top of page

ജീവിത ആയോധനത്തിന് വൃക്ഷായുർവേദ കുനപജല നിർമ്മാണം : ഒരു വാണിയംകുളം മാതൃക

കൃഷ്ണകുമാർ പി.ജി.
ree

ആമുഖം

·       പൗരാണിക ഭാരതം ലോകത്തിന് നൽകിയ പല സംഭാവനങ്ങളിൽ ഒന്നാണ് വൃക്ഷായുർവേദം. പ്രകൃതി സൗഹൃദ കൃഷി ഇന്ന് ലോകത്തിന്റെ പ്രധാന കരുതലായി മാറിയിരിക്കുന്നു. മണ്ണും ജലവും വായുവും ശുദ്ധമുള്ളതാവുക എന്നത് നമ്മുടെ എല്ലാവരുടേയും താല്പര്യവും ആവശ്യവുമാണല്ലോ . രാസകൃഷിയുടെ കെടുതി ഇന്ന് ലോകം പലയിടങ്ങളിലും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആധുനിക കൃഷിയുടെ ഭാഗമായ രാസകൃഷി പല സ്ഥലത്തും മണ്ണിനെ കൃഷിയോഗ്യമല്ലാതാക്കിയിരിക്കുകയാണ്. ഇവിടെയാണ് വൃക്ഷ ആയുർവേദം  ഒരു പരിഹാരം ആയി മാറുന്നത്. കൃഷിക്കായി ഉപയോഗിക്കുന്ന വൃക്ഷ ആയുർവേദ  യോഗങ്ങൾ മണ്ണിനെ പരിപോഷിപ്പിച്ച് ജീവസുറ്റതാക്കുകയും അതിൽ വിളയുന്ന കൃഷി ഏതായാലും ശ്രേഷ്ഠമാവുകയും ചെയ്യുന്നു. നീ “എന്ത് കഴിക്കുന്നുവോ അതായി നീ മാറുന്നു” എന്നാണ് അഷ്ടാംഗഹൃദയം പറയുന്നത്. ധാന്യമായാലും പച്ചക്കറി ആയാലും പഴമായാലും ഭക്ഷണം ശ്രേഷ്ഠമാകുന്നതോടെ കഴിക്കുന്ന നമുക്കും ആ ശ്രേഷ്ഠത കൈവരുന്നു. ഭക്ഷണം ചിന്തകളെ കൂടി സ്വാധീനിക്കുമല്ലോ. വൃക്ഷ ആയുർവേദത്തിലെ പോഷണയോഗമായ കുനപജല നിർമ്മാണത്തിലൂടെ ജീവിതായോധനം കണ്ടെത്തുന്ന വാണിയംകുളത്തെ മേഴ്സി അമ്മയുടെ അനുഭവമാണ് വനിതാ ശാക്തീകരണമായി ഇവിടെ അവതരിപ്പിക്കുന്നത്.

 താക്കോൽ വാക്കുകൾ വൃക്ഷ ആയുർവേദം : ആയുർവേദ തത്വങ്ങൾ കൃഷിക്ക് ഉപയോഗപ്പെടുത്തിയാൽ   അത് വൃക്ഷായുർവേദമായി. പ്രകൃതി സൗഹൃദമായി മണ്ണിനെയും കാർഷിക മുറകളെയും പരിപോഷിപ്പിച്ച് മെച്ചപ്പെട്ട ഉല്പാദനവും കാർഷിക ഉത്പന്നങ്ങളുടെ ഗുണമേന്മയും ഉറപ്പാക്കി ശ്രേഷ്ഠ ഭക്ഷണം എന്ന തലത്തിലേക്ക് ഉയർത്തുകയാണ് വൃക്ഷായുർവേദ ധർമ്മം.

 കുനപജലം : വിളകളുടെ അഥവാ സസ്യങ്ങളുടെ പോഷണത്തിനായി വൃക്ഷായുർവേദം ശുപാർശ ചെയ്യുന്ന വളക്കൂട്ടാണ് കുനപജലം.

 യോഗങ്ങൾ: വിവിധ ആവശ്യങ്ങൾക്കുള്ള വൃക്ഷായുർവേദ കൂട്ടുകളെയാണ് യോഗങ്ങൾ എന്ന് പറയുന്നത്.

 ശ്രേഷ്ഠ ഭക്ഷണം : സാത്വിക ഭക്ഷണത്തിന് മേലെയാണ് ശ്രേഷ്ഠ ഭക്ഷണം അഥവാ വൈദിക ഭക്ഷണം. ഭാരതീയ ചിന്താ പദ്ധതി അനുസരിച്ച് ഭക്ഷണത്തെ മൂന്നായി തിരിച്ചിരിക്കുന്നു: തമസ്സിക്,രജസ്സിക്,സ്വാതികo.ഇതിൽ സ്വാത്വികമാണ് ശരീരം ആഗ്രഹിക്കുന്നതും നല്ലതും. അതിനും ഒരു പടി മേലെയാണ് ശ്രേഷ്ഠഭക്ഷണം. നീ എന്ത് കഴിക്കുന്നുവോ അതായി നീ മാറുന്നു എന്നാണല്ലോ അഷ്ടാംഗഹൃദയം പറയുന്നത്. ശ്രേഷ്ഠ ഭക്ഷണം കഴിക്കുന്നതോടെ നമുക്കും ശ്രേഷ്ഠത കൈവരുന്നു .

GKN (ഗോമൂത്ര കീട നാശക് ): കീട-കുമിൾ രോഗനാശിനിയാണ്.ചെമ്പു പാത്രത്തിൽ ഗോമൂത്രവും ആര്യവേപ്പിലയും വെളുത്തുള്ളിയും മിശ്രണം ചെയ്ത് വിധിയാവണ്ണം നിർമ്മിക്കുന്നു.

VA: വൃക്ഷായുർവേദ o


വിവരണം

 പാലക്കാട് ജില്ലയിലെ വാണിയംകുളം ഗ്രാമപഞ്ചായത്തിലെ ഒരു സാധാരണ കർഷക വീട്ടമ്മയാണ് ശ്രീമതി മേഴ്സി അമ്മ. വാണിയംകുളം  കൃഷിഭവൻ സംഘടിപ്പിച്ച  വൃക്ഷ ആയുർവേദത്തിലെ   പരിശീലനത്തിന് ശേഷമാണ് ഇവർ തന്റെ വളപ്പിൽ പോഷണയോഗമായ കുനപജല നിർമ്മാണം ആരംഭിച്ചത്. ഹരിതകുനപജലവും മാംസ കുനപജലവും നിർമ്മിച്ച് ആവശ്യക്കാരായിട്ടുള്ള കർഷകർക്കും അടുക്കള കൃഷി ചെയ്യുന്ന വീട്ടമ്മമാർക്കും ലിറ്ററിന് 70 രൂപ നിരക്കിലായിരുന്നു വിപണനം.തന്നിലെ സംരംഭകത്വവും കൃഷിയോടുള്ള ആഭിമുഖ്യവും സ്വാഭാവികമായ ഊർജ്ജസ്വലത കൂടിയായതോടെ ഇന്നത്തെ കേരളത്തിന് ഒരു മാതൃക തന്നെയാണ് ഇവർ. റോഡിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രമല്ല മാർക്കറ്റിലെ മാംസാവിശിഷ്ടത്തെ നല്ല ശുദ്ധമായിട്ടുള്ള വളം ആക്കി മാറ്റാനും കഴിയുന്നു എന്നത് ചെറിയ കാര്യമല്ലല്ലോ. കേരളം നേരിടുന്ന ഒരു വലിയ ആരോഗ്യ -സാമൂഹ്യ പ്രശ്നം എന്ന് പറയുന്നത് അറവ് മാലിന്യ സംസ്കരണം കൂടിയാണല്ലോ.

 

സാമഗ്രികളും ഉപായവും 

ഹരിത കുനപജലത്തിന് നാട്ടിൽ തന്നെ കിട്ടുന്ന വൃക്ഷ ആയുർവേദ ശുപാർശ പ്രകാരമുള്ള  വിവിധയിനം കളകൾ/ഇലച്ചാർത്തുകൾ അതുപോലെ യോഗത്തിന് ആവശ്യമായ ഗോമൂത്രം,ചാണകം, മുളപ്പിച്ച ഉഴുന്ന്, ഉണ്ട വെല്ലം തുടങ്ങിയ കൂട്ടുകളും  ഉപയോഗപ്പെടുത്തി. മാംസകുനപജലത്തിന് അറവ് മാലിന്യങ്ങൾ,മാംസാവശിഷ്ടങ്ങൾ,മത്സ്യാവശിഷ്ടങ്ങൾ എന്നിവ വിധിയാവണ്ണം മറ്റ് സാധന സാമഗ്രികൾക്കൊപ്പം ഉപയോഗപ്പെടുത്തുന്നു.

 റോഡിൽ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളാണ് നിറയ്ക്കാനായി ഉപയോഗിച്ചത്. സ്വന്തം കൃഷിവളപ്പിൽ വീപ്പപകളിലായിരുന്നു വള നിർമ്മാണം. വാണിയംകുളം കൃഷിഭവന്റെ സാങ്കേതിക മേൽനോട്ടo പ്രത്യേകം പ്രസ്താവ്യമാണ്.

 ഹരിത കുനപ്പജലത്തിനായി പൊട്ടിച്ചാൽ പാലു വരാത്ത പശു കഴിക്കാത്ത പുല്ലല്ലാത്ത വിവിധയിനം ഇല ചാർത്തുകളാണ് ഉപയോഗിക്കുന്നത്. ഇവയോടൊപ്പം പശുവിന്റെ ചാണകവും ഗോമൂത്രവും മുളപ്പിച്ച ഉഴുന്നുo വെല്ലവും വിധിയാം വണ്ണം സംയോജിപ്പിച്ച് സംസ്കരിച്ചാണ് ( പുളിപ്പിക്കൽ) കുനപജലം തയ്യാറാക്കുന്നത്. മറിച്ച് മാംസ കുനപ ജലത്തിൽ നമ്മൾ ഉപയോഗിക്കുന്നത് കൊമ്പുള്ള മൃഗങ്ങളുടെ ഇറച്ചിയും, എല്ലും,എള്ളിൻ പിണ്ണാക്കും, ഉമിയും, ഉഴുന്നും കൂടെ പാലും, നെയ്യും, തേനും. വിധിയാവണ്ണം സംയോജിപ്പിച്ച് പുളിപ്പിക്കലിന് വിധേയമാക്കിയാൽ മാംസകുനപയും തയ്യാറാകുന്നു. സർവ്വ ഗുണദായിനി എന്നാണ് ഗ്രന്ഥങ്ങൾ കുനപ യെ വിശേഷിപ്പിക്കുന്നത്. സസ്യങ്ങളുടെ വേരുകളുടെ ആരോഗ്യവും കായിക വളർച്ചയും മുതൽ സ്വാദ് വരെയുള്ള അഷ്ടഗുണങ്ങളാണ് കുനപയേകുന്നത്.

തന്റെ കൃഷിയിടത്തിൽ കുനപജലം നിർമ്മിച്ച് ബോട്ടിലാക്കി പാക്ക് ചെയ്യുന്ന മേഴ്സി അമ്മയെ ഫോട്ടോയിൽ കാണാം. രണ്ടാമത്തെ ഫോട്ടോയിൽ കുനപജലവും, ഗോമൂത്രകീടനാശക്കും കൃഷിയിൽ ഉപയോഗിച്ചതിന്റെ പ്രകടമായ മാറ്റവുo.

 കൃഷിയിലെ പ്രശ്നക്കാരായ കീട രോഗങ്ങൾക്കെതിരെ “ഗോമൂത്ര കീട നാശക്കും “  അവർ ഉൽപ്പാദിപ്പിച്ച് വിപണനം ചെയ്യുന്നു. ചെമ്പു പാത്രത്തിൽ ഗോമൂത്രവും ചതച്ച വെളുത്തുള്ളിയും ആര്യവേപ്പിലയും വിധിയാം വണ്ണം സംയോജിപ്പിച്ച് കൃഷിയിടത്തിൽ തന്നെ നിർമ്മിച്ചെടുക്കാം വൃക്ഷായുർവേദത്തിലെ സവിശേഷ ഉൽപ്പന്നമായ  ഈ യോഗവും.


സംഗ്രഹം

 നമുടെ ചുറ്റുപാടിൽ നാട്ടിൽ തന്നെ ലഭ്യമായിട്ടുള്ള സാധനസാമഗ്രികൾ കൊണ്ട് വൃക്ഷ ആയുർവേദ യോഗങ്ങൾ നിർമ്മിക്കാം. അറവുമാലിന്യങ്ങൾ ശുദ്ധമായ വളമായി സംസ്കരിക്കാം അതോടൊപ്പം തന്നെ നമുക്ക് ചുറ്റുമുള്ള വള്ളിപ്പടർപ്പുകളും കാടുകളും പ്രത്യേകിച്ച് മഴക്കാലങ്ങളിൽ നിറയുന്നതിനെയും വളം ആക്കി മാറ്റുന്നു.

 ജൈവവളങ്ങൾ പലപ്പോഴും മാർക്കറ്റിൽ നിന്ന് നമുക്ക് കിട്ടുന്നത് മായം കലർന്നതാണ്. ഇവിടെയാണ് അന്യത്ര നമുക്ക് പ്രശ്നമാകുന്ന ജൈവ മാലിന്യങ്ങൾ അടക്കം ശുദ്ധമായ വളമാക്കി മാറ്റുവാനുള്ള വലിയൊരു അവസരം വൃക്ഷായുർവേദം നൽകുന്നത്. സ്വന്തമായ ഒരു വരുമാനം എന്നുള്ളത് ഏതൊരു വീട്ടമ്മയുടെയും  അഭിമാനം തന്നെയാണ്. സ്ത്രീ ശാക്തീകരണത്തിന് വൃക്ഷായുർവേദവും ഒരു വഴിയാകുന്നു. അതിന്റെ അംബാസിഡർ ആയി ശ്രീമതിമേഴ്സി അമ്മയും.


അവലംബം 

  • Nene. Y. L 2012.Potential of some methods described in Vrikshayurvedas in crop yield increase and disease management. Asian Agri-History 16:45-54

  •  Rajasekaran,S and Unnikrishnan Nair , G. S 2017. Vrikshayurveda ( Ancient science of plant life and plant care )

  •  Sadhale. N(Tr)1996. Surapala's Vrikshayurveda ( The science of plant life by Surapala). Agri history Bulletin No. 1.. Asian Agri - history Foundation Secunderabad 500009.India.

 

 


 കൃഷ്ണകുമാർ പിജി

 കൃഷി ഡെപ്യൂട്ടി ഡയറക്ടർ( rtd )

ശ്രാവണം, കൊണ്ടാഴി, ത്രിശൂർ 679106

സംസ്ഥാന അവാർഡ് ജേതാവ് 2008

വൃക്ഷ ആയുർവേദ പുസ്തകം ഗ്രന്ഥ കർത്താവ്

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page