top of page
AdobeStock_756069290.jpeg

ലക്കം 13  

ജൂൺ ലക്കം


 

dwqdwqdewq.jpg
11.jpg

മലയാളവിഭാഗം പ്രവർത്തനറിപ്പോർട്ട് 2024- 25

സർക്കാർ വനിതാ കോളേജ് മലയാള വിഭാഗത്തെ സംബന്ധിച്ചിടത്തോളം അക്കാദമിക കലാകായിക രംഗങ്ങളിൽ ഒട്ടനവധി തിളക്കമാർന്ന നേട്ടങ്ങൾ കൈവ രിച്ച വർഷമാണ് 2024- 25. ശ്രദ്ധേയമായ നിരവധി ദേശീയ അന്തർദേശീയ സെമിനാ റുകളും അക്കാദമിക പരിപാടികളും ഈ വർഷം നടന്നു. മലയാളവിഭാഗത്തിൻറെ ഓൺലൈൻ മാഗസിൻ ‘GCW വൈജ്ഞാനി ക മലയാളം’ ഉള്ളടക്കത്തിലും കെട്ടിലും മട്ടിലും കൂടുതൽ ഭംഗിയായി ഇറങ്ങുന്നുവെ ന്നതും അഭിമാനകരമാണ്. ബി. എ. മലയാള ത്തിന് കേരള യൂണിവേഴ്സിറ്റി തലത്തിൽ മൂന്നാം റാങ്ക് നേടാൻ.................................

എഡിറ്റോറിയൽ

പത്ത് ചോദ്യങ്ങൾ

8.jpg

ഭ്രഷ്ട് കൽപ്പിക്കും!

ചെറുവയൽ രാമൻ - അഞ്‌ജലി എംപി / സായന്ത് കെ

ഞങ്ങൾ വയനാട്ടിലെ കുറിച്യർ വിഭാഗമാണ്. പരമ്പരാഗതമായി ഏതൊരു മനുഷ്യരേയും പോലെ വിശപ്പടക്കാൻ വേണ്ടിയിട്ടാണ് കൃഷി ചെയ്തു തുടങ്ങിയത്. അതിനാൽ എപ്പോൾ വന്നു എങ്ങനെ വന്നു എന്നൊന്നും പറയാൻ പറ്റില്ല. അത് ഇങ്ങനെ പരമ്പരാഗതമായി വരുമ്പോൾ കുറേ കാലങ്ങളായി അത് അനുകരിച്ച് ഞാനും ജീവിതം കൊണ്ടുപോകുകയാണ്. കുലത്തൊഴിലായി ജീവിതത്തിൽ നിന്ന് ആർജിച്ചെടുത്ത അറിവിൽ നിന്നാണ് കാർഷികവൃത്തി ചെയ്തു തുടങ്ങിയത് എന്നു പറയാം..........................

7.jpg

പരാധീനത എന്ന സങ്കല്പം : ആത്മകഥകളെ മുൻനിർത്തിയുള്ള താരതമ്യ പഠനം

ദീഷ്ണ

മലയാളഗദ്യത്തിന്റെ പ്രാരംഭഘട്ടമായ ഈ കാലഘട്ടത്തിൽ തന്നെയാണ് ഓർമ്മക്കുറിപ്പുകളായും  ആത്‌മകഥ കളായും പുതിയ സാഹിത്യരൂപങ്ങൾ ഉണ്ടായിവരുന്നത്. ആധുനികതയുടെ പ്രത്യയശാസ്ത്രത്തിനകത്ത് ഉണ്ടായി വന്ന മറ്റെല്ലാതിനെയും പോലെ ആത്മകഥകളുടെ രചനാസമ്പ്രദായങ്ങളിലും  സമീപനത്തിലും സവർണ പുരുഷ സങ്കല്പം പ്രകടമായിരുന്നു.ഏതാണ്ട് ഒരേ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന രണ്ട് ആത്മകഥകൾ ഒരേ ചരിത്രസന്ദർഭത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് ഈ  പ്രബന്ധത്തിൻ്റെ പ്രാഥമിക അന്വേഷണം.

സാഹിത്യപഠനം 

6.jpg

മല്ലികാവസന്തം: ലിംഗനീതിക്ക് വേണ്ടിയുള്ള പോരാട്ടം

കാർത്തിക കെ പ്രഭ

ആത്മകഥാസാഹിത്യത്തെക്കുറിച്ചുള്ളവ്യവസ്ഥാപിതമായ സങ്കൽപ്പങ്ങൾ തച്ചുടക്കുന്ന രീതിയിലാണ് ആധുനികാനന്തരകാലത്ത് അരികുവൽക്കരിക്കപ്പെടുന്നവരുടെ അനുഭവങ്ങൾ സാഹിത്യത്തിൽ കടന്നു വരുന്നത് .അതിന്റെ ഇങ്ങേയറ്റത്ത് വരുന്നവയാണ് ട്രാൻസ്ജെൻഡർ ആത്മകഥകൾ. ട്രാൻസ്ജെൻഡർ അനുഭവങ്ങളുടെ തുറന്നെഴുത്തുകൾ എങ്ങനെയാണ് കുടുംബം ,സമൂഹം ,ലിംഗം തുടങ്ങിയ ചട്ടക്കൂടുകളെ തകർത്തെറിഞ്ഞ് സാമൂഹികമായ പൊളിച്ചെഴുത്തുകൾ സാധ്യമാക്കുന്നത് എന്ന അന്വേഷണമാണ് കവയത്രി വിജയരാജമല്ലികയുടെ ‘ മല്ലികാവസന്തം’ എന്ന ആത്മകഥയെ മുൻനിർത്തി പഠിക്കാൻ ശ്രമിക്കുന്നത് .ട്രാൻസ്ജെൻഡർ വ്യക്തികൾ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളും അവരുടെ ചെറുത്തുനിൽപ്പും എപ്രകാരമൊക്കെയാണ് ഈ ആത്മകഥയിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് ഈ പ്രബന്ധത്തിലൂടെ വിലയിരുത്തുന്നു.

gyujhgjhkjhkj.jpg

"ഞാൻ ലൈംഗികത്തൊഴിലാളി നളിനി ജമീലയുടെ ആത്മകഥ"യിൽ തെളിയുന്ന പെണ്ണുടലിൻ്റെ രാഷ്ട്രീയം.

അനർഘ ഐ. എസ്.

ഒരു മനുഷ്യൻ തന്റെ വ്യക്തിപരമായ അനുഭവങ്ങൾ എഴുത്തിലൂടെ തുറന്നുപറയുന്ന  സാഹിത്യരൂപമാണ് ആത്മകഥാസാഹിത്യം. ഇത് വ്യക്തിയുടെ തിരിച്ചറിവുകളെയും സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങളെയും തങ്ങൾ കടന്നു വന്ന അനുഭവങ്ങളെയും വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. പുരുഷാധിപത്യ സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് കരുത്തേകുന്ന പ്രതികരണങ്ങളായാണ് നാളിതുവരെ സ്ത്രീ ആത്മകഥകൾ പരിഗണിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ, ആത്മകഥാസാഹിത്യം പലപ്പോഴും ഒരു പ്രതിരോധമായി, സമരശബ്ദമായി മാറാറുണ്ട്.ലളിതാംബിക അന്തർജ്ജനത്തിന്റെയും കെ. ആർ ഗൗരിയമ്മയുടെയും കെ അജിതയുടെയും ആത്മകഥകൾ ഇവയ്ക്ക് ഉദാഹരണങ്ങളാണ്.

3.jpg

താവോ തേ ചിങ്: ലാവോത്സുവിന്റെ ജീവിത ദാർശനിക കാഴ്ചപ്പാടുകൾ

രാഗേന്ദു.എസ്.ജി.

പുരാതന ചൈനീസ് ചിന്തകനായ ലാവോത്സു എഴുതിയതായി പറയപ്പെടുന്ന താവോ തേ ചിങ്  ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള  ദാർശനിക ഗ്രന്ഥങ്ങളിൽ ഒന്നായി കണക്കാക്കുന്നു. രണ്ടായിത്തി അഞ്ചൂറിലധികം വർഷങ്ങൾക്ക് മുമ്പ്  വാറിംഗ് സ്റ്റേറ്റ്സ് കാലഘട്ടത്തിൽ രചിക്കപ്പെട്ട   കാവ്യാത്മകമായ ഗ്രന്ഥത്തിൽ 81 ചെറിയ അധ്യായങ്ങളാണ് ഉള്ളത്. എല്ലാത്തിന്റെയും അടിസ്ഥാനമായ അദൃശ്യവും രൂപരഹിതവും ശാശ്വതവുമായ ഒരു തത്വമാണ് “താവോ” അല്ലെങ്കിൽ “വഴി” എന്ന ആശയത്തിൽ അധിഷ്ഠിതമായ ഒരു തത്ത്വചിന്ത  താവോ തേ ചിങ്ങിൽ അവതരിപ്പിക്കുന്നു.

2.jpg

സമൂഹത്തിൽ 'മറ്റൊന്നാകുന്ന ' സ്ത്രീ: ഒരു ബുവ്വോറിൻ വിശകലനം

അശ്വതി.എ.

ഫ്രഞ്ച് തത്ത്വചിന്തകയായ സിമോൺ ഡി ബ്യൂവോയർ (1908-1986) ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഫെമിനിസത്തിന്റെ അജണ്ട തയ്യാറാക്കിയത് ദി സെക്കൻഡ് സെക്സ് (1949) എന്ന കൃതിയിലൂടെയാണ്. ഈ നൂറ്റാണ്ടിന്റെ അവസാന മൂന്ന് പതിറ്റാണ്ടുകളിൽ ഫെമിനിസ്റ്റുകളെ ഉൾപ്പെടുത്തിയ നിരവധി ആശയങ്ങൾ, മുൻധാരണകൾ, പ്രശ്നങ്ങൾ എന്നിവ ഈ കൃതിയിൽ അവർ രൂപപ്പെടുത്തി. അവരുടെ കൃതികൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുകയും ബ്രിട്ടീഷ്, അമേരിക്കൻ ഫെമിനിസത്തെ ആഴത്തിൽ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. അസ്തിത്വവാദത്തിന്റെ (existentialism) തത്ത്വചിന്തയിൽ നിന്ന് വളരെയധികം സ്വാധീനിക്കപ്പെട്ട ബ്യൂവോയർ,

kkz€sx€a.png

കരുണയിലെ ആത്മീയത ഒരു പഠനം

ഡോ.സജ്ന എസ്സ് .

ഫ്രഞ്ച് തത്ത്വചിന്തകയായ സിമോൺ ഡി ബ്യൂവോയർ (1908-1986) ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഫെമിനിസത്തിന്റെ അജണ്ട തയ്യാറാക്കിയത് ദി സെക്കൻഡ് സെക്സ് (1949) എന്ന കൃതിയിലൂടെയാണ്. ഈ നൂറ്റാണ്ടിന്റെ അവസാന മൂന്ന് പതിറ്റാണ്ടുകളിൽ ഫെമിനിസ്റ്റുകളെ ഉൾപ്പെടുത്തിയ നിരവധി ആശയങ്ങൾ, മുൻധാരണകൾ, പ്രശ്നങ്ങൾ എന്നിവ ഈ കൃതിയിൽ അവർ രൂപപ്പെടുത്തി. അവരുടെ കൃതികൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുകയും ബ്രിട്ടീഷ്, അമേരിക്കൻ ഫെമിനിസത്തെ ആഴത്തിൽ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. അസ്തിത്വവാദത്തിന്റെ (existentialism) തത്ത്വചിന്തയിൽ നിന്ന് വളരെയധികം സ്വാധീനിക്കപ്പെട്ട ബ്യൂവോയർ,

6fe1dbb8b7d12f0233b475474e26c9c2.png
1.jpg

പാരാസൈക്കോളജി

മനോയാനം - 11 

ഡോ.എസ്.കൃഷ്ണൻ

മസ്തിഷ്കത്തിന്റെ പ്രവർത്തനഫലങ്ങളായ ചിന്ത, വികാരം, പ്രവൃത്തി എന്നിവയുടെ അകെത്തുകയാണ് മനസ്സ് എന്ന വിശ്വാസത്തിൻറെ പിൻബലത്തിലാണ് ഈ ചോദ്യം ചെയ്യലുകൾ എല്ലാം തന്നെ നടക്കുന്നത്.

ഇന്ദ്രിയാതീതമായ കഴിവുകളെക്കുറിച്ച് സാധാരണക്കാർക്കിടയിലും വിദ്യാസമ്പന്നർക്കിടയിലും ഒരുപോലെ താൽപര്യവും ആകാംക്ഷയും അജ്ഞതയും വിശ്വാസവും അന്ധവിശ്വാസവും ഒക്കെ കണ്ടു വരാറുണ്ട്.

vsdssdvdsffvv fd.jpg

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിളകളെ ബാധിക്കുന്ന സൂട്ടി മോൾഡ് എന്ന കുമിൾ രോഗവും ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങളും

ഡോ. ലിനി കെ. മാത്യു.

ക്യാപ്‌നോഡിയെസിയെ എന്ന കുടുംബത്തിൽ പെടുന്ന ക്യാപ്‌നോഡിയം' എന്ന കുമിൾ പരത്തുന്ന രോഗമാണ് സൂട്ടി മോൾഡ്. ആദ്യം കറുത്ത ചെറിയ പുള്ളികളായും പിന്നെ വലിയ പാച്ചുകളായും കാണുന്നു. പിന്നീട് ഇല കരിഞ്ഞു പോകുന്നു. ഈ രോഗത്തെ സൂട്ടി മോൾഡ് എന്ന് വിളിക്കും. 

CSAFAS.png
9.jpg

ശവപ്പെട്ടി മുറി

ഡോ. ലിനി കെ. മാത്യു,

ശൂന്യനായി ഞാൻ നിൽക്കും .എന്റെ തല നിലത്തടിച്ച് ഞാൻ കരയും. എല്ലാത്തിനും സാക്ഷിയായി മുറിയിൽ വിരിച്ചിട്ട അവസാന തൊലിയും വിട്ടുപ്പോയി മരവിച്ച.നനഞ്ഞ. വെളുത്ത നിറം പോലെയുള്ള കുപ്പായം കരയും.

 

'നീ വലിയ എഴുത്തുക്കാരൻ ആവണം?

 

നീ സിനിമ പൂർത്തിയാക്കണം?

 

നീ അവളെ വിവാഹം കഴിക്കണം?

10.jpg

മായക്കാഴ്ചകൾ

ഡോ.നീസാ കരിക്കോട്

ലഹരി നുരയും തലമുറ മുന്നിൽ

മത്ത് പിടിപ്പിക്കും ലഹരിപ്രയോഗങ്ങൾ

മനംമടുപ്പിക്കും ക്രൂരവിനോദങ്ങൾ

പകർച്ച വ്യാധി പോൽ പടരുന്നു

ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page