top of page

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിളകളെ ബാധിക്കുന്ന സൂട്ടി മോൾഡ് എന്ന കുമിൾ രോഗവും ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങളും

Updated: Jun 20

ഡോ. ലിനി കെ. മാത്യു,
ree

പ്രബന്ധസംഗ്രഹം

ക്യാപ്‌നോഡിയെസിയെ എന്ന കുടുംബത്തിൽ പെടുന്ന ക്യാപ്‌നോഡിയം' എന്ന കുമിൾ പരത്തുന്ന രോഗമാണ് സൂട്ടി മോൾഡ്. ആദ്യം കറുത്ത ചെറിയ പുള്ളികളായും പിന്നെ വലിയ പാച്ചുകളായും കാണുന്നു. പിന്നീട് ഇല കരിഞ്ഞു പോകുന്നു. ഈ രോഗത്തെ സൂട്ടി മോൾഡ് എന്ന് വിളിക്കും. 

താക്കോൽ വാക്കുകൾ: ക്യാപ്‌നോഡിയെസിയെ, കുമിൾ, സൂട്ടി മോൾഡ്, മീലിമൂട്ടകള്‍,

കറുത്ത പാട പോലെയാണ് സൂട്ടി മോൾഡ് കുമിൾ സസ്യഭാഗങ്ങളിൽ പടരുന്നത്. സസ്യങ്ങളുടെ എല്ലാ ഭാഗങ്ങളിലും ബാധിക്കുന്ന ഒരു കുമിൾരോഗമാണിത്. കറുത്ത പുകയറ പോലെ കാണുന്നതിനാലാണ് ഇതിനു സൂട്ടി മോൾഡ് എന്ന പേര് വരാൻ കാരണം. വിരൽ കൊണ്ട് ചുരണ്ടിയാൽ കറുത്ത പാട പോലെ ഇളകി വരുന്ന ഇതു പടർത്തുന്നത് മീലി മൂട്ടകളും വെള്ളീച്ചകളുമാണ്. മീലിമൂട്ടകള്‍, മുഞ്ഞ എന്നിങ്ങനെയുള്ള പ്രാണികള്‍ വന്നു സസ്യങ്ങളിൽ നീരൂറ്റി കുടിക്കുമ്പോള്‍ വിസര്ജ്ജിക്കുന്ന തേൻകണം പോലെയുള്ള ദ്രാവകം അവിടെ വീഴുന്നു. ഇത് മധുരിക്കുന്നതാണ്, ഉറുമ്പുകളും മറ്റും ഇത് കുടിക്കാന്‍ മുഞ്ഞകളെയും മീലി ബഗ്ഗിനെയും അവയുടെ വളര്‍ത്തു പശുക്കളെ പോലെ കൊണ്ട് വന്നു സംരക്ഷിക്കുന്നു ഈ വിസര്‍ജ്ജ-പായസം കുടിക്കാന്‍. ഈ സ്രവങ്ങള്‍ നുകരാന്‍ വേറെയും അവകാശികള്‍ ഉണ്ട്. അന്തരീക്ഷത്തിലുള്ള കുമിളുകള്‍ക്കു വളരുവാൻ പക്ഷെ നനവ്‌ വേണം. അപ്പോള്‍ ഈര്‍പ്പം കിട്ടിയാല്‍ കുമിളുകളും അവിടെ ഇറങ്ങി വന്നു ഇത് നുകരും. ചുറ്റിലും ഉള്ള ഈര്പ്പവുമായി ചേര്ന്ന് പലതരം കുമിളുകള്‍ വളരുന്നതാണ് സൂട്ടി മോള്ഡ്.

പപ്പായ, മുരിങ്ങ, പച്ചക്കറികൾ, മാവ്, പ്ലാവ്, അലങ്കാരചെടികൾ തുടങ്ങിയ എല്ലാത്തരം ചെടികളിലും ബാധിക്കുന്ന ഒരു കീടമാണ് മീലി ബഗ് (ശല്കകീടങ്ങൾ). ചെടികളിലെ നീരു വലിച്ചു കുടിക്കുന്നതു മൂലം ഇലകൾ മഞ്ഞളിച്ച് ചെടികൾ നശിച്ചു പോകുന്നതാണ് മീലി കീടബാധയുടെ ലക്ഷണം. ഈ പ്രാണികൾ വിസർജ്ജിക്കുന്ന തേൻകണദ്രാവകത്തിൽ കറുത്ത പൂപ്പലും കാണാം.

സൂട്ടി മോൾഡുകൾ പ്രത്യക്ഷത്തിൽ സസ്യങ്ങൾക്ക് നാശം വരുത്തുന്നില്ലെങ്കിലും സൂര്യ പ്രകാശത്തെ തടയുന്നതു വഴി ഇലകളിലെ പ്രകാശസംശ്ലേഷണത്തിന്റെ തോത് കുറയ്ക്കുകയും തന്മൂലം സസ്യങ്ങളുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു. രോഗബാധിതയിലകൾ പ്രായമെത്തുന്നതിനു മുൻപ് തന്നെ കൊഴിഞ്ഞുവീഴുകയും ചെയ്യും (Bilgrami, et al, 1991).

സമീപമുള്ള എല്ലാ സസ്യങ്ങളെയും ഈ രോഗം ബാധിക്കുകയും ചെയ്യും. രോഗ ബാധയുള്ള സസ്യങ്ങളുടെയോ പച്ചക്കറികളുടെയോ ഇലകളോ ഫലങ്ങളോ ഭക്ഷിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ല. നന്നായി കഴുകിയാൽ പറ്റിപ്പിടിച്ചിരിക്കുന്ന കുമിൾ പോകുന്നതുമാണ് (Mullen, 2003).

പല ഭാഗങ്ങളിലും ഇപ്പോൾ പെട്ടന്ന് ഈ അസുഖം വ്യാപിക്കാൻ കാരണം അന്തരീക്ഷത്തിലുണ്ടായ വ്യതിയാനമാണ്. മഴമാറുകയും തണുപ്പ് ആരംഭിച്ചതുമാണ് ഇത്'വ്യാപിക്കാൻ കാരണം (Agrios, 2005, Mall & Kumar, 2014).

നിയന്ത്രണ മാർഗ്ഗങ്ങൾ:

ഈ മീലിമൂട്ടകളെ ഒരു ചെടിയില്‍ നിന്നും മറ്റു ചെടികളിലേക്കു കൊണ്ടു പോകുന്നത്‌ അക്രോപൈഗ അക്യൂട്ടിവെന്‍ട്രിസ വര്‍ഗത്തില്‍ പെട്ട ഉറുമ്പുകളാണ്‌. കൃഷിയിടങ്ങളിൽ എവിടെയെങ്കിലും സൂട്ടി മോള്ഡിന്റെ സാന്നിധ്യം കണ്ടിത്തിയാൽ അതിന്റെയർത്ഥം അവിടെ നീരൂറ്റി കുടുക്കുന്ന പ്രാണികളും ഉണ്ട് എന്നാണ്. ഈ കീടങ്ങളെ തുരത്തുക എന്നതാണ് രോഗവ്യാപനം തടയുന്നതിന്റെ ആദ്യപടി. 

ഉറുമ്പുകളുടെ നിയന്ത്രണം ഉറപ്പാക്കാതെ മീലിമൂട്ടകളെ പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധ്യമല്ല. കളകളുടെ വേരുകളിലും ബാധ കാണപ്പെടുന്നതിനാല്‍ കളനാശിനി പ്രയോഗം നടത്തി കളകളെ നശിപ്പിക്കേണ്ടതാണ്‌. രോഗം ബാധിച്ച ഇലകൾ തീയിട്ടു നശിപ്പിക്കുക, ഉറുമ്പുകളെ നിയന്ത്രിക്കുക, പുകയിലക്കഷായം, വേപ്പെണ്ണ, സോപ്പ് ലായനി തുടങ്ങിയവ ഇലകളിൽ സ്പ്രേ ചെയ്യുക എന്നിവയും രോഗ ബാധ നിയന്ത്രണവിധേയമാക്കുന്നതിനു ഫലപ്രദമായ മാർഗ്ഗമാണ്. ആദ്യം വേപ്പെണ്ണ പോലെയുള്ള കീടനാശിനി എന്തെങ്കിലും തളിച്ചു കീടങ്ങളെ ഓടിക്കുക. കുറച്ച്ദിവസങ്ങള്‍ കഴിഞ്ഞു ഈ കറുത്ത പാടകള്‍ താനേ പോകും (Hosagoudar & Thomas, 2010).

പുകയില കഷായം തയ്യാറാക്കാന്‍ വേണ്ട സാധനങ്ങള്‍

1, പുകയില (ഞെട്ടോടെ) – അര കിലോ – വില കുറഞ്ഞത്‌ മതി2, ബാര്‍ സോപ്പ് – 120 ഗ്രാം – ഡിറ്റര്‍ജെന്റ് സോപ്പ് ഉപയോഗിക്കരുത്3, വെള്ളം – 4 1/2 ലിറ്റര്‍ (നാലര ലിറ്റര്‍ )

പുകയില ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക. അതിന് ശേഷം പുകയില കഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റുക. ബാര്‍സോപ്പ് ചീകിയെടുത്ത് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പുലായനി പുകയില കഷായവുമായി നന്നായി ചേര്‍ത്ത് ലയിപ്പിക്കുക. ഈ കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. മൃദുല ശരീരികളായ കീടങ്ങള്‍ക്കെതിരെ പുകയില കഷായം വളരെ ഫലപ്രദമാണ്. ഇലതീനിപ്പുഴു, മുഞ്ഞ, മീലി മൂട്ട, ശല്‍ക്കകീടം തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കുവാന്‍ പുകയില കഷായം ഉപയോഗിക്കാവുന്നതാണ്. ഉണ്ടാക്കി അധിക ദിവസം വെക്കരുത്, ചെറിയ അളവില്‍ ഉണ്ടാക്കുക, നല്ല വെയില്‍ ഉള്ളപ്പോള്‍ ചെടികളില്‍ തളിക്കാന്‍ ശ്രദ്ധിക്കുക, കഷായം ചെടികളില്‍ പറ്റിപ്പിടിക്കാന്‍ ആണ് ഇത്.


 

ഗ്രന്ഥസൂചി

Agrios, G. (2005). Plant Pathology. Elsevier Academic Press.

Bilgrami, K. S., Jamaluddin, S., & Rizwi, M. A. (1991). Fungi of India. List and References. Today & Tomorrow’s Printers and Publishers.

Hosagoudar, V. B. (2006). Additions to the Fungi of Kerala. Zoos’ Print Journal, 21(7), 2322–2330.

Hosagoudar, V. B., & Thomas, J. (2010). Interesting foliicolous fungi from Southern Western Ghats of Kerala, India. Journal of Applied and Natural Science, 2(1), 102–105. https://doi.org/10.31018/jans.v2i1.106

Mall, T. P., & Kumar, A. (2014). Foliicolous fungi : Earths Living Wealth from Shrawasti (Uttar Pradesh), India. International Journal of Interdisciplinary and Multidisciplinary Studies, 1(3), 61–70.

Mullen, J. M. (2003). Plant disease diagnosis. In R. N. Trigiano, M. T. Windham & A.S. Windham (Eds.), Plant Pathology: Concepts and Laboratory Exercises. (pp. 341–353). CRC Press.

ഡോ. ലിനി കെ. മാത്യു,

അസ്സി. പ്രൊഫസർ, സെൻറ് തോമസ് കോളേജ്, കോഴഞ്ചേരി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page