top of page
AdobeStock_756069290.jpeg

ലക്കം 13  

സെപ്തംബർ ലക്കം


 

FWQEFEFEWFEW.png

പത്ത് ചോദ്യങ്ങൾ

IMG-20250915-WA0074.jpg

നഷ്ടസ്മൃതികളുടെ മടങ്ങിവരവ്

ഡോ.ചായം ധർമ്മരാജൻ / ഡോ. കാരുണ്യ വി.എം.

മാറുന്ന കാലത്തിനനുസരിച്ച് ഓണവും മാറുകയാണ് ഫ്ലാറ്റിലും മറ്റും താമസിക്കുന്ന കുട്ടികളുടെ ഓണം യാന്ത്രികമാണ്. പൂക്കളവും ഓണക്കളികളും ഊഞ്ഞാലും അവർക്ക് അന്യമാണ്. ഇതിനെ മറികടക്കാനുള്ള ശ്രമം ചിലയിടങ്ങളിൽ എങ്കിലും ഉണ്ടാകുന്നു എന്നതാണ് ഇന്നത്തെ കുട്ടികളുടെ ഭാഗ്യം.

IMG-20250915-WA0073.jpg

“പാരമ്പര്യവും ചരിത്രവും: ഗാഡമറിന്റെ ദാർശനിക കണ്ണിലൂടെ ഓണം”

ജോൺ റോബർട്ട്

ഹാൻസ്ജോർജ് ഗാഡമറിന്റെ തത്ത്വചിന്തയുടെ വെളിച്ചത്തിൽ ഓണാഘോഷകാലത്തെ അവലോകനം ചെയ്യാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. ഗാഡമർ ഉന്നയിച്ച ചരിത്രപരത (historicity),പാരമ്പര്യത്തിന്റെ പ്രാധാന്യം (tradition), മുൻവിധി (prejudice), ചക്രവാളങ്ങളുടെ സംയോജനം (fusion of horizons), സംവാദത്തിന്റെ സ്വഭാവം (dialogue) തുടങ്ങിയ ആശയങ്ങൾ ഉൾക്കൊണ്ടാൽ ഇന്നത്തെ സമൂഹത്തിൽ ഓണത്തിന്റെ സന്ദേശവും പ്രസക്തിയും കൂടുതൽ വ്ക്തമാകുന്നു.ഗാഡമറിന്റെ ദാർശനിക നിലപാടുകൾ പ്രകാരം, ഒരു ആഘോഷത്തെയും സംസ്കാരത്തെയും മനസ്സിലാക്കുന്നത് മുൻകാലപാരമ്പര്യവുമായി നടത്തുന്ന നിരന്തരസംവാദത്തിലൂടെയാണ് സാധ്യമാകുന്നത്.

സാഹിത്യപഠനം 

fdfesfcee.png

എഴുത്തച്ഛൻ്റെ പേര് നീലകണ്ഠനെന്നാണോ?

ഡോ. ബി.എസ്. ബിനു

തുഞ്ചത്തെഴുത്തച്ഛൻ്റെ നാമം എന്താണെന്ന കാര്യത്തിൽ പണ്ഡിതന്മാർക്കു വ്യത്യസ്താഭിപ്രായമാണുള്ളത്. രാമാനുജൻ, രാമൻ, ശങ്കരൻ, കൃഷ്ണൻ എന്നിങ്ങനെ പല പേരുകളും അദ്ദേഹത്തിനു ചാർത്തിക്കൊടുത്തിട്ടുണ്ട്. എന്നാൽ അവയ്ക്കൊന്നിനും വ്യക്തമായ തെളിവുകളില്ല. എഴുത്തച്ഛൻ്റെ യഥാർത്ഥ നാമധേയം നീലകണ്ഠനെന്നാണെന്നു പറയാൻ വേണ്ട പല തെളിവുകളും ലഭിച്ചിട്ടുണ്ട്.

IMG-20250915-WA0072.jpg

ഓണശീലുകളിലെ കേരളോദയപരിപ്രേക്ഷ്യം

ഡോ.സുമ പറപ്പട്ടോളി

"കേരളോദയം" എന്ന മഹാകാവ്യം ആധുനിക സംസ്കൃതസാഹിത്യത്തിലെ ഒരു  ചരിത്രകൃതിയാണ്. ഡോ. കെ.എൻ. എഴുത്തച്‌ഛൻ എഴുതിയ ഈ കൃതി ഇരുപത്തൊന്നു സർഗങ്ങളിലായി കേരളചരിത്രം വളരെ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു.  ഐതിഹ്യങ്ങൾ, നാടോടിക്കഥകൾ,  ആചാരങ്ങൾ വിശ്വാസങ്ങൾ ,ഉൽസവങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയവ ഉൾക്കൊണ്ട ഈ കാവ്യം, സാഹിത്യ സൗന്ദര്യവും ചരിത്രസത്യവും ഇടചേർന്ന സാഹിത്യസൃഷ്ടിയാണ്. കാവ്യത്തിലെ 'സ്വപ്നമഞ്ജരി', 'സ്മൃതിമഞ്ജരി', 'ഐതിഹ്യമഞ്ജരി', 'ബോധമഞ്ജരി', 'ചരിത്രമഞ്ജരി' എന്നിവയിൽ ഓരോ മഞ്ജരിയിലും ഓരോ ചരിത്രഘട്ടത്തെയും സാംസ്കാരികപരിവർത്തനങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.

IMG-20250915-WA0070.jpg

മഹാകവി പി.യുടെ കവിതകളിലെ ഓണസ്മൃതികൾ

ഡോ.അർച്ചന ഹരികുമാർ

മലയാളി ഏകമനസ്സോടെ ആഘോഷിക്കുന്ന മഹോത്സവമാണ് ഓണം.  ഏറ്റവും വലിയ ജനകീയ ഉത്സവം. ആഹ്ലാദവും സമൃദ്ധിയും ത്യാഗവും ഓണത്തിന്റെ ആശയങ്ങളായി ചർച്ച ചെയ്യപ്പെടുന്നു. നഷ്ട നന്മകളിൽ നിന്ന് പ്രതീക്ഷയിലേക്കുള്ള സഞ്ചാരമാണത്.  പ്രകൃതിയുടെ സൗന്ദര്യം മനസ്സുകളെ കീഴടക്കുന്ന വേള. കവികളെ ഓണം പലതരത്തിലാണ് സ്വാധീനിച്ചിരിക്കുന്നത്. പ്രകൃത്യുപാസകനും സ്മൃതിപൂജിതനും സൗന്ദര്യാരാധകനുമായ  മഹാകവി പി.കുഞ്ഞിരാമൻനായരുടെ കവിതകളിലെ ഓണവൈവിധ്യമാണ് ചർച്ച ചെയ്യുന്നത്.

IMG-20250915-WA0069.jpg

ഓണത്തിന്റെ വരവ് അറിയിച്ച്ദേശിങ്ങനാടിൻ്റെ കരടികളി

ഡോ റോഷ്നി എം.

ഓരോ ജനവിഭാഗത്തിനും അവരുടെ സാംസ്കാരിക സ്വത്വത്തെ തിരിച്ചറിയുന്നതിനും ലോകബോധത്തെയും ജീവിതവീക്ഷണത്തെയും അടയാളപ്പെടുത്തുന്നതിനും പ്രത്യേകം അവതരണങ്ങളും പാട്ടുകളും ഉണ്ടായിരുന്നു. മിക്ക നാടൻ കലകളും ഇന്ന് മൺമറഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. ഒരു നാട് അവരുടെ തനത് കലാരൂപമായ ‘കരടികളി’യെതിരിച്ചറിയുകയും അതിനെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ദേശിങ്ങനാടിന്റെ സ്വന്തം കലയായ കരടികളിയുടെ ചരിത്രത്തെ അന്വേഷിക്കുകയാണ് ഈ ലേഖനം.

IMG-20250915-WA0071.jpg

പഴങ്കഥയും ചരിത്രനിർമ്മിതിയും: കൊളോണിയൽ കൊച്ചിയുടെ വാമൊഴികളിലൂടെ

വിനോദ് വി.എൻ.

കാപ്പിരിമുത്തപ്പൻ്റെ കഥകൾ ഫോർട്ട് കൊച്ചിയുടെ ചരിത്രം, പുരാണങ്ങൾ, ജനപ്രിയ ഐതിഹ്യങ്ങൾ എന്നിവയുമായി ഇഴചേർന്നിരിക്കുന്നു. ആഫ്രിക്കയിൽനിന്ന് പോർച്ചുഗീസുകാർ കൊച്ചിയിലേക്ക് കൊണ്ടുവന്നതാണ് അടിമകളായ ഈ കാവൽ ആത്മാവിൻ്റെ കഥ. സമീപകാലത്ത് പുറത്തിറങ്ങിയ മോഹൻലാലിൻ്റെ  സിനിമയായ ബറോസ്, പി.എഫ്. മാത്യുസിൻ്റെ നോവൽ അടിയാളപ്രേതം, ഡ്രാമസ്‌കൂൾ നാടകം അടിയാളപ്രേതം, കുറച്ച് വൈറലായ യൂട്യൂബ് വീഡിയോകൾ എന്നിവയിലൂടെ ഈ നഗരത്തിലെ കെട്ടുകഥ മാധ്യമശ്രദ്ധ നേടി.

IMG-20250915-WA0067.jpg

തിരുവിതാംകൂറിൻ്റെ സംസ്കൃത വരമൊഴിയിൽ വിശാഖവിജയത്തിൻ്റെ പ്രസക്തി

ഡോ. ലക്ഷ്മി വിജയൻ വി. ടി. 

ഭാരതത്തിൻറെ വിജ്ഞാനം സാധാരണക്കാരിലേക്കെത്തിയത് പ്രധാനമായും കഥകളിലൂടെയും കാവ്യങ്ങളിലൂടെയുമാണ്. തലമുറകളിൽനിന്ന്  തലമുറകളിലേക്ക് അവ കൈമാറ്റം ചെയ്യപ്പെട്ടു. ആദ്യകാലങ്ങളിൽ വാമൊഴിയും, വരമൊഴിയും സംസ്കൃതകേന്ദ്രീകൃതമായിരുന്നു. പ്രാദേശികഭാഷകളും, വൈദേശികഭാഷകളും ആധിപത്യമാരംഭിക്കും വരെ, ഭാരതത്തിൻറെ ഭാഷ സംസ്കൃതമായിരുന്നു.

IMG-20250915-WA0066.jpg

ധ്വനിസിദ്ധാന്തവും ഉടലറിവും: ധ്വന്യാലോകം ഒന്നാം ഉദ്യോതത്തെ മുൻനിർത്തിയുള്ള അപഗ്രഥനം

ഡോ. ശരത് ചന്ദ്രൻ

വ്യക്തിയുടെ ശരീരവും ഭൗതികചുറ്റുപാടുകളും തമ്മിലുള്ള ഇടപെടലിന്റെ ഭാഗമായിട്ടാണ് സങ്കല്പനപ്രക്രിയകൾ നടക്കുന്നതും ധൈഷണികവൃത്തികൾ നിലനില്ക്കുന്നതും എന്ന് ധൈഷണികശാസ്ത്രങ്ങൾ വ്യക്തമാക്കുന്നു. അവ മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട പരികല്പനകളിലൊന്നാണ്, അറിവിന്റെ ആധാരം ശരീരമാണ് എന്നത്. ശരീരത്തെ അടിസ്ഥാനമാക്കി അല്ലെങ്കിൽ, ശരീരത്തിലൂടെയാണ് നാം ലോകത്തെ അനുഭവിക്കുന്നത്. ശരീരത്തിൽനിന്നാണ് അർഥവും ഉല്പാദിപ്പിക്കുന്നത്. സാഹിത്യത്തെ സംബന്ധിച്ചും, ഭാഷയിലൂടെ വായനക്കാർക്കു ലഭിക്കുന്ന അവബോധമാണ് അർഥം.

IMG-20250915-WA0065.jpg

മാധ്യമസ്വാധീനം കുറ്റാന്വേഷണത്തിൽ

ഡോ.ലാലു വി.    

എല്ലാ കാലഘട്ടത്തിലും ജനപ്രിയസാഹിത്യരൂപമായി നിലകൊ ള്ളുന്ന ഒന്നാണ് കുറ്റാന്വേഷണസാഹിത്യം. ടെലിവിഷൻ, പോഡ് കാസ്റ്റുകൾ,സോഷ്യൽ മീഡിയയുടെ വ്യാപനം,മാധ്യമങ്ങളുടെസ്വാധീനം തുടങ്ങിയവ കുറ്റാന്വേഷണകൃതികളെ കൂടുതൽ ജനകീയമാക്കി മാറ്റി.  മാധ്യമങ്ങളുടെ ഇടപെടലിലൂടെ നിരപരാധികളായ പലരും പ്രതിയാക്കപ്പെടുന്നത്  ഇന്ന് പല കുറ്റകൃത്യങ്ങളിലും കാണാൻ കഴിയും. യഥാർത്ഥ പ്രതിയിൽ നിന്ന് ശ്രദ്ധ മാറി മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പ്രതി പട്ടികയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേരുന്ന കാഴ്ച ഇന്നത്തെ പല കുറ്റാന്വേഷണങ്ങളിലും കാണാം.

IMG-20250915-WA0064.jpg

മാറുന്ന മലയാളിയുടെ ഓണപ്പുലരി

അഭിത എൽ.

ഓണം കേരളത്തിന്റെ ദേശീയ ഉത്സവമാണ്. കേരളത്തിന്റെ പ്രൗഢിയും സമൃദ്ധിയും ഐക്യവുമൊക്കെ പ്രദർശിപ്പിക്കുന്ന കേരളീയന്റെ തനതുത്സവമാണത്. മലയാളിയുടെ ജീവനോടും ജീവിതത്തോടും ചേർന്ന്  നിൽക്കുന്ന കേരളീയ ജനതയുടെ ആത്മാവായ ഓണം കേരളത്തിന്റെ വിളവെടുപ്പുത്സവം കൂടിയാണ്. കേരളത്തിന്റെ കാർഷികവൃത്തിയുടെ സമൃദ്ധി ഉയർത്തി കാട്ടുന്ന ആഘോഷമാണ് ഓണം. ഓണത്തെക്കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് കുട്ടിക്കാലം മുതൽക്കേ കേട്ടുവന്ന മഹാബലി തമ്പുരാനെ കുറിച്ചും അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ടെഴുതിയ ‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ’ എന്ന പാട്ടുമാണ്. ഈ പാട്ട് എല്ലാ മലയാളികൾക്കും ഹൃദസ്ഥമാണ്.

IMG-20250915-WA0062.jpg

ചാവുതുള്ളൽ: ദലിതിസത്തിൽ നിന്ന് ഹ്യൂമനിസത്തിലേക്കുള്ള ചുവടുമാറ്റം 

ലക്ഷ്മി ആർ.ശേഖർ

പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ  അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും കേരളത്തിന്റെ സാമൂഹ്യ-ചരിത്ര-രാഷ്ട്രീയ മേഖലകളിൽ വലിയ പരിവർത്തനങ്ങൾ സംഭവിച്ചിട്ടുണ്ട്. മനുഷ്യസമൂഹത്തിന്റെ ചരിത്രം പരിശോധിച്ചാൽ നിലനിൽക്കുന്ന വ്യവസ്ഥിതിയുടെ പ്രത്യയശാസ്ത്രങ്ങൾ സർവ്വ മേഖലകളെയും സ്വാധീനിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. സാഹിത്യ രംഗത്തും ഈ സ്വാധീനം കാണാം. പ്രസ്തുത കാലത്തെ മദ്ധ്യതിരുവിതാംകൂറിലെ പുലയരുടെ ജീവിതമാണ് രാജു കെ.വാസുവിന്റെ ചാവുതുള്ളൽ എന്ന നോവൽ. പോളപ്പതം,കുഞ്ഞുലച്ചുമി തുടങ്ങിയ നോവലുകളിലൂടെ മലയാളനോവൽ രംഗത്ത് നിലയുറപ്പിക്കുകയും കാലത്തിൻ്റെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹികസാംസ്കാരിക ചലനങ്ങളെ ശക്തമായ ഭാഷയിൽ അടയാളപ്പെടുത്തുകയും ചെയ്യുന്ന സാഹിത്യകാരനാണ് രാജു കെ. വാസു.

IMG-20250915-WA0058.jpg

ട്രാൻസിയന്റ് ഇലക്ട്രോണിക്‌സ് അഥവാ താൽക്കാലിക ഇലക്ട്രോണിക്സ്

ഡോ: നിഷമോൾ എം എസ് 

ഒരു സർക്ക്യൂട്ടിന്റെ ഘടകങ്ങളെ ക്രമീകരിക്കുകയും സർക്ക്യൂട്ടുകൾക്കായി സ്ഥിരമായ ഒരു പ്ലാറ്റ്‌ഫോം നൽകുകയും വിവിധ ഇലക്ട്രോണിക് ഘടകങ്ങൾ തമ്മിലുള്ള വൈദ്യുതബന്ധങ്ങൾ സുതാര്യമാക്കുകയും ചെയ്യുന്ന പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ (PCBs) ഇലക്ട്രോണിക് വ്യവസായത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ പ്രവർത്തനക്ഷമതയും വിശ്വാസ്യതയും നിർണയിക്കുന്ന പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ ലളിതമായ ഉപകരണങ്ങൾ മുതൽ വലിയ യന്ത്രങ്ങളിൽ വരെ ഉപയോഗിക്കാവുന്ന പലവിധ വസ്തുക്കളിലും പാളികളിലും ലഭ്യമാണ്. 2024-ൽ ആഗോള PCB വിപണി ഏകദേശം 78 ബില്യൺ ഡോളർ മൂല്യം കണക്കാക്കപ്പെട്ടില്ല.

IMG-20250915-WA0057.jpg

ജനപ്രിയഘടകങ്ങള്‍ കാനത്തിന്‍റെ നോവലുകളില്‍

വിനീത പി.ജെ.

ലയാളത്തിലെ ജനപ്രിയസഹിത്യകാരനായ കാനം ഇ .ജെയുടെ നോവലുകളെ മുന്‍നിര്‍ത്തി അദ്ദേഹത്തിന്‍റെ നോവലുകളില്‍ പ്രധാനമായും കാണുന്ന ജനപ്രിയഘടകങ്ങളെ പഠിക്കുകയാണ് ഈ പ്രബന്ധം .മലയാളികള്‍ വിസ്മരിച്ചുതുടങ്ങിയ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം മലയാള സാഹിത്യത്തിനുനല്‍കിയ സംഭാവനകളെ ഓര്‍മിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത് .  ജനപ്രിയസാഹിത്യത്തിന് വര്‍ത്തമാനകാലത്ത് ലഭിക്കുന്ന പരിഗണന കാണുമ്പോള്‍ ജനപ്രിയനോവലുകള്‍ മലയാളികളെക്കൊണ്ട് വായിപ്പിച്ച ഒരു എഴുത്തുകാരനായ കാനം ഇ ജെയുടെ നോവലുകളുടെ ചില സവിശേഷതകള്‍ മാത്രമാണിത് എന്നും ഓര്‍മിപ്പിക്കുന്നു .    

സംഗീതം 

IMG-20250915-WA0068.jpg

പൊന്നോണം - പാട്ടോണം

രാജി.ടി.എസ് 

വീണ്ടുമൊരു തിരുവോണക്കാലത്തിമിർപ്പിലാണ് നാം. ചിങ്ങമാസം എത്തുമ്പോഴേക്കും ഓണത്തിരക്കുകൾക്ക് ആവേഗം കൈവന്നുതുടങ്ങും. അത്തം തുടങ്ങിയാൽ പിന്നെ ഓണാഘോഷങ്ങളുടെ തുടക്കമായി. വിവിധ കൂട്ടായ്മകളും സംഘടനകളും ക്ലബുകളും ഓണം ആഘോഷിച്ചു കഴിയുമ്പോഴേക്കും ചിങ്ങവും കന്നിയും കടന്നിട്ടുണ്ടാവും. പ്രകൃതിയും മനസ്സും തളിർത്തും പൂത്തും ആഘോഷിക്കുന്ന ഓണക്കാലത്തിൽ പാട്ടുകൾക്ക് വളരെ പ്രസക്തിയുണ്ട്. വഞ്ചിപ്പാട്ടുകളും കൈകൊട്ടിക്കളിപ്പാട്ടുകളും അടങ്ങിയ കേരളത്തിന്റെ തനത്‌ സംഗീതശൈലി ഉൾക്കൊള്ളുന്ന പാട്ടുകളും ഓണക്കാലത്തിന്റെ പ്രതീതി ഉളവാക്കുന്നവയാണ്.

ഓർമ്മക്കുറിപ്പ് 

IMG-20250915-WA0061.jpg

ദൂരദർശൻ ഓണം

ഷിബു കുമാർ പി.എൽ.

ദൂരദർശൻ മാത്രം ഉണ്ടായിരുന്ന കാലം. ഞായറാഴ്ചകളിൽ വൈകുന്നേരം സംപ്രേഷണം ചെയ്യുന്ന മലയാളസിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വേറെ ലെവലാണ്. ശനിയാഴ്ച വൈകുന്നേരമുള്ള തിരനോട്ടംപരിപാടിയിൽ പിറ്റേ ആഴ്ചയുള്ള പ്രോഗ്രാമുകളുടെ വിവരങ്ങൾ പറയുമ്പോൾ ഞങ്ങൾ ഏറെ ശ്രദ്ധയോടെ നോക്കിയിരുന്നത് ഞായറാഴ്ചയിലെ സിനിമയും വെള്ളിയാഴ്ച വൈകുന്നേരമുള്ള ചിത്രഗീതവും ഉണ്ടോ എന്നാണ്.

ഞായറാഴ്ച സിനിമയുടെ പേര് നമുക്ക് അറിയേണ്ട ആവശ്യമില്ല.

IMG-20250915-WA0060.jpg

സ്വർണ്ണക്കടൽ കണ്ട നാൾ

ഡോ.രുഗ്മിണി കെ.

അതൊരു ഓണക്കാലമായിരുന്നു - ഓർമ്മയിലെ ആദ്യ ഓണക്കാലം. അന്ന് ഞാൻ കുറച്ചു വൈകിയായിരുന്നു എഴുന്നേറ്റത്. ആരുടെയും ഒച്ചയും അനക്കവും ഒന്നും കേൾക്കാനില്ല. അപ്പോഴാണ് അറിയുന്നത് എല്ലാവരും പൂപറിക്കാൻ പോയിരിക്കുന്നു. എനിക്ക് വല്ലാത്ത സങ്കടം തോന്നി. എന്നെ കൂട്ടിയില്ലല്ലോ - അതിനുമുമ്പും പൂ പറിക്കാൻ പോയ ഓർമ്മയൊന്നും എനിക്കില്ല. ഞാൻ വളരെ ചെറുതായതുകൊണ്ടും എപ്പോഴും എന്തെങ്കിലുമൊക്കെ അസുഖമാവുന്നതു കൊണ്ടും എന്നെ കൂട്ടാതെ പോക്ക് പതിവാണ്. ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല.

IMG-20250915-WA0059.jpg

പൂക്കാലത്തിന്റെ ഓർമക്ക്

ശാലു കട്ട്യാടൻ

മേന്തോന്നിയുടെ പൂക്കൾ ആകാശത്തേക്ക് ആളിപ്പടർന്നു നിൽക്കുന്ന അഗ്നി കണക്ക് എന്നെ വശീകരിച്ചു. കുട്ടികൾ ഒറ്റക്ക് പ്രവേശിക്കാൻ പാടില്ലാത്ത റാണിക്കുന്നിന്റെ സ്വകാര്യഭൂമികയിൽ പെരുംകാട്ടിലെ വള്ളികളോട് കളിതമാശകൾ പറഞ്ഞുകൊണ്ട് ഞങ്ങൾ നടന്നു. കുറേദൂരെ വള്ളികൾ കാടുമൂടിയ ഒരജ്ഞാത മരത്തിനു മുകളിൽ മേന്തോന്നിയുടെ നാളങ്ങൾ ഓറഞ്ചു - ചുവപ്പു പുളഞ്ഞു വെയിലിൽ തിളങ്ങി.

ആരോഗ്യം 

IMG-20250915-WA0075.jpg

ഡിജിറ്റൽ മനുഷ്യരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ

മനോയാനം - 14

പ്രൊഫ. ഡോ. എസ്. കൃഷ്ണൻ

ഡിജിറ്റൽ യുഗം മനുഷ്യ സമൂഹത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. ഈ മാറ്റങ്ങളുടെ മുൻനിരയിൽ നാം ചില പദങ്ങൾ കേട്ടു തുടങ്ങിയിട്ടുണ്ട്. ജനറേഷൻ സി (Generation C), ജനറേഷൻ ഇസഡ് (Generation Z), ജനറേഷൻ ആൽഫ (Generation Alpha) എന്നിങ്ങനെ. ഓരോ തലമുറയും അവരുടേതായ പ്രത്യേകതകളോടെയാണ് ചരിത്രത്തിൽ ഇടംപിടിക്കുന്നത്.

കഥ 

IMG-20250915-WA0056.jpg

ഒറ്റനിറമുള്ള പൂക്കളങ്ങൾ

സലീന സലാവുദീൻ       

കുന്നിൻ പ്രദേശമായ ചെറുന്നിയൂർ ഗ്രാമത്തിലെ വീടുകൾക്കൊക്കെ ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഓണം വരുമ്പോൾ അവിടെയുള്ള പറമ്പുകളൊക്കെ പലവർണ്ണത്തിൽ നിറഞ്ഞ പൂക്കളത്താൽ അലങ്കരിക്കപ്പെടും. കാറ്റിൽ വീശി കളിക്കുന്ന പൂക്കൾ ആ ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കും. എന്നാൽ, ആ ഗ്രാമത്തിൽ ഒരേ ഒരു വീട്ടിൽമാത്രം ഒറ്റനിറമുള്ള പൂക്കളങ്ങൾ മാത്രമേ വിരിയാറുള്ളൂ.

കവിത 

IMG-20250915-WA0055.jpg

വൃത്തി പെരുക്കുന്ന കാട്

പൂജ ജി.

നടന്നു ഉള്ളിലേക്ക്, കാടകം!

ഹരിതാഭയുടെ രഹസ്യങ്ങൾ പേറുന്ന പരന്ന ഇരുളും

ശ്വാസം പേറുന്ന കരിയിലകളും.

അകത്തുകടന്നതും നല്ല മണമാണ്.

ഓരോ ഇലകളിലും വെള്ള, മഞ്ഞ, പിങ്ക്, ബ്ലാക്ക്…

എല്ലാം ഒന്ന് തൊട്ടു നാവിൽ വെച്ചു.

IMG-20250915-WA0054.jpg

ഓർക്കാനൊരോണം,മറക്കാനൊരോണം

സുഗത എസ്.

പൂരാടനാളിൽ പുത്തൻ ഉടുപ്പിട്ടു

 പൂത്തുമ്പിയായി പറന്നകാലം

 ഉത്രാടനാളിലണിഞ്ഞോരുടുപ്പിന്റെ

 ഉല്ലാസ ലഹരിയിലാണ്ടകാലം

 തിരുവോണ സദ്യതൻ

ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page