top of page

തേങ്ങാപ്പട്ടണത്തിലെ സാമൂഹികവും സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യം:ഒരു സാമൂഹ്യഭാഷാശാസ്ത്ര പഠനം

Updated: Aug 18

ലിയാന. കെ

എം. എ ലിംഗ്വിസ്റ്റിക്സ്

ടീച്ച് ഫോർ ഇന്ത്യ, ഹൈദരാബാദ്

ree

 

പ്രബന്ധസംഗ്രഹം

 കന്യാകുമാരി ജില്ലയിലെ പൈങ്കുളം ഗ്രാമപഞ്ചായത്തിലെ ഒരു പ്രമുഖ വ്യാപാര  ടൂറിസം കേന്ദ്രമായ തേങ്ങാപ്പട്ടണം, ഇന്ത്യയിൽ ഇസ്ലാം മത പ്രബോധകർ എത്തിയ ആദ്യയിടങ്ങളിൽ ഒന്നാണ്. മുസ്ലിങ്ങൾ ഭൂരിപക്ഷമുള്ള ഈ പ്രദേശം ചരിത്രപരവും സാംസ്കാരികപരവുമായി രൂപപ്പെട്ട ഒരു സവിശേഷ ഭാഷാഭൂപ്രകൃതിയെ അടയാളപ്പെടുത്തുന്നു. തമിഴ് മാതൃഭാഷയും ഔദ്യോഗിക ഭാഷയുമാണെങ്കിലും വലിയൊരു വിഭാഗം മലയാളം സംസാരിക്കുന്നു. മലബാറിലെ മുസ്ലീങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള അറബി മലയാളത്തിന്റെ ഉപയോഗമാണ് ഈ പ്രദേശത്തെ സവിശേഷമാക്കുന്നത്. മലയാളം -  അറബി ഭാഷകളുടെ സമ്പർക്കത്തിലൂടെ വന്ന സാമൂഹികവും ഭാഷാപരവുമായ പരിണാമങ്ങളെ ഈ പഠനം വിശകലനം ചെയ്യുകയും, ചരിത്രപരമായ ഇടപെടലുകളിലൂടെയും സാംസ്കാരിക സമ്പർക്കത്തിലൂടെയും ഭാഷാ മനോഭാവങ്ങൾ, ദ്വിഭാഷ,സ്വത്വം എന്നിവ എങ്ങനെ രൂപപ്പെടുന്നുവെന്നും പരിശോധിക്കുന്നു. പ്രദേശത്തെ ഭാഷയിലെ വായ്പ വാക്കുകൾ,കോഡ് മിക്സിംഗ്, ഭാഷാ സമ്പർക്കം ദ്വിഭാഷാ പാരമ്പര്യത്തിലെ വികാസം എന്നിവയും പഠനവിധേയമാക്കുന്നു.

താക്കോൽ വാക്കുകൾ

അറബി - മലയാളം, സാമൂഹിക ഭാഷാശാസ്ത്രം, ഭാഷാസമ്പർക്കം, ദ്വിഭാഷാ പാരമ്പര്യം, കോഡ് മിക്സിംഗ്

 ആമുഖം 

          ഭാഷയും മനുഷ്യന്റെ സ്വത്വവും തമ്മിൽ വളരെ ആഴത്തിലുള്ള ബന്ധമാണുള്ളത്, സവിശേഷമായും കുടിയേറ്റം, വ്യാപാരം,മതം തുടങ്ങിയ ചരിത്രപരമായ ഘടകങ്ങളാൽ രൂപപ്പെട്ട സമൂഹങ്ങളിൽ. അത്തരം ഒരു സാംസ്കാരിക സമന്വയത്തിന്റെ ഉദാഹരണമാണ് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണം എന്ന പ്രദേശം. ചരിത്രപരവും മതപരവും സാംസ്കാരികവുമായ ക്രയവിക്രയങ്ങളിൽ ഭാഷ എങ്ങനെ ഒളിചേർന്നിരിക്കുന്നു എന്ന് വിശകലനം ചെയ്തുകൊണ്ട്, തേങ്ങാപ്പട്ടണം എന്ന പ്രദേശത്തെ അറബി - മലയാളത്തിന്റെ പരിണാമത്തെയും സമകാലികപ്രസക്തിയും പരിശോധിക്കാം. തമിഴ്, മലയാളം, അറബി എന്നീ ഭാഷകളിൽ പ്രാവീണ്യമുള്ളവരാണ് തേങ്ങാപ്പട്ടണത്തെ മുസ്ലിം സമൂഹം. അവരുടെ ബഹുഭാഷാ സ്വഭാവം, മിശ്രലിപികളുടെ ഉപയോഗം, ഭാഷാ സമ്പർക്കം എന്നിവ അവരുടെ സവിശേഷമായ സാംസ്കാരിക സ്വത്വത്തെ അടയാളപ്പെടുത്തുന്നു.

രീതിശാസ്ത്രം 

       ക്വാളിറ്റേറ്റീവ്, ഡിസ്ക്രിപ്റ്റീവ് രീതിശാസ്ത്രമാണ് പഠനത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ചരിത്രപരമായ സ്രോതസ്സുകൾ, ഫീൽഡ് വർക്ക്, അക്കാദമി ഗ്രന്ഥങ്ങളിൽ നിന്നും വാമൊഴികളിൽ നിന്നുമുള്ള ഡാറ്റകളെയും അടിസ്ഥാനമാക്കിയാണിത്. ഈ പഠനം പ്രധാനമായും സാമൂഹിക ഭാഷാ ശാസ്ത്രത്തിന്റെ വീക്ഷണത്തിലുള്ള അന്വേഷണമാണ് നിർവഹിക്കുന്നത്.

ഭാഷാ സമ്പർക്കത്തിന്റെ ചരിത്രരേഖകൾ

‌          ഭാഷയെ  സ്വാധീനിക്കുന്നു സാംസ്കാരിക ഘടകങ്ങൾ  അറബി - മലയാളത്തെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ മത സ്ഥാപനങ്ങൾ. ‌ദ്വിഭാഷാവാദത്തിന്റെയും ഭാഷാ മനോഭാവത്തിന്റെയും മാതൃകകൾ ഭാഷാ ഉപയോഗത്തെ അളക്കുകയല്ല, മറിച്ച് തേങ്ങാപ്പട്ടണത്തിന്റെ സാമൂഹിക സാംസ്കാരിക ഘടനയിൽ ഭാഷാ രൂപങ്ങൾ എങ്ങനെ നിലനിൽക്കുന്നു, എന്തുകൊണ്ട് നിലനിൽക്കുന്നു, പരിണമിക്കുന്നു, അല്ലെങ്കിൽ കുറയുന്നു എന്ന് പരിശോധിക്കലാണ്  ഈ പഠനത്തിന്റെ ലക്ഷ്യം.

ഭാഷാസമ്പർക്കത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലം

        തേങ്ങാപ്പട്ടണത്തിന്റെ കേരളത്തോടുള്ള ഭൂമിശാസ്ത്രപരമായ സാമീപ്യവും, അറേബ്യൻ ഉപദ്വീപും മായുള്ള വാണിജ്യ ബന്ധവും അവിടുത്തെ ഭാഷാപരിസ്ഥിതിയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു മുൻപ് തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം പിന്നീട് തമിഴ്‌നാട്ടിൽ ഉൾപ്പെടുത്തപ്പെടുത്തിയെങ്കിലും മലയാളം സംസാരിക്കുന്ന പ്രദേശങ്ങളുമായി ശക്തമായ ഭാഷാപരവും സാംസ്കാരികവുമായ ബന്ധം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇസ്ലാമിക പ്രബോധകരുടെ സ്വാധീനവും, അറബികളുമായുള്ള ദീർഘകാലത്തെ കച്ചവട ബന്ധവും മറ്റു പ്രദേശങ്ങളിലൊന്നുപോലെ  തേങ്ങാപട്ടണത്തും അറബി ഭാഷയുടെ സ്വാധീനത്തിന് കാരണമായി. ഇസ്ലാമിക പ്രഭോദകർ പ്രത്യേകിച്ച് മാലിക് ഇബ്‌നു ദിനാറും അദ്ദേഹത്തിന്റെ അനുയായികളും സ്ഥാപിച്ച മത പഠനകേന്ദ്രങ്ങളും അറബി സാക്ഷരതയെ സമൂഹത്തിൽ സംയോജിപ്പിക്കാൻ സഹായിച്ചു. നൂറ്റാണ്ടുകളായുള്ള ഈ ബന്ധം അറബി - മലയാളത്തിന്റെ വികാസത്തിന് കാരണമായി. മലയാളം അറബി ലിപി ഉപയോഗിച്ച് എഴുതുന്ന എഴുത്ത് രീതിയാണ് അറബി - മലയാളം. പ്രധാനമായും മതഗ്രന്ഥങ്ങൾ ഈ ലിപി ഉപയോഗിച്ചിരുന്നത്. വടക്കൻ കേരളത്തിൽ വികസിപ്പിച്ചെടുത്തതാണെങ്കിലും, ഇസ്ലാമിക വിദ്യാഭ്യാസ സമ്പ്രദായവും കേരളവുമായും ഗൾഫ് രാജ്യങ്ങളുമായുള്ള മതപരമായ കൈമാറ്റങ്ങളും കാരണമാണ് തേങ്ങാപ്പട്ടണത്ത് ലിപി ആഴത്തിൽ വേരൂന്നിയതിന് കാരണം.

തേങ്ങാപ്പട്ടണത്തെ ദ്വിഭാഷാവാദത്തിന്റെ സാമൂഹികഭാഷാശാസ്ത്ര സവിശേഷതകൾ.

       തേങ്ങാപ്പട്ടണത്തെ ഭൂരിഭാഗം നിവാസികളും തമിഴും മലയാളവും ഒരുപോലെ സംസാരിക്കുന്നവരാണ്, അറബി-മലയാളം മതപരമായ സന്ദർഭങ്ങളിൽ മാത്രമായി ഉപയോഗിക്കുന്ന ഒരു മൂന്നാം ഭാഷായാണ്. പൊതുജീവിതത്തിന്റെയും ഭരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഭാഷയായി മാതൃഭാഷയായ തമിഴ് തന്നെയാണ് ഉപയോഗിക്കുന്നത്, അതേസമയം മതപരമായ വ്യവഹാരം, വ്യക്തിബന്ധ ആശയവിനിമയം, മദ്രസ വിദ്യാഭ്യാസം എന്നിവയിൽ മലയാളം പതിവായി ഉപയോഗിക്കുന്നു.

1 ബഹുഭാഷാ പ്രാക്ടീസ്.

           തേങ്ങാപ്പട്ടണത്തെ കുട്ടികൾ അവരുടെ ദൈനംദിന ജീവിതത്തിൽ ഒന്നിലധികം ഭാഷകൾ കേൾക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. വീട്ടിലും സ്കൂളിലും തമിഴ്, പള്ളികളിലും മതപരമായ പരിപാടികളിലും മലയാളം, മത പഠന സമയത്ത് അറബി-മലയാളം.  ഇത് കോഡ്-സ്വിച്ചിംഗ്, ലെക്സിക്കൽ കടമെടുക്കൽ,മിശ്ര ലിപികളുടെ പ്രയോഗം എന്നിവക്ക് കാരണമാകുന്നു.

2 സാംസ്കാരിക സ്വത്വവും ഭാഷയും.

                തേങ്ങാപ്പട്ടണത്തുകാരുടെ ഭാഷ അവരുടെ  സ്വത്വവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. മുസ്ലീം സമൂഹത്തെ സംബന്ധിച്ചിടത്തോളം, അറബി-മലയാളം ഉപയോഗിക്കുന്നത് ഒരു മതപരമായ ആചാരം മാത്രമല്ല മറിച്ച് അവരുടെ സാംസ്കാരിക പൈതൃകത്തിന്റെ അടയാളവുമാണ്. തമിഴിനെ അനുകൂലിക്കുന്ന പ്രാദേശിക ഭാഷാ നയങ്ങൾക്കിടയിലും അറബി - മലയാളം ലിപിയെ നിലനിർത്തുന്നത് , സമുദായ സ്ഥാപനങ്ങളുടെ ഭാഷാ വൈവിധ്യം സംരക്ഷിക്കുന്നത്തിനുള്ള പങ്കിനെ വ്യക്തമാക്കുന്നു.

 

 

ഭാഷാസമ്പർക്കവും ഭാഷാപരമായ കടമെടുപ്പും

തമിഴ്, മലയാളം, അറബി എന്നീ ഭാഷകൾ തമ്മിലുള്ള സമ്പർക്കം നിരവധി ഭാഷാശാസ്ത്ര പ്രതിഭാസങ്ങൾക്ക് കാരണമായി:

●        ‌ലെക്സിക്കൽ കടമെടുക്കൽ (പ്രത്യേകിച്ച് മതപരവും വ്യാപാരവുമായി ബന്ധപ്പെട്ടതുമായ പദാവലിയിൽ)

●        ‌മതഗ്രന്ഥങ്ങളുടെ വിവർത്തങ്ങൾ വഴിയുണ്ടായ അർത്ഥപരമായ മാറ്റങ്ങൾ.

●        ‌ അറബി ശബ്ദങ്ങളെ തമിഴ്, മലയാളം ഘടനകളിലേക്ക് സ്വരസൂചകമായി ചേർക്കൽ.

അറബി പദങ്ങൾ പലപ്പോഴും ദൈനംദിന പ്രയോഗങ്ങളിൽ, പ്രത്യേകിച്ച് മതപരമായ സംസാരത്തിലാണ് കടന്നു വരുന്നത് അതേസമയം അനൗപചാരികമായ സംസാരങ്ങളിലാവട്ടെ മലയാളവും തമിഴും കലർത്തിയും സംസാരിക്കാറുണ്ട്. തേങ്ങാപ്പട്ടണത്തെ ഈ ദ്വിഭാഷാ സംസ്ക്കാരം ഒന്നിലധികം ഭാഷകൾ എങ്ങനെ സഹവർത്തിത്വത്തോടെ ഒരു സമൂഹത്തിൽ ഒത്തുപോവുന്നു എന്നതിന്റെ മികച്ച മാതൃകയാണ്.

ഭാഷാ ഏജന്റുമാരായി വിദ്യാഭ്യാസ, മത സ്ഥാപനങ്ങൾ.

         അറബി-മലയാളം നിലനിർത്തുന്നതിൽ പള്ളികളും മദ്രസകളും വഹിക്കുന്ന പങ്ക് നിർണായകമാണ്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ മീഡിയം മാതൃഭാഷയായ തമിഴ് ആണ്. മതപരമായ വിദ്യാഭ്യാസം അറബി - മലയാളത്തിലാണ്, ഇതുവഴി ഈ ലിപിയുടെ കൈമാറ്റം അടുത്ത തലമുറകളിലേക്കും പകരുന്നു. ദ്വിഭാഷ എഴുത്തുരീതി പിന്തുടരുന്ന ഈ സ്ഥാപനങ്ങൾ ഭാഷാ പരിപോഷണത്തിന്റെ വക്താക്കളായി പ്രവർത്തിക്കുന്നു. ഗൾഫിലേക്കുള്ള കുടിയേറ്റം അറബി ഭാഷാ പ്രാവീണ്യത്തിന്റെ പ്രാധാന്യം വർദ്ധിപ്പിച്ച മറ്റൊരു ഘടകമാണ്. ഇത് ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസത്തിലൂടെ അറബി ഭാഷയുമായുള്ള ബന്ധം നിലനിർത്താൻ കുടുംബങ്ങളെ പ്രേരിപ്പിക്കുന്നു.

സമകാലിക പ്രസക്തിയും വെല്ലുവിളികളും

        അറബി-മലയാളത്തിന്റെ ഉപയോഗം പാരമ്പര്യത്തിന്റെ പ്രതീകമായി തുടരുന്നുണ്ടെങ്കിലും മതപരമായ ആവശ്യങ്ങൾക്കപ്പുറം  പ്രയോജനം കുറഞ്ഞു വരുന്നതായി കാണാം. മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളും തമിഴ്നാടിന്റെ ഭാഷാ നയവും,ഡിജിറ്റൽ ആശയവിനിമയവും,ആഗോളവൽക്കരണവും എല്ലാം നമ്മുടെ ഭാഷാ വ്യവഹാരങ്ങളെ സ്വാധീനിക്കുന്നു. ഇവിടെ അറബി - മലയാളം ലിപി അപ്രസക്തമാണ്. മദ്രസകൾക്ക് പുറത്തുള്ള പുതിയ തലമുറയിൽ ലിപിയുടെ സാക്ഷരത കുറഞ്ഞു വരുന്നതും ശ്രദ്ധേയമാണ്. എന്നിരുന്നാലും അതിന്റെ സാംസ്കാരികവും  മതപരവുമായ മൂല്യം സമൂഹത്തിന്റെ ഐക്യത്തെയും സാംസ്കാരിക പ്രതിരോധശേഷിയെയും ശക്തിപ്പെടുത്തുന്നു എന്നത് വസ്തുതയാണ്. ആചാരത്തിലൂടെയും, സ്മരണകളിലൂടെയും, സ്വത്വബോധത്തിലൂടെയും  ന്യൂനപക്ഷ ഭാഷകൾ എങ്ങനെ ഭൂരിപക്ഷഭാഷാ പരിസ്ഥിതികളിൽ അതിജീവിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്.

 ഉപസംഹാരം

         വാണിജ്യം,ചരിത്രം, മതം, സാംസ്കാരിക കൈമാറ്റം തുടങ്ങിയവ എങ്ങനെ സവിശേഷമായ ഭാഷാ ഭൂപ്രകൃതിയെ രൂപപ്പെടുത്തുന്നു എന്നതിന്റെ ഉദാഹരണമാണ് തേങ്ങാപ്പട്ടണം. തമിഴിനും മലയാളത്തിനും ഇടയിലുള്ള അറബി-മലയാളത്തിന്റെ സുസ്ഥിരമായ ഈ തുടർച്ച ഭാഷ, സ്വത്വം, അധികാരം എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ പരസ്പരബന്ധത്തെ അടിവരയിട്ടു കാണിക്കുന്നു. പരമ്പരാഗത രീതികളെ പൂർണ്ണമായും മാറ്റി നിർത്താതെ തന്നെ  ഹൈബ്രിഡ് രൂപങ്ങളും ദ്വിഭാഷാ കഴിവും പ്രബലമായ ഭാഷാ സംവിധാനങ്ങളുമായി എങ്ങനെ സഹവർത്തിക്കുന്നു എന്നത് കാണിക്കുന്നതിലൂടെ ഭാഷാ മാറ്റത്തിന്റെ പരമ്പരാഗത സങ്കൽപ്പത്തെയും ഇവിടെ വെല്ലുവിളിക്കുന്നു. ഭാഷ വെറും ആവിഷ്കാര മാധ്യമം മാത്രമല്ല എന്നും  ഓർമ്മയുടെ ഒരു കലവറ കൂടിയാണെന്നും ഈ പഠനത്തിലൂടെ വ്യക്തമാവുന്നു. ഭാഷാപരമായ വൈവിധ്യം സംരക്ഷിക്കുന്നതിൽ മതസ്ഥാപനങ്ങളുടെ പങ്കു വളരെ വലുതാണ്, തമിഴിന്റെ പ്രഭാല്യത്തിലും അറബി - മലയാളം ലിപി സംരക്ഷിക്കുകയും പ്രചരിപ്പിക്കയും ചെയ്യുന്നുണ്ട് എന്നത് എടുത്തു പറയേണ്ടതു തന്നെയാണ്. ഈ പഠനം സാംസ്കാരിക വൈവിധ്യം നിറഞ്ഞ പ്രദേശങ്ങളിലെ ഭാഷാ സംരക്ഷണവും,ന്യൂനപക്ഷ ലിപികൾ, ദ്വിഭാഷാ  സ്വത്വം  എന്നിവയെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക ഭാഷാ ശാസ്ത്ര സംവാദങ്ങളിലേക്കും പുതിയ തുറസ്സ് നൽകുന്നു.

 

 

 

 

 

 

 

 

 

 

 

 

 

സഹായക ഗ്രന്ഥങ്ങൾ

1.       മൊറേ ജെ.ബി , ദി പൊളിറ്റിക്കൽ എവോല്യൂഷൻ ഓഫ് മുസ്ലിംസ് ഇൻ തമിഴ്നാട് ആൻഡ് മദ്രാസ് , 1930-1947, ഓറിയന്റ് ബ്ലാക്സ്വാൻ , 1997

2.       ‌ജോർജ് എ . ഗ്രൈഴ്സൺ , ലിംഗ്വസ്റ്റിക്ക്‌സ്  സർവ്വേ ഓഫ് ഇന്ത്യ 1898-1928

3.       ‌ഭദ്രിരാജ് കൃഷ്ണമൂർത്തി , ദി ദ്രവിഡിയൻ ലാംഗ്വേജ്സ് , ക്യാമ്ബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രെസ്സ് ,2003

4.       ‌സൈനുദ്ധീൻ , ഇ, അറബി - മലയാളം പര്യായ നിഘണ്ടു, കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ‌

5.       ‌ഹുസൈൻ ഷംഷാദ്, ഇല്ലിയാസ് എം. എച്ച്

6.       ‌അറബി - മലയാളം : ലിംഗ്വസ്റ്റിക്ക്‌സ് കൾച്ചർ ട്രഡിഷൻസ് ഓഫ് മാപ്പിള മുസ്ലിംസ് ഓഫ് കേരള, ഗ്യാൻ പബ്ലിഷിങ് ഹൌസ്, ന്യൂ ഡൽഹി

7.       ‌2011 സെൻസസ് ഓഫ് ഇന്ത്യ, ഗവണ്മെന്റ് ഓഫ് ഇന്ത്യ

‌കന്യാകുമാരി ജില്ല ഗസറ്റി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page