top of page

''കേരളത്തിൻ്റെ ഓർണിക്കോളജിസ്റ്റ്'' (പക്ഷിനിരീക്ഷകനും പരിസ്ഥിതി സംരക്ഷകനുമായിരുന്ന ഇന്ദുചൂഡൻ്റെ സംഭാവനകൾ)

പ്രൊഫ. ഡോ. എം. കൃഷ്ണൻ നമ്പൂതിരി.
ree

പ്രബന്ധസംഗ്രഹം.

പക്ഷിനിരീക്ഷകനും (Ornithologist) പ്രകൃതിനിരീക്ഷകനും ( Ecologist) ഒരുപോലെ സങ്കലിതമായ വ്യക്തിത്വത്തെ ഓർണിക്കോളജിസ്റ്റ് എന്നു വിളിക്കാം. പരസ്പരപൂരകമായ ഈ രണ്ടു വിജ്ഞാന ശാഖകളെ സമന്വയിപ്പിച്ചു കൊണ്ട്, അനൗപചാരികമായ അന്വേഷണ പഠനങ്ങളിൽ മുഴുകിയ വ്യക്തിത്വമായിരുന്നു പ്രൊഫ. കെ.കെ. നീലകണ്ഠൻ എന്ന ഇന്ദുചൂഡൻ(1923 - 1992). നാലു വർഷക്കാലം (1944 - 1948) തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തുടർന്ന് മൂന്നു ദശാബ്ദക്കാലം (1949-1978) കേരളത്തിലെ വിവിധ ഗവണ്മെൻ്റ് കോളേജുകളിലും ഇംഗ്ലീഷ് അധ്യാപകനായി ഔദ്യോഗിക ജീവിതം നയിച്ച പ്രൊഫ. കെ.കെ. നീലകണ്ഠൻ്റെ സമാന്തര ജീവിതമാണ് ഇന്ദുചൂഡൻ എന്ന പക്ഷിനിരീക്ഷകനിലും പ്രകൃതിസ്നേഹിയിലും കാണാനാവുക. ഇന്ദുചൂഡൻ്റെ കർമ്മ മേഖലകളെയും സംഭാവനകളെയും വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധം.

താക്കോൽ വാക്കുകൾ.

പക്ഷിനിരീക്ഷണം, പരിസ്ഥിതിവിജ്ഞാനം, പ്രകൃതിശാസ്ത്രം,ഓർണിത്തോളജി, ഇക്കോളജി, ഓർണിക്കോളജി.

 പക്ഷികളെക്കുറിച്ചുള്ള വ്യവസ്ഥാനിഷ്ഠവും ശാസ്ത്രീയവുമായ പഠനശാഖയാണ് പക്ഷിശാസ്ത്രം അഥവാ ഓർണിത്തോളജി(www.britanica.com) ബ്രിട്ടീഷ് പൗരനും ബ്രിട്ടീഷിന്ത്യയിലെ ഉന്നതോദ്യോഗസ്ഥനും സർവോപരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സ്ഥാപകനേതാവും ആയിരുന്ന എ.ഒ. ഹ്യൂം(അലൻ ഒക്ടോവിയോ ഹ്യൂം, 1829- 1912) ആണ് ഇന്ത്യയിലെ പക്ഷിശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്. പിൽക്കാലത്ത് പക്ഷിശാസ്ത്രത്തെ വ്യവസ്ഥാപിതമായ ഒരു സ്വതന്ത്ര വിജ്ഞാനശാഖയായി വളർത്തിയെടുത്തത് വിഖ്യാത പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലി (1896-1987)ആണ്. 'ഇന്ത്യയുടെ പക്ഷിമനുഷ്യൻ' (The

Birdman of India) എന്നാണ് സാലിം അലി അറിയപ്പെടുന്നത്. സാലിം അലിയുടെ പിന്തുടർച്ചക്കാരനായി, കേരളത്തിൽ പക്ഷിശാസ്ത്രത്തെ ആധികാരികവും ശാസ്ത്രീയവും ജനകീയവുമാക്കി രൂപപ്പെടുത്തിയെടുത്ത സ്വതന്ത്രപക്ഷിനിരീക്ഷകനാണ് കെ.കെ. നീലകണ്ഠൻ. 1950-1992കാലത്തിനിടയിൽ,  ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ, കേരളത്തിലെ

പക്ഷിവൈവിധ്യം വിഷയമാക്കി നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും പുസ്തകങ്ങളും അദ്ദേഹം മലയാളത്തിനു സംഭാവന ചെയ്തു. പരിസ്ഥിതി വിജ്ഞാനത്തിൽ (Ecology) അധിഷ്ഠിതമാണ് ഇന്ദുചൂഡൻ്റെ പക്ഷിനിരീക്ഷണവും ഗവേഷണ പഠനങ്ങളും എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. ജീവനുള്ളതും ഇല്ലാത്തതുമായ സകല വസ്തുക്കളെ കുറിച്ചുമുള്ള പഠനം പാരിസ്ഥിതികശാസ്ത്രത്തിൽ അന്തർഭവിക്കുന്നുണ്ട് (പരിസ്ഥിതി വിജ്ഞാനം 2021:18). ഇന്ത്യയിൽ പരിസ്ഥിതിശാസ്ത്രത്തിൻ്റെ പിതാവായി ഗണിക്കപ്പെടുന്നത് രാംദിയോ മിത്രയെ (1908-1998) ആണ്. കേരളത്തിൽ പരിസ്ഥിതിപഠനത്തിന് തുടക്കം കുറിച്ചവരിൽ പ്രധാനിയാണ് ഇന്ദുചൂഡൻ. പരിസ്ഥിതി വിജ്ഞാനത്തിൻ്റെയും പ്രകൃതിപഠനത്തിൻ്റെയും അടിത്തറയിലാണ് ഇന്ദുചൂഡൻ തൻ്റെ പക്ഷിനിരീക്ഷണ പരിശ്രമങ്ങൾക്ക് 1940 കളിൽ തുടക്കമിടുന്നത്. 1946 ൽ അന്ധ്രയിലെ രാജമുന്ദ്രി ഗവണ്മെൻ്റ് കോളേജിൽ അധ്യാപകവൃത്തിയിൽ ചേർന്നതിനെ തുടർന്ന് ഇന്ദുചൂഡൻ സമീപത്തുള്ള അരേഡു എന്ന ഗ്രാമത്തിൽ സന്ദർശനം നടത്തുകയുണ്ടായി.

ഗ്രേപെലിക്കൻ എന്ന പക്ഷിയുടെ പ്രജനന കേന്ദ്രം അരേഡുവിൽ കണ്ടെത്തിയത് ഇന്ദുചൂഡൻ്റെ പക്ഷിനിരീക്ഷണജീവിതത്തിലെ വഴിഞ്ഞിരിവായി മാറി. ഗ്രേപെലിക്കൻ്റെ കൂടുകൂട്ടൽ, മുട്ടയിടൽ, അടയിരിക്കൽ, ഭക്ഷണ സമ്പാദനം, സന്തതി പരിപാലനം എന്നിങ്ങനെയുള്ള

ജീവിതപരിക്രമങ്ങളെ തുടർച്ചയായി നിരീക്ഷിച്ച് ചിത്രങ്ങളും കുറിപ്പുകളും ഡയറിയിൽ രേഖപ്പെടുത്തി സൂക്ഷിക്കുകയായിരുന്നു അക്കാലങ്ങളിൽ ചെയ്തിരുന്നത്. ഭൗമപരിസ്ഥിതിയിൽ നിന്നും വേറിട്ടുള്ള നിലനിൽപ് ജീവജാലങ്ങളിലൊന്നിനും തന്നെ ഇല്ലെന്ന അടിസ്ഥാനധാരണയിൽ നിന്നുകൊണ്ടുള്ള പക്ഷിനിരീക്ഷണത്തിനും പക്ഷിശാസ്ത്രപഠനത്തിനുമാണ് അരേഡുവിൽ തുടക്കം കുറിച്ചത്. ഓർണിക്കോളജി എന്ന പക്ഷിപഠനശാസ്ത്രത്തെയും ഇക്കോളജി എന്ന പരിസ്ഥിതിപഠനശാസ്ത്രത്തെയും കൂട്ടിയിണക്കിക്കൊണ്ടുള്ള വൈജ്ഞാനിക സങ്കല്പമാണ് ഇന്ദുചൂഡൻ തൻ്റെ കർമ്മ മേഖലയ്ക്ക് അടിസ്ഥാനമാക്കിയത്. ഇപ്രകാരം ഓർണിത്തോളജിയെയും ഇക്കോളജിയെയും പരസ്പരബന്ധിതമാക്കിക്കൊണ്ടുള്ള, അന്തർ വൈജ്ഞാനികമായ പഠന നിരീക്ഷണമാർഗം സ്വീകരിച്ച ഇന്ദുചൂഡനെ കേരളത്തിൻ്റെ ഓർണിക്കോളജിസ്റ്റ് എന്നു വിശേഷിപ്പിക്കാം.

ഔദ്യോഗിക ജീവിതം

കർണാടകത്തിലും കേരളത്തിലുമായി സ്കൂൾ, ഇൻ്റർമീഡിയറ്റ് പഠനത്തിനു ശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ചേർന്ന് (1941-1944) ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എ. ഓണേഴ്സ് ബിരുദം നേടിയ ഇന്ദുചൂഡൻ്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് 1944 ൽ, മധുരയിലെ അമേരിക്കൻ കോളേജിൽ നിന്നാണ്. അവിടത്തെ ആറു മാസത്തെ അധ്യാപനത്തിനു ശേഷം ഒരു വർഷക്കാലം (1945-1945) മദ്രാസ് ലയോള കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തു. 1946-1949 കാലയളവിൽ ആന്ധ്രയിലെ രാജമുന്ദ്രി ഗവണ്മെൻ്റ് കോളേജിൽ അധ്യാപനം. 1949 മാർച്ചിൽ പാലക്കാട് വിക്ടോറിയ കോളേജിൽ സ്ഥലം മാറ്റം കിട്ടി വന്നതു മുതൽ 1978 മാർച്ചു വരെ ചിറ്റൂർ, എറണാകുളം, തലശ്ശേരി, തിരുവനന്തപുരം ഗവണ്മെൻ്റ് കോളേജുകളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തു. കുറച്ചുകാലം തലശ്ശേരി ബ്രണ്ണൻ കോളേജിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഒന്നാം ഗ്രേഡ് പ്രൊഫസറായിരിക്കെ 1978 മാർച്ചിൽ സേവനം പൂർത്തിയാക്കി വിരമിച്ചു. 33 വർഷക്കാലത്തെ സ്തുത്യർഹമായ അധ്യാപകജീവിതത്തിനിടയിലാണ് പ്രൊഫ. നീലകണ്ഠൻ തൻ്റെ പക്ഷിനിരീക്ഷക- പരിസ്ഥിതിപ്രവർത്തക ജീവിതവും സഫലമാക്കിയത്.

പക്ഷിനിരീക്ഷകൻ്റെ ജീവിതം.

പക്ഷിനിരീക്ഷണ (Bird Watching)ത്തിലുള്ള കൗതുകവും താല്പര്യവും ബാല്യം മുതൽക്കുതന്നെ നീലകണ്ഠനിലുണ്ടായിരുന്നു. പാലക്കാട് കൊങ്ങാളക്കോട് ഗ്രാമത്തിലെ ഹൈസ്കൂൾ വിദ്യാഭ്യാസക്കാലത്ത് കുഞ്ഞൻ എന്ന കൂട്ടുകാരനുമായി ചേർന്ന് സമീപസ്ഥലങ്ങളിലെ കാവുകളും കാടുകളും കയറിയിറങ്ങി പക്ഷികളെയും പ്രകൃതിയെയും കണ്ടറിഞ്ഞ് നടക്കുക പതിവായിരുന്നു. അത്തരം അലച്ചിലുകളിൽ കുഞ്ഞൻ കാണിച്ചു കൊടുക്കുന്ന പക്ഷികളും അവയുടെ വിവരണങ്ങളുമാണ് നീലകണ്ഠനിൽ

പക്ഷിവിജ്ഞാനത്തിൻ്റെ വിത്തുകൾ പാകിയത്. അദ്ദേഹത്തിൻ്റെ തന്നെ വാക്കുകൾ ശ്രദ്ധിക്കുക -

"കുഞ്ഞനിൽ നിന്ന് എനിക്കു കിട്ടിയ അറിവിന് അളവില്ല. കുഞ്ഞൻ പക്ഷിനിരീക്ഷണത്തിൽ എൻ്റെ ആദ്യ ഗുരുവായിരുന്നു എന്ന് ഞാൻ അഭിമാനപൂർവ്വം ഓർക്കാറുണ്ട് " (പുല്ലു തൊട്ട് പൂനാര വരെ, 1986:21) കൊങ്ങാളക്കോട്ടെയും കാവശ്ശേരിയിലെയും ഗ്രാമീണപ്രകൃതിയിൽ നിന്നു കിട്ടിയ കൗതുകപാഠങ്ങളിൽ നിന്നാണ് ഇന്ദുചൂഡൻ എന്ന പക്ഷിനിരീക്ഷകനും പ്രകൃതിസ്നേഹിയും പിറവികൊണ്ടത്. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ, ദൂരദർശിനികൾ എന്നിവ കൊണ്ടോ പല തരത്തിലുള്ള പക്ഷികളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന കലയാണ് പക്ഷിനിരീക്ഷണം.പക്ഷികളുടെ നിറം,ശബ്ദം, വലുപ്പം, പറക്കൽ, അവയുടെ താമസം,ഭക്ഷണം, പ്രജനനം എന്നിങ്ങനെ പക്ഷിജീവിതത്തിൻ്റെ സൂക്ഷ്മവശങ്ങളെല്ലാം ഒരു പക്ഷിനിരീക്ഷകൻ്റെ ശ്രദ്ധയിൽ വരുന്നു. ആഹ്ലാദകരവും വിജ്ഞാനപ്രദവുമായ ഒരു ഹോബി എന്നതിനപ്പുറം പ്രകൃതിപഠനത്തിൻ്റെയും ജൈവവ്യവസ്ഥാപഠനത്തിൻ്റെയും ഗൗരവതലത്തിലേക്കുള്ള വളർച്ചയായിരുന്നു നീലകണ്ഠനു പക്ഷിനിരീക്ഷണം.

പാലക്കാട് വിക്ടോറിയ കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായി ജോലി ചെയ്തിരുന്ന കാലത്താണ് (1949-1957) ഇന്ദുചൂഡൻ മലയാളഭാഷയിൽ പക്ഷിനിരീക്ഷണക്കുറിപ്പുകൾ ഗൗരവപൂർവം എഴുതിത്തുടങ്ങുന്നത്. അവധി ദിവങ്ങളിൽ അദ്ദേഹം മലമ്പുഴ, നെല്ലിയാമ്പതി,ചൂലന്നൂർ, ചിറ്റൂർ, ധോണി, കണ്ണൂർ, ഊട്ടി തുടങ്ങി നിരവധി സ്ഥലങ്ങളിൽ പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട യാത്രകളിലായിരുന്നു. ഇന്ദുചൂഡൻ്റെ 'പക്ഷിനിരീക്ഷണ പരീക്ഷണങ്ങളെ'ക്കുറിച്ചറിഞ്ഞ മാതൃഭൂമി ആഴ്ചപ്തിപ്പ് പത്രാധിപർ എൻ.വി.കൃഷ്ണവാരിയർ കേരളത്തിലെ പക്ഷികളെ കുറിച്ചുള്ള ഒരു ലേഖന പരമ്പര തയ്യാറാക്കാൻ ആവശ്യപ്പെട്ടു. അതിൻപ്രകാരം എഴുതിയ നൂറോളം ലേഖനങ്ങളാണ് ഇന്ദുചൂഡനെ മലയാളത്തിൽ പ്രശസ്തനാക്കിയത്.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും പക്ഷിസങ്കേതങ്ങളിലും കാടകങ്ങളിലും സഞ്ചരിച്ചതോടെ പക്ഷിവൈവിധ്യത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം തിരിച്ചറിഞ്ഞു. പക്ഷിനിരീക്ഷണ- പ്രകൃതി പഠനക്കുറിപ്പുകൾ അപ്പപ്പോൾത്തന്നെ ഡയറിൽ കുറിച്ചിടുകയും രേഖാചിത്രങ്ങൾ കുറിപ്പിനോടൊപ്പം സ്വയം വരച്ചു ചേർക്കുകയും ചിത്രങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്യുന്ന രീതിയാണ് ഇന്ദുചൂഡൻ അവലംബിച്ചിരുന്നത്. "നമുക്ക് അത്ര പരിചയമില്ലാത്ത പക്ഷിയെ കണ്ടാൽ അതിനെ പിന്നീട് പുസ്തകമാക്കാൻ റഫർ ചെയ്ത് തിരിച്ചറിയാൻ വേണ്ടുന്ന Field Characteristics കുറിച്ചിടുക തന്നെ വേണം. ഓർമ്മയിലല്ല അത് കുറിച്ചിടേണ്ടത്. മറിച്ച്, കൈവശമുള്ള ഫീൽഡ് നോട്ടുബുക്കിലാണ്. ഒരു യഥാർത്ഥ പക്ഷിനിരീക്ഷകൻ വളരെ നിർബന്ധമായും അനുസരിക്കേണ്ട ഒരു കാര്യമാണിത് " എന്ന് സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ദുചൂഡൻ പറഞ്ഞിട്ടുണ്ട് (പക്ഷികളും ഒരു മനുഷ്യനും, 2024:30). ഇത്തരം കുറിപ്പുകളും വിവരണങ്ങളും ചിത്രങ്ങളും കൊണ്ടു നിറഞ്ഞ സ്വകാര്യ ഡയറികൾ തന്നെ ആയിരത്തിലധികമുണ്ട്. "സ്വകാര്യ ഡയറിയിൽ മുപ്പതിനായിരത്തോളം പേജുകളിൽ പരന്നുകിടക്കുന്നു അദ്ദേഹത്തിൻ്റെ

പക്ഷിനിരീക്ഷണ-

പ്രകൃതിപഠനക്കുറിപ്പുകൾ" എന്നാണ് ജീവചരിത്രകാരനായ സുരേഷ് ഇളമൺ വ്യക്തമാക്കുന്നത് (പക്ഷികളും ഒരു മനുഷ്യനും, 2024:17).

തിരുവനന്തപുരത്ത് അധ്യാപകവൃത്തിയനുഷ്ഠിക്കുന്ന കാലത്ത് കോവളം, തിരുവല്ലം, വിഴിഞ്ഞം, വേളി, പൂവാർ , പെരുമാതുറ,

ശംഖുംമുഖം തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ദുചൂഡൻ സ്ഥിരം സന്ദർശകനായിരുന്നു. പക്ഷിനിരീക്ഷകൻ പക്ഷിഭ്രാന്തനായി മാറണമെന്നും സകല ഔപചാരികതകളും മറന്ന് പക്ഷിവർഗത്തിൽ ചേരാനുള്ള വ്യഗ്രത അയാൾക്കുണ്ടാകണമെന്നുമുള്ള പക്ഷക്കാരനായിരുന്നു ഇന്ദുചൂഡൻ. "സപ്തസമുദ്രങ്ങളുടെയും സത്ത് ഈ പക്ഷികളുടെ നാഡികളിലൂടെ ഒഴുകുന്നു" എന്നാണ് ഇന്ദുചൂഡൻ പറഞ്ഞിട്ടുള്ളത് (പക്ഷികളും ഒരു മനുഷ്യനും).

പക്ഷിനിരീക്ഷണത്തിലുള്ള ജിജ്ഞാസയും ആവേശവും ഇന്ദുചൂഡനെ കേരളത്തിനു പുറത്തേക്കുള്ള യാത്രകളിൽ കൊണ്ടെത്തിച്ചു. തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി എന്നിങ്ങനെ ദക്ഷിണേന്ത്യ മുഴുവൻ അദ്ദേഹം ക്യാമറയും ഡയറിയുമായി സഞ്ചരിച്ചു. ആന്ധ്രയിലെ രാജമുന്ദ്രി - അരേഡു പ്രദേശങ്ങളിൽ ഗ്രേ പെലിക്കൻ എന്ന പക്ഷിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രജനന കേന്ദ്രം കണ്ടെത്തിയത് ഇന്ദുചൂഡനാണ്. തമിഴ്നാട്ടിൽ നാഗപട്ടണം ജില്ലയിലെ കോടിയക്കര പോയിൻ്റ് കാലിമെയർ പ്രദേശത്തെ ദേശാടനപക്ഷികളെപ്പറ്റി പഠിക്കാൻ ഒരു വർഷത്തോളം കാലം അവിടെ താമസിക്കുകയുണ്ടായി. ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ (BNHS) നിർദ്ദേശ പ്രകാരമായിരുന്നു പോയിൻ്റ് കാലിമെയർ യാത്ര. ഉപ്പുവെള്ളവും ചൂടുകാറ്റും നിറഞ്ഞ കരിനിലങ്ങളിൽ (Salt Swanps)കാത്തിരുന്ന് ദേശാടനപ്പക്ഷികളെ പഠിക്കുന്നതിൽ ഇന്ദുചൂഡൻ ആവേശം കൊണ്ടു. 'പോയിൻ്റ് കാലി മറിലേക്ക് ' എന്നൊരു ലേഖനം പ്രത്യേകമായി എഴുതുകയും ചെയ്തിട്ടുണ്ട്.

ഇന്ദുചൂഡന് പ്രിയപ്പെട്ട പക്ഷിസങ്കേതങ്ങളിലൊന്നായിരുന്നു തമിഴ്‌നാട്ടിലെ കൂന്തൻകുളം. തിരുനെൽവേലി ജില്ലയിലുള്ള കൂന്തൻകുളം ഗ്രാമത്തിൽ പക്ഷികളും നാട്ടുകാരും കുടുംബാംഗങ്ങളെ പോലെ രമ്യതയിൽ കഴിഞ്ഞു കൂടുന്നു. മരങ്ങളിൽ പക്ഷികളും മണ്ണിൽ മനുഷ്യരും സ്വതന്ത്രമായി കഴിയുന്ന കൂന്തൻകുളത്തെ തമിഴ്നാട്ടിലെ ഏദൻ തോട്ടം എന്നാണ് ഇന്ദുചൂഡൻ വിശേഷിപ്പിക്കുന്നത്. വർഷാവർഷം ഒരു ലക്ഷത്തിലേറെ ദേശാടനക്കിളികൾ കൂന്തൻകുളത്തു വന്നു പോകുന്നു. പക്ഷികളുടെ പ്രജനനത്തിന് അനുകൂലമായ പ്രകൃതി കൂന്തൻകുളത്തിൻ്റെ സവിശേഷതയാണ്. ഇന്ദുചൂഡൻ ഒറ്റയ്ക്കും കുടുംബസമേതവും സുഹൃത്തുക്കൾക്കൊപ്പവും ആയി നിരവധി തവണ കൂന്തൻകുളം യാത്ര നടത്തിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലുള്ള അരിപ്പ പക്ഷിനിരീക്ഷണ കേന്ദ്രവും ഇന്ദുചൂഡൻ്റെ പ്രിയപ്പെട്ട സ്ഥലമായിരുന്നു. അപൂർവ്വയിനത്തിൽ പെടുന്ന മാക്കാച്ചിക്കാട, ശ്രീലങ്കൻ ഫ്രോഗ് മൗത്ത് തുടങ്ങിയ പക്ഷികളെ തിരിച്ചറിഞ്ഞത് അരിപ്പ സങ്കേതത്തിൽ നിന്നാണ്. 'ചിറകുള്ള അയൽ വാസികൾ '  എന്നാണ് പക്ഷികളെ ഇന്ദുചൂഡൻ വിശേഷിപ്പിക്കുന്നത്.പലതരം വേഴാമ്പലുകളും പൊന്മാനുകളും പരുന്തുകളും ആവാസമുറപ്പിച്ചിട്ടുള്ള

വനസങ്കേതമാണ് അരിപ്പ.

ഏതു ദേശത്തുള്ള പക്ഷികളായാലും ഇന്ദുചൂഡന് അവ സ്വന്തം അയൽവാസികളാണ്. അവയ്ക്ക് പ്രകൃതിയിൽത്തന്നെ കൂടൊരുക്കുന്നതിലും ഭക്ഷണം നൽകുന്നതിലും കൂടി അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പക്ഷികളോടുള്ള ഇന്ദുചൂഡൻ്റെ കരുണയും കരുതലും സ്നേഹവായ്പും മനസ്സിലാക്കിയ കവി ബാലചന്ദ്രൻ ചുള്ളിക്കാട്, സുരേഷ് ഇളമൺ രചിച്ച 'പക്ഷികളും ഒരു മനുഷ്യനും ' എന്ന കൃതിയുടെ അവതാരികയിൽ ഇന്ദുചൂഡനെ

'വിഹംഗമഋഷി' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

പരിസ്ഥിതിസംരക്ഷകൻ

പക്ഷിനിരീക്ഷണത്തെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ വ്യവസ്ഥാപിതമാക്കിയ പ്രകൃതിസ്നേഹിയാണ് ഇന്ദുചൂഡൻ. പരിസ്ഥിതി പ്രവർത്തനത്തിലും പ്രകൃതിശാസ്ത്രചിന്തയിലും ജൈവരാഷ്ട്രീയത്തിലും വേണ്ടത്ര ജാഗ്രതയും ദിശാബോധവും ഇല്ലാതിരുന്ന ഒരു കാലത്ത് - 1940- 1950 കളിൽ - ഈ രംഗത്ത് പ്രവർത്തിച്ച വ്യക്തിയാണ് ഇന്ദുചൂഡൻ. പക്ഷിനിരീക്ഷകനിൽ നിന്നും പരിസ്ഥിതി പ്രവർത്തകനിലേക്കുള്ള വികാസമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. "പ്രകൃതിയാണ് എൻ്റെ മതം, പ്രകൃതിയാണ് എൻ്റെ ദൈവം" എന്ന് പ്രഖ്യാപിക്കുന്നതിനും അതു സ്ഥാപിക്കുന്നതിനും വേണ്ടി ഒരു ഗ്രന്ഥം തന്നെ ഇന്ദുചൂഡൻ എഴുതുകയുണ്ടായി. 'പുല്ലു തൊട്ട് പൂനാര വരെ' ( ശാസ്ത്ര സാഹിത്യ പരിഷത്ത്, 1986)എന്ന കൃതിയുടെ ഒന്നാം ഭാഗത്തിലെ ലേഖനങ്ങളെല്ലാം തന്നെ പ്രകൃതി സംരക്ഷണത്തിൽ കേന്ദ്രീകരിച്ചിട്ടുള്ളവയാണ്. അതിലെ 'എൻ്റെ മതം' എന്ന പ്രഥമ ലേഖനത്തിലാണ് , പ്രകൃതിയാണ് എൻ്റെ മതം എന്ന് പ്രഖ്യാപിക്കുന്നത്.

കേരളത്തിൽ

സൈലൻ്റ്‌വാലി പ്രക്ഷോഭം നടക്കുന്ന കാലത്ത് (1978-1979) മുന്നണിയിൽ നിന്നു പ്രവർത്തിക്കാനും പ്രചരണ പരിപാടികൾ സംഘടിപ്പിക്കാനും ഇന്ദുചൂഡനുണ്ടായിരുന്നു. സൈലൻ്റ്‌വാലിയിൽ വൈദ്യുതി ഉല്പാദനത്തിനായി ഒരു അണക്കെട്ടു നിർമ്മിക്കാനുള്ള സർക്കാർ നീക്കത്തെ ചെറുത്തു പരാജയപ്പെടുത്തുന്നതിനായി പരിസ്ഥിതി സംരക്ഷണസമിതി രൂപീകരിക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്കു വഹിച്ചു.   എൻ.വി. കൃഷ്ണവാര്യർ, സുഗതകുമാരി, കടമ്മനിട്ട, അയ്യപ്പപ്പണിക്കർ, വിഷ്ണു നാരായണൻ നമ്പൂതിരി, എം.കെ. പ്രസാദ് തുടങ്ങിയവരോടൊപ്പമുള്ള പ്രവർത്തനങ്ങൾ ഇന്ദുചൂഡനിലെ പരിസ്ഥിതി പ്രണയിയെ സാക്ഷ്യപ്പെടുത്തുന്നതാണ്. പരിസ്ഥിതിവാദം മലയാളിയുടെ മനസ്സിലേക്ക് ആദ്യമായി കടന്നുവന്നത് പ്രകൃതി ലോലപ്രദേശമായ സൈലൻ്റ് വാലിയിൽ അണക്കെട്ടു നിർമ്മിക്കുന്നതിനെതിരായി സമരം തുടങ്ങിയപ്പോഴാണ്. കടുത്ത വൈദ്യുതിക്ഷാമം നേരിടുന്ന കേരളത്തിൽ ഈ അണക്കെട്ടുകൊണ്ടുണ്ടാകാവുന്ന ഗുണങ്ങളെക്കുറിച്ച് അതിൻ്റെ നിർമ്മാതാക്കളായിരുന്ന കെ.എസ്.ഇ.ബി പല വാദങ്ങൾ മുന്നോട്ടുവച്ചു. എന്നാൽ അതംഗീകരിക്കാതെ സൈലൻ്റ് വാലിയെ അതിൻ്റെ സ്വാഭാവിക - ജൈവിക നിലയിൽ സംരക്ഷിക്കുന്നതിനായി നീലകണ്ഠൻ രംഗത്തുവന്നു.1979 മാർച്ച് 20 -ാം തീയതി തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റിസ്റ്റുഡൻ്റ്സ് സെൻ്ററിൽ നടത്തിയ പ്രകൃതിസംരക്ഷണ സെമിനാറിൽ പ്രഭാഷകനായിരുന്നു ഇന്ദുചൂഡൻ. പ്രകൃതി സ്നേഹികളും ശാസ്ത്രജ്ഞരും രാഷ്ട്രീയക്കാരും കവികളും സാംസ്കാരിക പ്രവർത്തകരും ഒത്തുകൂടിയ സെമിനാറിൽ, പ്രകൃതി സംരക്ഷണത്തിൻ്റെ ആവശ്യകതയെയും ജൈവവിഭവങ്ങളുടെ സംരക്ഷണത്തെപ്പറ്റിയും നീണ്ട പ്രസംഗമാണ് അദ്ദേഹം നടത്തിയത്. പ്രസംഗത്തിനൊടുവിൽ നീലകണ്ഠൻ പറഞ്ഞു - "പ്രകൃതി എൻ്റെ സ്വന്തം അമ്മയാണ്, ആ അമ്മയ്ക്ക് യാതൊരുവിധ ക്ഷതവും ഏൽക്കുവാൻ ഞാൻ സമ്മതിക്കുകയില്ല. എൻ്റെ അമ്മയെ സംരക്ഷിക്കാനായി ഞാൻ മരണംവരെയും സമരം ചെയ്യും" (പക്ഷികളും ഒരു മനുഷ്യനും 2024:42).

സൈലൻ്റ്‌വാലി പ്രക്ഷോഭങ്ങൾക്കു മുമ്പു തന്നെ പ്രകൃതിനിരീക്ഷണത്തിൽ താത്പര്യമുണ്ടായിരുന്ന ആൾക്കാരെ സംഘടിപ്പിച്ച് കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ( KNHS) ഇന്ദുചൂഡൻ രൂപീകരിച്ചിരുന്നു. 1974 ഫെബ്രുവരി 16ന് തിരുവനന്തപുരം മ്യൂസിയം ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിലാണ് KNHS രൂപീകൃതമായത്. പ്രകൃതിയെ മനസ്സിലാക്കുന്നതിനു വേണ്ടിയുള്ള യാത്രകളും, പഠനങ്ങളും, സെമിനാറുകളും KNHS ൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയുണ്ടായി. കേരള വനംവകുപ്പുമായി ചേർന്ന് വനം - വന്യജീവി ഫോട്ടോ പ്രദർശനം ആദ്യമായി ( 1978 ൽ ) KNHS ൻ്റെ പേരിൽ സംഘടിപ്പിച്ചതും ഇന്ദുചൂഡനായിരുന്നു.

ഇന്ദുചൂഡൻ്റെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മറ്റൊരു മാതൃകയാണ് തിരുവനന്തപുരത്ത് വേളി കായലിൻ്റെ സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തിയ ഇടപെടലുകൾ.

വിക്രം സാരാഭായ് സ്പേസ് സെൻ്റർ (VSSC) അതിൻ്റെ സമീപത്തുള്ള വേളി - ആക്കുളം കായൽ പ്രദേശങ്ങളിലേക്ക് കൈയേറ്റം നടത്തുകയുണ്ടായി. വേളി കായലിൻ്റെ നല്ലൊരു ഭാഗം വേലികെട്ടിത്തിരിച്ച്  കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതറിഞ്ഞ ഇന്ദുചൂഡൻ KNHS പ്രവർത്തകരെ സംഘടിപ്പിച്ച് പ്രതിരോധ സമരം ആരംഭിച്ചു. കേരളത്തിലെ ഏറ്റവും നല്ല തണ്ണീർത്തടങ്ങളിലൊന്നാണ് വേളി - ആക്കുളം കായലെന്നും അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയാൽ പ്രകൃതിയുടെ പച്ചപ്പും മരങ്ങളും നഷ്ടമാകുമെന്നും വിവിധയിനം പക്ഷികളുടെ ആവാസകേന്ദ്രം ഇല്ലാതാകുമെന്നും വിശദമാക്കി KNHS പ്രസിഡൻ്റ് എന്ന നിലയിൽ ഇന്ദുചൂഡൻ അന്നത്തെ ISRO ചെയർമാനായിരുന്ന പ്രൊഫ. എസ്. ധവാന് നിവേദനം അയച്ചു. അതു ഫലം കാണുകയും ചെയ്തു. നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും VSSC പിന്മാറി. അങ്ങനെ വേളിക്കായൽ സംരക്ഷണം വിജയമായിത്തീർന്നു.

പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ടു പോകുന്ന സ്ഥലങ്ങളിലെ ജൈവവൈവിധ്യവും കാലാവസ്ഥയും പാരിസ്ഥിതിക പ്രശ്നങ്ങളും ഇന്ദുചൂഡൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വനവത്കരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പഠനക്ലാസ്സുകളും പ്രഭാഷണങ്ങളും അദ്ദേഹം നേരിട്ടു നടത്തിയിരുന്നു. പാരിസ്ഥിതികവാദം മലയാളിയുടെ മനസ്സിൽ വേരുപിടിക്കുന്നത് ഇന്ദുചൂഡൻ്റെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയാണെന്ന് പറഞ്ഞാൽ തെറ്റാകില്ല.

"കേരളസമൂഹത്തിന് സമത്വഭാവന നവോത്ഥാന നായകർ നൽകിയെങ്കിൽ, അതിൻ്റെ തുടർച്ച എന്ന വിധം പരിസ്ഥിതിബോധം എന്ന പുതിയ ആശയം നീലകണ്ഠൻ മലയാളിയുടെ മനസ്സിലേക്കു കടത്തിവിട്ടു " എന്ന എൻ.എസ്.മാധവൻ്റെ വിലയിരുത്തൽ (പക്ഷികളും ഒരു മനുഷ്യനും 2024:244)തികച്ചും വസ്തുതാപരമാണ്.

പ്രകൃതിയും പക്ഷികളും നിറഞ്ഞ പുസ്തകങ്ങൾ

പക്ഷിനിരീക്ഷണത്തിൻ്റെയും പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളുടെയും അനുഭവലോകം തെളിമലയാളത്തിൽ ലളിതമായി ആവിഷ്കരിക്കുന്ന നിരവധി കുറിപ്പുകളും ലേഖനങ്ങളും ഇന്ദുചൂഡൻ്റെതായിട്ടുണ്ട്. മലയാളത്തിൽ നാലു പുസ്തകങ്ങളിലായി അവ സമാഹരിക്കപ്പെട്ടിരിക്കുന്നു. 'കേരളത്തിലെ പക്ഷികൾ' , 'പക്ഷികളും മനുഷ്യരും', 'പക്ഷികളുടെ അത്ഭുത പ്രപഞ്ചം ', 'പുല്ലു തൊട്ട് പൂനാരവരെ'

എന്നീ കൃതികൾ മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിന് കൈവന്ന അമൂല്യ സംഭാവനകളാണ്. ഇംഗ്ലീഷ് അധ്യാപകനായ നീലകണ്ഠൻ്റെ മാതൃഭാഷാസ്നേഹത്തിൻ്റെ വിളംബരം കൂടിയാണ് അദ്ദേഹത്തിൻ്റെ മലയാളം കൃതികൾ. ഭാഷയുടെ വൈജ്ഞാനിക വിനിമയശേഷി ഉറപ്പിച്ചെടുക്കാനും നീലകണ്ഠൻ്റെ മലയാള ശൈലിക്കു കഴിയുന്നുണ്ട്.

കേരളത്തിലെ പക്ഷികൾ

മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ പത്രാധിപരായിരുന്ന എൻ.വി. കൃഷ്ണവാര്യരുടെ അഭ്യർത്ഥനപ്രകാരം കേരളത്തിലെ പക്ഷികളെപ്പറ്റി 1951 ൽ എഴുതിത്തുടങ്ങിയ ലേഖനങ്ങളാണ് 'കേരളത്തിലെ പക്ഷികൾ' എന്ന ഗ്രന്ഥരൂപമായി 1958 ൽ പ്രസിദ്ധീകൃതമായത്. 1951 ഒക്ടോബർ 14-ാം തീയതിയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ കെ.കെ. നീലകണ്ഠൻ്റെ ആദ്യത്തെ പക്ഷിലേഖനമായ 'വേഴാമ്പൽ' അച്ചടിച്ചു വന്നു (പക്ഷികളും ഒരു മനുഷ്യനും, 2024:223). തുടർന്ന് എൻ.വി.യുടെ പ്രോത്സാഹനത്തിലും നിർബന്ധത്തിലും ഇന്ദുചൂഡൻ്റെ പക്ഷി നിരീക്ഷണവും ചിത്രമെടുക്കലും എഴുത്തും വരയും തുടർന്നുകൊണ്ടിരുന്നു. മാതൃഭൂമിയിലെ പക്ഷി നിരീക്ഷണ ലേഖനം എന്ന പുതിയ എഴുത്തു പംക്തിക്ക് വായനക്കാർ ഏറെയായിരുന്നു. മൂന്നുവർഷത്തിനിടയിൽ (1951-1954) നൂറിലധികം ലേഖനങ്ങൾ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു. ലേഖനങ്ങൾ സമാഹരിച്ചു പുസ്തകമാക്കുന്ന കാര്യം എൻ.വി.തന്നെ ഇന്ദുചൂഡനെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ 1956 ൽ 150 ലേഖനങ്ങൾ ചേർത്ത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. 1956 ൽ സ്ഥാപിതമായ കേരള സാഹിത്യ അക്കാദമി 1958 ൽ അതിൻ്റെ ആദ്യ പുസ്തകമായി 'കേരളത്തിലെ പക്ഷികൾ' പ്രസിദ്ധീകരിച്ചു. 1980 ൽ പുസ്തകം പരിഷ്കരിച്ച് രണ്ടാം പതിപ്പ് പുറത്തിറക്കി. 261 പക്ഷികളും അവയുടെ ചിത്രങ്ങളും സഹിതം ബൃഹദ്ഗ്രന്ഥമായി കേരളത്തിലെ പക്ഷികൾ വായനക്കാരിലേക്ക് എത്തി. തുടർന്ന് 1996,2004, 2017 വർഷങ്ങളിൽ 3, 4, 5 പതിപ്പുകളും സാഹിത്യ അക്കാദമി തന്നെ പുറത്തു കൊണ്ടുവന്നു. 2021 ൽ 'കേരളത്തിലെ പക്ഷികൾ' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി (പരിഭാഷക - ഉമാസതീശൻ) കേരള സാഹിത്യ അക്കാദമി തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളീയർക്ക് ഏറ്റവും പരിചിതമായ കാക്കയെക്കുറിച്ചുള്ള ലേഖനമാണ് ആദ്യം ചേർത്തിട്ടുള്ളത്.

 "കാക്കയെ കേരളീയർക്ക്

പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ശൈശവത്തിൽ നാം 'പക്ഷി' എന്ന് ആദ്യം തിരിച്ചറിയുന്നതു തന്നെ കാക്കയെയാണ് " ( കേരളത്തിലെ പക്ഷികൾ, 2024:1) എന്നിങ്ങനെയാണ് ലേഖനം തുടങ്ങുന്നത്. ബലിക്കാക്ക , പേനക്കാക്ക എന്നിങ്ങനെ കാക്കളിലെ ഇനഭേദങ്ങൾ വിവരിച്ച് അവയുടെ ഭക്ഷണം, പ്രജനനം, പറക്കൽ, റാഞ്ചൽ തുടങ്ങിയ ധർമ്മങ്ങളും പ്രതിപാദിക്കുന്നു. അഴുക്കും മാലിന്യങ്ങളും കൊത്തിപ്പെറുക്കി ജീവിക്കുന്ന കാക്കയെ "ശമ്പളം പറ്റാത്ത മുനിസിപ്പാലിറ്റി ജീവനക്കാർ " എന്നാണ് ഇന്ദുചൂഡൻ വിശേഷിപ്പിക്കുന്നത്. സന്ദർഭാനുസൃതം കുഞ്ഞുകഥകളും കവിതാശകലങ്ങളും ചേർത്ത് പക്ഷിവിവരണത്തെ രസകരമാക്കാനും നീല കണ്ഠൻ മറക്കുന്നില്ല. 261 പക്ഷികളെക്കുറിച്ചുള്ള വിവരണങ്ങളിലൂടെയും അവയുടെ ചിത്രങ്ങളിലൂടെയും കടന്നുപോകമ്പോൾ പക്ഷികുലത്തിൻ്റെ ജീവലോകം ആരെയും അദ്ഭുതപ്പെടുത്താതിരിക്കില്ല.

ഇന്ദുചൂഡൻ്റെ ഏറ്റവും വലിയ സംഭാവനയായി സുഗതകുമാരി വിലയിരുത്തുന്നത് കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥത്തെയാണ് (പക്ഷികളും ഒരു മനുഷ്യനും 2024:242). മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട അഞ്ചു പുസ്തകങ്ങൾ എടുത്താൽ അതിലൊന്ന് 'കേരളത്തിലെ പക്ഷികൾ' ആയിരിക്കുമെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് സക്കറിയ എഴുതി - "എൻ്റെ മുമ്പിൽ കേരളത്തിലെ പക്ഷികളുടെ താളുകളിൽ പ്രത്യക്ഷപ്പെട്ടത് മലയാളത്തെ സ്നേഹിക്കുന്ന ആരെയും മോഹിപ്പിക്കുന്ന ഒരു മൗലികമായ എഴുത്തിൻ്റെ പ്രഞ്ചമായിരുന്നു. ലഘുവും ലളിതവും സൗമ്യവും പുഞ്ചിരി പുരണ്ടതുമായ വാക്കുകൾക്കു മാത്രം പരത്താൻ കഴിയുന്ന ഒരു മാന്ത്രിക വെളിച്ചം നിറഞ്ഞതായിരുന്നു ഇന്ദുചൂഡൻ തൻ്റെ പ്രിയപ്പെട്ട പക്ഷികൾക്കു വേണ്ടി നിർമ്മിച്ച വാക്കുകൾ കൊണ്ടുള്ള കൊട്ടാരം. പക്ഷികളെപ്പോലെ തന്നെ അദ്ദേഹത്തിൻ്റെ വാക്കുകൾ പറന്ന്, തുള്ളിച്ചാടി, നൃത്തംവച്ച്, പിടിതരാത്ത അനുഭൂതികൾ നിർമ്മിച്ച മലയാളഗദ്യസൗന്ദര്യത്തിൻ്റെ അത്യപൂർവമായ ഒരു നൃത്തശാലയാണ് ഇന്ദുചൂഡൻ്റെ കേരളത്തിലെ പക്ഷികൾ" (പക്ഷികളും ഒരു മനുഷ്യനും, പു 246)

എഴുത്തും വരയും വിവരണവും ചിത്രീകരണവും കൊണ്ട് ആകർഷകമായ ഈ കൃതി പക്ഷിനിരീക്ഷകർക്കും എഴുത്തുകാർക്കും ഇന്നും മാർഗദർശിയായി നിലകൊള്ളുന്നു. പുതിയ തലമുറയിലെ കഥാകാരിയായ കെ.രേഖ തൻ്റെ പ്രിയപ്പെട്ട പുസ്തകമായും വേദപുസ്തകമായും തിരഞ്ഞെടുക്കുന്നത് കേരളത്തിലെ പക്ഷികൾ ആണ്. "ഈ ഭൂമിയിൽ ഒരു ചെറു പക്ഷി പോലും വെറുതെ പിറവിയെടുക്കുന്നില്ല എന്ന വലിയ ദർശനം പറയാതെ പറഞ്ഞുതന്ന പുസ്തകമാണിത്. പക്ഷികളുടെ ജീവിതം കഥ പോലെ വായിച്ചപ്പോൾ അതെന്നെ കൂടുതൽ മനുഷ്യപ്പറ്റുള്ള ഒരാളാക്കി മാറ്റി... കഥകൾ മനുഷ്യർക്കു മാത്രം എന്ന മനുഷ്യൻ്റെ മിഥ്യാധാരണയും അഹന്തയും തീർക്കാൻ ഈ പുസ്തകത്തിനു കഴിയും ( കഥയിലേക്ക് പറന്ന്, പറന്ന് മാതൃഭൂമി പത്രം, 2023 ജൂൺ 19). ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ലെന്നും പ്രകൃതിയിലെ സകലജീവജാലങ്ങൾക്കുമുള്ള അവകാശാധികാരങ്ങൾക്കപ്പുറം മനുഷ്യന് പ്രത്യേകമായി ഒന്നുമില്ലെന്നും പക്ഷികളെ മുൻനിർത്തി സ്ഥാപിക്കുകയാണ് ഇന്ദുചൂഡൻ്റെ 'കേരളത്തിലെ പക്ഷികൾ' എന്ന കൃതി.

പക്ഷികളും മനുഷ്യരും

1978 ൽ മുപ്പത്തിമൂന്നു വർഷത്തെ കോളേജധ്യാപനത്തിൽ നിന്നു വിരമിച്ച ശേഷം ഇന്ദുചൂഡൻ എഴുതിയ കൃതിയാണ് 'പക്ഷികളും മനുഷ്യരും' ലോക പ്രശസ്ത പ്രസിദ്ധീകരണ സ്ഥാപനമായ മാക്മില്ലൻ പ്രസ് ആണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. 1979 ഇൻ്റർനാഷണൽ ഇയർ ഓഫ് ദി ചൈൽഡ് ആയിരുന്നു. ആ വർഷം കുട്ടികൾക്കുവേണ്ടി ഒരു പുസ്തകം തയ്യാറാക്കി നൽകണമെന്നുള്ള മാക്മില്ലൻ പ്രസിൻ്റെ അഭ്യർത്ഥനപ്രകാരമാണ് പക്ഷികളും മനുഷ്യരും രചിക്കപ്പെടുന്നത്. ഇംഗ്ലീഷ് പ്രൊഫസറായ നീലകണ്ഠനിനിന്നും ഇംഗ്ലീഷിൽ ഒരു പുസ്തകമാകണം

മാക്മിലൻ പ്രതീക്ഷിച്ചത്. പക്ഷേ നീലകണ്ഠൻ എഴുതിക്കൊടുത്തതാകട്ടെ, ശുദ്ധ മലയാളത്തിലായിരുന്നു. കിളികളെക്കുറിച്ച് കുട്ടികൾക്ക് വേണ്ടി എഴുതുമ്പോൾ അത് മാതൃമലയാളത്തിൽ തന്നെയാകണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. കേരളത്തിലെവിടെയും കണ്ടുവരുന്ന, സാധാരണ പക്ഷികളെ കുറിച്ച്, അവയുടെ ആവാസ വ്യവസ്ഥകളെ കുറിച്ച്, ഭക്ഷണരീതികളെ കുറിച്ച്, പക്ഷിനിരീക്ഷണത്തെ സംബന്ധിച്ച് എല്ലാം ലളിതമായ ഭാഷയിൽ സ്കൂൾ കുട്ടികൾക്കുവേണ്ടി തയ്യാറാക്കിയ കൃതിയാണ് പക്ഷികളും മനുഷ്യരും. 75 ൽ അധികം ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രങ്ങളും ഇന്ദുചൂഡൻ തന്നെ വരച്ച ചിത്രങ്ങളും ലേഖനങ്ങളിൽ ചേർത്തിട്ടുണ്ട്. ഡോ.സാലിം അലിയുടെ ഇംഗ്ലീഷ് അവതാരികയോടെ 1979 ആഗസ്റ്റിൽ പുസ്തകം പ്രസിദ്ധീകരിച്ചു.

പക്ഷികളുടെ

 അത്ഭുതപ്രപഞ്ചം

പക്ഷികളും പ്രകൃതിയും വിഷയകേന്ദ്രമായി വരുന്ന ലേഖനങ്ങളാണ് പക്ഷികളുടെ അത്ഭുതപ്രപഞ്ചം ഉൾക്കൊള്ളുന്നത്. പ്രകൃതിജീവനത്തിൻ്റെയും വിശ്വസാഹോദര്യത്തിൻ്റെയും അനുഭവലോകം കാണിച്ചുതരുന്ന ലഘുവിവരണങ്ങളാണ് ഈ കൃതി ഉൾക്കൊള്ളുന്നത്. കാടും മലയും കടലും ജീവജാലങ്ങളുടെ ആവാസകേന്ദ്രമായി നിലകൊള്ളുന്നത് എങ്ങനെ എന്ന് ഈ കൃതി കാണിച്ചുതരുന്നു. 1987 ൽ പ്രസിദ്ധീകരിച്ച പക്ഷികളുടെ അദ്ഭുത പ്രപഞ്ചത്തിൻ്റെ ആമുഖത്തിൽ ഇന്ദുചൂഡൻ പറയുന്നത്

ശ്രദ്ധിക്കേണ്ടതാണ് .

" യഥാർത്ഥത്തിൽ പക്ഷികളുടെ പ്രപഞ്ചം എന്നൊന്നില്ല. അവരുടെ പ്രപഞ്ചവും നമ്മുടേതും ഒരേ ലോകം തന്നെയാണ്. മനുഷ്യനും മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളും ഇഴജന്തുക്കളും ശലഭങ്ങളും മറ്റനേകം ജീവികളും സസ്യങ്ങളുമെല്ലാം ഒരു വലിയ തറവാട്ടിലെ താവഴികളിൽ പെട്ടവരത്രേ. ഭൂമി നമ്മുടെ തറവാടിൻ്റെ പൊതുസ്വത്താണ്. അതിൻ്റെ എല്ലാ താവഴിക്കാർക്കും കുടുംബങ്ങൾക്കും അവകാശങ്ങളുണ്ട്. ഈ ഒരു കാരണം മതി മനുഷ്യരായ നമുക്ക് നമ്മുടെ ചുറ്റുപാടും ജീവിക്കുന്ന നമ്മുടെ ബന്ധുക്കളായ സസ്യങ്ങളോടും ജന്തുക്കളോടും സ്നേഹം തോന്നുവാനും അവരുമായി കൂടുതൽ അടുക്കുവാനും " ( പക്ഷികളുടെ അത്ഭുത പ്രപഞ്ചം, 1987:2). സമസ്ത ജീവികളും ഒരു കുടുംബത്തിലെന്ന പോലെ കഴിയുന്ന സഹവർത്തിത്വത്തിൻ്റെ പ്രപഞ്ചമാതൃകയാണ് ഇന്ദുചൂഡൻ ഇവിടെ വിഭാവനം ചെയ്യുന്നത്.

 "ലോകമേ തറവാട്, തനിക്കീ ചെടികളും

പുൽകളും പുഴുക്കളും

കൂടിത്തൻ കുടുംബക്കാർ "

എന്ന് പാടിയ വള്ളത്തോളിൻ്റെ / ഗാന്ധിജിയുടെ(എൻ്റെ ഗുരുനാഥൻ) വിശ്വദർശനമാണ് ഇന്ദുചൂഡൻ്റെ എഴുത്തിലും തെളിയുന്നത്. ശാസ്ത്രസാഹിത്യ പരിക്ഷത്ത് പ്രസിദ്ധീകരിച്ച ഈ കൃതി കുട്ടികളിൽ, അടിസ്ഥാനപരമായി പുതിയൊരു ലോകാവബോധം വളർത്തിയെടുക്കാൻ സഹായകമാണെന്നതിൽ തർക്കമില്ല.

പുല്ലുതൊട്ട് പൂനാരവരെ

പക്ഷിനിരീക്ഷകനും പരിസ്ഥിതി ശാസ്ത്രജ്ഞനും ആയ ഇന്ദുചൂഡനിൽ , ഇതിലേതു വ്യക്തിത്വമാണ് മുന്നിട്ടു നിൽക്കുന്നതെന്നു നിർണയിക്കാനാവാത്ത വിധം കെട്ടുപിണഞ്ഞുകിടക്കുന്ന രചനാവ്യക്തിത്വമാണ് 'പുല്ലുതൊട്ട് പൂനാരവരെ' എന്ന കൃതി കാണിച്ചുതരുന്നത്. ജീവിവർഗത്തെയും പരിസ്ഥിതി സംരക്ഷണത്തെയും വിഷയകേന്ദ്രമാക്കി, 1983-1986 കാലഘട്ടത്തിൽ ഇന്ദുചൂഡൻ പൊതുവേദികളിലും ആകാശവാണിയിലും നടത്തിയ പ്രഭാഷണങ്ങളും ആനുകാലികങ്ങളിൽ അച്ചടിച്ചു വന്ന ലേഖനങ്ങളും സമാഹരിച്ച്, ശാസ്ത്രസാഹിത്യ പരിക്ഷത്ത്

പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ കൃതി.

നമ്മുടെ ജൈവമണ്ഡലം നേരിടുന്ന ഭീഷണികളെ കുറിച്ചും വറ്റിക്കൊണ്ടിരിക്കുന്ന തണ്ണീർത്തടങ്ങളെ കുറിച്ചും

വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന കൃതിയാണ് പുല്ലുതൊട്ട് പൂനാരവരെ. പ്രകൃതി സംരക്ഷണം, ചിറകുള്ള അയൽക്കാർ, പക്ഷി ജീവിതം എന്നിങ്ങനെ മൂന്നുഭാഗങ്ങൾ തിരിച്ച് 19 ലേഖനങ്ങൾ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഭൂമിയിൽ നിസ്സാരതയുടെ പര്യായമായി നാം പറയാറുള്ള 'പുല്ല്' മുതൽ വിശേഷപ്പെട്ട പക്ഷിയായ 'പൂനാര' (അരയന്നക്കൊക്ക് ) വരെ പ്രകൃതിയിലെ സകല ജീവജാലങ്ങൾക്കും അവയുടേതായ സ്ഥാനവും പ്രാധാന്യവുമുണ്ടെന്നും ഒന്നും തന്നെ അവഗണിക്കപ്പെടേണ്ടതല്ലെന്നുമുള്ള സമത്വഭാവനയാണ് ലേഖനങ്ങൾക്കു പിന്നിലുള്ളത്. കൃതിയുടെ ആമുഖത്തിൽ ഇന്ദുചൂഡൻ എഴുതുന്നതിങ്ങനെയാണ് - "പുല്ലുതൊട്ട് പൂനാര വരെ എന്ന ശീർഷകത്തിന് പുല്ല് തീരെ വിലകെട്ടതും പൂനാര വിലയേറിയതുമാണെന്ന അർത്ഥം കല്പിക്കരുത്. എനിക്കത് പുല്ലാണ്, പുല്ലോളം കൂട്ടാക്കില്ല, തൃണവൽഗണിക്കുക എന്നും മറ്റുമുള്ള ശൈലികളിൽ അടങ്ങിയിരിക്കുന്ന അവജ്ഞയ്ക്കും അവഗണനയ്ക്കും അടിസ്ഥാനമില്ല. ആനയടക്കം ഒട്ടുവളരെ സസ്യഭുക്കുകളുടെയും സ്ഥായിയായ ആഹാരം പുല്ലാണ്. ഭൂമിയെ തരിശ്ശാക്കുന്ന മണ്ണൊലിപ്പ് എന്ന മഹാവ്യാധിയെ ചെറുക്കുന്നതിൽ പുല്ലുകൾക്കുള്ള പങ്ക് മഹത്താണ്. എന്തിനേറെ പറയുന്നു, മനുഷ്യവംശത്തിൻ്റെ നിലനില്പിന് അത്യന്താപേക്ഷിതമായ ഭക്ഷണ സാമഗ്രികളിൽ അതിപ്രധാനമായ അരി, ഗോതമ്പ്, റാഗി, ചോളം, തിന എന്നിവയെല്ലാം പുൽവിത്തുകളാണ് ". ഇപ്രകാരം തുടരുന്ന ആമുഖലേഖനം തന്നെ ജൈവമണ്ഡലം എന്ന അദ്വൈതസത്തയെ ഉറപ്പിച്ചെടുക്കുന്നതാണ്.

'എൻ്റെ മതം' എന്ന ആദ്യലേഖനത്തിൽ, പ്രകൃതി സംരക്ഷണം ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരാളുടെ മതം എന്തായിരിക്കണം എന്ന് ഇന്ദുചൂഡൻ പ്രഖ്യാപിക്കുന്നുണ്ട്. "നിങ്ങൾ ഏതു ദൈവത്തെയാണ് ആത്മാർത്ഥതയോടെ ആരാധിക്കുന്നത് എന്നു ചോദിച്ചാൽ ഒട്ടും ശങ്കിക്കാതെ പ്രകൃതിയെ എന്നാണ് ഞാൻ ഉത്തരം പറയുക. നമ്മുടെ ജാതിയോ മതമോ ആചാരാദികളോ എന്തുമാകട്ടെ, പ്രകൃതിയെ മനസ്സിലാക്കുകയും സ്നേഹിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതിന് ഇതൊന്നും തടസ്സമാവില്ല. നാം അങ്ങനെ ചെയ്തില്ലെങ്കിലോ, നമ്മുടെ വംശം പുരോഗമിക്കുന്നതിനു പകരം അതിശീഘ്രം അധ:പതിച്ച്,നമ്മെ ആദിമ മനുഷ്യരെക്കാൾ പ്രാകൃത ജീവികളാക്കുമെന്നതിനെക്കുറിച്ച് യാതൊരു സംശയവുമില്ല. അതുകൊണ്ട് നിങ്ങളുടെ ജാതി ഏതായാലും മതം മാറുവാൻ മുന്നോട്ടു വരൂ, പ്രകൃതിയെ ആരാധിക്കൂ..... പ്രകൃതിയെ കീഴടക്കിയും ചൂഷണം ചെയ്തും മനുഷ്യവംശത്തെ അഭിവൃദ്ധിപ്പെടുത്താമെന്ന അന്ധവിശ്വാസത്തിനെതിരെ സമരം ചെയ്യൂ". പ്രകൃതിയെ മതമായും ദൈവമായും അമ്മയായും കണ്ടു വേണം ഭൂമിയിൽ ജീവിക്കാൻ എന്ന സന്ദേശം എല്ലാ ലേഖനങ്ങളും മുന്നോട്ടു വയ്ക്കുന്നു. പ്രകൃതിയെ അന്ധമായി ചൂഷണം ചെയ്തു നശിപ്പിക്കുന്ന മനുഷ്യനെ 'ഏറ്റവും ക്രൂരനായ മൃഗം' എന്നാണ് ഇന്ദുചൂഡൻവിളിക്കുന്നത്. പ്രകൃതിഭംഗികൾ ആസ്വദിക്കാൻ അവസരം കിട്ടാത്ത ഒരു ലോകത്തിൽ ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യൻ്റെ സൗന്ദര്യബോധവും ആത്മീയചോദനകളും മരവിച്ചു പോകും എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു

നമ്മുടെ നാശോന്മുഖമായ പക്ഷിസമ്പത്ത്, മനുഷ്യനും പക്ഷികളും, ചിറകുള്ള അയൽക്കാർ, തേക്കടിയിലെ പക്ഷികൾ, പക്ഷികളുടെ ശബ്ദാവലിയിലൂടെ,ദേശാടനമെന്ന മഹാത്ഭുതം,

പൂനാര, മായുന്ന തണ്ണീർത്തടങ്ങൾ, ഒരു കണ്ടൽക്കാടും കുറെ എരണ്ടകളും, ജൈവമണ്ഡലത്തിൻ്റെ സംരക്ഷണം, ഭൂമിയുടെ അവകാശികൾ തുടങ്ങിയ ലേഖനങ്ങളിലെല്ലാം പ്രകൃതിപ്രണയിയും

പക്ഷിസ്നേഹിയുമായ ഇന്ദുചൂഡനെയാണ് നാം കണ്ടുമുട്ടുക.

ഇന്ദുചൂഡൻ കേവലം ഒരു പക്ഷിനിരീക്ഷകൻ മാത്രമായിരുന്നുവെന്ന ചിലരുടെ ധാരണ തീർത്തും തെറ്റാണെന്നും അദ്ദേഹം ജൈവമണ്ഡലത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ച് വ്യക്തമായ വീക്ഷണവും ഉത്കണ്ഠയും പുലർത്തിയിരുന്ന ആളാണെന്നും ബോധ്യപ്പെടുത്തുന്ന പ്രബന്ധ സമാഹാരമാണ് 'പുല്ലുതൊട്ട് പൂനരവരെ'.

ഉപസംഹാരം

പാലക്കാടു ജില്ലയിലെ കാവശ്ശേരി പഞ്ചായത്തിലെ കൊങ്ങാളക്കോട്ടു ഗ്രാമത്തിലെ കാട്ടു പൊന്തകളും മലകളും കാവുകളും കുളങ്ങളും കണ്ട്, പ്രകൃതി പഠനത്തിൻ്റെയും പക്ഷി നിരീക്ഷണത്തിൻ്റെയും ആദ്യപാഠങ്ങൾ ഉൾക്കൊണ്ട നീലകണ്ഠനാണ്, പിൽക്കാലത്ത് അഖിലേന്ത്യാ പ്രശസ്തനായ പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഇന്ദുചൂഡനായി പരിണമിച്ചത്. സുഖശീതളമായ ഗൃഹാന്തർഭാഗത്ത് സ്വസ്ഥമായിരുന്ന് ഭാവന കൊണ്ടു സൃഷ്ടിച്ചതല്ല ഇന്ദുചൂഡൻ്റെ എഴുത്തും വരയും. പ്രകൃതിയുടെ വന്യവിശാലതയിൽ അന്വേഷിച്ചലഞ്ഞു നേടിയ അറിവും അനുഭവവും പരിചയവുമാണ് ഇന്ദുചൂഡൻ്റെ എഴുത്തിനെ വിശുദ്ധമാക്കുന്നത്. പക്ഷിനിരീക്ഷണത്തെയും പരിസ്ഥിതിവിജ്ഞാനത്തെയും ഏകത്ര കൂട്ടിയിണക്കിക്കൊണ്ടുള്ള ഋഷിജീവിതമായിരുന്നു ഇന്ദുചൂഡൻ്റെത്. "പക്ഷികുലത്തിനും പ്രകൃതിക്കും വേണ്ടിയുള്ള ഒറ്റയാൾ പ്രസ്ഥാനമായി ജൈവപരിണതികൊണ്ട മഹാത്ഭുതമാണ് ഇന്ദുചൂഡൻ്റെ ജീവിതം" എന്ന് ഡോ. കെ.പി. മോഹനൻ 'കേരളത്തിലെ പക്ഷികളു'ടെ അഞ്ചാം പതിപ്പിൻ്റെ (2017) പ്രസാധകക്കുറിപ്പിൽ പറഞ്ഞിട്ടുള്ളത് തെല്ലും അതിശയോക്തിയല്ല. ഓർണിത്തോളജിസ്റ്റും ഇക്കോളജിസ്റ്റും

ഒന്നുചേർന്ന് ഓർണിക്കോളജിസ്റ്റായി മാറുന്ന അത്ഭുതപ്രതിഭാസമാണ് ഇന്ദുചൂഡൻ എന്ന് ഉറപ്പിച്ചു പറയാം.

ഗ്രന്ഥസൂചി

1. ഇന്ദുചൂഡൻ, കേരളത്തിലെ പക്ഷികൾ.2017: (1958 ഒന്നാം പതിപ്പ്), കേരള സാഹിത്യ അക്കാദമി, തൃശൂർ.

2.ഇന്ദുചൂഡൻ,പക്ഷികളും മനുഷ്യരും. 1979: മാക് മിലൻ പബ്ലിഷേഴ്സ്, ഇംഗ്ലണ്ട് .

3. ഇന്ദുചൂഡൻ,പുല്ലുതൊട്ട് പൂനാര വരെ. 1986: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, തൃശൂർ.

4.ഇന്ദുചൂഡൻ,പക്ഷികളുടെ അത്ഭുത പ്രപഞ്ചം. 1987: കേരള ശാസ്ത്ര സാഹിത്യ പരീക്ഷത്ത് , തൃശൂർ.

5. ഗ്രേഷ്യസ് ബഞ്ചമിൻ. പരിസ്ഥിതി വിജ്ഞാനം. 2022: എച്ച്&സി പബ്ലിഷേഴ്സ്, തൃശൂർ.

6. നസീർ, എൻ.എ. കാടിനെ ചെന്നു തൊടുമ്പോൾ. 2014: മാതൃഭൂമി ബുക്സ്, കോഴിക്കോട്.

7. സുരേഷ്,ഇളമൺ. പക്ഷികളും ഒരു മനുഷ്യനും. 2024:മാതൃഭൂമി ബുക്സ്,  കോഴിക്കോട്.

8. റഹിം, സി. ദക്ഷിണേന്ത്യയിലെ പക്ഷികൾ. 2013: ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം.

Prof. Dr. M. Krishnan Nampoothiri,

Professor Head, Department of Malayalam,

Sree Sankaracharya University of Sanskrit, Regional Centre :Thirur, Thirunavaya PO. Malappuram (District)Kerala -676301.

knamboothiry46@ssus.ac.in''കേരളത്തിൻ്റെ ഓർണിക്കോളജിസ്റ്റ്''

(പക്ഷിനിരീക്ഷകനും പരിസ്ഥിതി സംരക്ഷകനുമായിരുന്ന ഇന്ദുചൂഡൻ്റെ  സംഭാവനകൾ)

-പ്രൊഫ. ഡോ. എം. കൃഷ്ണൻ നമ്പൂതിരി.

പ്രൊഫസർ - വകുപ്പധ്യക്ഷൻ

മലയാള വിഭാഗം

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല,

പ്രാദേശിക കേന്ദ്രം: തിരൂർ.

തിരുനാവായ പി.ഒ

മലപ്പുറം -6763001

Mob:9495739956

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.

സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page