
ലക്കം 13
ജൂലൈ ലക്കം

വിജ്ഞാനവിനിമയത്തിൻ്റെ രണ്ടു വർഷം
ഒരു സമൂഹ ം ആധുനികമാകുന്നത് സാമ്പത്തികാഭിവൃദ്ധിയിലൂടെയോ നാഗരികതയിലൂടെയോ മാത്രമല്ല, അവിടെയുള്ള ജനതയും പ്രകൃതിയും ഏതു രീതിയിൽ നിലനിൽക്കാൻ അവസരമൊരുങ്ങുന്നു എന്നതും പ്രധാനമാണ്. അങ്ങനെ നോക്കിയാൽ നമ്മുടെ സമൂഹം പല വിഷയങ്ങളിലും ലോകനിലവാരത്തിലേക്ക് വളർച്ച നേടേണ്ട അവസ്ഥയിലാണ്.
എഡിറ്റോറിയൽ
പത്ത് ചോദ്യങ്ങൾ
മനോഭാവമാണ് റിയമാർ.
റിയ ഇഷ / രതീഷ് എസ്സ്.
അത് കുറച്ച് ഹെവി റിസ്കാണ് സംഭവം. കാരണം ആ സമയങ്ങൾ ഏതൊരു വ്യക്തിയെ സംബന്ധിച്ചും വളരെ സ്ട്രഗിളിങ് പിരീഡ് തന്നെയാണ്. സാധാരണ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സങ്കല്പനങ്ങൾക്കും അപ്പുറമാണ് ഒരു ട്രാൻസ് വ്യക്തിയുടെ മനോബലം. ഒരേ സമയം ശാരീരികമായി ഒരാളായും മാനസികമായ് മറ്റൊരാളായും ജീവിക്കുക എന്നത് ദുഷ്കരമാണ്. അവയെ പടിപടിയായി മാറ്റുകയാണ് എന്നെപ്പോലുള്ളവർ ചെയ്യുന്നത്. എന്നാൽ അത് പറയും പോലെ വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരു തലമല്ല. ഹെവി റിസ്കാണ്.
നാടും നാട്ടുവൈദ്യവും ആത്രേയകത്തിൽ.
ഡോ. സിന്ധു അന്തർജനം
അധികാരത്തിന്റെ ക്രൂരതയും ഹിംസാത്മകതയും ജാതി ലിംഗ വർഗ്ഗ ദളിത് വിവേചനങ്ങളും എല്ലാം അവർ തങ്ങളുടെ കഥാപാത്രസൃഷ്ടിയിലൂടെ അനുവാചകരിൽ എത്തിക്കുന്നു. ആ തരത്തിൽ മഹാഭാരതത്തിലെ നിരമിത്രൻ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി ആർ രാജശ്രീ എഴുതിയ അത്രേയകം എന്ന നോവലിലെ മനുഷ്യരേയും നാടിനേയും നാടോടി വാങ്മയങ്ങളേയും നാട്ടു ചികിത്സാ രീതികളെയും പഠനവിധേയമാക്കുകയാണ് ഇവിടെ.
സാഹിത്യപഠനം
മാതൃത്വവും കർതൃത്വവും ‘പിറ ‘ എന്ന നോവലിനെ ആസ്പദമാക്കി ഒരു പഠനം
ഡോ. ശ്രീലക്ഷ്മി.എസ്.കെ.
സ്ത്രീപക്ഷപ്രവർത്തകയായ സി. എസ്.ചന്ദ്രികയുടെ ആദ്യ നോവലാണ് പിറ. ഈ നോവലിൽ രണ്ട് കഥാപാത്രങ്ങളിലൂടെ രണ്ട് വ്യത്യസ്ത കാലഘട്ടത്തിലെ സ്ത്രീസ്വത്വത്തെ പരിചയപ്പെടുത്തുന്നു. രണ്ടു സ്ത്രീകളുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് പിറ.അമ്മ മാതൃത്വത്തിന്റെ പ്രതിനിധിയാകുമ്പോൾ ഇച്ഛാധികാരം തിരിച്ചറിഞ്ഞ് സ്വന്തം കർത്തൃത്വത്തെ രൂപപ്പെടുത്തുന്ന കഥാപാത്രമായി മകൾ പരിണമിക്കുന്നു. മാതൃത്വത്തിന്റെയും കർതൃത്വത്തിന്റെയും സ്ത്രീയനുഭവങ്ങളെ സവിശേഷമാംവിധം നോവലിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
സ്വത്വാവബോധം ഗോത്രകവിതകളില്‍: തിരഞ്ഞെടുത്ത കവിതകളെ മുന്‍നിര്‍ത്തിയുള്ള അന്വേഷണം
അഞ്ജുഷ എന്‍.പി.
‘ഗോത്രകവിത’ എന്ന സംവര്‍ഗം കവിതാസാഹിത്യചരിത്രത്തിലെ നവീനമായൊരു പ്രവണതയാണ്. ആദിവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പലകാലങ്ങളായി ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. ആദിവാസികളെ നാഗരികനാക്കുവാനുള്ള പ്രവണത ഏറിവരുന്നുണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് ഗോത്രകവിത രൂപാന്തരം പ്രാപിക്കുന്നത്. ഗോത്രസ്വത്വാവബോധത്തിന്‍റെ ആവിഷ്ക്കാരമായി ഗോത്രകവിത മാറുന്നുണ്ട്. ഗോത്രസ്വത്വാവബോധം കവിതയില്‍ പ്രതിഫലിക്കുന്നത് എപ്രകാരമാണെന്ന് ‘ഗോത്രകവിത’ എന്ന സമാഹാരത്തെ മുന്‍നിര്‍ത്തി പഠിക്കുകയാണ് ഈ പ്രബന്ധത്തിലൂടെ ചെയ്യുന്നത്.
നിർമ്മിതബുദ്ധി; ഭൂതം-വർത്തമാനം-ഭാവി
ഡോ. ശ്രീജിത്ത് എം. നായർ / ഡോ. സജീവ്കുമാർ എസ്.
ചാറ്റ്-ജിപിറ്റി വരുന്നതിന് തൊട്ട് മുൻപ് മുതൽ (നിലവിലും) സമൂഹത്തിൽ ‘‘വൈറലായ’’, പദമാണ് എ.ഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റെലിജൻസ്) അഥവാ കൃത്രിമ ബുദ്ധി. ലോകത്തിന്റെയും വിശിഷ്യാ മനുഷ്യസമൂഹത്തിന്റേയും മുന്നോട്ടുള്ള ഗതി എ.ഐ. നിയന്ത്രിക്കുന്ന കാലം വിദൂരമല്ല. മനുഷ്യന്റെ കയ്യും തലയും എത്തിയാൽ മാത്രമേ സാധ്യമാകൂ എന്ന് ഉറപ്പിച്ചിരുന്ന മേഖലകളിൽ വരെ നിർമ്മിതബുദ്ധി അതിന്റെ കഴിവ് തെളിയിച്ചിരിക്കുന്നു.
മലയാള സിനിമയിലെ ക്വീർ പ്രാതിനിധ്യത്തിന്റെ ഭാവി: ‘റെഡ്, വൈറ്റ് & റോയൽ ബ്ലൂ’ ചലച്ചിത്രത്തിൽ നിന്നുള്ള പാഠങ്ങൾ
രാഹുൽ ആർ.
മാത്യു ലോപ്പസിന്റെ 'റെഡ്, വൈറ്റ് & റോയൽ ബ്ലൂ' (2023) മലയാള സിനിമയിലെ എൽ.ജി.ബി.ടി.ക്യു.+ പ്രാതിനിധ്യത്തിന്റെ ഭാവിക്ക് ശക്തമായ ഒരു മാതൃക വാഗ്ദാനം ചെയ്യുന്നുവെന്ന് ഈ ലേഖനം വാദിക്കുന്നു. മലയാള സിനിമയിലെ ക്വീർ പ്രാതിനിധ്യത്തിന്റെ നാഴികക്കല്ലായ സിനിമകളുടെ പരിണാമത്തെയും പരിമിതികളെയും ഈ ലേഖനം പരിശോധിക്കുന്നു. ഒപ്പം വിമർശനാത്മക വിശകലനത്തിലൂടെ, ചില സിനിമയിലൂടെ സൃഷ്ടിച്ചെടുത്ത തെറ്റിദ്ധാരണകളെയും പ്രാതിനിധ്യ വിടവുകളെയും ലേഖനം തുറന്നുകാട്ടുന്നു. ഒപ്പം കേരളത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക സന്ദർഭത്തിന്റെ വിശാലമായ സാധ്യതകളെ മാനിച്ചുകൊണ്ട്, കലാപരമായ സമഗ്രതയോ, സാമൂഹിക പ്രസക്തിയോ ത്യജിക്കാതെ, മലയാളി ക്വിയർ പ്രമേയങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ചില സാധ്യതകളും ചൂണ്ടിക്കാണിക്കുന്നു.
മഹാകവി മോയിൻകുട്ടി വൈദ്യരും ഫലസ്തീൻ വിപ്ലവ കവി മഹ്മൂദ് ദർവീഷും: പ്രതിരോധ കവിതയുടെ രണ്ട് തൂണുകൾ
എ. മുഹമ്മദ്
കേരള മാപ്പിള സാഹിത്യത്തിലെ അടിസ്ഥാന കവിയും വ്യക്തിത്വവുമായ മോയിൻകുട്ടി വൈദ്യരെയും പ്രമുഖ പലസ്തീൻ പ്രതിരോധ കവിയായ മഹ്മൂദ് ദർവീഷിനെയും കുറിച്ചുള്ള താരതമ്യ പഠനം ഈ ലേഖനം അവതരിപ്പിക്കുന്നു. അവരുടെ കാവ്യാത്മക പ്രമേയങ്ങൾ, ശൈലീപരമായ സവിശേഷതകൾ, ജീവചരിത്ര പാതകൾ, സാമൂഹിക രാഷ്ട്രീയ സന്ദർഭങ്ങൾ എന്നിവയുടെ വിശകലനത്തിലൂടെ, ഈ ലേഖനം അവരുടെ കൃതികളിലെ സാംസ്കാരിക പ്രതിരോധത്തിന്റെ ആത്മാവിനെ പര്യവേക്ഷണം ചെയ്യുന്നു. മലയാള വിവർത്തനങ്ങളും സമാന്തര കവിതകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വൈക്കത്തിന്റെ നോവലിലെ സ്വാതിതിരുനാൾ
ലിലിൻ. വി.ഭാസ്‌കരൻ
ചരിത്രനോവൽ രചനാരംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തു കാരനാണ് വൈക്കം ചന്ദ്രശേഖരൻനായർ. അദ്ദേഹം നിരവധി ചരിത്രനോവലുകളുടെ രചയിതാവാണ്. തിരുവിതാംകൂർ രാജ്യചരിത്രത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച ചരിത്രനോവലാണ് 'സ്വാതിതിരുനാൾ' 1829-1847 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന സർവ്വകലാവല്ലഭൻ ശ്രീ സ്വാതിതിരുനാൾ മഹാരാജാവിന്റെ ജീവിതത്തെ ആസ്പദമാക്കി 1989-ൽ എഴുതിയ കൃതിയാണിത്. ഈ നോവൽ കലാകാരനായ ആ മഹാരാജാവിന്റെ ജീവിതത്തിലേക്ക് വെളിച്ചംവീശുന്നു. അദ്ദേഹം ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളും ആത്മസംഘർഷങ്ങളും വേദനകളും അദ്ദേഹത്തിന്റെ ജീവിതവും ഭരണവുമെല്ലാം ഈ നോവലിൽ വിശദമായി ചിത്രീകരിക്കുന്നു.
എലിയെ തോൽപ്പിക്കാൻ ഇല്ലത്തിന് തീ ഇടരുത്…
എം.കെ. ഉണ്ണികൃഷ്ണ പണിക്കർ
എൻ്റെ ഓർമ്മകൾ 2004 ജൂലൈ മാസത്തിലെ ആ കറുത്ത ശനിയാഴ്ചയിലേക്കും അതിനെത്തുടർന്നുണ്ടായ സംഭവങ്ങളിലേക്കും പോകുന്നു. എൻ്റെ ജീവിതം ഒരുപക്ഷേ ഏതാനും വർഷങ്ങൾക്കുള്ളിൽ ഒരു അകാല അന്ത്യത്തിലേക്ക് മാറിയേക്കാവുന്ന അവസ്ഥയിലായിരുന്നു.
ആ ശനിയാഴ്ച രാവിലെ എൻ്റെ ഔദ്യോഗിക കൃത്യനിർവഹണത്തിൻ്റെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രി പരിശോധിക്കാൻ ഞാൻ എത്തിച്ചേർന്നു. ഏകദേശം രണ്ടര മണിക്കൂറിന് ശേഷം, എൻ്റെ പരിശോധനയുടെ ഭാഗമായി സൂപ്രണ്ടിനും മറ്റുള്ളവർക്കും നിർദ്ദേശം നൽകി എൻ്റെ ജോലി പൂർത്തിയാക്കാൻ ഒരുങ്ങുമ്പോൾ, എൻ്റെ മുഖപേശികളുടെ പെട്ടെന്നുള്ള ചലനങ്ങൾ ശ്രദ്ധിച്ചത് സൂപ്രണ്ട് തന്നെയായിരുന്നു.
റാം c/o ആനന്ദിയിലെ ജനപ്രിയച്ചേരുവകൾ
ഡോ.ലാലു വി.
‘വായന മരിക്കുന്നു’, ‘യന്ത്ര സംസ്കാരം പൗരാണികസംസ്കൃതിയെ വിഴുങ്ങുമോ’ തുടങ്ങിയ ചിന്തകളെയെല്ലാം അപ്രസക്തമാക്കി കൊണ്ടാണ് ഈ നോവലിന്റെ 30 ലധികം പതിപ്പുകൾ ചുരുങ്ങിയ സമയംകൊണ്ട് പുറ ത്തിറങ്ങിയത്.തലമുറ വ്യത്യാസമില്ലാതെ എല്ലാവരേയും ഒരുപോലെ സ്വാധീനിക്കാൻ ഈ നോവലിനു കഴിഞ്ഞു. സൈബർ ലോകത്ത് മാത്രം ആനന്ദം കണ്ടെത്തിയിരുന്ന പുതുതലമുറയുടെ വായനാഭാവുകത്വത്തെ ഏറ്റവും അധികം സ്വാധീനിച്ച നോവലാണ് റാം c/o ആനന്ദി.
ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ വിദ്യാഭ്യാസപരവും ദാർശനികവുമായ ചിന്തകളും അതിന്റെ ഇന്നത്തെ പ്രസക്തിയും
റാഫിയ എച്ച്.എം.
സമൂഹത്തിന്റെയും വ്യക്തികളുടെയും വികസനത്തിനുള്ള ഉപകരണങ്ങളിലൊന്നാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസമില്ലാതെ സമൂഹത്തിന്റെയും വ്യക്തികളുടെയും സമഗ്രമായ വികസനം സാധ്യമല്ല. എന്നിരുന്നാലും, ഇന്ത്യയുടെ മണ്ണിൽ ജനിച്ച പ്രശസ്ത തത്ത്വചിന്തകരും വിദ്യാഭ്യാസ വിദഗ്ധരും ഈ വിദ്യാഭ്യാസ ലക്ഷ്യം നിശ്ചയിച്ചു. അവരുടെ ചിന്താരീതി വിദ്യാഭ്യാസത്തിന്റെയും സമൂഹത്തിന്റെയും വ്യാപ്തിയെ സ്വാധീനിച്ചിട്ടുണ്ട്, അത് യുഗങ്ങളായി മുന്നോട്ട് പോകും.
പ്രതിരോധമുഖത്തിലെ സ്ത്രീ സാന്നിധ്യം - ബിയ്യാശയുടെ പെട്ടകം- ഒരു വിശകലനം
ഹസനത്ത് ബീഗം ബി.
അലിക്കുട്ടി ബീരാഞ്ചിറ യുടെ 'ബിയ്യാശയുടെ പെട്ടകം' എന്ന നോവലിനെ വിശകലനം ചെയ്യുകയാണ് ഈ പഠനത്തിൽ. ലക്ഷദ്വീപ് പശ്ചാത്തലത്തിൽ ജീവിച്ച ബിയ്യാശ എന്ന സ്ത്രീ കഥാപാത്രത്തിലൂടെ ഇതൾ വിരിയുന്നതാണ് നോവൽ. ഇന്ന് കാണുന്ന ദ്വീപുകളെക്കാൾ കാഠിന്യമേറിയ നാളുകൾ ആദ്യകാല അനുഭവങ്ങളിൽ ഉണ്ട്. മരണത്തിൽ അവസാനിക്കുന്ന രോഗത്തേക്കാൾ ജാതീയത എന്ന മാറാരോഗം മനസ്സിൽ ബാധിച്ച ഒരു വിഭാഗത്തിന്റെ ഇടയിൽക്കൂടി വളരെ സൂക്ഷ്മമായി സഞ്ചരിക്കുന്ന നോവലിസ്റ്റിനേയും ഇവിടെ കാണാം.
ദൃശ്യമേഖലയിലെ ഡിസബിലിറ്റി പ്രതിനിധാനങ്ങൾ
ശാലിനി രാമചന്ദ്രൻ
ഇവയിലൂടെയെല്ലാം അവരുടെ സാംസ്കാരികാന്തരീക്ഷത്തെയും, ഫാഷൻ ചിന്തകളെയും, പ്രതിരോധശ്രമങ്ങളെയും, പ്രതിനിധാനങ്ങളെയും ഏറ്റവും ശക്തമായി മുന്നോട്ട് കൊണ്ടുവരാൻ ഈയടുത്ത വർഷങ്ങളിൽ സാധ്യമായിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തെരഞ്ഞെടുത്ത പരസ്യങ്ങളെ മുൻനിർത്തി ഡിസബിലിറ്റി പ്രതിനിധാനങ്ങളെയും അവയുടെ വളർച്ചാപുരോഗതിയേയും ആശയധാരകളെയും നിരീക്ഷിക്കാനുള്ള ശ്രമമാണ് ഈ പ്രബന്ധം. സൂക്ഷ്മ വിശകലനത്തിനായി ക്രിപ് സിദ്ധാന്തത്തിന്റെ സാധ്യതകളെയും പ്രയോജനപെടുത്തുന്നു.
മതാത്മകതയും ജനപ്രിയ ആഖ്യാനവും
ഡോ. സോജന്‍ പുല്ലാട്ട്
രു മതത്തിന്റെ അടിസ്ഥാനഘടകമാണ് മതാത്മകത (religiosity). ആത്മീയതയെ അനുഭവതലത്തിലേക്കെത്തിക്കുവാന്‍ മതം സ്വീകരിക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെയും കര്‍മ്മവിധികളുടെയും മേഖലയാണത്. വിശ്വാസത്തെ ജീവിതബന്ധിയാക്കി അവതരിപ്പിക്കുന്നത് മതാത്മകതയാണ്. ഈ മതാത്മകതയെ വായനക്കാര്‍ക്ക് ഹിതകരമായി ഒരു സാഹിത്യകാരന്‍ ആഖ്യാനം ചെയ്യുമ്പോഴാണ് അത് മതാത്മകതയുടെ ജനപ്രിയ ആഖ്യാനമായി മാറുന്നത്. മലയാളസാഹിത്യത്തില്‍ മതാത്മകതയുടെ വ്യത്യസ്ത ജനപ്രിയ ആഖ്യാനവഴികള്‍ കണ്ടെത്തിയവരില്‍ പ്രധാനിയാണ് മുട്ടത്തുവര്‍ക്കി.
ദുര്യോധനന്റെ വിഷാദഭാവങ്ങൾ മഹാഭാരതത്തിൽ - ഒരു മനഃശാസ്ത്രപഠനം
ഷിന്റ ജി. നെല്ലായി / ഡോ. ജാൻസി കെ. എ.
ക്രമാനുഗതമായ കൂട്ടിച്ചേർക്കലുകളോടെ പിന്നീട് മഹാഭാരതമായി രൂപം കൊള്ളുകയായിരുന്നു. ലോകത്തിലുള്ളത് മുഴുവൻ ഇതിൽ ഉണ്ടാകുമെങ്കിലും ഇതിലില്ലാത്തത് ലോകത്തെവിടെയും കാണില്ലെന്ന് മഹാഭാരതത്തിന്റെ ഫലശ്രുതിയിൽ പറയുന്നു. (യദിഹാസ്തി തദ ന്യത്ര യന്നേ ഹാസ്തി ന തത് ക്വചിത് ) വേദോപനിഷത്തുക്കളുടെ കാലത്തിനു ശേഷമാണ് ഇതിഹാസപുരാണാദികളുടെ കാലം രൂപപ്പെടുന്നത്. മഹാഭാരതം വ്യാസ വിരചിത മാണെന്ന് കരുതപ്പെടുന്നു.
മാനസികആഘാതം' അകവും പുറവും: ചന്ത്രക്കാറനിൽ
ഡോ. ആഷ പുല്ലാട്ട്
വ്യക്തിയുടെ നിയന്ത്രണത്തിന് അപ്പുറം നിൽക്കുന്ന ഒന്നാണ് മനസ്സ്. മനസ്സിന് രോഗവും ആരോഗ്യവും കൽപ്പിക്കപ്പെടുന്നു ചിന്തയും വികാരവും തമ്മിലുള്ള സംഘർഷം മനസ്സിൽ ആസ്വാസ്ഥ്യം ജനിപ്പിക്കുന്നു മനുഷ്യമനസ്സിലെ സംഘർഷങ്ങൾക്ക് സമൂഹത്തിന്റെ താളക്കേടുകൾ കാരണങ്ങളായി തീരുന്നു കരുത്തുറ്റ വ്യക്തിത്വത്തിന്റെ ഭിന്ന മുഖങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെയാണ് ആത്മസംഘർഷം എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്
അട്ടപ്പാടിയിലെ മുഡുകരുടെ ജീവിതവും സംസ്കാരവും.
സായന്ദ് കെ.
ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ പ്രധാനഅക്കാദമിക പഠനമേഖലകളിൽ ഒന്നായി സംസ്കാര പഠനം ഉയർന്നുവന്നു. ശാസ്ത്രസാങ്കേതിക വിഷയങ്ങൾ പോലെ തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് സാസ്കാരപഠനം.സമൂഹത്തിൻ്റെമാറ്റവും വളർച്ചയും,അധികാര ഘടന, ആചാരങ്ങൾ, വിശ്വാസങ്ങൾ തുടങ്ങിയവയെല്ലാം സംസ്കാര പഠനത്തിന്റെ പരിധിയിൽപ്പെടുന്നു. ഈ സാഹചര്യത്തിൽ അട്ടപ്പാടിയിലെ മുഡുകരുടെ ജീവിതവും അവരുടെ സംസ്‌കാരത്തെക്കുറിച്ചും അന്വേഷിക്കുക യാണ് ഈ പ്രബന്ധിലൂടെ ചെയ്യുന്നത്.
ജ്ഞാനനിർമ്മിതിയുടെ വിമതലൈംഗിക പാഠങ്ങൾ മലയാളസിനിമയിൽ
വിഷ്ണു പി. എസ്.
മലയാളസിനിമയിൽ ട്രാൻസ്ജെൻഡർ, ലെസ്ബിയൻ, ഗേ തുടങ്ങിയ വിഭാഗങ്ങളെ പലപ്പോഴും നിന്ദ്യ- ഹാസ്യാവിഷ്കാരമായാണ് അവതരിപ്പിച്ചു കാണുന്നത്. വളരെ കുറച്ച് സിനിമകൾ മാത്രമേ മികച്ച പ്രതിനിധാനങ്ങളായി കടന്നു വന്നിട്ടുള്ളൂ. സിനിമകളിലെ സ്വത്വപ്രതിനിധാനങ്ങൾ പാതി സത്യങ്ങളും പൊതുധാരണകളുടെ പുനരാവിഷ്കാരവുമാകുന്നു. സമത്വത്തിനും ഉൾക്കാഴ്ചയ്ക്കും വഴിയൊരുക്കാൻ സിനിമ സമൂഹത്തിലെ ജാതി-ലൈംഗിക അധികാരഘടനകളെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
ഇന്ദുമേനോന്‍ ഒരു ബഹുസ്വരവായന.
സ്വാതിമോഹന്‍ ജെ
പുറമേ ലളിതമെന്നു തോന്നുമെങ്കിലും അകമേ അതിസങ്കീര്‍ണ്ണവും കലുഷിതവും പ്രതിരോധാത്മകവുമായ ഭാവപരിസരമാണ് ഉത്തരാധുനികതയ്ക്കുള്ളത്. ആധുനികതയുടെ തുടര്‍ച്ചയായും നിരാസമായും പ്രതിരോധമായും അടയാളപ്പെടുത്തുന്ന ഉത്തരാധുനികത ബഹുസ്വരമായ തുറന്നെഴുത്തുകള്‍ സാധ്യമാക്കുകയും ആധുനികതയില്‍ നിന്നു ഭിന്നമായ രൂപ-ഭാവ-പ്രമേയതലം എഴുത്തില്‍ പരീക്ഷിക്കുകയും ചെയ്തു. ആഗോളവത്കൃത ആശയങ്ങളും അതിന്‍റെ പ്രായോഗിക ഇടപെടലുകളും ഈ അവസ്ഥയെ ചലനാത്മകവും ത്വരിതഗതിയിലുമാക്കി.
ഭക്ഷണവും സംസ്കാരവും സ്വത്വപ്രതിസന്ധിയും അടുക്കള, ബിരിയാണി എന്നീ കഥകളെ അടിസ്ഥാനമാക്കിയുള്ള പഠനം.
സ്വാതി കെ.പി.
ഭക്ഷണത്തിന്റെയും സംസ്കാരത്തിന്റെയും വിവിധ തലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവന്റെയും കഴിപ്പിക്കുന്നവനെയും പ്രതിസന്ധി വിശദീകരിച്ചു കൊണ്ട് സംസ്കാര പഠനത്തിന്റെ സാധ്യതകളെ ഈ പഠനത്തിന് പ്രയോജനപ്പെടുത്തുന്നു. അതിനുവേണ്ടി സന്തോഷ് എച്ചിക്കാനത്തിൻ്റെ 'ബിരിയാണി', ടി വി കൊച്ചുബാവയുടെ 'അടുക്കള' എന്നീ കഥകളിലെ പ്രധാന കഥാപാത്രങ്ങളെ മുൻനിർത്തിക്കൊണ്ട് ഈ കഥകൾക്ക് ഒരു പൊതു ഇടം കണ്ടെത്തുകയാണ് ചെയ്യുന്നത്. ഭക്ഷണം സൃഷ്ടിക്കുന്ന ആണധികാരത്തിന്റെയും ഭരണകൂടത്തിന്റെ ഇരയായി മാറുന്ന സാമാന്യ പൗരന്റെയും ജീവിതത്തെ മുൻനിർത്തി കൊണ്ട് സ്വത്വപ്രതിസന്ധി നേരിടുന്ന സാഹചര്യങ്ങളെ ഈ പഠനം മുന്നോട്ടുവെയ്ക്കുന്നു.
മാനസിക അസ്ഥിരതയും ലഹരി അടിമത്വവും — ഭഗവദ്ഗീതയിലെ സാംഖ്യശാസ്ത്രത്തിലൂടെ ദാർശനിക കൗൺസിലിംഗ് യുവതലമുറക്ക് വഴികാട്ടുമ്പോൾ..
ഐശ്വര്യ പി. എൻ.
കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് പ്രകൃതി വഴങ്ങുമ്പോൾ പ്രകൃതിയുടെ ഭാഗമായ മനുഷ്യനും മാറ്റങ്ങള്‍ക്ക് വിധേയനായികൊണ്ടിരിക്കും. ഇത്തരം ബാഹ്യമായ പ്രേരണകളാൽ മാറുന്ന മനുഷ്യന്റെ മാറാത്ത ഒരു സത്യം അവന്റെ ഓര്‍മകള്‍ ആണ്. ഓർമകൾക്കിടയിൽ ഉണ്ടാകുന്ന വിഷമങ്ങളും ആശങ്കകളും മനസിന്റെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് മാനസിക പിരിമുറുക്കത്തിനും നിയന്ത്രണമില്ലായ്മക്കും വഴി തെളിക്കുന്നു.
സംഗീതം
തേവാരപ്പാട്ടുകൾ
രാജി.ടി.എസ്
കർണാടക സംഗീത ചര ിത്ര പഠനത്തിൽ ഒഴിവാക്കാനാവാത്ത സംഗീത ഭൂമികയാണ് പുരാതന തമിഴ് സംഗീതം. 500 BCE മുതൽ 200 CE വരെയുള്ള സംഘകാലഘട്ടമാണ് പുരാതന തമിഴ് സംഗീതത്തിന്റെയും കാലമായി പൊതുവിൽ ഗണിക്കപ്പെടുന്നത്. പ്രാചീന തമിഴ് വ്യാകരണ കൃതികളായ തോൽകാപ്പിയം, ആന്തോളജി വിഭാഗത്തിൽ പെടുത്താവുന്ന പത്തുപാട്ട്’, എട്ടുപാട്ട്, എട്ടുത്തോെഗൈ, പുറനാനൂറ്, അകനാനൂറ്, തുടങ്ങിയവ പുരാതന ദ്രാവിഡ ജനതയുടെ സാമൂഹിക ജീവിതത്തിന് സാക്ഷ്യം നൽകുന്നവയാണ്.
ആരോഗ്യം
മനസ്സും ഡിജിറ്റൽ സാങ്കേതികവിദ്യയും
മനോയാനം - 12
പ്രൊഫ. ഡോ. എസ്. കൃഷ്ണൻ
കപ്പലുകളെക്കാളും കുതിരകളെക്കാളും വേഗത്തിൽ സഞ്ചരിക്കാൻ സന്ദേശങ്ങൾക്ക് സാധിക്കും എന്ന കാര്യം വിശ്വസിക്കാൻ ആദ്യമൊന്നും മനുഷ്യന് കഴിഞ്ഞിരുന്നില്ല. “അകലത്തിന്റെ മരണം” എന്നാണ് പല മാധ്യമങ്ങളും ഈ സാങ്കേതികവിദ്യയെ വിശേഷിപ്പിച്ചത്. ചില ശുഭാപ്തിവിശ്വാസികളാകട്ടെ ഇതിനെ തുടർന്ന് ലോകത്ത് സമാധാനം പുലരുമെന്നും വിശ്വസിച്ചു. തങ്ങൾക്ക് പരസ്പരം സംസാരിക്കാൻ സാധിക്കുമെങ്കിൽ ലോകത്ത് എങ്ങനെയാണ് യുദ്ധം നിലനിൽക്കുക എന്നാണ് അവർ ചിന്തിച്ചത്.
പാരമ്പര്യ ചികിത്സാ സംവിധാനത്തിൽ സിദ്ധവൈദ്യത്തിന്റെ പ്രാധാന്യം
ഡോ. സന്ധ്യ ജെ. നായർ
സിദ്ധ വൈദ്യം "ചിന്താമണി വൈദ്യം" എന്ന പേരിലും അറിയപ്പെട്ടിരുന്നു. ദശനാഡികളുടെയോ പത്ത് പ്രധാന നാഡികളുടെയോ സ്പന്ദനങ്ങൾ അളന്ന് എല്ലാത്തരം മനുഷ്യരോഗങ്ങളെയും കൃത്യമായി നിർണ്ണയിക്കുന്ന സമഗ്രവും ശാസ്ത്രീയവുമായ ഒരു വൈദ്യശാസ്ത്ര സമ്പ്രദായമായാണ് സിദ്ധവൈദ്യം കണക്കാക്കപ്പെട്ടിരുന്നത്. ദ്രാവിഡ ഗുരുവായ അഗസ്ത്യമുനിയെ സിദ്ധവൈദ്യത്തിന്റെ പിതാവായി കണക്കാക്കുന്നു. അഗസ്ത്യരുടെ കൃത്യമായ കാലഘട്ടവും സിദ്ധവൈദ്യത്തിന്റെ ഉത്ഭവവും അജ്ഞാതമാണ്.