top of page

സ്ത്രീ ശാക്തീകരണം - പ്രതിരോധ ഗൈനക്കോളജി ബോധവത്കരണത്തിലൂടെ.

Updated: Mar 15

ഡോ:ഇന്ദു ബി.ആർ
ree

പ്രതിരോധം ചികിത്സയെക്കാൾ മികവുറ്റതാണ് .സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് മുൻപ് കണ്ടെത്തുന്നതിനായി സ്വീകരിക്കുന്ന പരിചരണമാണ് പ്രതിരോധ ഗൈനക്കോളജി. പരിശോധനകളിലും സ്ക്രീനിംഗ് ടെസറ്റുകളിലും ഊന്നിനിൽക്കുന്ന ഗൈനക്കോളജിയുടെ ഉപശാഖയാണ് പ്രതിരോധ ഗൈനക്കോളജി. പ്രതിരോധ പരിചരണം നേരത്തെ ആരംഭിക്കുന്നത് സ്ത്രീകളുടെ ക്ഷേമത്തിന് പ്രയോജനപ്രദമാകുന്നതെങ്ങനെയെന്ന് കണ്ടെത്തുകയാണ് ഈ പ്രബന്ധത്തിൻ്റെ ലക്ഷ്യം.


താക്കോൽ വാക്കുകൾ:പ്രതിരോധ ഗൈനക്കളജി, പാപ്പസ്മിയർ, എച്ച് പി വി വാക്സിൻ, ഗർഭാശയ മുഴകൾ,സെർവിക്കൽ കാൻസർ, മാമോഗ്രാം, സ്തനാർബുദം.

പ്രതിരോധ ഗൈനക്കോളജിയും അനുബന്ധ ചികിത്സകളും ഒരു പെൺക്കുട്ടിക്ക് പതിനാല് വയസുള്ളപ്പോൾ മുതൽ ആരംഭിക്കാം. കാരണം, ഈ പ്രായം മുതൽ സ്ത്രീശരീരം വിവിധ മാറ്റങ്ങൾക്ക് വിധേയമാകും. ഓരോ പ്രായത്തിലും വ്യത്യസ്തമായ പ്രതിരോധ പരിചരണമാണ് സ്ത്രീകൾക്ക് ആവശ്യമായിട്ടുള്ളത്. സ്ത്രീകൾ സ്വയം അവരവരുടെ ശരീരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിയ്ക്കുക എന്നതാണ് പ്രധാനം. വനിതാ ദിനം ആചരിയ്ക്കുന്ന ഈ മാസത്തിൽ സ്ത്രീകളുടെ കഴിവുകൾക്കും നേട്ടങ്ങൾക്കുമപ്പുറം, അവരുടെ ആരോഗ്യത്തിന് ഏറെ പ്രാധാന്യം നൽകേണ്ട ആവശ്യകതയെക്കുറിച്ചും നാം ബോധവതികളാകണം.

സ്ത്രീകളുടെ ആയുസ്സ് ദീർഘകാലം നിലനിൽക്കുന്നതിന് ഏറെ പ്രയോജനപ്രദമാണ് പ്രതിരോധ ഗൈനക്കോളജി. ഗർഭാശയ മുഖ അർബുദം, ഗർഭാശയ മുഴകൾ, അണ്ഡാശയരോഗങ്ങൾ ,സ്തനാർബുദം പോലെയുള്ള രോഗങ്ങൾ നേരത്തെ കണ്ടെത്തിയാൽ അത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കുറക്കാൻ കഴിയും. പാപ്സ്മിയർ , Hpv പരിശോധനകൾ, മാമോഗ്രാം എന്നിവ ഇത്തരം രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിച്ചു ഭേദമാക്കാൻ സഹായിക്കും. Hpv വാക്‌സിൻ പെൺകുട്ടികൾക്ക് നൽകുന്നതിലൂടെ സെർവിക്കൽ ക്യാൻസർ നിരക്കുകൾ കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്വയം സ്തനങ്ങൾ പരിശോധിക്കുന്നതിനുള്ള രീതികൾ സ്ത്രീകൾക്ക് പരിചയപ്പെടുത്തി കൊടുക്കണം. സ്ത്രീകളുടെ ആരോഗ്യത്തെയും പ്രത്യുല്പാദനക്ഷമതയേയും ബാധിക്കുന്ന pcos, എന്റോമെട്രിയോസിസ്, ഓസ്റ്റിയോപോറോസിസ് തുടങ്ങിയ അവസ്ഥകൾ കണ്ടെത്താൻ നേരത്തെയുള്ള ഗൈനക്കോളജിക്കൽ പരിശോധനകൾ സഹായിക്കുന്നു.

ആർത്തവകാലത്തെ ആരോഗ്യം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ക്രമരഹിതമായ ആർത്തവചക്രമുള്ള സ്ത്രീകൾ വൈദ്യ പരിശോധന നടത്തി ആവശ്യമായ ചികിത്സ നേടണം. ജീവിതശൈലിയിലും ആഹാര കാര്യങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതിന്റെ ആവശ്യകത പ്രതിരോധ ഗൈനക്കോളജിയുടെ ഒരു പ്രധാന മേഖലയാണ്. വ്യായാമം, മാനസികാരോഗ്യം എന്നിവയെല്ലാം സ്ത്രീ ഹോർമോണുകളുടെ സന്തുലിതാവസ്ഥയും പ്രത്യുൽപാദന ആരോഗ്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഗർഭനിരോധന മാർഗങ്ങളെ കുറിച്ചുള്ള അറിവ് ,സുരക്ഷിതമായ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കും.

പ്രതിരോധ പരിചരണം ആവശ്യമുള്ള മറ്റൊരു ഘട്ടമാണ് ആർത്തവവിരാമം. ഓസ്റ്റിയോപോറോസിസ്, ഹൃദയാരോഗ്യം, ഹോർമോൺ സന്തുലിതാവസ്ഥ എന്നിവയ്ക്കുള്ള ബോധവൽക്കരണവും പരിശോധനയും ആ സമയത്ത് ആവശ്യമാണ്. സ്ത്രീകൾ ഈ പ്രായത്തിൽ ഏറെ ഊർജ്ജസ്വലരായിയിരിക്കാൻ ഈ പരിശോധനകൾ സഹായിക്കും.

ഈ വനിതാ ദിനത്തിൽ സ്ത്രീകൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സന്ദേശം " സ്വയം പരിചരിക്കുന്നതും ശ്രദ്ധിക്കുന്നതും സ്വാർത്ഥതയല്ല " എന്നതാണ്. നമ്മൾ ജീവിതത്തിൽ സാമ്പത്തിക സുരക്ഷയ്ക്ക് വേണ്ടി പെൻഷൻ സ്‌കീമുകളിൽ പണം നിക്ഷേപിക്കുന്നത് പോലെ നമ്മുടെ ആരോഗ്യമാകുന്ന സമ്പത്തിലേക്കുള്ള ഒരു സ്ഥിര നിക്ഷേപം ആകട്ടെ പ്രതിരോധ ഗൈനക്കോളജി.

ആരോഗ്യപ്രവർത്തകരും വിദ്യാഭ്യാസമുള്ള സ്ത്രീകളും അവർക്ക് ചുറ്റുമുള്ള സ്ത്രീകളെ ബോധവൽക്കരിക്കുന്നതിനും പ്രതിരോധ സ്ക്രീനിങ്ങുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും ശ്രമിക്കണം. സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തണം.

സന്തോഷം നിറഞ്ഞ വനിതാദിനാശംസകൾ! ആരോഗ്യത്തിലൂടെ ശാക്തീകരിക്കപ്പെട്ടവരായി നമുക്ക് ഏവർക്കും ഈ ഭൂമിയിൽ സന്തോഷത്തോടെ ജീവിക്കാം...


ഡോ:ഇന്ദു ബി.ആർ

ചീഫ് കൺസൽട്ടൻ്റ്

ഗൈനക്കോളജിസ്റ്റ്

വെൽകെയർ ഹോസ്പിറ്റൽ, എറണാകുളം

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page