പനി —> സ്വപ്നം + ഓർമ്മ <— വീട്
- GCW MALAYALAM
- Feb 29, 2024
- 1 min read
കവിത
ഡോണ മയൂര

പനിയെന്നെ
വീട്ടിലേക്ക് കൊണ്ടു പോയി.
രണ്ടായിരം രൂപയ്ക്ക്
മൂന്ന് ഓർമ്മകൾ വാങ്ങി തന്നു.
പനിമാറിയുണർന്നപ്പോൾ
അഞ്ഞൂറ് രൂപയുടെ നോട്ടുകൾ
നാലായി പകുത്തുകൊണ്ട്
അച്ഛനിരിക്കുന്നു.
ഇപ്പോൾ
വീട്ടിലേക്ക് തിരിച്ച് കൊണ്ട് വിടാൻ
പറഞ്ഞുകൊണ്ടിരിക്കുന്നു,
സമയവും അച്ഛനും ഓർമ്മകളും





സയൻസ് ഫിക്ഷന്റെ ഘടകങ്ങളുള്ള ഒരു ഗണിത കവിതയായി വായിച്ചു. ടൈം ട്രാവല്ലിംഗ് പോലെ ഭൂതകാലത്തിൽ നിന്നും വർത്തമാനകാലത്തിലേക്ക് കൊണ്ടുവന്ന അച്ഛനെയും അഞ്ഞൂറ് രൂപാ നോട്ടുകളെയും അസ്സലായി അവതരിപ്പിച്ചിരിക്കുന്നു. സമയത്തോടൊപ്പം ഭൂതകാലത്തിലേക്ക് തിരിച്ച് പോകുന്നതിനെ മൂന്നേ നാലേ മൂന്ന് എന്ന കണക്കിന്റെ കളിയിൽ ഒളിപ്പിച്ചുള്ള അവതരണം. ഈ കവിത കല, ശാസ്ത്രം, ഭാവന എന്നിവയെ പര്യവേക്ഷണം ചെയ്യുന്നതും അതുല്യവും ആകർഷകവുമായ സംയോജനം വഴി ഗംഭീരമായൊരു കവിതയാവുന്നതും വായിച്ചനുഭവിച്ചു.
ഇതൊക്കെ ഒരു കവിതയാണോ
ദയവായി ഇത്തരം സൃഷ്ടികൾ പ്രോത്സാഹിപ്പിക്കാതിരിക്കുക.