top of page
AdobeStock_756069290.jpeg

ലക്കം 13  

ഓഗസ്റ്റ്  ലക്കം


 

WhatsApp Image 2025-08-15 at 11.42.19_f59071dd.jpg
26.png

തുടരുന്ന വായനകൾ.....

പുതിയ എഴുത്തുകാരുടെ നിരയിൽ ശ്രദ്ധേയനായ  വി. ഷിനുലാലുമായുള്ള അഭിമുഖം പ്രാധാന്യം നേടുന്നതും അദ്ദേഹം പുലർത്തുന്ന മാറിയ രാഷ്ട്രീയബോധവും ചരിത്രവീക്ഷണവും കൊണ്ടുതന്നെയാണ്.

ദൈവ- മതവിശ്വാസങ്ങളോടുള്ള മനോഭാവവും മാറിയിരിക്കുന്നു. ഭാവനയെ ജീവിതത്തോട് ചേർത്തുവയ്ക്കുന്നു. അന്വേഷണങ്ങളും ഗവേഷണവും വിജ്ഞാനികമായ പരിവേഷം കൂടി രചനകൾക്ക് നൽകുന്നു.ഇവരുടെ കൃതികൾ സാഹിത്യത്തിലെ പുതിയ പാഠങ്ങളാണ്. മാറുന്ന കാലത്തിന്റെ വായനകളാണ്.

എഡിറ്റോറിയൽ

പത്ത് ചോദ്യങ്ങൾ

2.png

‘രാഷ്ട്രീയം മറച്ചുപിടിച്ചു കൊണ്ട് എഴുതാനാവില്ല’

വി. ഷിനിലാൽ  /  ദീഷ്ണ സുരേഷ്

ഒരു എഴുത്തുകാരന് അയാളുടെ രാഷ്ട്രീയം ഒളിപ്പിച്ചുവെച്ചുകൊണ്ട് എഴുതാനാവില്ല എന്നാണ് വിശ്വസിക്കുന്നത്. ആ നിലയ്ക്ക് എന്റെ രാഷ്ട്രീയം എഴുത്തിൽ കൃത്യമായി രേഖപ്പെട്ടിട്ടുണ്ട്. പാരമ്പര്യവാദം, മത വർഗീയത എന്നിവക്കൊക്കെ എതിരെ നിൽക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിൽ തന്നെയാണ് വിശ്വസിക്കുന്നത്. ഞാനൊരു മതവിശ്വാസിയോ, ദൈവവിശ്വാസിയോ അല്ല. എന്നാൽ മനുഷ്യരുടെ അത്തരം വിശ്വാസങ്ങളെ എതിർക്കാൻ ശ്രമിക്കാറില്ല. വിശ്വസിക്കുന്നവരെ കൂടി ഉൾക്കൊള്ളുന്ന ജനാധിപത്യ ബോധമുള്ള രാഷ്ട്രീയമാണ് എന്ന് പറയാം.

19.png

റൂത്തിന്റെ ലോകം : കുറ്റാന്വേഷണത്തിന്റെ പുതുവഴികൾ 

ഡോ. ലാലു വി.    

മനുഷ്യമനസ്സിലെ കൗതുകത്തെ ഉണർത്തുന്ന രചനകളാണ് കുറ്റാന്വേഷണ കൃതികൾ. ആദിമകാലം മുതൽ നിലനിൽക്കുന്ന കുറ്റകൃത്യം എന്ന മനുഷ്യൻറെ അടിസ്ഥാ ന വാസനയെ ആവിഷ്കരിക്കുന്നവയാണ് ഈ രചനകൾ . കുറ്റാന്വേഷണകൃതികളിൽ മാത്രമല്ല കുറ്റകൃത്യമുള്ളത്. ലോകത്തിലെ എല്ലാ കൃതികളിലും കുറ്റകൃത്യമോ കുറ്റവാസനയോ ഉണ്ട്. അതുപോലെ എല്ലാ മനുഷ്യരിലും രഹസ്യങ്ങളും രഹസ്യങ്ങൾ അറിയാനുള്ള വാസനയും ഉണ്ട്. ഈ വാസനകളാണ് കുറ്റാന്വേഷണകൃതികളിലേക്ക് വായനക്കാരെ ആകർഷിക്കുന്നത്.

സാഹിത്യപഠനം 

8.png

'കേരളത്തിൻ്റെ ഓർണിക്കോളജിസ്റ്റ്'' (പക്ഷിനിരീക്ഷകനും പരസ്ഥിതി സംരക്ഷകനുമായിരുന്ന ഇന്ദുചൂഡൻ്റെ  സംഭാവനകൾ)

പ്രൊഫ. ഡോ. എം. കൃഷ്ണൻ നമ്പൂതിരി.

സാലിം അലിയുടെ പിന്തുടർച്ചക്കാരനായി, കേരളത്തിൽ പക്ഷിശാസ്ത്രത്തെ ആധികാരികവും ശാസ്ത്രീയവും ജനകീയവുമാക്കി രൂപപ്പെടുത്തിയെടുത്ത സ്വതന്ത്രപക്ഷിനിരീക്ഷകനാണ് കെ.കെ. നീലകണ്ഠൻ. 1950-1992കാലത്തിനിടയിൽ,  ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ, കേരളത്തിലെ

പക്ഷിവൈവിധ്യം വിഷയമാക്കി നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും പുസ്തകങ്ങളും അദ്ദേഹം മലയാളത്തിനു സംഭാവന ചെയ്തു. 

4.png

കേരള പുരാവസ്തു വകുപ്പ്: കോട്ടപ്പുറം ഉത്ഖനനം; ചരിത്രം,പുരാവസ്തു ഗവേഷണം.

ഡോ. സുമിത.എസ്.എസ് / ഡോ. സുഭാഷ്.എസ്

കേരളത്തിലെ വളരെ പഴക്കമുള്ള സര്‍ക്കാര്‍ വകുപ്പുകളില്‍ ഒന്നാണ് കേരള പുരാവസ്തു വകുപ്പ്. കേരളചരിത്രവും പുരാവസ്തു ഗവേഷണവും ഏകോപിപ്പിച്ച്, കൊണ്ടുപോകുന്നതില്‍ ഈ വകുപ്പ് വലിയ പങ്കു വഹിച്ചുകൊണ്ടിരിക്കുന്നു. പുരാവസ്തു ഉത്ഖനനം, പര്യവേഷണം, സംരക്ഷണം എന്നിങ്ങനെ പലതരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പുരാവസ്തു വകുപ്പ് നടത്തുന്നത്. ഈ വകുപ്പ് നടത്തിയിട്ടുള്ള ഒരു പ്രധാനപ്പെട്ട ഉത്ഖനനമാണ് കോട്ടപ്പുറം ഉദ്ഖനനം. തൃശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ഒരു പുരാവസ്തു മേഖലയാണ് കോട്ടപ്പുറം കോട്ട. 2007ൽ ഈ പ്രദേശത്ത് പുരാവസ്തുവകുപ്പ് ഉത്ഖനനം നടത്തുകയും കേരളചരിത്രവുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു. കോട്ടയെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ലേഖനത്തിലുള്ളത്.

15.png

സ്വയംവരം - കാലവും സമൂഹവും

ഡോ. മുനീർ ശൂരനാട്

ഋത്വിക് ഘട്ടക്കിന്റെ 'സുവർണ്ണരേഖ' (1965) എന്ന ചിത്രം സ്വയംവരത്തിന്റെ രചനയ്ക്കു പ്രചോദനമായെന്ന് അടൂർ സമ്മതിച്ചിട്ടുണ്ട്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അടൂർ പഠിക്കുന്ന കാലത്ത് ഘട്ടക് അവിടെ സംവിധാനം പഠിപ്പിച്ചിരുന്നു. അവിടത്തെ പരിശീലനരീതികളിലെ ഒരിനം വ്യത്യസ്തമായ പല ഇതിവൃത്ത സൂചനകൾ ഉപയോഗിച്ച് സ്വന്തവും സ്വതന്ത്രവുമായ തിരക്കഥകൾ രചിക്കുക എന്നതായിരുന്നു. ചിലപ്പോൾ ചില കഥകളോ നോവൽഭാഗങ്ങളോ ആണ് നൽകിയിരുന്നത്.

7.png

കോമാളിരൂപങ്ങളും ഭീകരമുഖങ്ങളും – കണ്ണേറ് എന്ന നാടോടിവിശ്വാസത്തെ ആസ്പദമാക്കിയുള്ള വിശകലനം

ഡോ. ഇന്ദുശ്രീ എസ്.ആർ.

മാത്യു ലോപ്പസിന്റെ 'റെഡ്, വൈറ്റ് & റോയൽ ബ്ലൂ' (2023) മലയാള സിനിമയിലെ എൽ.ജി.ബി.ടി.ക്യു.+ പ്രാതിനിധ്യത്തിന്റെ ഭാവിക്ക് ശക്തമായ ഒരു മാതൃക വാഗ്ദാനം ചെയ്യുന്നുവെന്ന് ഈ ലേഖനം വാദിക്കുന്നു. മലയാള സിനിമയിലെ ക്വീർ പ്രാതിനിധ്യത്തിന്റെ നാഴികക്കല്ലായ സിനിമകളുടെ പരിണാമത്തെയും പരിമിതികളെയും ഈ ലേഖനം പരിശോധിക്കുന്നു. ഒപ്പം വിമർശനാത്മക വിശകലനത്തിലൂടെ, ചില സിനിമയിലൂടെ സൃഷ്ടിച്ചെടുത്ത തെറ്റിദ്ധാരണകളെയും പ്രാതിനിധ്യ വിടവുകളെയും ലേഖനം തുറന്നുകാട്ടുന്നു. ഒപ്പം കേരളത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക സന്ദർഭത്തിന്റെ വിശാലമായ സാധ്യതകളെ മാനിച്ചുകൊണ്ട്, കലാപരമായ സമഗ്രതയോ, സാമൂഹിക പ്രസക്തിയോ ത്യജിക്കാതെ, മലയാളി ക്വിയർ പ്രമേയങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ചില സാധ്യതകളും ചൂണ്ടിക്കാണിക്കുന്നു.

23.png

ഉത്തരാധുനിക സൗന്ദര്യ ദർശനം : പി.രാമന്റെ  കവിതകളിൽ

ഡോ.ദേവി കെ.

കാലമാണ് കലയുടെ രചനാ തന്ത്രത്തെ ഉടച്ചു വാർക്കുന്നത് .കാലത്തിന്റെ ചോദനകൾക്കനുസരിച്ച് സാഹിത്യത്തിൻറെ ഉള്ളടലുകളും മാറുന്നു. ഭാഷ, സാഹിത്യ പാഠം, ബുദ്ധി എന്നിവ ചേർന്ന് ഗൂഡമാക്കുകയും സെൻസർ ചെയ്യുകയും അടിച്ചമർത്തുകയും ചെയ്യുന്ന ആന്തരചോദനകളുടെ പൂരണമാണ് ഉത്തരാധുനിക സാഹിത്യത്തിൽ വെളിവാകുന്ന സൗന്ദര്യദർശനം. ഇത് സത്യത്തിന്റെ നിയമങ്ങളെ സ്ഥാനാന്തരണം ചെയ്യുന്ന കണ്ടെത്തലിന്റെ ദർശനമാണ്.  ബിംബാത്മകമായ ഭാഷയും രൂപ പരീക്ഷണങ്ങളും ആധുനികനന്തര കാവ്യ കലയിലെ നിർമ്മിതി പാഠത്തിന് പുതുമ നൽകുന്നു.

13.png

ശബ്ദത്തിന്റെ രാഷ്ട്രീയവും തത്വചിന്തയും

ഡോ. വിനിത മോഹൻ

നീതിശാസ്ത്രം, രാഷ്ട്രീയ ദർശനം, ജ്ഞാനശാസ്ത്രം തുടങ്ങിയ ദാർശനിക മേഖലകളിൽ, ശബ്ദം, കർതൃത്വം (സ്വയംനിർണ്ണയം), അധികാരം എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണ്ണബന്ധങ്ങൾ വലിയ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. ഈ ലേഖനം, ശബ്ദം എങ്ങനെ കർതൃത്വത്തിന്റെ (സ്വയംനിർണ്ണയത്തിന്റെ) പ്രധാന പ്രകടനരൂപമായി പ്രവർത്തിക്കുന്നു എന്നും, അധികാര ഘടനകൾ എങ്ങനെ വ്യക്തിഗതവും സാമൂഹികവുമായ സ്വത്ത്വത്തെ രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്നും, ഉയരുന്ന  ശബ്ദങ്ങളെ അടിച്ചമർത്തുന്നതിന്റെയും അവയെ ശക്തിപ്പെടുത്തുന്നതിന്റെയും നീതിശാസ്ത്രപരമായ പ്രതിഫലങ്ങൾ എന്തൊക്കെയാണെന്നും

12.png

മാപ്പിള ഭാഷാഭേദം മലയാളം റാപ്പ് സംഗീതത്തിൽ : ഒരു സാമൂഹിക ഭാഷാശാസ്ത്ര പഠനം

മുഹമ്മദ്‌ അസ്‌ലം പി. പി 

സമകാലീക മലയാളം റാപ്പ് സംഗീതത്തിൽ മാപ്പിള ഭാഷാഭേദത്തിന്റെ വലിയ സ്വാധീനം കാണാം. അറബിയും മലയാളവും തമ്മിലുള്ള നൂറ്റാണ്ടുകളുടെ ഇടപെടലിലൂടെ രൂപപ്പെട്ട മാപ്പിള ഭാഷ, മലബാറിലെ മനുഷ്യരുടെ സാംസ്കാരികവും മതപരവുമായ സ്വത്വവുമായി വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു. പുതിയ കാലത്തെ റാപ്പ് കലാകാരന്മാർ മാപ്പിള ഭാഷയെയും സംസ്കാരത്തെയും അവരുടെ പാട്ടുകളിലൂടെ വീണ്ടെടുക്കുന്നതായി  കാണാം.

6.png

കൊളോണിയൽ സാംസ്‌കാരിക ചരിത്രത്തിലൂടെ ക്രിക്കറ്റും കേക്കും സർക്കസ്സും തലശ്ശേരിയിൽ

ഡോ.ഷീജ പി.സി.

ആദ്യമായി സാധാരണക്കാർ ക്രിക്കറ്റ് കളിയിൽ ഏർപ്പെട്ടത് തലശ്ശേരിയാണ്. അതുപോലെ കോളനിവത്കരണം തലശ്ശേരിയുടെ ഭക്ഷ്യസാംസ്കാ രത്തെ സ്വാധീനിച്ചതായി കാണാം. കേരളത്തിൽ ആദ്യമായി യുറോപ്യൻ ഭക്ഷ്യവിഭവമായ കേക്ക് ഉണ്ടാക്കിയതും തുടർന്ന് ആദ്യത്തെ ബേക്കറി സ്ഥാപിച്ചതും തലശ്ശേരിയിൽ ആണെന്ന് രസകരമായ ഒരു വസ്‌തുതയാണ്. കുടാതെ കേരള സർക്കസിന്റെ ഉത്ഭവവും ഇവിടെ നിന്നാണ്. സർക്കസിൻ്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന തലശ്ശേരിയിൽ തന്നെയാണ്

11.png

മൃത്യുയോഗ'ത്തിലെ ദാർശനികസാന്നിദ്ധ്യം: കക്കട്ടിലിന്റെ ബാഹിസി ലൂടെ ഒരു വായന 

കാമ്യ രാഗോ ജി ആർ

മൃത്യുവെന്ന പരമാർത്ഥത്തെ കേന്ദ്രീകരിച്ചുകൊണ്ട് എൺപതുകളുടെ ഒടുവിൽ അക്ബർ കക്കട്ടിൽ രചിച്ച ദാർശനിക സ്വഭാവമുള്ള നോവലാണ് 'മൃത്യുയോഗം'. ജരാ-മരണ ചക്രവ്യൂഹത്തിൽ കുടുങ്ങിക്കിടക്കുന്ന നിസ്സഹായരാണ് മനുഷ്യർ. ജനിച്ചാൽ ഒരുനാൾ മരിക്കുമെന്ന ഉറപ്പ് തലമേൽ തൂങ്ങിയാടുമ്പോഴും ഇന്നത്തോടെ നമ്മൾ തീരുന്നില്ല എന്ന വിശ്വാസമാണ് അല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും മരണമടഞ്ഞേക്കാം എന്ന  യാഥാർത്ഥ്യത്തെ  ബോധപൂർവ്വമോ അല്ലാതെയോ വിസ്മരിക്കുന്നതുകൊണ്ടാണ് ഒരാൾ ജീവിക്കുന്നത്.

14.png

പ്രശസ്തപാദഭാഷ്യവും   സേതു വ്യാഖ്യാനവും 

ശ്രീവിദ്യ .എസ് .എസ് 

പ്രശസ്തപാദഭാഷ്യത്തെ ഒരു വ്യാഖ്യാനം എന്നതിലുപരി വൈശേഷിക ദർശനത്തിന്റെ തത്വങ്ങളുടെ ഒരു സ്വതന്ത്ര സംഗ്രഹമാണ് എന്ന് പറയാവുന്നതാണ്. ഭൂമി ,ജലം ,വായു ,അഗ്നി എന്നിവയുടെ അണു ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ലയിക്കുന്നതിനെ പ്രശസ്തപാദൻ വിവരിക്കുന്നു. ആറ്റങ്ങളുടെ സംയോജനത്തെയും വിഘടനത്തെയും സംബന്ധിച്ചിടത്തോളം ആറ്റങ്ങളുടെ സ്വാഭാവിക കർമ്മത്തെയും സാർവത്രിക ലയനത്തെയും കുറിച്ച് പ്രതിപാദിക്കുന്നു.

21.png

മീമാംസാദർശനത്തിലെ അസ്ഫുടസ്ഫുരിതമായ നിരീശ്വരവാദം: ഒരു അവലോകനം

പ്രൊഫ. (ഡോ) എൽ. വിജയ് , ജയ ബി.  

അർത്ഥഗർഭമായ ഉറച്ച വാദങ്ങളിലൂടെ മീമാംസകർ സർവജ്ഞനും പ്രപഞ്ചസൃഷ്ടാവുമായ ഈശ്വര സങ്കൽപ്പത്തിനെതിരാണെന്ന് തങ്ങളുടെ ദർശനത്തിന്റെ അടിസ്ഥാനാശയങ്ങളും യുക്തിയും നിരത്തി സ്ഥാപിക്കുന്നു. പരമ്പരാഗത ഭാരതീയ ദാർശനികരുടെ ഇടയിൽ മീമാംസയിലെ നിരീശ്വരവാദത്തെ ദർശനത്തിന്റെ തന്നെ അഭിവാജ്യഘടകമായി കരുതത്തക്കത്തരത്തിലുള്ള ദാർശനികമായ ഒരന്തരീക്ഷം സംജാതമായിരുന്നു.

24.png

തേങ്ങാപ്പട്ടണത്തിലെ സാമൂഹികവും സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യം:ഒരു സാമൂഹ്യഭാഷാശാസ്ത്ര പഠനം

ലിയാന. കെ

ഭാഷയും മനുഷ്യന്റെ സ്വത്വവും തമ്മിൽ വളരെ ആഴത്തിലുള്ള ബന്ധമാണുള്ളത്, സവിശേഷമായും കുടിയേറ്റം, വ്യാപാരം,മതം തുടങ്ങിയ ചരിത്രപരമായ ഘടകങ്ങളാൽ രൂപപ്പെട്ട സമൂഹങ്ങളിൽ. അത്തരം ഒരു സാംസ്കാരിക സമന്വയത്തിന്റെ ഉദാഹരണമാണ് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണം എന്ന പ്രദേശം. ചരിത്രപരവും മതപരവും സാംസ്കാരികവുമായ ക്രയവിക്രയങ്ങളിൽ ഭാഷ എങ്ങനെ ഒളിചേർന്നിരിക്കുന്നു എന്ന് വിശകലനം ചെയ്തുകൊണ്ട്, തേങ്ങാപ്പട്ടണം എന്ന് പ്രദേശത്തെ അറബി - മലയാളത്തിന്റെ പരിണാമത്തെയും......

20.png

ഗോത്ര പെൺ കവിതയുടെ രാഷ്ട്രീയം; ധന്യ വേങ്ങച്ചേരിയുടെ കവിതകളിൽ

ഡോ. എം എസ് മുരളി , ശ്രുതി വി.ജെ

ലോകത്തെവിടെയുംസാഹിത്യം പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും രാഷ്ട്രീയമാർഗ്ഗമായിമാറാറുണ്ട്. പ്രത്യേകിച്ച്കവിതഎന്ന സാഹിത്യരൂപം.കവിതയുടെ സ്വാധീനശക്തിരാഷ്ട്രീയമായും സാംസ്കാരികമായുംപരീക്ഷിച്ചറിഞ്ഞിട്ടുള്ളതാണ്.അടിച്ചമർത്തപ്പെട്ടവരുടെയും മാറ്റിനിർത്തപ്പെട്ടവരുടെയും അതിജീവന പ്രക്രിയയിലെ ശക്തിസ്രോതസ്സായി കവിത മാറി.അത്തരംബോധ്യം വളരെ പിന്നീടാണെങ്കിലും മലയാള സാഹിത്യവും തിരിച്ചറിഞ്ഞു.

22.png

ദലിത് പ്രതിനിധാനവും ആവിഷ്കാരവും നായാട്ടിൽ

ഷൈനി.ജെ

ഒരു ജനസമൂഹത്തിലെ ഒന്നോ അതിലധികമോ വ്യക്തികളുടെ ജീവിതകാഴ്ചകളെ ആകർഷണീയമായ ചേരുവകൾ കൊണ്ട് ദൃശ്യ സമ്പുഷ്ടമാക്കിയാണ് മലയാളസിനിമ കേരള ജനതയെ ആകർഷിച്ചത്. സിനിമയ്ക്കുള്ളിലെ കഥാപാത്രങ്ങളും ജീവിതാനുഭവങ്ങളും അവരുടെ ആവിഷ്കരണരീതിയും മലയാളിയുടെ സാംസ്കാരികപശ്ചാത്തലങ്ങളെ അധിഗാഢമായി സ്വാധീനിച്ചു.

3.png

ദളിത് ജീവിതാവിഷ്കാരവും പ്രതിരോധവും:   പ്രദീപ് മണ്ടൂരിന്‍റെ വിരല്‍ നാടകത്തെ മുന്‍നിര്‍ത്തിയുള്ള പഠനം.

അര്‍ച്ചന ജി 

കൃതി, അരങ്ങ് എന്നീ നിലകളില്‍ സംവേദനത്തിന് വ്യത്യസ്ത തലങ്ങളുള്ള മാധ്യമമാണ് നാടകം. കലാരൂപങ്ങളുടെ പ്രയോജനത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നാടകത്തിന്‍റെ ധര്‍മ്മങ്ങള്‍ക്ക് സവിശേഷ പ്രാധാന്യം ലഭിക്കുന്നു. അതാത് കാലങ്ങളില്‍ നിലവിലിരിക്കുന്ന സാമൂഹ്യവ്യവസ്ഥയെ പ്രതിഫലിക്കുകയോ പ്രതിരോധിക്കുകയോ ചെയ്യുക എന്നത് നാടകങ്ങളുടെ സവിശേഷതയാണ്.

5.png

മഹാഭാരതത്തിലെ സൗഹൃദത്തിൽ അടങ്ങിയിരിക്കുന്ന നൈതിക മൂല്യങ്ങൾ

അശ്വതി. എം

വിശ്വാസത്തിലും പരസ്പര സഹകരണത്തിലും    നിലനിൽക്കുന്ന ബന്ധമാണ് സൌഹൃദം. ജീവിതത്തിലെ ഏറ്റവും വിലയേറിയ ബന്ധങ്ങളിലൊന്നാണ് ഇത്. സന്തോഷവും ആശ്വാസവും നൽകുന്ന സൌഹൃദം ഒരാളുടെ ആന്തരിക സമാധാ നത്തിനും ഉതകുന്നതാണെന്ന് തെളിയിക്കുന്നു. സുഹൃത്തുക്കൾ സന്തോഷ ത്തിന്റെയും ദുഃഖത്തിന്റെയും സമയങ്ങൾ പങ്കിടുന്നു, കഠിന സമയങ്ങളിൽ  അന്യോന്യം സഹാ യിക്കുന്നു,  അങ്ങനെ പരസ്പരം വളരാൻ പ്രചോദനം നൽകുന്നു.

10.png

നീലക്കുയിൽ : വെള്ളിത്തിരയിൽ വിനിമയം ചെയ്ത നവോത്ഥാനം

ഡോ. സജിത്കുമാർ. എസ്

മലയാള സിനിമയിലും മലയാളചലച്ചിത്രഗാന ചരിത്രത്തിലും നാഴികക്കല്ലാണ് നീലക്കുയിൽ. വൈവിധ്യ ചലച്ചിത്രഭാവുകത്വങ്ങളിൽ പരിവർത്തനം സൃഷ്ടിക്കാനും മലയാളം പാട്ടുചരിത്രത്തിൽ ഗുണപരമായ നവയാനം തുടങ്ങാനും നീലക്കുയിൽ കാരണമായി 1954 ൽ പ്രദർശനത്തിന് എത്തിയ ഈ ചലച്ചിത്രം പിൽക്കാല മലയാള ചലച്ചിത്രഗതികളെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്.

9.png

അധികാരഘടനകള്‍ പുതുകഥയില്‍ - രാഷ്ട്രീയാന്വേഷണം

ഷൈനു ഏബ്രഹാം

സാമൂഹികമായ ബന്ധവ്യവസ്ഥകളിലെല്ലാം തന്നെ പ്രത്യക്ഷമായും പരോക്ഷമായും കാണപ്പെടുന്ന ഘടകമാണ് അധികാരം. വ്യക്തികളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാനും ചില സന്ദര്‍ഭങ്ങളില്‍ ശിക്ഷിക്കാനുമുള്ള ശക്തിയെ അധികാരം എന്ന് വിളിക്കാം. വ്യക്തിയുടെ സ്വതന്ത്രമായ അവസ്ഥയ്ക്ക് മേല്‍ മറ്റൊരാള്‍ നടത്തുന്ന കടുത്ത നിയന്ത്രണമാണ് അധികാരം. അധികാര ഘടനകളുമായി ബന്ധപ്പെട്ട രാഷ്ട്രീയം, സമ്പത്ത്, സ്ത്രീ സ്വാതന്ത്ര്യം, ഹിംസ, സാങ്കേതിക വിദ്യകള്‍, മാധ്യമം, വിപണി, വര്‍ഗവ്യതിയാനം എന്നിവ പുതിയ ചെറുകഥകളില്‍ വിഷയമാകുന്നുണ്ട്.

സംഗീതം 

25.png

വിസ്മൃതിയിലാണ്ടുപോയ സംഗീതവിദുഷികൾ

രാജി.ടി.എസ് 

കർണാടക സംഗീത ചരിത്രത്തിൽ തങ്ങളുടേതായ ഇടങ്ങൾ കണ്ടെത്തിയ ഈ വനിതാരത്നത്രയത്തിന്റെ  മുൻഗാമികളെക്കുറിച്ചുള്ള അന്വേഷണം സാധാരണഗതിയിൽ അവസാനിക്കുക വീണ ധനമ്മാളിൽ (1867–1938) ആയിരിക്കും.  സംഗീതവിദ്യാർത്ഥികൾക്ക്  ബാംഗ്ലൂർ നാഗരത്നമ്മാൾ (3rd November 1878 - 19th May 1952) എന്ന സംഗീതജ്ഞയെ അറിയാൻ സാധിച്ചേക്കും. തിരുവയ്യാറിൽ ഇന്ന് കാണുന്ന തരത്തിൽ  ത്യാഗരാജസമാധി നിർമിച്ചതും സംഗീതോത്സവം സംഘടിപ്പിക്കാൻ പ്രയത്നിച്ചതും ഈ അതുല്യപ്രതിഭ തന്നെയാണ്.

ആരോഗ്യം 

1.png

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ

മനോയാനം - 13

പ്രൊഫ. ഡോ. എസ്. കൃഷ്ണൻ

വികാരങ്ങൾ, സ്വന്തം പ്രതിച്ഛായ, വ്യക്തിബന്ധങ്ങൾ, പെരുമാറ്റം എന്നിവയിലൊക്കെയുള്ള അസ്ഥിരതകൾ എറെ പ്രകടമായ സങ്കീർണ്ണവും ഗുരുതരവുമായ ഒരു മാനസികരോഗാവസ്ഥയാണ് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ (ബിപിഡി). ഇതൊരു വ്യക്തിത്വ വൈകല്യമായാണ് കണക്കാക്കപ്പെടുന്നത്.

കഥ 

18.png

ലോമ

സുബിൻ അയ്യമ്പുഴ

ഫോണിലൂടെ ഉരഞ്ഞുരഞ്ഞുകേട്ട സതീഷിന്റെ ശബ്ദം കോളനിയിലെ കമ്പോസ്റ്റ് കുഴിയിൽ കാലിടറിവീണ കുട്ടൻചേട്ടന്റെ നിലവിളിപോലെ അടിവയറ്റിലെ ഭിത്തികൾ തകർത്തുകൊണ്ട് കടന്നുപോയി. വീർപ്പുമുട്ടലിൽ ഉരുണ്ടുകയറിയ വായു പുറത്തേക്ക് ഊതിക്കളയുവാൻ വാ പലതവണ തുറന്നടച്ചു.

'ലോമ..'

'ലോമക്ക് എന്താണ് സംഭവിച്ചത്? '

'ബിനീഷേട്ടൻ എന്തിനാണ് തൂങ്ങി മരിച്ചത് '.

16.png

അവസ്ഥാന്തരങ്ങൾ

നൗഷാദ് പെരുമാതുറ

ഉടഞ്ഞ ശരീരവും മനസ്സും പുനരധിവാസത്തിന് നിൽക്കാതെ പുലർകാലത്തോട് ഇങ്ങനെ പറഞ്ഞു;

' കാത്തുനിൽക്കാൻ വയ്യ...എനിക്കേറെ പോകാനുണ്ട്. ആരുമില്ല കൂടെ!'  ഒരു കുടുംബിനിയുടെ ദിനസരി തുടങ്ങുന്നത് ഇങ്ങനെയാണ്. ഉറങ്ങുമ്പോഴും പുലർച്ച കാത്തുവെച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ച കണക്കുകൂട്ടലിലായിരിക്കും മനസ്സ്. പുതപ്പിട്ട് മൂടിയ രാത്രിയിൽനിന്ന് അവൾ പുലർവെട്ടത്തിലേക്ക് സ്വതന്ത്രയായി. അരണ്ട വെളിച്ചത്തിൽ തലയിണകൾക്കിടയിൽ മുഖം പൂഴ്ത്തി ഉറങ്ങുന്ന രവിയേട്ടൻ.

17.png

സൂ

സനിൽ നടുവത്ത്

അന്ന് അവിടെ വെച്ച് അവളെ അങ്ങനെ കാണുമെന്ന് വിചാരിച്ചതല്ല.

വല്ലപ്പോഴുമുള്ള ഓർമ്മകളിൽ അവൾ ഉണ്ടായിരുന്നിട്ടു കൂടി എന്ന് പറയുന്നതാവും കൂടുതൽ ശരി.

കണ്ടപ്പോൾ അവളെത്തന്നെ നോക്കി ഇരുന്നു പോയി.

അവൾ, ഭർത്താവിന്റെയാവണം കൈ പിടിച്ച് എന്തൊക്കെയോ കൊഞ്ചുന്നതു പോലെ പറയുന്നുണ്ട്... കൂടെ ഇടക്ക് ചിരിക്കുന്നുണ്ട്.

ഭർത്താവ് ആ സ്നേഹത്തിൽ പങ്കു ചേരുന്നുണ്ട്.

ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page