top of page
AdobeStock_756069290.jpeg

ലക്കം 13  

മെയ് ലക്കം


 

ggrtgtrgtrgtrg.jpg
25.jpg

ഭീകരത തുലയട്ടെ..സമാധാനം പുലരട്ടെ…

സാധാരണക്കാരായ ടൂറിസ്റ്റുകളെ കൊലപ്പെടുത്തിക്കൊണ്ട് കാശ്മീരിൽ ഭീകരവാദികൾ നടത്തിയ ആക്രമണം ലോകമനസ്സാക്ഷിയെ ഞെട്ടിച്ചതാണ്. കാശ്മീർ മേഖലയിൽ ടൂറിസം പുരോഗതി പ്രാപിക്കുന്നു എന്ന് മനസ്സിലാക്കി ക്കൊണ്ടാണ് ഭീകരവാദികൾ അവിടുത്തെ  ടൂറിസ്റ്റുകളെ തന്നെ കേന്ദ്രീകരിച്ചുകൊണ്ട് ആക്രമണം ആ സൂത്രണം ചെയ്തത്. കാശ്മീരിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തിച്ചേർന്ന രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഭീകരാക്രമണത്തിനിരയായത്.

എഡിറ്റോറിയൽ

പത്ത് ചോദ്യങ്ങൾ

19.jpg

ഫോക്‌ലോർ ഇവിടെ കച്ചവടവൽക്കരിക്കപ്പെട്ട സത്യമാണ്!

രാഘവൻ പയ്യനാട്

കൂട്ടായ്മയുടെ സ്വത്വാന്വേഷണം ഫോക് ലോർ  പഠനത്തിൻറെ ഒരു പ്രധാനപ്പെട്ട ലക്ഷ്യമായി അംഗീകരിക്കപ്പെട്ട നിലയ്ക്ക് അക്കാദമിക് വീക്ഷണത്തിൽ നിന്ന് ഭിന്നമായി കൂട്ടായ്മയുടെ വീക്ഷണത്തിന് പ്രാധാന്യംലഭിക്കേണ്ടതുണ്ട് .ആധുനികതയുടെ പ്രചാരത്തിന്റെ ഭാഗമായി പാശ്ചാത്യാധിപത്യം ഉറപ്പിക്കുന്ന രീതിയിൽ പാശ്ചാത്യർ സ്വന്തം കണ്ണിലൂടെ എല്ലാറ്റിനെയും കാണാനും അവർക്ക് അനുകൂലമായ സിദ്ധാന്തങ്ങൾ ആവിഷ്കരിക്കാനും ആണ് ഇതുവരെ ശ്രമിച്ചിട്ടുള്ളത് .

18.jpg

"നാങ്കളെ കൊത്തിയാലും ചോരയല്ലേ ചൊവ്വറേ നീങ്കളെ കൊത്തിയാലും ചോരയല്ലേ ചൊവ്വറെ"

ശ്രീ പ്രസിൽ & സായന്ത് കെ.

പിന്നീട് പാരമ്പര്യമായി ഗുരുക്കന്മാരിൽ നിന്ന് കൈമാറി വന്ന വരവിളി, തോറ്റംപാട്ട്, മൂലമന്ത്രങ്ങൾ എന്നിവയെല്ലാം ചൊല്ലി ദൈവത്തെ കോലാധികാരിയുടെ ശരീരത്തിലേക്ക് ആവാഹിക്കുന്നതോടുകൂടി തെയ്യത്തിന്റെ തുടക്കം കൈവരുന്നു. എന്നാൽ  തെയ്യം കെട്ടി തെയ്യത്തിന്റെ മുടി അഴിക്കുന്നത് വരെയുള്ള ചടങ്ങുകൾ ചിട്ടയായി നടത്തി പൂർത്തിയാക്കിയാൽ മാത്രമേ തെയ്യത്തിന് പൂർണ്ണത ഉണ്ടാവൂ. അല്ലാതെ വെറുതെ ഒരു കോലം കെട്ടി മുന്നിൽ നിന്നാൽ മാത്രം തെയ്യം ആവില്ല.

17.jpg

ഉല : മനുഷ്യനെന്ന പിശാച് ദൈവത്തെച്ചൊല്ലി അടരാടുന്ന പേക്കൂത്തുകൾ

ഡോ. ഷിജു കെ.

പൂര്‍വ്വനിശ്ചിതമായ പഠനലക്ഷ്യങ്ങളെ സാധുകരിക്കുവാന്‍ ഉപയുക്തമായ തെളിവുകളും യുക്തികളും മാത്രം തെരഞ്ഞെടുത്ത്‌ വിന്യസിക്കുന്ന മുഖ്യധാരാചരിത്രത്തിന്റെ അവതരണരീതി ആധുനികനന്തരസന്ദര്‍ഭത്തില്‍ എറെ വിമര്‍ശനവിധേയമായിട്ടുണ്ട്‌.

മുഖ്യധാരചരിത്രത്തിന്റെ രചനാസമീപനത്തിലെ കൊളോണിയല്‍ യുക്തികളോട്‌ കലഹിച്ചുകൊണ്ടാണ്‌ ആധുനികമായ തുറസ്സുകള്‍ 

സാഹിത്യപഠനം 

4.jpg

"മറത്തുകളി: സംസ്കൃതപഠനത്തിൻ്റെ നാടോടി വേദി"

ഡോ.ഷിബു കുമാർ പി.എൽ.

കായിക പ്രധാനമായ പൂരക്കളിയുടെ ഇതിവൃത്തത്തെ പുരസ്കരിച്ചുകൊണ്ട് രണ്ട് പണിക്കൻമാർ പല സംസ്കൃത പ്രകരണങ്ങളെ ആശ്രയിച്ച് നടത്തുന്ന വാഗ്വാദമാണ് മറത്തുകളി. സംസ്കൃത വ്യാകരണം, തർക്കം, വേദാന്തം, ജ്യോതിഷം, ആയുർവ്വേദം,സാഖ്യo, യോഗം, മീമാംസ, വൃത്തശാസ്ത്രം, രസം, നാടകശാസ്ത്രം, സംഗീതശാസ്ത്രം, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ഉപനിഷത്തുകൾ തുടങ്ങിയ വിഷയങ്ങളിൽ ഗൗരവമുള്ള ചർച്ചകളെ ആശ്രയിച്ചാണ് മറത്തുകളി അവതരിപ്പിക്കപ്പെടുന്നത്.

6.jpg

ദലിത് അനുഷ്ഠാനങ്ങളുടെ പരിവർത്തനം : പതികളെ മുൻനിർത്തിയുള്ള അന്വേഷണം

വിദ്യ പി.ബി.

ജനങ്ങൾക്ക് പോച്ചമ്മയെ കാണാൻ വളരെ ദൂരം ഒന്നും സഞ്ചരിക്കേണ്ടതില്ല ഇത് ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തിലും അനുരണനങ്ങൾ  സൃഷ്ടിക്കും"( കാഞ്ച ഐലയ്യ, 2004:94). ഇതര ദൈവങ്ങൾ പുലർത്തുന്ന മത/ജാതിപരമായ വിഭാഗീയ സംഘർഷങ്ങൾ ദലിത് ദൈവങ്ങൾക്കില്ല. ആയതിനാൽ ഇവയുടെ ആത്മീയ സ്ഥാനങ്ങളിൽ യുദ്ധങ്ങളും സംഘർഷങ്ങളും പൊതുവിലില്ല. ദൈവത്തിനും ഭക്തനും ഇടയിൽ പൂജാരി എന്ന ഇടനിലക്കാരൻ  ദലിത് ആത്മീയ പരിസരങ്ങളിൽ അധികാരം കൈയാളുന്നില്ല,എന്നതിനാൽ, ആദ്യകാലങ്ങളിൽ ആരാധനയ്ക്ക് ധനപരമായ അടിത്തറ ഉണ്ടാവേണ്ടതിന്റെ ആവശ്യകത പ്രബലമായിരുന്നില്ല.

7.jpg

പൊന്നി: ആഖ്യാനഘടനയുടെ രീതിശാസ്ത്രവുംമനോവിശകലന മാതൃകകളും

ഈ മൂല്യബോധത്തിന്റെ ചിട്ടകൾക്കിടയിൽ ഒരു വ്യക്തി തന്റെ ആത്മപ്രകാശന സാധ്യത കണ്ടെത്തുന്ന ഇടങ്ങളാണ് ആഘോഷങ്ങളെന്ന് മുഡുകസമുദായത്തിന്റെ ജീവിതക്രമം നിരീക്ഷിച്ചാൽ മനസ്സിലാകും. നോവൽ സിനിമയാകുമ്പോൾ അതിന്റെ ആഖ്യാനഘടനയിൽ വ്യത്യസ്തത പ്രകടമാകുന്നു. നോവൽ ഭാവനയുടെ അനേകം ഭൂമിശാസ്ത്രപശ്ചാത്തലങ്ങൾ തുറന്നിടുമ്പോൾ ദൃശ്യപാഠം അവയെ ഏകീകൃതമായ ഭൂപരിസരങ്ങളിലേക്ക് സംക്രമിപ്പിക്കുന്നു.

9.jpg

നാടൻ കഥാഗാനങ്ങളിലെ കീഴാള പ്രത്യയ ശാസ്ത്രം : ചെങ്ങന്നൂരാതിപ്പാട്ടിനെ മുൻനിർത്തിയുള്ള വിശകലനം.

പാർവതി ജെ.

മധ്യതിരുവിതാംകൂറിലെ പറയ വിഭാഗത്തിന്റെ ജാതിസ്വത്വം ഒളിഞ്ഞു കിടക്കുന്ന ചെങ്ങന്നൂരാതിപ്പാട്ട് വിശകലനം ചെയ്ത് നാടോടി വിജ്ഞാനീയത്തിലെ കീഴാളപ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട് ചില നിരീക്ഷണങ്ങൾ ക്രോഡീകരിക്കാനാണ് ഈ പ്രബന്ധം ശ്രമിക്കുന്നത്. സെബാസ്റ്റ്യൻ വട്ടമറ്റം സമാഹരിച്ച, മറിയാമ്മച്ചേടത്തിയുടെ മാണിക്കം പെണ്ണ് നാടൻപാട്ടുകളിൽ അടങ്ങിയിരിക്കുന്ന ചെങ്ങന്നൂരാതിപ്പാട്ടാണ് ഈ പ്രബന്ധത്തിന് പാഠമായി സ്വീകരിച്ചിരിക്കുന്നത്.

10.jpg

ഫോക് ലോർ ആഖ്യാനം പത്മരാജന്റെ ഞാൻ ഗന്ധർവ്വനിൽ

ചിന്ത എസ് ധരൻ

കേരളീയ ജനവിശ്വാസങ്ങളിലും പുരാതന ആഖ്യാനരീതികളിലും ഏറെ പ്രസക്തിയുള്ള സങ്കൽപ്പമാണ് ഗന്ധർവ്വൻ . അതീന്ദ്രിയ സാന്നിദ്ധ്യങ്ങളിലൂടെയും രഹസ്യാത്മക ആകർഷണങ്ങളിലൂടെയും ഈ പ്രതീകം മനുഷ്യൻ്റെ ആകാംക്ഷകളെയും ലൈംഗികതയെയും വ്യക്തമായ രൂപത്തിൽ അഭിമുഖീകരിക്കുന്നു. ഇതെല്ലാം സാംസ്കാരിക ഭാവനയിലൂടെ ഉയർന്നുവന്ന ഒരു ആഖ്യാനരൂപമായി വിലയിരുത്താം.

fdfwfwef.jpg

നാടോടി പാട്ടുകളും ദാര്‍ശനികതയും: പൊന്നമ്പലം എന്ന അയ്യപ്പഗാനത്തിന്‍റെ ദാര്‍ശനിക പഠനം

ലോഡ്വിന്‍ ലോറന്‍സ്

വായ്മൊഴി പാട്ടുകളിലുടെ പ്രസിദ്ധമായ പൊന്നമ്പലം എന്ന അയ്യപ്പഗാനം, ഹരിഹരസുതന്‍ എന്ന വ്യഖ്യാനങ്ങള്‍ക്കപ്പുറത്ത്, അയ്യപ്പനെ കേരളത്തിലെ ആദിവാസി ജനതയുടെ പ്രത്യേക ദൈവസങ്കല്‍പ്പത്തിന്‍റെ പ്രതിനിധിയായി അവതരിപ്പിക്കുന്നു.

11.jpg

നാട് വീണ്ടെടുത്ത നാടോടി നാടകം - സീതക്കളി

ഡോ. റോഷ്നി എം.

പുലയരും, കുറവരും, വേടരും അവരുടേതായ പാഠങ്ങൾ ഉപയോഗിച്ചുവരുന്നതായി കാണാം. വിശേഷ അവസരങ്ങളിൽ അവരുടെ വീടുകളിൽ പാടാറുണ്ടെങ്കിലും അവതരണം ഉള്ളതായി അറിവില്ല. കൊയ്ത്തുകാലത്ത് പാടത്ത് പണിയെടുത്തിരുന്ന തൊഴിലാളിവിഭാഗത്തിന് പണിയിടങ്ങളിൽ വിനോദം എന്ന നിലയിൽ ആരംഭിച്ചതാണ് ‘സീതക്കളി’.

fdwqdwqdwqedwe.jpg

അതിരുകടക്കുന്ന അധിനിവേശം !!!

അർച്ചന  പി. ജെ. 

വള്ളിച്ചെടികളും ചെറു മരങ്ങളും കുറ്റിച്ചെടികളും ഒക്കെയാണ്   കൂടുതലായും അധിനിവേശ  സസ്യങ്ങളിൽപെട്ടവർ. പുൽമേടുകളെയും വനാന്തരങ്ങളെയും  സസ്യങ്ങളുടെ വളർച്ച സാരമായി ബാധിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിനെ ഒരു പരിധിവരെ എങ്കിലും ചേർത്തുനിർത്തുന്നതിന് ശാസ്ത്രീയമായ പ്രതിരോധ മാർഗം  തേടേണ്ടത് അത്യാവശ്യമാണ്.

13.jpg

മലപ്പുറം വാമൊഴി:ഭാഷയും സമുദായഘടനയും

ഡോ. ജമീൽ അഹമ്മദ്

മലപ്പുറം ഭാഷ, മാപ്പിള വാമൊഴി, മാപ്പിളഭാഷ എന്നൊക്കെ അത് സാമാന്യ മലയാളത്തിൽനിന്ന് വേറിട്ട് ചൊല്ലപ്പെടുന്നു. മലപ്പുറം വാമൊഴി മലയാളഭാഷയുടെ ഏറ്റവും അശുദ്ധമായ മാതൃകയായി എപ്പോഴും കരുതപ്പെട്ടു. കുമാരനാശാൻ ദുരവസ്ഥ (1922) എന്ന കവിതയിൽ ഏറനാട്ടിലെ 'ദുഷ്ടമഹമ്മദന്മാ'രായ "കൊള്ളക്കാർ ഒട്ടാളെ വെട്ടിക്കൊലചെയ്തും/ 'അള്ളാ' മതത്തിൽ പിടിച്ചു ചേർത്തും" മുന്നേറുന്ന രംഗം വിവരിക്കുന്നിടത്ത് അവരുടെ പ്രധാനപ്പെട്ട ഒരടയാളമായി പറയുന്നത്:

FFDFD.png
8.jpg

മാക്സിസിൻ്റെ വർഗ്ഗ സങ്കല്പവും  നീയോമാർക്സിസ്റ്റുകളുടെ പുനർ വായനയും

രവീന്ദ്രകുമാർ  എം.എം.

അദ്ദേഹത്തിൻറെ സഹപ്രവർത്തകനായ ഫ്രഡറിക് എംഗൽസും ചേർന്ന് സാമൂഹിക മാറ്റത്തിനായുള്ള കൂടുതൽ ഘടനാപരവും ശാസ്ത്രീയപരമായ ഒരു സമീപനമുപയോഗിച്ച് ഉട്ടോപ്യൻ സോഷ്യലിസത്തിന്റെ  പരിമിതികളെ മറികടക്കാൻ ശ്രമിച്ചു .ഇത് മാർക്സിസം എന്ന സിദ്ധാന്തന്റെ പിറവിയിലേക്ക് നയിച്ചു. രാഷ്ട്രീയം, സമ്പത്ത് വ്യവസ്ഥ, സാമൂഹിക സിദ്ധാന്തം, വിപ്ലവകരമായ പ്രായോഗികത എന്നീ ഘടകങ്ങളുടെ  സമുന്യയം  ആണ് മാർസിയൻ സിദ്ധാന്തത്തിൽ കാണുവാൻ സാധിക്കുന്നത്.

15.jpg

മാവാരതംപാട്ടും മഹാഭാരതവും : ആഖ്യാനത്തിൻ്റെ പ്രാദേശിക വാമൊഴിവഴക്കം

ജെന്നിഫർ സി.ജെ.

ഒരു യുദ്ധത്തിൻ്റെ കഥയായി, ഒരു കുടുംബവഴക്കിനെ ആസ്പദമാക്കി രചിക്കപ്പെട്ട കൃതി ആദ്യകാലത്ത് സ്‌തുതിപാഠകർ പല സ്ഥലങ്ങളിലും ആലപിച്ചിരിക്കണം. വാമൊഴിയായി പ്രചരിക്കവേ സ്വാഭാവികമായ കൂട്ടിച്ചേർക്കലുകൾ അതിൽ സംഭവിച്ചിരുന്നു. എഴുത്തു സാർവത്രികമല്ലാത്ത ഒരു കാലഘട്ടത്തിൽ ജനങ്ങളിലേക്ക് എളുപ്പത്തിൽ, വേഗത്തിൽ എത്തിയത് വാമൊഴിയായി പകർന്ന ഗാനശീലുകൾതന്നെയാവണം. വാമൊഴിപ്പടർച്ചയുടെ പടവുകളിൽ പല പ്രദേശങ്ങളിലും അവയ്ക്കു സാരമായ വ്യതിയാനം സംഭവിച്ചിട്ടുണ്ട്.

14.jpg

കാണിക്കാരുടെ ഗോത്രജീവിതവും പാരമ്പര്യവും മലയാളനോവലിൽ

സ്വപ്ന എസ്.പി.

കവിതകളിലൂടെയും കഥകളിലൂടെയും നോവലുകളിലൂടെയുമാണ് ആദിവാസികൾ അവരുടെ  ജീവിതം, ചരിത്രം, ദുഃഖം, പ്രതിരോധം, ആഗ്രഹം എന്നിവയൊക്കെ പൊതു സമൂഹത്തിന് മുന്നിൽ തുറന്ന് വയ്ക്കുന്നത്. നാടോടി സംസ്കാരത്തിൻ്റെ പ്രതിനിധികളായ കാണിക്കാരുടെ ജീവിതം ആവിഷ്കരിക്കുന്ന മലയാള നോവലുകളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

21.jpg

സ്ഥലനാമപഠനവും ഫോക്ലോറും

ഡോ.വീണാ ഗോപാല്‍ വി.പി.  

മനുഷ്യന്‍റെ മാനസികവളര്‍ച്ചയുടെ, ബൗദ്ധികവളര്‍ച്ചയുടെ വിവിധ തലങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്. "ഭൗതികലോകത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പം തന്നെ വസ്തുതകള്‍ക്ക് പേരിടുവാനുള്ള കഴിവ്, നമ്മുടെ മൊഴിയുടെ വടിവ് എന്നിവയാല്‍ നിയന്ത്രിതമാണ്" (നാട്ടറിവും നാമപഠനവും, ഡോ.എം.വി.വിഷ്ണുനമ്പൂതിരി, ഡി.സി.ബുക്സ്, 2010). ഭാഷയും സംസ്കാരവും തമ്മിലുള്ള ബന്ധം ഭാഷാപ്രയോഗത്തിലൂടെയാണ് വെളിവാകുന്നത്.

22.jpg

തെക്കൻപാട്ടും ജാതിസംസ്കാരവും

ഡോ. ശ്രീലക്ഷ്മി എസ്.കെ. / ഡോ. അമ്പിളി ആർ.പി.

ഒരു സാഹിത്യരൂപത്തിന്റെ പ്രസക്തി നിർണ്ണയിക്കുന്നത് അത് നിലനിന്നതോ നിലനിൽക്കുന്നതോ ആയ സമൂഹവും, ആ സമൂഹത്തിൽ അതനുഷ്ഠിക്കുന്ന ധർമ്മങ്ങളുമാണ്. ഏതു സാഹിത്യത്തെയുംപോലെ തെക്കൻപാട്ടുകളും അവ ജനിച്ച ഭൂമികയെ പുനർനിർമ്മിക്കുന്നു.

16.jpg

വൈദ്യ വ്യവഹാരവും പാരമ്പര്യ സമൂഹങ്ങളും

അജിത ഡി.പി.

വ്യവഹാരമെന്നത് നിരവധി മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. സമകാല ആലോചനയിൽ ഭാഷയിലും സാഹിത്യത്തിലും സംസ്കാരത്തിലും സിനിമയിലും കലയിലും സംഭാഷണങ്ങളിലും വ്യവഹാരമെന്ന രൂപത്തെ കണ്ടെടുക്കുന്നുണ്ട്. സവിശേഷ വിനിമയ സാധ്യതയുള്ള സംഭാഷണങ്ങളാണ് വ്യവഹാരത്തെ സൃഷ്ടിക്കുന്നത്. രണ്ടുപേർ തമ്മിലുള്ള വ്യത്യസ്ത സന്ദർഭങ്ങളിലെ അർത്ഥോദ്പാദനപരമായ സംഭാഷണങ്ങൾ വ്യവഹാരാധിഷ്ഠിതമാണ്.

3.jpg

ഭൂവുടമാരീതികളും ഭൂമിയുടെ അധികാരികളും

ഒരു ദേശത്തിൻ കതൈ  –പത്ത്

ഡോ.ഷിബു കുമാർ പി എൽ

സ്ഥിരാവകാശമില്ലാത്ത ഭൂമികളും ദേവസ്വം, ബ്രഹ്‌മസ്വം, രാജകുടുംബസ്വത്തുക്കളുമായിരുന്നു പ്രധാനഭൂവിഭാഗങ്ങൾ.

ഈ ഭൂമികളുടെ വിതരണത്തെ പ്രധാനമായും നാലായി തരംതിരിച്ചിരുന്നു. (1) സർക്കാർവക (2) ജന്മം (3) കുടികിടപ്പ് (4) ഒറ്റി ഇതിൽ സർക്കാർഭൂമി നാലുതരമുണ്ടായിരുന്നു.

5.jpg

തിരുവാതിരക്കളിയും കാമപൂജയും - ഒരു താരതമ്യപഠനം

ദിവ്യ വി.സി.

അതും കലാനിർവഹണത്തിന് അർഥവും ജീവനും നൽകുന്നു. അനുഷ്ഠാന നിർവഹണത്തിൽ മിത്തിക്കൽ അന്തരീക്ഷം സൃഷ്ടിക്കാൻ ക്രിയാംശത്തിനും ദൃശ്യാംശത്തിനുമൊപ്പം ശ്രവ്യാംശവും പങ്കുവഹിക്കുന്നുണ്ട്.

രംഗകലകളിൽ നിന്ന് വ്യത്യസ്തമായി അനുഷ്ടാനകലകൾക്ക് കാണികൾ അത്യാവശ്യഘടകമല്ല. കാണാനാളില്ലെങ്കിലും അനുഷ്ഠാനം നടക്കും. രംഗകലകൾ ആസ്വാദനത്തിന് മുൻതൂക്കം നൽകുമ്പോൾ അനുഷ്ഠാനകലകളിൽ അനുഭവം പങ്കിടലിനാണ് പ്രസകതി.

2.jpg

കാലാവസ്ഥാശുഭാപ്തിവിശ്വാസം

കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവും ഭാഗം 10

ഡോ.എം.എ.സിദ്ദീഖ് 

കുറ്റിപ്പുറം പാലം' എഴുതുമ്പോൾ ഇടശ്ശേരി കണ്ട പാരിസ്ഥിതിക വിഷമം അല്ല പിൽക്കാലത്ത് നിളാനദി അനുഭവിക്കേണ്ടിവന്നതെന്ന് എം.ടി. ഒരിടത്ത് എഴുതിയിട്ടുണ്ട്.ഇടശ്ശേരി ആ നദിയുടെ സാംസ്‌കാരികപ്രവാഹത്തിനുമേൽ നാഗരികത അതിന്റെ അഹങ്കാരത്തിന്റെ തൂണുകൾ ആഴത്തിൽ നാട്ടുന്നതിനെക്കുറിച്ചാണ് എഴുതിയതെങ്കിൽ ,പിൽക്കാലത്ത് നിള അനുഭവിച്ചത് ഈ നിലയിലുള്ള നാഗരികാധിനിവേശമല്ല.നിളയുടെ ജലമാംസമായ മണലുകളെ മുഴുവൻ കൂമ്പാരമായി വാരിക്കൊണ്ടുപോകുന്ന മണൽലോറികൾ നദീതീരങ്ങളിലേയ്ക്കിറങ്ങി നദിയെ അൽപ്പാൽപ്പമായി കോരിക്കൊണ്ടുപോകുന്ന വ്രണനാഗരികതയാണുണ്ടായത്.

6fe1dbb8b7d12f0233b475474e26c9c2.png
12.jpg

ഭൗമകാന്തിക കൊടുങ്കാറ്റുകളും ബഹിരാകാശ കാലാവസ്ഥയും

ഡോ. സീമ സി.എസ്.

ഈ സാഹചര്യത്തിൽ ബഹിരാകാശയാത്രികരുടെയും വിമാന യാത്രക്കാരുടെയും സുരക്ഷയും ഒരു പ്രധാന ആശങ്കയാണ്. പ്രധാന ബഹിരാകാശ കാലാവസ്ഥാ പ്രത്യാഘാതങ്ങളിലൊന്നായ ഭൗമകാന്തിക കൊടുങ്കാറ്റിനെയും ഭൂമിയിലുണ്ടാകുന്ന അതിന്റെ അനന്തരഫലങ്ങളെയും കുറിച്ചുള്ള ഉൾക്കാഴ്ചയാണ് ഈ ഗവേഷണ പ്രബന്ധം നൽകുന്നത്.

20.jpg

‘ബാറ്റില്ഷിപ്പ് പൊട്ടെംകിൻ’ നൂറുവര്ഷം പിന്നിടുമ്പോള്

ഡോ.സഞ്ജയകുമാര്‍.എസ്

മൊണ്ടാഷ് എന്ന പദത്തിന്‍റെയര്‍ത്ഥം കൂട്ടിച്ചേര്‍ക്കുക എന്നാണ്.

റഷ്യന്‍ ചലച്ചിത്ര സിദ്ധാന്തങ്ങളുടെ സമഞ്ജസ സമ്മേളനമാണ് സെര്‍ഗി ഐസന്‍സ്റ്റീന്‍റെ ബാറ്റില്‍ഷിപ്പ് പൊടെംകിന്‍(1925) എന്ന ചിത്രം. ശില്പ സൗകുമാര്യവും കലാ ഭംഗിയും കൊണ്ട് ലോകത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ പൊ ടെംകിന്‍ പിറവിയുടെ ഒരു നൂറ്റാണ്ട് പിന്നിടുകയാണ്.

1.jpg

മൈൻഡ്ഫുൾനസ്

മനോയാനം - 10

ഡോ.എസ്.കൃഷ്ണൻ

മൈൻഡ്ഫുൾനസിന് നമ്മുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾക്ക് ശമനം നൽകാൻ സാധിക്കും എന്നുള്ള അവകാശവാദങ്ങൾ കൗതുകത്തോടെയും പരിഹാസയോടെയും ഗൗരവമായും ഏറ്റെടുക്കുന്നവരാണ് ഇന്നത്തെ വിവിധ രംഗങ്ങളിലുള്ള ഗവേഷകർ.  ആരോഗ്യ വിദ്യാഭ്യാസ നിർവഹണ മേഖലകളിൽ മൈൻഡ്ഫുൾനസിന്റെ പ്രയോജനത്തെ കുറിച്ച് യാഥാർത്ഥ്യങ്ങളെക്കാൾ കൂടുതലായി നിറം പിടിപ്പിച്ച കഥകളാണ് പൊതുജനങ്ങൾക്ക് കേൾക്കാനാവുക. 

CSAFAS.png
24.jpg

കർമ്മഫലം

ദേവിക

ഗംഗയിലുള്ള ഒരു കുഴിയിൽ ഉപേക്ഷിക്കാമെന്നു വിചാരിച്ചിരിക്കുമ്പോൾ അച്ഛൻ പതുക്കെ മക്കളോട് പറഞ്ഞു. കുറച്ചുകൂടി മുകളിലേക്ക് പോകാം അവിടെ കുറച്ചുകൂടി വലുതായൊരുകുഴിയുണ്ട്. അവിടെയാണ് പണ്ട് ഞാനെന്റെ അച്ഛനെ ഉപേക്ഷിച്ചത്.

No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ.ദീപ ബി.എസ്.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page