top of page

നാമിത് അതിജീവിക്കും

Updated: Apr 15

കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവും ഭാഗം 9
ഡോ.എം.എ.സിദ്ദീഖ്

ree

കാലാവസ്ഥാ വ്യതിയാനവും അതുണ്ടാക്കുന്ന പാരിസ്ഥിതിക ദുഃഖങ്ങളും ചരിത്രത്തിലിതുവരെയുള്ള പാരിസ്ഥിതിക ദുരന്തങ്ങളിൽ നിന്നു വേറിട്ടുനിൽക്കുന്നു. അവയുടെ ആഘാതങ്ങളെ നേരിടാൻ സുസ്ഥിരവികസനവുമായി (sustainable development) ബന്ധപ്പെട്ട, പറഞ്ഞുപഴകിയ പരിഹാരമാർഗങ്ങൾ പോര. ഈ പ്രതിസന്ധികളെ നാം തരണംചെയ്യുകന്നെ ചെയ്യുമെന്ന ശുഭാപ്തിവിശ്വാസ(optimism)മാണു വേണ്ടത്.


രണ്ടു തലങ്ങളിലാണ് ഈ ശുഭാപ്തിവിശ്വാസം വളർത്തിയെടുക്കേണ്ടത്. 1) യഥാർത്ഥമായ കാലാവസ്ഥാ പ്രതിസന്ധികളെ നേരിടുന്നതിനുള്ള ആത്മവിശ്വാസം. 2) ഇതുവരെയുള്ള പാരിസ്ഥിതിക ദുരന്തങ്ങളും ഭാവിയിൽ സംഭവിക്കുമെന്നു ഭയപ്പെടുന്ന ദുരിതങ്ങളും വ്യക്തികളിൽ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ഉത്കണ്ഠ (eco-anxiety)കളിൽനിന്നു മോചനം നേടുന്നതിനുള്ള ആത്മവിശ്വാസം.


മനുഷ്യരുടെ അതിജീവന ബോധത്തിന്റെ ഭാഗമാണ് പ്രപഞ്ചവീക്ഷണം. ഏതു പഠനമേഖലയും പ്രപഞ്ചവീക്ഷണത്തെ പ്രധാനമായി കാണുന്നത് ഇതുകൊണ്ടാണ്. കാലാകാലങ്ങളിൽ അതിനുണ്ടായിട്ടുള്ള വ്യാഖ്യാനഭേദങ്ങൾ തത്വചിന്തയെ എത്രമാത്രം പുഷ്ടിപ്പെടുത്തിയിട്ടുണ്ടെന്ന് നമുക്കറിയാം.


ലോകവീക്ഷണത്തെ സംബന്ധിച്ച പഴയ മാതൃകകളിലൊന്നും പുതിയ ലോകമല്ല ഉള്ളത്. പഴയ മിത്തുകളെ പരിശോധിച്ചുനോക്കിയാൽ ഇതു മനസ്സിലാവും. പഴയലോകവീക്ഷണമാണ് അവയിലെല്ലാമുള്ളത്. ആധുനിക മനുഷ്യജീവിതത്തിന്റെ ഭാഗമായ ഭരണകൂട സങ്കൽപ്പങ്ങളോ യുക്തിബോധമോ വ്യക്തിസ്വാതന്ത്ര്യമടക്കമുള്ള മൂല്യങ്ങളോ രാഷ്ട്രസങ്കല്പമോ ഒന്നുംതന്നെ അവയിലില്ല. ആധുനികതയുടെ പഠിതാക്കൾ മിത്തുകളെ സമീപിച്ചത് പഴയലോകവീക്ഷണങ്ങളുടെ രേഖപ്പുരകൾ (archives) എന്ന നിലയിലാണ്. പുതിയലോകത്തെ വായിച്ചെടുക്കുന്നതിനുള്ള തത്വചിന്താപരമായ ആധാരങ്ങളാണവ.


പ്രപഞ്ചത്തെ സംബന്ധിച്ച പഴയലോകവീക്ഷണങ്ങളുടെ പാരിസ്ഥിതിക മൂല്യത്തെയും ഇങ്ങനെവേണം സമീപിക്കാൻ. പഴയലോകവീക്ഷണങ്ങളുടെ ഘടന സൂക്ഷ്മത്തിൽനിന്ന് സ്ഥൂലത്തിലേക്കുള്ളതാണ്. പരിചിതമായ ചെറിയ പാരിസ്ഥിതിക ഇടത്തെ പരമമായും വിശാലമായും കാണുന്ന രീതി. ആധുനികതയാകട്ടെ അതിനെ സ്ഥൂലത്തിൽനിന്ന് സൂക്ഷ്മത്തിലേക്ക് എന്ന നിലയിൽ മാറ്റി. ആധുനികാനന്തര ലോകം ആധുനികതയുടെ ആ വീക്ഷണത്തെത്തന്നെ അതിനെ ആ നിലയിൽ പ്രബലമാക്കുകയും സങ്കീർണ്ണമാക്കുകയും ചെയ്തു. പാരിസ്ഥിതികമായി നോക്കിയാൽ ഈ സങ്കീർണ്ണത പ്രകൃതിയെ കൂടുതൽ അസ്വസ്ഥമാക്കുകയാണുണ്ടായത്.


പഴയലോകവീക്ഷണത്തിന്റെ ഒരു ഗുണം അത് പ്രകൃതിയെ അടിസ്ഥാനമായി കണ്ടു എന്നതിലാണ്. പ്രകൃതി നിയന്ത്രിക്കുന്ന സാമൂഹികബന്ധങ്ങൾക്കപ്പുറം മറ്റൊരു പ്രവർത്തനപദ്ധതിയും അവർക്കുണ്ടായിരുന്നില്ല. സാങ്കേതികവിദ്യകൾപോലും ഇതിനനുസരിച്ചാണ് പ്രവർത്തിച്ചത്. പ്രകൃതിയെ കീഴടക്കുന്നതിനുള്ള കുറുക്കുവഴിയായിരുന്നില്ല പഴയലോകത്തെ സംബന്ധിച്ച് സാങ്കേതികവിദ്യകൾ. ആധുനികതയെ സംബന്ധിച്ചും അതിനുശേഷവും സാങ്കേതികവിദ്യകളുടെ ലക്ഷ്യം പ്രകൃതിയെ കീഴടക്കുകയും മനുഷ്യരുടെ അജയ്യതയെ സ്ഥാപിക്കുക എന്നതുമായിരുന്നു.


ഇതിലേതാണ് കാലാവസ്ഥാ വ്യതിയാനകാലത്തിന്റെ ലോകവീക്ഷണമാവേണ്ടതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.രണ്ടിനെയും പരിപൂർണ്ണമായി സ്വീകരിക്കാനോ പരിപൂർണ്ണമായി തമസ്കരിക്കാനോ കഴിയില്ല. രണ്ടിനെയും ഉദ്ഗ്രഥിച്ചുകൊണ്ടുള്ള (integrate) ഒരു സമീപനമാണു പ്രായോഗികം. ഈ ഉദ്ഗ്രഥനം നേടിയെടുക്കുന്നതിനു പല മാർഗ്ഗങ്ങളുണ്ട്. വ്യക്തിഗതമായ മാർഗ്ഗവും രാഷ്ട്രീയമായ മാർഗ്ഗവുമുണ്ട്.


പുതിയ പാരിസ്ഥിതികപ്രശ്നങ്ങളെ നേരിടാൻ പുതിയ പാരിസ്ഥിതിക നിലപാടുകളാണു വേണ്ടത്.അഗാധ പാരിസ്ഥിതിക പ്രസ്ഥാനത്തിന്റെ തത്വചിന്തകനായ ആരെൻ നെയ്സിന്റെ അഭിപ്രായത്തിൽ ‘മനുഷ്യബോധത്തിൽത്തന്നെ മാറ്റം വരുത്താത്തിടത്തോളം കാലം പാരിസ്ഥിതിക മുന്നേറ്റങ്ങളൊക്കെ വെറും ഓർമ്മപ്പെടുത്തലുകൾ മാത്രമായി അധഃപതിക്കും’. മനുഷ്യബോധത്തിലെ മാറ്റമെന്നത് സമഗ്രമായ മാറ്റമാണ്. അത് സമൂഹഘടനയിൽ പ്രവർത്തിക്കുന്ന എല്ലാത്തരം പാരിസ്ഥിതികവിരുദ്ധ ഘടകങ്ങളെയും പടിപടിയായി ഇല്ലാതാക്കുന്ന ബോധനവീകരണമാണ്. മുൻപ് ചർച്ചചെയ്തതുപോലെ ഈ മാറ്റം, സാമ്രാജ്യത്വ ജീവിതരീതിയെത്തന്നെ ഇല്ലാതാക്കുന്ന ബോധനവീകരണമാണ്. എന്നാൽ സാമ്രാജ്യത്വ ജീവിതരീതി സാമൂഹികവികാസത്തിന്റെ തന്നെ ഒരു ഘട്ടമായി നിലനിൽക്കുന്നതുകൊണ്ട് ഒറ്റയടിക്ക് അതിനെ ഇല്ലാതാക്കാനും കഴിയില്ല. വളരെ കരുതലോടെയും ബദൽമാർഗ്ഗങ്ങൾ കണ്ടെത്തിക്കൊണ്ടും മാത്രമേ അതിനെ നേരിട്ടുകൊണ്ട് മുന്നോട്ടുപോകാൻ കഴിയൂ. ഇങ്ങനെ ഒരു ബദൽജീവിതം പരിചയപ്പെടുത്തുന്ന പുസ്തകമാണ് ആകാശ് റാനിസൺ (Akash Ranison) എഴുതിയ ‘I’m A Climate Optimist’ എന്ന പുസ്തകം.


ഈ പുസ്തകത്തിന്റെ പൊതുഘടന പ്രായോഗികമായ ഒരു കാലാവസ്ഥാജീവിതരീതിയെ പരിചയപ്പെടുത്തുന്നതാണ്. ആ ജീവിതം ഒരു കൂട്ടുത്തരവാദിത്തത്തിൽ നിന്നു വളർന്നു വരേണ്ടതാണെന്ന് തന്റെ സമീപനങ്ങൾ മുൻനിർത്തി ആകാശിനു പറയാൻ സാധിക്കുന്നു.


സ്വാതന്ത്ര്യത്തിന്റെ ദർശനത്തെ പ്രാവർത്തികമാക്കാൻ മഹാത്മാഗാന്ധി സ്വീകരിച്ച സമീപനത്തെയാണ് ആകാശ് ഇതിനു മാതൃകയാക്കുന്നത്. അദ്ദേഹം നോക്കിയത് മുകളിലേയ്ക്കല്ല. മുകളിൽ നിന്നുവരുന്ന ഔദാര്യത്തിലല്ല പ്രവർത്തിക്കാനുള്ള ശക്തി ഇരിക്കുന്നത് - ജനങ്ങളുടെ കരങ്ങളിലാണ്. ജനതയെ കർമ്മോത്സുകരാക്കിക്കൊണ്ടാണ് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രതീക്ഷയുടെ ഉറപ്പ് (promise of hope) അദ്ദേഹം സാധിച്ചെടുത്തത്. അടിസ്ഥാനതലത്തിൽ നിന്നു തുടങ്ങുന്ന ചെറിയ ചെറിയ പ്രവർത്തനങ്ങളാണ് വളരുന്ന ബഹജനശക്തിയുടെ അടിത്തറയായി ഗാന്ധി കണ്ടത്. അതാണ് ഇവിടെയും സ്വീകാര്യം.


വർത്തമാനജീവിതത്തെ പാരിസ്ഥിതികമായി ഇണക്കിയെടുക്കുന്നതിനാണ് ഇനിയുള്ള കാലത്ത് പ്രാധന്യമുള്ളത്.കാർബൺ പാദമുദ്ര(carbon footprint)കുറഞ്ഞ ജീവിതരീതികളാണ് അതിനു വേണ്ടത്.ഭൂമിയെ ആഹരിക്കുന്നതിന്റെയും ഭൂമിയിലേയ്ക്ക് കാർബൺ വിസർജ്യങ്ങൾ തള്ളുന്നതിന്റെയും അളവിനെ സൂചിപ്പിക്കുന്ന ഒന്നാണ് കാർബൺ പാദമുദ്ര.’പാരിസ്ഥിതിക പാദമുദ്ര’എന്ന വിശാലാർത്ഥത്തിൽ പറയുന്ന അളവാകട്ടെ എല്ലാ പദമുദ്രകളെയും ഉൾക്കൊള്ളുന്ന സൂചകമാകുന്നു.റാനിസൺ ഒരു പുതിയ കാലാവസ്ഥാ ജീവിതരീതി പരിചയപ്പെടുത്തുന്നു.ജീവിതത്തിന്റെ എല്ലാ തുറവികളെയും ബന്ധപ്പെട്ട് വികസിപ്പിച്ചെടുക്കാവുന്ന ഒരു കാലാവസ്ഥാശുഭാപ്തിവിശ്വാസമാണ്(climate optimism) വേണ്ടത്.റാനിസൺ അതിനൊരു മാനിഫെസ്റ്റോ പറഞ്ഞുതരുന്നു.ഭക്ഷണം,വസ്ത്രവിപണി,യാത്രയും ദൈനംദിനവിനിമയസംവിധാനങ്ങളും,ടൂറിസം,സാങ്കേതിതവിദ്യയും ഡിജിറ്റൽ ജീവിതവും ,ഭവനം ,സൗന്ദര്യവിപണി ,പ്ലാസ്റ്റിക് ,വിശ്വാസവും തെരഞ്ഞെടുപ്പുകളും ……ഇങ്ങനെ നിത്യജീവിതത്തിന്റെ സമസ്തമുഖങ്ങളെയും പുനർനിർവ്വചിക്കുന്ന ഒരു പുതിയ ജീവിതസംസ്കാരത്തെയാണ് കാലാവസ്ഥാശുഭാപ്തിജീവിതം എന്നു വിളിക്കുന്നത്.അവയെ വിശദമായി മനസ്സിലാക്കേണ്ടതുണ്ട്.


 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page