മലയാളവിഭാഗം പ്രവർത്തനറിപ്പോർട്ട് 2024- 25
- GCW MALAYALAM
- Jun 15
- 5 min read

സർക്കാർ വനിതാ കോളേജ് മലയാള വിഭാഗത്തെ സംബന്ധിച്ചിടത്തോളം അക്കാദമിക കലാകായിക രംഗങ്ങളിൽ ഒട്ടനവധി തിളക്കമാർന്ന നേട്ടങ്ങൾ കൈവ രിച്ച വർഷമാണ് 2024- 25. ശ്രദ്ധേയമായ നിരവധി ദേശീയ അന്തർദേശീയ സെമിനാ റുകളും അക്കാദമിക പരിപാടികളും ഈ വർഷം നടന്നു. മലയാളവിഭാഗത്തിൻറെ ഓൺലൈൻ മാഗസിൻ ‘GCW വൈജ്ഞാനി ക മലയാളം’ ഉള്ളടക്കത്തിലും കെട്ടിലും മട്ടിലും കൂടുതൽ ഭംഗിയായി ഇറങ്ങുന്നുവെ ന്നതും അഭിമാനകരമാണ്. ബി. എ. മലയാള ത്തിന് കേരള യൂണിവേഴ്സിറ്റി തലത്തിൽ മൂന്നാം റാങ്ക് നേടാൻ കഴിഞ്ഞതും നിരവധി വിദ്യാർത്ഥി കൾക്ക് യുജിസി പി.എച്ച്.ഡി യോഗ്യതാ പരീ ക്ഷ വിജയിക്കാൻ കഴിഞ്ഞ തും 6 ഗവേഷ കർക്ക് പി.എസ്.സി വഴി നിയമനം നേടാൻ കഴിഞ്ഞതും ഏറ്റവും അഭിമാനകരമായ നേട്ടങ്ങളാണ്. കലാ കായികരംഗത്തും മികവുപുലർത്തി നിര വധി സമ്മാനങ്ങൾ നേടാൻ മലയാളവിഭാഗ ത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.
ബി.എ,എം.എ കോഴ്സു കളിലായി 145 വിദ്യാർത്ഥികളും 50 ഗവേഷ കരും 10 അധ്യാപകരും 9 ഗവേഷണമാർഗ ദർശികളും അടങ്ങുന്നതാണ് സർക്കാർ വനിതാ കോളേജിലെ മലയാളവിഭാഗം. അഭിമാനാർഹമായ ഒട്ടനവധി നേട്ടങ്ങളോടെ യാണ് മലയാളവിഭാഗം 2024- 25 അധ്യയന വർഷത്തിലും കോളജിലെ മികച്ച പഠന വകുപ്പുകളിൽ ഒന്നായി നിലകൊള്ളുന്നത്. മലയാളവിഭാഗം ഈ അധ്യയന വർഷം സംഘടിപ്പിച്ച അക്കാദമിക സാംസ്കാരിക പരിപാടികളും പ്രഭാഷണപരമ്പരകളും കലാ കായിക പ്രകടനങ്ങളും 125 വർഷം പൂർത്തി യാക്കിയ തിരുവനന്തപുരം സർക്കാർ വനി താകലാലയത്തിന്റെ മികവിന് മാറ്റുകൂട്ടുക യുണ്ടായി. പ്രസ്തുത പരിപാടികളുടെ ഒരു റിപ്പോർട്ട് ആണ് ഇവിടെ അവതരിപ്പിക്കുന്ന ത്.
അക്കാദമിക് സെമിനാറുകൾ അനുസ്മരണ പരിപാടികൾ
വി.പി.ശിവകുമാർ അനുസ്മരണം
മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2024-25 അധ്യയന വർഷ ത്തെ ആദ്യത്തെ പരിപാടി 29-10-2024 ന് സംഘടിപ്പിച്ച വി.പി.ശിവകുമാർ അനുസ്മര ണവും നെറ്റ് ,ജെ.ആർ.എഫ് ജേതാക്കൾ ക്കും, പി.എസ്.സി നിയമനം ലഭിച്ചവർക്കുമു ള്ള അനുമോദനസമ്മേളനവും ആയിരുന്നു. മലയാളവിഭാഗത്തിലെ പൂർവ്വ അധ്യാപകനും മലയാളത്തിലെ പ്രശസ്ത കഥാകൃത്തുമായ വി.പി. ശിവകുമാറിനെ അനുസ്മരിച്ചു കൊ ണ്ട് പ്രഭാഷണം നിർവഹിച്ചത് മലയാളത്തി ലെ പ്രശസ്തനിരൂപകനും നമ്മുടെ വിഭാഗ ത്തിലെ പൂർവ്വ അധ്യാപകനുമായ ഡോ. കെ. പ്രസന്നരാജൻ ആയിരുന്നു. അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തത് സാക്ഷര താ മിഷൻ ഡയറക്ടർ പ്രൊഫ. എ.ജി.ഒലീന യായിരുന്നു. വിദ്യാർത്ഥികളുടെ സാന്നിധ്യം കൊണ്ടും സംഘാടനമികവുകൊണ്ടും മികവുറ്റ പരിപാടിയായിരുന്നു ഇത്.



പി.ഭാസ്കരൻ ജന്മശതാബ്ദി ആഘോഷവും ദേശീയ സെമിനാറും
കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ 27/11/ 2024,28/11/2024 എന്നീ തീയതികളിൽ സംഘടിപ്പിച്ച ‘പി ഭാസ്കരൻ ജന്മശതാബ്ദി ആഘോഷവും ദേശീയ സെമിനാറും’ ഈ വർഷത്തെ മറ്റൊരു ശ്രദ്ധേയമായ പരിപാടിയായിരുന്നു. മലയാളത്തിൻറെ പ്രശസ്ത കവി പ്രഭാവർമ്മ ഉദ്ഘാടനവും ശ്രീ കെ ജയകുമാർ ഐ.എ.എസ് മുഖ്യ പ്രഭാഷണവും നിർവഹിച്ചുകൊണ്ട് ആരംഭിച്ച പ്രസ്തുത സെമിനാറിൽ രണ്ടുദിവസങ്ങളി ലായി മലയാളത്തിലെ ശ്രദ്ധേയരായ കവി കളും അക്കാദമിക് പണ്ഡിതന്മാരും പങ്കെടുത്തു. വിജയരാജ മല്ലിക, വീരാൻ കുട്ടി,പി.എൻ.ഗോപീകൃഷ്ണൻ,എം.കെ.ഹരികുമാർ, ഇ.ജയകൃഷ്ണൻ, സാവിത്രി രാജീ വൻ,ടി.പി. ശാസ്ത മംഗലം, മഞ്ജു വെള്ളാ യണി, എൻ.രാജൻ, സുഭാഷി ണി തങ്കച്ചി, ടി.കെ.സന്തോഷ് കുമാർ,സാബു കോട്ട ക്കൽ,പ്രൊഫ. ബി. രാമചന്ദ്രൻ പിള്ള തുടങ്ങി യവർ പങ്കെടുത്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറ ക്ടർ ഡോ. എം സത്യന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് ഡോ.ജോർജ് ഓണക്കൂർ ആയിരുന്നു. പി. ഭാസ്കരന്റെ ഗാനങ്ങൾ കോർത്തിണക്കി ക്കൊണ്ട് വിദ്യാർഥികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച ഗാനമേള പ്രസ്തുത സെമിനാറിനെ ഒരു നവ്യാനുഭവമാക്കി മാറ്റി.





125-ാo വാർഷികാഘോഷങ്ങൾ അന്തർദേശീയ സെമിനാർ
2024- 25 അധ്യായന വർഷം കോളജിന്റെ 125-ാo വാർഷികാഘോഷങ്ങൾ നടന്ന വർഷമായിരുന്നു. വൈവിധ്യമാർന്ന അക്കാദമിക പരിപാടികളും സാംസ്കാരിക പരിപാടികളും എക്സിബിഷനുകളും പുസ്തക പ്രകാശനങ്ങളും മേളകളുമെല്ലാം ഇതിൻറെ ഭാഗമായിരുന്നു. മലയാളവിഭാഗ ത്തിന്റെ ആഭിമുഖ്യത്തിലും ശ്രദ്ധേയമായ പരിപാടികളാണ് ‘കൊഗിനിടോപ്പിയ 2025’ എന്ന പേരിൽ സംഘടിപ്പിച്ച മൾട്ടി ഡിസിപ്ലി നറി അക്കാദമിക് ഫെസ്റ്റിൽ നടത്തിയത്.
മലയാള വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ 18/1/2025 ന് നടത്തിയ അന്തർദേശീയസെമിനാർ, കോളേജിന്റെ 125-ാo വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമായതായി മാറി. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ ശ്രീ.എൻ.എസ്. മാധവൻ ആണ് അന്തർദേശീയസെമി നാറിൽ മുഖ്യപ്രഭാഷണം നിർവഹിച്ചത്. ‘ഡിജിറ്റൽ കാലത്തെ സാഹിത്യം’ എന്ന വിഷയത്തിൽ പ്രൗഢഗംഭീരമായ പ്രഭാഷണമാണ് അദ്ദേഹം നിർവഹിച്ചത്. തുടർന്ന് ‘അതിജീവനകാലത്തെ സാഹിത്യം’ എന്ന വിഷയത്തെ അധികരിച്ച് മലയാള ത്തിൻ്റെ പ്രിയങ്കരനായ എഴുത്തുകാരൻ ശ്രീ. കെ.പി.രാമനുണ്ണി പ്രഭാഷണം നിർവഹിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യന്റെ അധ്യക്ഷതയിൽ ആണ് സെമിനാർ നടന്നത്. ‘ കൊഗിനിടോപ്പിയ2025’ന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറുകളിൽ പങ്കാളിത്തം കൊണ്ടും വിഷയവൈവിധ്യം കൊണ്ടും ഏറ്റവും ജനശ്രദ്ധ ആകർഷിച്ച പരിപാടിയായി ഈ സെമിനാർ മാറി എന്നത് മലയാളവിഭാഗത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനാർഹമായ നേട്ടമാണ്. സെമിനാറിനെ തുടർന്ന് വിവിധ വിഷയങ്ങ ളിൽ പ്രബന്ധാവതരണ മത്സരം നടന്നു. മുപ്പതോളം പ്രബന്ധങ്ങൾ അവതരിപ്പി ക്കപ്പെട്ടു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ പ്രബന്ധങ്ങൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എക്സിബിഷ നും ജനശ്രദ്ധ ആകർഷിക്കുന്ന ഒന്നായിരു ന്നു. പ്രാചീന ഉപകരണങ്ങളുടെയും വസ്തു ക്കളുടെയും ആഭരണങ്ങളുടെയും പ്രദർശ നം, മോളിവുഡിന്റെ മാതൃകയിൽ തയ്യാറാ ക്കിയ സെൽഫി പോയിൻറ്, തെയ്യക്കോല ത്തിന്റെ മാതൃക തുടങ്ങിയവയെല്ലാം ജന ശ്രദ്ധ പിടിച്ചുപറ്റി. വിദ്യാർഥികൾ തയ്യാറാക്കി യ ഭാഷാകേളികൾ എക്സിബിഷനിൽ പങ്കെടുത്തവർക്ക് മലയാളസാഹിത്യത്തെ കുറിച്ച് കൂടുതൽ അവബോധം പകർന്നു നൽകി.



ഒഎൻവി സ്മൃതി 2025
ജ്ഞാനപീഠ ജേതാവും മലയാള വിഭാഗത്തിന്റെ മേധാവിയായി സർക്കാർ വനിതാ കോളേജിൽ നിന്ന് വിരമിച്ച മലയാളി കളുടെ പ്രിയങ്കരനായ കവി ഒഎൻവി യുടെ സ്മരണയ്ക്കായി ഒഎൻവി ട്രസ്റ്റും മല യാളവിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ‘ഒഎൻവി സ്മൃതി 2025’ ഈ വർഷത്തെ മറ്റൊരു ശ്രദ്ധേയ പരിപാടിയായിരുന്നു. 13/2/2025 ന് അസംബ്ലി ഹാളിൽ ഒഎൻവി യുടെ കാവ്യലോകത്തെ സംബന്ധിച്ചുള്ള സാഹിത്യ സെമിനാറും ഒ എൻ വിയുടെ ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കി ക്കൊണ്ട് വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് അവതരിപ്പിച്ച ‘മാണിക്യവീണ’ എന്ന ഗാനാർച്ചനയും നടന്നു. സാന്നിധ്യം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായിരുന്നു ഈ പരിപാടി. സ്മൃതി സന്ധ്യ എന്ന പേരിൽ കോളജ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം നടന്ന ഒഎൻവി കവിതകളുടെ ദൃശ്യ സംഗീതാ വിഷ്കരണവും പ്രസ്തുത പരിപാടിയെ കൂടുതൽ മിഴിവുറ്റതാക്കി. അടൂർ ഗോപാല കൃഷ്ണൻ, പത്മശ്രീ മധു, പ്രഭാവർമ്മ തുട ങ്ങിയവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

മാതൃഭാഷാ വാരാചരണം
മലയാളവിഭാഗവും മലയാളഐക്യവേദിയും സംയുക്തമായി മാതൃഭാഷാവാരാചരണം 3/3/2025 ന് കോളേജിൽ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. തുടർന്ന് മാതൃഭാഷയും ജനാധിപത്യവും എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും നടന്നു.

കെ.കെ.കൊച്ച് അനുസ്മരണ സമ്മേളനവും സെമിനാറും
28/4/ 2025 ൽ ഭാഷാ ഇൻസ്റ്റ്യൂട്ടിന്റെ സഹകരണത്തോടെ മലയാള വിഭാഗം സംഘടിപ്പിച്ച ‘കെ കെ കൊച്ച് അനുസ്മരണ സമ്മേളനവും സെമിനാറും’ ഉന്നത വിദ്യാഭ്യാ സ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാട നം നിർവഹിച്ചു. ഡോ. എം.സത്യൻ, ഡോ. മ്യൂസ് മേരി ജോർജ്, പ്രൊഫ. എ.ജി.ഒലീന, സണ്ണി എം.കപിക്കാട്, ഡോ. എം.ബി.മനോജ്, ഡോ.വിനിൽ പോൾ, ഡോ.ഷിജുഖാൻ തുട ങ്ങിയവർ പ്രസ്തുത പരിപാടിയിൽ പങ്കെ ടുത്തു. കെ.കെ. കൊച്ചിന്റെ സാഹിത്യ ചിന്ത കളെയും നിരീക്ഷണങ്ങളെയും കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കുവാൻ ഈ സെമിനാർ ഉപകരിച്ചു.

പ്രതിമാസ പ്രഭാഷണപരമ്പര
1/1/2025 ൽ മലയാള വിഭാഗ ത്തിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രതിമാസ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചു. ഭാഷാശാസ്ത്രത്തെ അധികരിച്ചുള്ള ആദ്യ പ്രഭാഷണം നിർവഹിച്ചത് പ്രശസ്ത ഭാഷാ ശാസ്ത്രജ്ഞനും മലയാള സർവകലാ ശാലയിലെ പൂർവാധ്യാപകനുമായ ഡോ. എം.ശ്രീനാഥനാണ്. വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനപ്രദമായ ഒരു പ്രഭാഷണ മായിരുന്നു അദ്ദേഹം നിർവഹിച്ചത്.
പ്രതിമാസ പ്രഭാഷണ പരമ്പരയിലെ രണ്ടാമത്തെ പ്രഭാഷണം 25/ 2/2025 ന് നടന്നു. മലയാളവിഭാഗം മുൻ മേധാവി ഡോ. എം.എൻ. രാജൻ ഗവേഷണ ത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ചാണ് പ്രഭാഷണം നിർവഹിച്ചത്. വിദ്യാർത്ഥി കൾക്കും ഗവേഷകർക്കും ഏറെ പ്രയോജന കരമായിരുന്നു പ്രസ്തുത പ്രഭാഷണം.


സർഗ്ഗസംവാദം
18/3/2025 ൽ മലയാളം ഉപഭാഷയായി പഠിക്കുന്ന വിദ്യാർത്ഥികൾ ക്കായി പ്രശസ്ത കഥാകൃത്ത് വി.എസ്.അജിത്തുമായി സർഗ്ഗ സംവാദം നടന്നു.

ഗവേഷക ഫോറം
മലയാളവിഭാഗം ഗവേഷക ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 10 പ്രതിവാര സെമിനാറുകൾ ഈ അക്കാദമിക വർഷ ത്തിൽ നടന്നു. നമ്മുടെ മാഗസിൻ പ്രവർത്ത നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നത് ഗവേഷകരാണ് എന്ന വസ്തുതയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.



കേരളപ്പിറവി ദിനാഘോഷം
കോളേജ് പി.ടി.എയുടെ ധനസ ഹായത്തോടെ 1-1- 2024 ന് കേരളപ്പിറവി ദിനാഘോഷം മലയാളവിഭാഗം സമുചിത മായി സംഘടിപ്പിച്ചു. പ്രശസ്ത കൂടിയാട്ടം കലാകാരൻ ചാരു അഗരു കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് മീനടം ഉണ്ണികൃഷ്ണ ന്റെയും കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ കഥകളി സോദാഹരണ ശില്പശാല നടന്നു. നളചരിതം രണ്ടാം ദിവസ ത്തിലെ കാട്ടാള ദമയന്തി സമാഗമത്തിന്റെ കഥകളി അവതരണം തുടർന്ന് നടന്നു. കോളേജിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും സാന്നിധ്യം കൊണ്ട് വൻ വിജയമായിരുന്നു പ്രസ്തുത കഥകളി അവ തരണവും ശില്പശാലയും. വിദ്യാർത്ഥികൾ ക്കും അധ്യാപകർക്കും കഥകളി എന്ന കലാരൂപത്തെ എങ്ങനെ ആസ്വദിക്കണ മെന്നുള്ളതിനുള്ള പരിശീലനം ആയിരുന്നു പ്രസ്തുത പരിപാടി.മലയാള വിഭാഗം സംഘടിപ്പിച്ച തിളക്കമാർന്ന മറ്റൊരു പരിപാടിയായിരുന്നു ഇത്.





GCW വൈജ്ഞാനിക മലയാളം
സർക്കാർ വനിതാ കോളേജിന്റെ ചരിത്രത്തിലെ ഒരു ഉജ്ജ്വല നേട്ടമാണ് മലയാളവിഭാഗം കഴിഞ്ഞ 23 മാസങ്ങളായി ഓൺലൈനായി പ്രസിദ്ധീകരിക്കുന്ന ‘GCW വൈജ്ഞാനിക മലയാളം’ എന്ന മൾട്ടി ഡിസിപ്ലിനറി അക്കാദ മിക് ജേണൽ. നവംബർ മാസത്തിൽ ജേണലിന് ISSN അംഗീകാരവും ലഭിച്ചു. വകുപ്പിലെ അധ്യാപകരുടെയും ഗവേഷക രുടെയും കഠിനാധ്വാനത്തിന്റെ ഫലമായിട്ടാ ണ് ഇത്തരത്തിൽ ഒരു ജേണൽ പുറത്തിറ ക്കാൻ നമുക്ക് കഴിയുന്നത്. സ്ഥിരംപംക്തി കളും അക്കാദമിക് ലേഖനങ്ങളും, സാഹിത്യ നിരീക്ഷണങ്ങളും സാഹിത്യ സൃഷ്ടികളും കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ ജേണൽ. ഈ അക്കാദമിക വർഷത്തിൽ മലയാളത്തി ലെ ശ്രദ്ധേയരായ എഴുത്തുകാരെയും സാം സ്കാരിക പ്രവർത്തകരെയും സിനിമാപ്രവർ ത്തകരെയും മാഗസിന്‍റെ ഭാഗമാക്കാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. എഴുത്ത ച്ഛൻ പുരസ്കാര ജേതാവ് എൻ.എസ്.മാധ വൻ, കെ.പി. രാമനുണ്ണി, ചന്ദ്രമതി, ശ്യാമപ്ര സാദ്, എം.എൻ. കാരശ്ശേരി, പ്രഭാവർമ്മ, ഡോ. എം.ലീലാവതി, ഡോ.ജോർജ് ഓണ ക്കൂർ, രാഘവൻ പയ്യനാട് തുടങ്ങിയ പ്രമു ഖരുമായുള്ള അഭിമുഖങ്ങൾ കൊണ്ട് മാഗ സിന് കൂടുതൽ ജനശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞു.







PSC നിയമനം
മലയാള വിഭാഗത്തിലെ 6 ഗവേഷ ക വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം സർക്കാർ ജോലി ലഭിച്ചു. ഷിജു.സി, രേഷ്മ. ബി.എസ് , സീമ.സി.വി.ഹരിത.എച്ച്, ഗോകു ൽ എസ്.ഗോപൻ, അഞ്ജന.എസ്.കെ എന്നി വർക്കാണ് സർക്കാർ സർവീസിൽ പ്രവേശ നം ലഭിച്ചത്. എല്ലാവർക്കും അധ്യാപക ജോ ലിയാണ് ലഭിച്ചത് എന്നതും ഏറെ സന്തോഷ കരമാണ്.നിയമനം ലഭിച്ച എല്ലാവർക്കും മലയാളവിഭാഗത്തിൻറെ അഭിനന്ദനങ്ങൾ .
NET/ PhD യോഗ്യത പരീക്ഷ
യുജിസി നടത്തിയ നെറ്റ് പി എച്ച് ഡി യോഗ്യത പരീക്ഷയിൽ മലയാള വിഭാഗത്തി ലെ വിദ്യാർത്ഥികളായ ഷാഹിന എസ്.എസ്, അഞ്ചിത.എ.എസ്, ആര്യ.ബി.ജി ,സുഭി.ജെ. കുമാർ എന്നിവർ പി.എച്ച്. ഡി യോഗ്യതാ പരീക്ഷയിൽ വിജയംവരിച്ചു. വിജയികൾക്ക് മലയാളവിഭാഗത്തിൻറെ അഭിനന്ദനങ്ങൾ.

കേരള യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ മൂന്നാം റാങ്ക്
2024- 25 അധ്യയന വർഷത്തെ മലയാളവിഭാഗത്തിന്റെ ഏറ്റവും അഭിമാ നാർഹമായ നേട്ടം കേരള യൂണിവേഴ്സിറ്റി യുടെ ബി എ മലയാളം പരീക്ഷയിൽ ബിത്യ ബിജുവിന് മൂന്നാം റാങ്ക് ലഭിച്ചു എന്നതാണ്. വർഷങ്ങൾക്കുശേഷം മലയാളവിഭാഗത്തി ന് വീണ്ടും റാങ്കിന്റെ തിളക്കം ലഭിച്ചു. റാങ്ക് ജേതാവിന് മലയാളവിഭാഗത്തിന്റെ അഭിനന്ദനങ്ങൾ.

പി.എച്ച്.ഡി പ്രബന്ധം
ഈ അധ്യയന വർഷം മലയാള വിഭാഗത്തിൽ നിന്നും ഒരു പി.എച്ച്.ഡി പ്രബന്ധം യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ചു. ഡോ. എം ഗംഗാദേവിയുടെ മേൽനോട്ട ത്തിൽ അരുൺ.എ എന്ന ഗവേഷകനാണ് പ്രബന്ധം സമർപ്പിച്ചത്. വനിതാ കോളേജി ലെ ആദ്യ പുരുഷ പി.എച്ച്.ഡി പ്രബന്ധം എന്ന പ്രത്യേകതയും ഈ പ്രബന്ധത്തിനുണ്ട്. ഗവേഷണ മാർഗദർശിക്കും ഗവേഷകനും മലയാള വിഭാഗത്തിന്റെ അഭിനന്ദനങ്ങൾ.
സാഹിത്യമത്സര വിജയികൾ
വായനദിനാചരണത്തിൻ്റെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നട ത്തിയ സംസ്ഥാനതല സാഹിത്യക്വിസ് മത്സര ത്തിൽ ഇഷാനി, വൈഷ്ണവി, എന്നിവർ മൂന്നാം സ്ഥാനം നേടി. ദേശീയമലയാളവേദി സംസ്ഥാന കമ്മിറ്റി നടത്തിയ ക്വിസ് മത്സര ത്തിൽ ദേവപ്രിയ രണ്ടാം സ്ഥാനം നേടി.BSNL ൻ്റെ വിജിലൻസ് അവയർനസിന്റെ ഭാഗമാ യി നടത്തിയ ഉപന്യാസ മത്സരത്തിൽ ഇഷാ നി രണ്ടാം സ്ഥാനം നേടി.സാഹിത്യമത്സരങ്ങളിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾ ക്കും മലയാള വിഭാഗത്തിൻറെ അഭിനന്ദന ങ്ങൾ.

കലാകായികരംഗത്തെ മികവുകൾ
കലാകായിക രംഗത്തും മികച്ച വിജയങ്ങൾ മലയാളവിഭാഗത്തിന് ഈ അധ്യയന വർഷം ലഭിക്കുകയുണ്ടായി. ഇൻറർ കോളേജ് ജൂഡോ ചാമ്പ്യൻഷിപ്പിൽ അഷ്ടമി വി.എസ് സ്വർണ്ണ മെഡൽ നേടി. നെറ്റ് ബോൾ ,kho kho എന്നീ ഇനങ്ങളിൽ ബൃന്ദ അശോകൻ, അലീന എന്നിവർ മെഡലുകൾ നേടി. ജൂഡോ സ്റ്റേറ്റ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ അഷ്ടമി. വി.എസിന് സ്വർണ്ണ മെഡൽ ലഭിച്ചു. പവർ ലിഫ്റ്റിംഗിൽ ദിവ്യക്കും ക്രിക്കറ്റിൽ കീർത്തി രാജിനും മെഡലുകൾ ലഭിച്ചു. യൂണിവേഴ്സിറ്റി യുവജനോത്സവത്തിലും നമ്മുടെ വിദ്യാർഥികൾ മികവുപുലർത്തി. ഗ്രൂപ്പ് ഡാൻസിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.മഴവിൽ മനോരമ ചാനലിൻ്റെ ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന പരിപാടിയുടെ മെയിൻ ഓഡീഷനിൽ രണ്ടാം വർഷ എം എ വിദ്യാർത്ഥികളായ അർച്ചന ഡി. നഫ് ല കെ എന്നിവർക്ക് സെലക്ഷൻ ലഭിച്ചു. ഡ്രാമ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മരപ്പാവകൾ’നാടകാവതരണ ത്തിനും മുൻപന്തിയിൽ നിന്നത് മലയാള വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥി കളുമായിരുന്നു.കലാകായിക രംഗത്ത് മികവു പുലർത്തിയ മുഴുവൻ വിദ്യാർത്ഥി കൾക്കും മലയാളവിഭാഗത്തിൻറെ അഭിന ന്ദനങ്ങൾ.


അക്കാദമിക രംഗത്തും കലാകായികരംഗത്തും മികവാർന്ന നേട്ട ങ്ങൾ നമുക്ക് കൈവരിക്കാൻ കഴിഞ്ഞത് വകുപ്പിലെ അധ്യാപകരുടെയും വിദ്യാർത്ഥി കളുടെയും ഗവേഷകരുടെയും കൂട്ടായ പ്ര വർത്തനത്തിന്റെ ഭാഗമായാണ്. ഈ നേട്ട ങ്ങൾ മലയാളവിഭാഗത്തിന് കൈവരിക്കുന്ന തിന് മലയാളവിഭാഗത്തോടൊപ്പം നിന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു... നന്ദി… നമസ്കാരം…
ഡോ. ലാലു. വി
അസോസിയേറ്റ് പ്രൊഫസർ & വകുപ്പധ്യക്ഷൻ
മലയാളവിഭാഗം
സർക്കാർ വനിതാകോളേജ് തിരുവനന്തപുരം





Comments