് കാരണമായ സാമൂഹ്യ-പരിസ്ഥിതിക ഘടകങ്ങൾ പരിശോധിക്കുകയും, പരിസ്ഥിതി നൈതികതയുടെ അഭാവത്തെ വിമർശിക്കുകയും, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ ആവശ്യമായ സുസ്ഥിരവികസന മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.
കവിതയെ ജീവിതത്തിൻ്റെ ഔഷധമാക്കിയ കവി
ഡോ.സൂസന്ന പി.ദാസ്
കവിത തന്റെ ജീവിതത്തിനുള്ള ഔഷധമാണെന്ന് കരുതുന്ന കവി ഏകാന്തതയുടെ കവിതക്കടവിൽ സങ്കടത്തെ എറ്റിയലക്കുമ്പോൾ കവിതയാണ് തനിക്ക് ആശ്വാസക്കൈ നീട്ടുന്നതെന്ന് തിരിച്ചറിയുന്നു. ‘Expression of Personality’ എന്നത് കവിതയുടെ ജീവനാണെന്ന് മാത്യു അർനോൾഡ് പറഞ്ഞുവെച്ചത് ധർമ്മരാജൻ കവിതയ്ക്ക് ഏറെ ഇണങ്ങുന്നു.
ആരോഗ്യം
ലോക മാനസികാരോഗ്യദിനം, 2025
മനോയാനം - 15
പ്രൊഫ. ഡോ. എസ്. കൃഷ്ണൻ
നമ്മുടെ ക്ഷേമത്തിൽ മാനസികാരോഗ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും, പലപ്പോഴും അത് ദുരൂഹമായ മൗനത്തിൽ ആഴ്ന്നു മൂടപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉത്കണ്ഠ, വിഷാദം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, ബൈപോളാർ ഡിസോർഡർ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. എന്നാൽ വിധിയെക്കുറിച്ചുള്ള ഭയമോ ചികിത്സ ലഭ്യമല്ലാത്തതിനാലോ അവർ ഒറ്റപ്പെടലിൽ തന്നെ തുടരുന്നു.
ശാസ്ത്രമലയാളം
മാർട്ടിൻ ബൂബറിന്റെ ദാർശനികതയിലെ പരസ്പരബന്ധത്തിന്റെ ആശയവും സമകാലിക പ്രസക്തിയും
ഷിൻസി എസ്.എൽ.
യഥാർത്ഥബന്ധത്തെ വാർത്തെടുക്കുന്നതിനുള്ള അന്തർലീനമായ ശേഷി മനുഷ്യർക്കുണ്ടായിരുന്നാലും ആധുനികകാലഘട്ടത്തിൽ അർത്ഥവത്തായ ബന്ധങ്ങളിൽ നിന്നും വ്യതിചലിക്കുന്ന ഒരു സമൂഹത്തെ കാണുവാൻ സാധിക്കുന്നു. ഈ സാഹചര്യത്തിലാണ് മാർട്ടിൻ ബൂബറിന്‍റെ ഞാൻ-നീ ബന്ധത്തിന്‍റെ സവിശേഷതകളിൽ ഒന്നായ പരസ്പരബന്ധം എന്ന ആശയത്തിന്‍റെ പ്രാധാന്യം ഉയർന്നുവരുന്നത്.
അന്തർനക്ഷത്ര യാത്രകൾ സാധ്യമോ?
ഡോ. സുരേഷ് കുമാർ കെ. എ.
കണ്ണെത്താ ദൂരങ്ങൾക്കപ്പുറത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രക്കൂട്ടങ്ങൾക്കിടയിലൂടെ അളവില്ലാത്ത ദൂരങ്ങളും കാല ദേശങ്ങളും മറികടന്നുള്ള ആകാശ യാത്ര മനുഷ്യരാശിയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള നക്ഷത്രങ്ങളിലേക്കും ഗ്രഹങ്ങളിലേക്കും അന്തർനക്ഷത്ര യാത്ര ചെയ്യുക എന്നത് ശാസ്ത്രീയവും സാങ്കേതികവുമായ വെല്ലുവിളികൾ നിറഞ്ഞതാണ്. എന്നാൽ, ആധുനിക ഭൗതികശാസ്ത്രവും സാങ്കേതികവിദ്യയും ഈ സ്വപ്നത്തെ യാഥാർത്ഥ്യത്തോട് അടുപ്പിക്കുന്നു.