മായക്കാഴ്ചകൾ
- GCW MALAYALAM
- Jun 14
- 1 min read
Updated: Jun 15
ഡോ.നീസാ കരിക്കോട്

യൗവ്വനം പൂക്കേണ്ട നേരിടങ്ങളിൽ
ലഹരിക്കുരുക്കിലേക്ക് പറന്നെത്തി
ചേതനയിൽ പുഴുക്കളായി പടരവെ
നിലതെറ്റി വീഴുന്നു ജീവിതങ്ങൾ.
ലഹരി നുരയും തലമുറ മുന്നിൽ
മത്ത് പിടിപ്പിക്കും ലഹരിപ്രയോഗങ്ങൾ
മനംമടുപ്പിക്കും ക്രൂരവിനോദങ്ങൾ
പകർച്ച വ്യാധി പോൽ പടരുന്നു
സംഹാരദൂതനായരങ്ങു വാഴുന്നു
സമനില തെറ്റിയജീവിതവ്യാപരങ്ങൾ
സദാചാര വിരുദ്ധങ്ങളായ കുറ്റവാസന
മാനസിക വിഭ്രാന്തിയിലകപ്പെടും യൗവ്വനം
ലഹരിക്കു പിറകെ പായുന്നു ജനത
മോഹഭംഗത്തിൻ നൊമ്പരങ്ങളും
അപശ്രുതികളും വിദ്വേഷവുമേറി
താളം തെറ്റിയെരിഞ്ഞു തീരുന്നു
ഇല്ലാതാവുമ്പോൾ തിരിച്ചറിയും മേന്മ
ജീവിതമൊരു ചോദ്യചിഹ്നമായ് മുന്നിൽ
കരഞ്ഞ് തളർന്ന കണ്ണീർ കടലിൻ
തിരകളിൽ ആടിയുലയുന്നു ജീവിതവഞ്ചി
എന്തിനീ ജീവിതം വെറുതെ ഹോമിക്കുന്നു
മാറണമെന്നുള്ളിൽ ബോധമുണ്ടെങ്കിൽ
നഷ്ടപ്പെട്ടത് വീണ്ടും തിരിച്ചു പിടിക്കാൻ
ശിഷ്ടകാലം നന്മയുടെ പാത പിന്തുടരാം.
ഡോ. നീസാ കരിക്കോട്
A. N House Karicode
T K M C po
Kollam 691005
Mail id aneaza@gmail.com





Comments