സഹന സമര വിമോചന പോരാളിയായ മഹാത്മാഗാന്ധിയും ബ്രിട്ടീഷ് സേവകനും സ്വാതന്ത്ര്യ വാദ വിരുദ്ധനായ കുമാരനാശാനും
- GCW MALAYALAM
- May 2, 2024
- 8 min read
ഭാഗം-1
എസ്.സുധീഷ്

''My public life began in 1893 in South Africa in troubled weather. My first contact with British authority in that country was not of a happy character. I discovered that as a man and an Indian I had no rights. More correctly, I discovered that I had no rights as a man, because I was an Indian.
But I was not baffled. I thought that this treatment of Indians was an excrescence upon a system that was intrinsically and mainly good. I gave the Government my voluntary and hearty co-operation, criticizing it freely where I felt it was faulty but never wishing its destruction.
Consequently when the existence of the Empire was threatened in 1899 by the Boer challenge, I offered my services to it, raised a volunteer ambulance corps and served at several actions that took place for the relief of Ladysmith. Similarly in 1906 at the time of the Zulu 'revolt' I raised a stretcher-bearer party and served till the end of the 'rebellion'. On both these occasions I received medals and was even mentioned in despatches. For my work in South Africa I was given by Lord Hardinge a Kaiser-i-Hind Gold Medal. When the war broke out in 1914 between England and Germany, I raised a volunteer ambulance corps in London consisting of the then resident Indians in London, chiefly students. Its work was acknowledged by the authorities to be valuable. Lastly, in India, when a special appeal was made at the War Conference in Delhi in 1918 by Lord Chelmsford for recruits, I struggled at the cost of my health to raise a corps in Kheda and the response was being made when the hostilities ceased and orders were received that no more recruits were wanted. In all these efforts at service I was actuated by the belief that it was possible by such services to gain a status of full equality in the Empire for my countrymen.''----- great trial of 1922
ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ധാര്‍മിക ഹൃദയത്തുടിപ്പായ മഹാത്മാ ഗാന്ധിയും, ദേശീയ സ്വാതന്ത്ര്യ സമരഭവനത്തില്‍ പ്രവേശിക്കാതെ ബ്രിട്ടീഷ് പട്ടും വളയും ധരിച്ചു നില്‍ക്കുന്ന കുമാരനാശാനും തമ്മിലുള്ള താരതമ്യം ഇതിനകം തന്നെ ചര്‍ച്ചാവിഷയമായിട്ടുള്ളതാണ്;എന്നാല്‍ ഗാന്ധിജി ഇന്ത്യന്‍ വിമോചനത്തിന് വേണ്ടി നടത്തിയിട്ടുള്ള സഹന സമരങ്ങളുടെ വലിയൊരു ഖണ്ഡം നമ്മുടെ ചരിത്രത്തില്‍ വിസ്മരിക്കപ്പെട്ടു പോയിരിക്കുന്നു . സ്വന്തം ജീവന്റെ സുരക്ഷയും ആരോഗ്യ സുരക്ഷയും അപകട പ്പെടുത്തുമാറ് അദ്ദേഹം നടത്തിയ ആദ്യ ഘട്ട സഹന സമരങ്ങള്‍ കൂടി ചേരുമ്പോള്‍ മാത്രമേ ഗാന്ധിയന്‍ സഹന സമര ചരിത്രത്തിന്റെ തീവ്രതയും ഗാംഭീര്യവും പൂര്‍ണ്ണത കൈവരിക്കുന്നുള്ളൂ
1921-ലെ -ഖിലാഫത് പ്രക്ഷോഭത്തോട് ഉടല്‍ചേര്‍ന്നു നടത്തിയ നിസ്സഹകരണ പ്രസ്ഥാനത്തിലെ ഹിംസാത്മക പ്രവര്‍ത്തനങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട അഹിംസാ ധര്‍മ്മിയായ മഹാത്മജി കുറ്റവിചാരണവേളയില്‍ നല്‍കിയ സത്യ പ്രസ്താവന .''മഹത്തായ കുറ്റവിചാരണ---1922'' എന്ന പേരില്‍ പ്രഖ്യാതമായ ചരിത്ര രേഖയില്‍ വെളിപ്പെടുന്നുണ്ട് . മഹാത്മജിയുടെ സത്യപ്രസ്താവനയില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങളുടെ സംഗ്രഹം ചരിത്ര വിദ്യാര്‍ത്ഥികളുടെ അറിവിലേക്കായി ചുവടെ ചേര്‍ക്കുന്നു .
''ഞാന്‍ എന്റെപൊതു സമൂഹ ജീവിതത്തില്‍ ആദ്യമായി പ്രവേശിക്കുന്നത് ,1893 ല്‍ തെക്കേ ആഫ്രിക്കയിലെ അസ്വസ്ഥ കലുഷമായ അന്തരീക്ഷത്തിലാണ് ; ബ്രിട്ടീഷ് അധികാരികളുമായുള്ള എന്റെ ആദ്യ സമ്പര്‍ക്കം അത്ര സുഖകരമായിരുന്നില്ല . കുറേക്കൂടി കൃത്യമായിപ്പറഞ്ഞാല്‍ ഒരു മനുഷ്യനും ഇന്ത്യാക്കാരനുമായ എനിക്ക് ,ഒരു ഇന്ത്യാക്കാരനായിപ്പോയത് കൊണ്ട് മാത്രം മനുഷ്യന്‍ എന്ന നിലയിലുള്ള എന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു; ഒരു മനുഷ്യന്‍ എന്ന നിലയിലുള്ള എന്റെ സഹജമായ അവസ്ഥ ഇന്ത്യാക്കാരനായത് കൊണ്ട് അനുവദിക്കപ്പെട്ടിരുന്നില്ല ............ എന്നിരിക്കിലും ഞാന്‍ ഏകപക്ഷീയമായി സ്വയം സന്നദ്ധനായി , എന്റെ ഹാര്‍ദ്ദവും ആത്മാര്‍പ്പിതവുമായ സഹകരണം ബ്രിട്ടീഷ്ഗവേണ്‍മെന്റിനു നല്‍കുകയും എന്നാല്‍ തെറ്റുകള്‍ക്കെതിരെ ഗവണ്മെന്റിനു കഷ്ട നഷ്ടങ്ങളുണ്ടാക്കാത്ത സൃഷ്ടിപരമായ വിമര്‍ശനമുന്നയിക്കുകയും ചെയ്തു ''
''തല്‍ഫലമായി 1899-ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നില നില്‍പ് തന്നെ വന്‍ഭീഷണി നേരിടുന്ന കാലത്തു ,ട്രാന്‍സ്വാള്‍ സംസ്ഥാനത്തിലെ ജനങ്ങള്‍ ബ്രിട്ടീഷ് അധികാരത്തിനെതിരെ സ്വാതന്ത്ര്യത്തിനു വേണ്ടിഉയര്‍ത്തിക്കൊണ്ടു വന്ന ബോവര്‍ യുദ്ധത്തില്‍, ഞാന്‍ ബ്രിട്ടീഷ് ഗവേണ്‍മെന്റിനു എന്റെ സേവനങ്ങള്‍ സമര്‍പ്പിച്ചു .ഒരു ആംബുലന്‍സ് സേവാ സന്നദ്ധ സേനയെ രൂപപ്പെടുത്തുകയും ലേഡിസ്മിത്ത് യുദ്ധക്കളത്തില്‍ ബ്രിട്ടീഷ് സേനയ്ക്കുണ്ടായ ആഘാതങ്ങള്‍ക്കു ആശ്വാസമണയ്ക്കാന്‍ വിവിധ തരം പ്രവത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു;''
''1906-ല്‍ സുലു കലാപത്തിന്റെ കാലത്തു ഞാന്‍ ഒരു സ്‌ട്രെച്ചര്‍ വാഹക സംഘത്തെ രൂപീകരിച്ചു ; കലാപമവസാനിക്കുംവരെയും ബ്രിട്ടീഷ് പക്ഷ യുദ്ധ സേവ തുടരുകയും ചെയ്തു;ഈ രണ്ടു അവസരങ്ങളിലും എനിക്ക് ബ്രിട്ടീഷ് ഗവേണ്‍മെന്റില്‍ നിന്ന് മെഡലുകളും വിശിഷ്ട പരാമര്‍ശങ്ങളും ലഭിക്കുകയുണ്ടായി . തെക്കേ ആഫ്രിക്കയിലെ എന്റെ സേവനങ്ങള്‍ക്ക് ഹോര്‍ഡിങ് പ്രഭു എനിക്ക് ഒരു ''കൈസര്‍ ഏ ഹിന്ദ് ''ഗോള്‍ഡ് മെഡല്‍ സമ്മാനിക്കുകയുണ്ടായി''
note : ബോവര്‍ യുദ്ധം ട്രാന്‍സ്വാള്‍ സംസ്ഥാനത്തെ ഡച്ച് വംശജരായ കുടിയേറ്റക്കാരും തെക്കേ ആഫ്രിക്കന്‍ ജനതയും ചേര്‍ന്ന് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടത്തിയ സ്വാതന്ത്ര്യ സമരപ്പോരാട്ടമായിരുന്നു; തെക്കേഅഫ്രിക്കന്‍ വംശജരായ നീഗ്രോയ്ഡ് സുലുക്കള്‍ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടത്തിയ പോരാട്ടമായിരുന്നു സുലു കലാപം ; ഇന്ത്യാക്കാരനായത് കൊണ്ട് തന്റെ '' മനുഷ്യന്‍ ''എന്ന അവസ്ഥയെത്തന്നെ ബ്രിട്ടീഷ് ഭരണകൂടം റദ്ദു ചെയ്തതില്‍ ഖിന്നനായിരുന്നു മഹാത്മജി ;എന്നാല്‍ ഇന്ത്യ ഭരിക്കുന്ന ബ്രിട്ടിഷ് ഭരണാധിപ സ്ഥാനം ആപത്തില്‍പ്പെടുമ്പോള്‍ സ്വയം കല്പിത പ്രജാധര്‍മ്മ നിര്‍വ്വഹണത്തിലൂടെ , ഇന്ത്യ ഭരിക്കുന്ന ബ്രിട്ടീഷ് സിംഹാസനത്തോടുള്ള കൂറ് തെളിയിക്കുകയായിരുന്നു മഹാത്മജിയുടെ ലക്ഷ്യം ,,,,, എല്ലാ ഇന്ത്യാക്കാര്‍ക്കും ബ്രിട്ടീഷ് പ്രജകള്‍ എന്ന സ്റ്റാറ്റസ് ലഭിക്കുന്നതിന് വേണ്ടിയായിരുന്നു, ''വോളണ്ടറി ''ആയി മഹാത്മജി ഈ വിശിഷ്ട ബ്രിട്ടീഷ് സേവനടത്തി ഇന്ത്യാക്കാരുടെ പ്രജാധര്‍മ്മത്തിന്റെ തീവ്രത വെളിപ്പെടുത്തിയത്
മഹാത്മജിയുടെ സത്യ പ്രസ്താവന -- തുടര്‍ച്ച
''1914-ല്‍ ഇംഗ്ലണ്ടും ജര്‍മനിയും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഞാന്‍ ഇന്ത്യന്‍ റെസിഡന്റ്‌സും വിദ്യാര്‍ത്ഥികളുമടങ്ങുന്ന ഒരു ആംബുലന്‍സ് സന്നദ്ധ സേന ലണ്ടനില്‍ രൂപീകരിക്കുകയും ,അതിന്റെ പ്രവര്‍ത്തനം അധികാരികള്‍ പ്രശംസാ പൂര്‍വ്വം അംഗീകരിക്കുകയുമുണ്ടായി ;ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ ന്യൂ ഡല്‍ഹിയില്‍ വച്ച് നടന്ന 1918 -ലെ യുദ്ധകാര്യ സമ്മേളനത്തില്‍ലോര്‍ഡ് ചെംസ്‌ഫോര്‍ഡ് നടത്തിയ വിശേഷാല്‍ അഭ്യര്‍ത്ഥന ഉള്‍ക്കൊണ്ടു കൊണ്ട് എന്റെ അനാരോഗ്യത്തിന്റെ അപായ സാധ്യതകള്‍പോലും വില വയ്ക്കാതെ .ഖേദ്ദയില്‍ ഞാന്‍ ഇംഗ്ലീഷ് കാലാള്‍പ്പടയിലേക്കു ആളെ റിക്രൂട് ചെയ്യുന്ന സംഘര്‍ഷപൂര്‍ണ്ണമായ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി .ഒടുവില്‍ ശത്രുതകള്‍ അവസാനിച്ചു ഇനി യുദ്ധത്തിന് ആളെ ആവശ്യമില്ല എന്ന ഉത്തരവ് ലഭിക്കുന്ന്‌നത്തു വരെയും ഞാന്‍ എന്റെ പ്രവര്‍ത്തനം തുടര്‍ന്നു''
മേല്‍പ്പറഞ്ഞ സത്യ പ്രസ്താവനയില്‍ മഹാത്മജിക്ക് ഇന്ത്യന്‍ ജനതയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് തെളിയുന്നതു .ഇന്ത്യന്‍ സമൂഹത്തിനു ,ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ അര്‍ഹമായ പ്രജാ പദവിയും ബഹുമതികളും ലഭിക്കുന്നതിന് വേണ്ടിയാണ് 1899 - മുതല്‍ 1918 -വരെയും ബ്രിട്ടീഷ് യുദ്ധ സംരംഭങ്ങളില്‍ ഇന്ത്യന്‍ ജനതയുടെ പങ്കാളിത്തം ബോധ്യപ്പെടുത്തുമാറ് മഹാത്മജി പ്രവര്‍ത്തിച്ചത് ; മറ്റൊരു ഇന്ത്യാക്കാരനും ബ്രിട്ടിഷ് ഗവെര്‍ന്മേന്റിനെ ഇത്രയും ദൃഢവും ആത്മത്യാഗനിര്‍ഭരവുമായ പ്രജാധര്‍മ പരിപാലന കല്പന കൊണ്ട് സ്വാധീനിക്കുവാന്‍ കഴിഞ്ഞിട്ടില്ല .മഹാത്മജി നടത്തിയ ഈ ബ്രിട്ടിഷ് യുദ്ധകാല സേവനങ്ങള്‍ പില്‍ കാലത്തു ഇന്ത്യന്‍ സ്വത ന്ത്ര്യ സമര രംഗത്ത് ഏറ്റവുമധികം രാഷ്ട്രീയ വിശ്വാസ്യതയുള്ള നേതാവായി ബ്രിടീഷുകാരും തുടര്‍ന്നു ജനകോടികളും അദ്ദേഹത്തെ അംഗീകരിക്കുതിനു കാരണമായി
ഇനി അല്പം ചരിത്രം :
മഹാത്മജി 1914 -ല്‍ ഇംഗ്ലണ്ടിലെ - ബ്രിട്ടീഷ് യുദ്ധ കാല സേവനം എന്ന ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി 1916 -ല്‍ ഇന്ത്യയിലെ പൊതു രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നിങ്ങനെ രണ്ടു സംഘടനകള്‍ ഇന്ത്യന്‍ ജന വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു .സ്വരാജ്യ സ്വയം ഭരണം എന്ന ആശയം തിലകനും ഗോഖലെയും ഉയര്‍ത്തിക്കൊണ്ടുവാരാന്‍ശ്രമിക്കുമ്പോഴും കോണ്‍ഗ്രസ് ലീഗ് സംഘടനകള്‍ക്ക് പ്രായോഗിക രാഷ്ട്രീയ തലത്തില്‍ സ്വരാജ്യം എന്ന മുദ്രാവാക്യം ഉള്‍ക്കൊള്ളുവാനുള്ള രാഷ്ട്രീയ പരിപാകം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല . രണ്ടായി വിഘടിച്ചു നില്‍ക്കുന്ന ഈ സംഘടനകളെ ഒന്നിപ്പിച്ചു കൊണ്ടല്ലാതെ സ്വരാജ്യത്തിനുവേണ്ടിയുള്ള പോരാട്ടം അസാധ്യമെന്നു കണ്ടറിഞ്ഞ ഗോഖലെ തനിക്കു ഏറ്റവും വിശ്വസ്തനായ ജിന്നയെ ആണ് ഇരു സംഘടനകളെയും ഇന്ത്യന്‍ സ്വയം ഭരണം എന്ന ആശയത്തില്‍ അനുരഞ്ജനപ്പെടുത്തുന്നതിനുള്ള ദൗത്യം ഏല്പിച്ചത് .ജിന്ന കോണ്‍ഗ്രസിലെ ഹിന്ദുത്വപക്ഷത്തെക്കൂടി അനുനയിപ്പിച്ചു മുസ്ലിങ്ങളുടെ മാത്രം സംഘടനയായ ലീഗു മായി ഐക്യത്തിലെത്തിപ്പിച്ചു .ജിന്നയുടെ ഈ സംഘടനാപാടവത്തെ അഭിനന്ദിച്ചു കൊണ്ട് മുസ്ലിം ഗോഖലെ എന്ന് വിളിക്കപ്പെടാനാഗ്രഹിച്ച ജിന്നയെ അംബാസിഡര്‍ ഓഫ് യൂണിറ്റി എന്ന് സരോജിനി നായിഡു വിശേഷിപ്പിക്കുകയുണ്ടായി .
ഇക്കാലത്തു മഹാത്മജി കോണ്‍ഗ്രസില്‍ പ്രവേശിച്ചിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്; 1916 ഡിസംബറിലാണ് കോണ്‍ഗ്രസ് --ലീഗ് ലക്‌നൗ ഐക്യ ഉടമ്പടി ഉണ്ടാവുന്നത് എങ്കിലും അതിനുമുന്‍പ് , ഹോം റൂളിനു വേണ്ടി ബ്രിട്ടനില്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന, ഐറിഷ് വനിത ആനി ബസന്റിന്റെയും, ജിന്നയുടെയും സരോജിനിയുടെയും നേതൃത്വത്തില്‍ 1916 - സെപ്റ്റംബറില്‍ മദ്രാസ്സില്‍ വച്ച് ഹോം റൂള്‍ ലീഗ് എന്നൊരു സ്വയം ഭരണ വാദ സംഘടന രൂപം കൊണ്ടിരുന്നു;
- 1916 -സെപ്റ്റംബര്‍ 25 നു നടന്ന ഐറിഷ് കലാപത്തെഓര്‍മിപ്പിച്ചു കൊണ്ട് വില്യം ബട്‌ലര്‍ യേറ്റ്‌സ് എഴുതിയ ''ഈസ്റ്റര്‍ --1916 '' --എന്ന കവിതയിലെ - a terrible beauty is born - -എന്ന വരിയിലെത്തുമ്പോള്‍ ബ്രിട്ടീഷ് ഭരണകൂടത്തെ ഇന്നും വിറകൊള്ളിച്ചു കൊണ്ടിരിക്കുന്ന ഐറിഷ് കലാപത്തിന്റെ ഇന്ധനവീര്യം നാമറിയുന്നു ; ,,, അതെ 1916 -ല്‍ സെപ്റ്റംബര്‍ മാസത്തിലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ ബോധവുമായി താദാത്മ്യപ്പെട്ട ആനി ബെസന്റ് എന്ന ഐറിഷ് വനിത ഹോം റൂള്‍ ലീഗ് എന്ന സംഘടനയ്ക്ക് മദ്രാസ്സില്‍ രൂപം കൊടുക്കുന്നത് ; . ഹോം റൂള്‍ എന്നത് ഇന്ത്യക്കു പുറത്തുള്ള ബ്രിട്ടീഷ് കോളനികളിലും മുഴങ്ങുന്ന മുദ്രാവാക്യമായതു കൊണ്ടാവാം തിലകന്റെ നേതൃത്വത്തിലും ഒരു ഹോം റൂള്‍ ലീഗ് രൂപീകരണം നടന്നിരുന്നു; 1916 കഴിയുമ്പോഴേക്ക് കോണ്‍ഗ്രസ്സിലെയും ലീഗിലെയും വിമോചനവാദികളായ പ്രവര്‍ത്തകര്‍ ഹോം റൂള്‍ ലീഗിന് അഭിമുഖമായി സഞ്ചരിക്കുന്ന സ്ഥിതി വിശേഷമുണ്ടായി
ഹോം റൂള്‍ ലീഗ് ഉന്നയിച്ച സ്വയം ഭരണാവകാശം 1917 -യുദ്ധകാലത്തു ഗവണ്മെന്റിനു ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ,'' യുദ്ധം ഇംഗ്ലണ്ടിന്റെ ആവശ്യം,എന്നാല്‍ അത് ഇന്ത്യയുടെ അവസരം '' എന്ന് പ്രഖ്യാപിച്ചു കൊണ്ട് ആനി ബെസന്റ് ഇന്ത്യന്‍ രാഷ്ട്രീയം പ്രശ്‌നാത്മകമാക്കുന്നതു ; തുടര്‍ന്ന് ആനി ബെസന്റ് , ജോര്‍ജ് അരുണ്‍ ഡെയ്ല്‍, ബി.പി.വാടിയ തുടങ്ങിയവരെ ഗവേണ്‍മെന്റ് അറസ്റ്റ് ചെയ്യുന്നു .
യുദ്ധകാലം ബ്രിട്ടനെതിരെ ഇന്ത്യയുടെ ഇന്ത്യയുടെ മുന്നേറ്റത്തിന് അവസരമാണ് എന്ന് പ്രഖ്യാപിച്ച ഹോംറൂള്‍ പ്രവര്‍ത്തകര്‍ അറസ്റ്റു ചെയ്യപ്പെടുന്നതിനു തൊട്ടു പുറകെ ആണ്, ബ്രിട്ടീഷ് ബന്ധു എന്ന നിലയില്‍ ബോവര്‍ യുദ്ധത്തിലും , സുലുകലാപത്തിലും, ജര്‍മന്‍വിരുദ്ധയുദ്ധത്തിലും ബിട്ടീഷ് പക്ഷ പ്രവര്‍ത്തനം നിര്‍വഹിച്ച മഹാത്മജി എന്ന ഇന്ത്യാക്കാരനെ , ഹോം റൂള്‍ ലീഗിന്റെ ബ്രിട്ടീഷ് വിരുദ്ധ നിലപാടിനെതിരെ ചെംസ് ഫോര്‍ഡ് പ്രഭു രംഗത്തിറക്കിയത് .1918 -ല്‍ യുദ്ധം അവസാനിക്കുന്ന ഘട്ടത്തില്‍ ഇനിയും പട്ടാളത്തില്‍ ആളെ ചേര്‍ക്കുന്നതു പാഴ്വേലയെന്നു അധികാരികള്‍ പറയുന്നത് വരെയും മഹാത്മജി തന്റെ ബ്രിട്ടീഷ് അനുകൂല യുദ്ധപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു എന്നാണ് കോടതി മുന്‍പാകെ 1922 ല്‍ അദ്ദേഹം നടത്തിയ സത്യ പ്രസ്താവനയില്‍ പറയുന്നത്. ഇന്ത്യന്‍ പക്ഷത്തു നിന്ന് തന്നെ ബ്രിട്ടീഷ് വിരുദ്ധനല്ലാത്ത ഒരു ദേശനേതാവിനെ ഉയര്‍ത്തിക്കാട്ടാനും 1920 ആവുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തിക്കാക്കാനും പില്‍ക്കാലത്തു ഇന്ത്യന്‍ ഹൃദയത്തിന്റെ ശബ്ദമെന്ന നിലയില്‍ അദ്ദേഹത്തിന് കാതോര്‍ത്ത് നില്‍ക്കാനും ബ്രിട്ടീഷ് അധികാരികള്‍ തയ്യാറാവുന്നുണ്ട് ;അത് ബ്രിട്ടീഷ് ഡിപ്ലോമസിയുടെ വിജയമായിരുന്നു വെന്നു അവര്‍കരുതി
ഇന്ത്യന്‍ വൈഷ്ണവ രാഷ്ട്രീയത്തിന്റെ നൈസര്‍ഗ്ഗിക സങ്കീര്‍ണ്ണതകളായിരുന്നു മഹാത്മജിയുടെ ഹൃദയത്തെ സംഘര്‍ഷ സാന്ദ്രമാക്കിയത് ; അതില്‍ അവസരോചിതമായി മോഹിനീ വേഷ പ്രച്ഛന്നമണിയുന്ന വൈഷ്ണവ ഹെജിമണിയുടെ മാന്ത്രിക സന്ദിഗ്ധതകളുണ്ടായിരുന്നു ; രഘുപതി രാഘവ രാജാറാം പതീത പാവന സീതാറാം ''എന്ന് തുടങ്ങുന്ന ലക്ഷ്മണാചാര്യയുടെ ഗീതത്തില്‍ നിന്ന് '' സുന്ദര വിഗ്രഹ മേഘ ശ്യാം ,ഗംഗാ തുളസി സാല ഗ്രാം '' എന്ന രണ്ടു വരി മായ്ച്ചു കളഞ്ഞു അവിടെ ഈശ്വര അല്ലാഹുവിനെ ഗ്രാഫ്ട് ചെയ്തു കയറ്റുവാന്‍ സനാതനിയായ ബ്രാഹ്മണന് കഴിയുകയില്ല ;വൈഷ്ണവന് അതിനു കഴിയും ;ബ്രിട്ടീഷ് റൂളിനെ എന്നപോലെ ഹെജിമണിയേയും അംഗീകരിക്കുമ്പോള്‍ തന്നെ അതിനു താഴ് വൈഷ്ണവ ഹെജിമണിയും അതിലകം ചേരുന്ന ഇസ്ലാമിക വിധേയത്വവും അദ്ദേഹം സ്വപ്നം കണ്ടു . പക്ഷെ ലക്ഷ്മണാചാര്യയുടെ രണ്ടു വരി ഇളക്കി മാറ്റി അവിടെ അവിടെ ഈശ്വര അള്ളാവിനെ ഗ്രാഫ്ട് ചെയ്താല്‍ സമന്വയപ്പെടുന്നതല്ലായിരുന്നു ഇന്ത്യന്‍ ഇസ്ലാമിക ഹെജിമണിയുടെ രാജകീയ ചരിത്രം
ഹോം റൂള്‍ ലീഗിന്റെബ്രിട്ടീഷ് വിരുദ്ധ നിലപാടിനെതിരെ മഹാത്മജി ഒഴികെ കോണ്‍ഗ്രസിന്റെ യോ ,മറ്റേതെങ്കിലും സംഘടനകളുടെ യോ ഭാഗത്തു നിന്ന് മഹാത്മജിക്ക് അനുകൂലമായ പ്രതികരണങ്ങളുണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ വാക്കുകള്‍ അതെ പടി പകര്‍ത്തിയാല്‍ ----''അറ്റ് ദി കോസ്‌റ് ഓഫ് മൈ ഹെല്‍ത്ത്''മഹാത്മജി നടത്തിയ ഏകാന്ത നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേവനമായിരുന്നു അത് ;ഇത് ബ്രിട്ടീഷ് കാര്‍ക്ക് സ്വീകാര്യമായ ഒരു നേതൃത്വ ഐഡന്റിറ്റി മഹാത്മജിയുടെ രൂപത്തില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടു വരാന്‍ ബ്രിട്ടീഷ് കാരെ പ്രേരിപ്പിച്ചു ;ഗാന്ധിജിയുടെ ബ്രിട്ടീഷ് സേവനം , ,ഇന്ത്യന്‍ ദേശപക്ഷത്തുനിന്നുള്ള പിന്തുണ , ഹോം റൂള്‍ ലീഗിനെ നിര്‍വീര്യമാക്കിത്തീര്‍ക്കുമെന്ന ബ്രിട്ടീഷ് കണക്കുക്കൂട്ടല്‍ വളരെ കൃത്യമായിരുന്നു ;
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും ഒന്ന് ചേര്‍ന്നാലുണ്ടാവുന്ന മത നിരപേക്ഷ ദേശീയ പ്രസ്ഥാനത്തിന്റെ മൂല രൂപമായിരുന്നു ഹോം റൂള്‍ ലീഗ് ;ഇവിടെ നിന്നാവണം ദേശീയ പ്രസ്ഥാനത്തില്‍ മതവിഘടനയുടെ പിളര്‍പ്പുകള്‍ നിര്‍മിക്കേണ്ടതിന്റെ അത്യാവശ്യകത ബ്രിടീഷുകാര്‍ക്കു ബോദ്ധ്യപ്പെട്ടത് .ലോക മഹാ യുദ്ധത്തില്‍ ബ്രിട്ടീഷ് എതിര്‍ പക്ഷത്തു നിന്ന ഓട്ടോമന്‍ തുര്‍ക്കിക്കെതിരെ ,യുദ്ധം ചെയ്യാന്‍ പട്ടാളത്തില്‍ ആളെ ചേര്‍ത്ത മഹാത്മജിക്കെതിരെയോ ബ്രിട്ടീഷുകാര്‍ക്കെതിരെയോ ഇന്ത്യയുടെ മുസ്ലിങ്ങളില്‍ നിന്ന് യുദ്ധകാലത്തു ഒരു എതിര്‍പ്പുമുണ്ടായില്ല . എന്നാല്‍ യുദ്ധാനന്തരം അഖില ലോക മുസ്ലീങ്ങളുടെ ദൈവനിയോഗ സ്ഥാനമായ ഖലീഫയുടെ സിംഹാസനാധികാരം ചോദ്യം ചെയ്യപ്പെട്ടു;തുര്‍ക്കിയില്‍ത്തന്നെ മുസ്തഫ കമാല്‍ പാഷയുടെ നേതൃത്വത്തില്‍ ഖലീഫയുടെ ഭരണം അവസാനിപ്പിച്ചു ജനാധിപത്യ ഭരണ കൂടം രൂപീ കരിക്കുന്നതിനു വേണ്ടി പോരാട്ടമാരംഭിച്ചു .കോണ്‍ഗ്രസിനും ലീഗിനും ഒരേപോലെ സമ്മതനായിരുന്ന മുഹമ്മദ് അലി ജിന്ന ഉള്‍പ്പടെ ഉള്ളവര്‍ തുര്‍ക്കിയിലെ ജനാധിപത്യവാദികള്‍ക്കൊപ്പമായിരുന്നു . അതെ സമയം ഖലീഫയുടെ ആത്മീയ-രാഷ്ട്രീയാധികാര സ്ഥാനം പുനഃസ്ഥാപിക്കുന്നതിനു വേണ്ടി ഒരു ഖിലാഫത്തു പ്രക്ഷോഭം ചില ഇസ്ലാമികരാജ്യങ്ങളിലുണ്ടായി ; അതില്‍ ഏറ്റവും തീവ്രമായ ഒരു പ്രക്ഷോഭ ശാഖ ഇന്ത്യയിലുമുണ്ടായി ;മതവികാരത്തിനു തീ പിടിപ്പിക്കുന്ന ഒരു രാഷ്ട്രീയ സമരം ഖിലാഫത്തു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉണ്ടായി വന്നു . ജിന്ന ഉള്‍പ്പടെ ഉത്പതിഷ്ണുക്കളായ ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഖിലാഫത്തു യാഥാസ്ഥികതയ്‌ക്കെതിരെ മുഖം തിരിച്ചു നിന്നുകൊണ്ട് ഖിലാഫത്ത് ഇന്ത്യന്‍ പ്രശ്‌നമല്ല ഖിലാഫത്ത് പങ്കാളിത്തം ഇന്ത്യന്‍ സ്വരാജ്യ സമരത്തെ പിന്നോട്ടടിക്കുമെന്നു പറഞ്ഞപ്പോള്‍ ഇസ്ലാമിക മതവികാരം കൊണ്ട് അവരെ ഒരു മൂലയ്ക്കിരുത്താന്‍ ഖിലാഫത്തു കാര്‍ക്ക് കഴിഞ്ഞു ;.ഈ സന്ദര്‍ഭത്തിലാണ് മഹാത്മജി ഖിലാഫത്തുമായി താദാത്മ്യപ്പെട്ടു കൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധികാര സ്ഥാനത്തു കാലുറപ്പിക്കുന്നതു ; ഇന്ത്യന്‍ സ്വരാജ്യമോ ഖലീഫ പദവിയോ ഏതാണ് മുന്‍ഗണന അര്‍ഹിക്കുന്നത് എന്നചോദ്യത്തിനു ഖലീഫയുടെ അധികാര പുനഃസ്ഥാപനം എന്നതായിരുന്നു ഖിലാഫത്തുകാരുടെ മറുപടി . ലോകമഹായുദ്ധകാലത്തു ഖലീഫയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നതിനു ബ്രിട്ടീഷ് സേനയില്‍ ആളെ ചേര്‍ത്തു കഴിഞ്ഞ മഹാത്മജി ഇപ്പോഴാണ് തന്റെ യുദ്ധ കാല പ്രവര്‍ത്തനം ഖലീഫയ്ക്ക് കൂടിച്ചേതം വരുത്തുന്ന ഇസ്ലാമികമതവിരുദ്ധ പ്രവര്‍ത്തനമായിരുന്നുവല്ലോ എന്ന് തിരിച്ചറിഞ്ഞു വേദനപ്പെട്ടു കൊണ്ട് ഒരു പ്രായശ്ചിത്തമെന്നോണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഖിലാഫത്തു കമ്മിറ്റി പ്രഖ്യാപിച്ച നിസ്സഹകരണ പ്രക്ഷോഭത്തിന്റെ പാളയത്തിലെത്തിക്കുന്നതു .കോണ്‍ഗ്രസിന്റെ
പ്രതിനിധിസമ്മേളനത്തില്‍ കോണ്‍ഗ്രെസ്സുകാരല്ലാത്ത ആള്‍ക്കൂട്ടത്തെ തള്ളിക്കയറ്റി കോണ്‍ഗ്രസിനെ ഇസ്ലാമിക യാഥാസ്ഥിതിക പ്രക്ഷോഭധാരയിലെത്തിക്കുന്നതിനു ഭൂരിപക്ഷമുണ്ടാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇംഗ്ലീഷ് ഭരണതന്ത്രമായിരുന്നു എന്നൊരു തീയറി ഉണ്ട് .ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ മത -വൈരുദ്ധ്യവല്‍ക്കരിച്ചു, മതനിരപേക്ഷമായ ഹോം റൂള്‍ ലീഗിനെ നിലം പരിശാക്കുക എന്നതായിരുന്നു ആ തന്ത്രം . യുദ്ധമവസാനിക്കുന്നതു വരെ മതത്തെ ബ്രിട്ടീഷ് വിരുദ്ധ യുദ്ധോപകരണമാക്കി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറല്ലാതിരുന്ന മുസ്ലിം ലീഗിലും ഖിലാഫത്തു വാദികള്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു ,,,,ഖിലാഫത്തു പ്രസ്ഥാനത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ജനതയ്ക്കു അര്‍ഹതപ്പെട്ട ഹോം റൂള്‍ അജണ്ട മാറ്റിവച്ചു കൊണ്ട് ഖലീഫയുടെ ആത്മീയ രാഷ്ട്രീയാധികാരത്തെ മുഖ്യ പ്രശ്‌നമാക്കി ഉയര്‍ത്തിക്കൊണ്ടു വരാന്‍ മഹാത്മജിക്ക് കഴിഞ്ഞു . ഇന്ത്യന്‍ പ്രസ്ഥാനങ്ങള്‍ സ്വരാജ്യം എന്ന ഹോംറൂള്‍ അജണ്ട കുറേക്കാലത്തേക്കെങ്കിലും മറന്നു പോകുമെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് പക്ഷം പ്രക്ഷോഭത്തില്‍ മുസ്ലിം പക്ഷത്തിനുണ്ടാവുന്ന ഡോമിനേഷന്‍ ഹിന്ദു പക്ഷത്തു നിന്ന് എതിര്‍പ്പുകളുണ്ടാക്കുമെന്നും അത് ഹിന്ദു മുസ്ലിം ലഹളകള്‍ക്കും ഹിന്ദു മുസ്ലിം ഐക്യത്തിന് സാധ്യത കണ്ടെത്തിയ ഹോം റൂള്‍ ലീഗിന്റെ തകര്‍ച്ചയ്ക്കും കാരണമാകുമെന്ന് കണക്കു കൂട്ടി .
ഖിലാഫത്തു കമ്മിറ്റി പ്രഖ്യാപിച്ച നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മുന്‍ നിരയില്‍ കോണ്‍ഗ്രസിനെ പ്രതിഷ്ഠിച്ചു കൊണ്ട്, ഖിലാഫത് പ്രസ്ഥാനത്തിന്റെ നായക സ്ഥാനത്തു പ്രവേശിക്കുവാന്‍ 1918 --ലും ബ്രിട്ടീഷ് ബന്ധുത്വം ആവര്‍ത്തിച്ചുറപ്പിച്ച മഹാത്മജിയെ പിന്തുണച്ചത് , ബ്രിട്ടീഷ് അധികാരികള്‍ തന്നെയായിരുന്നു .ഇന്ത്യയില്‍ ഖിലാ ഫത്തു എത്രയ്ക്കു ബ്രിട്ടീഷ് വിരുദ്ധമായാലും അതിനുമപ്പുറം അപകടകാരിയാണ് ഹിന്ദു മുസ്ലിം ഐക്യവും ഹോം റൂള്‍-സ്വയം ഭരണ- പ്രസ്ഥാനവുമെന്നു ബ്രിട്ടീഷുകാര്‍ മനസ്സിലാക്കി .ഹിന്ദു മുസ്ലിം ഐക്യം തകര്‍ന്നു കഴിഞ്ഞാല്‍ അത് കൊണ്ടുള്ള ഗുണം ഖിലാഫത്തിന്റെ താല്‍ക്കാലിക ബ്രിട്ടീഷ് വിരുദ്ധതയെക്കാള്‍ സ്ഥായിയായ പ്രയോജനം നല്‍കുമെന്ന് ബ്രിട്ടീഷ് കാര്‍ക്കുറപ്പായിരുന്നു .അത് ഇന്ത്യന്‍ സ്വയംഭരണവാദത്തിലൂന്നുന്ന ഹിന്ദു മുസ്ലിം ഐക്യത്തെ ഇല്ലാതാക്കുമെന്നുള്ളത് കൊണ്ട് പ്രത്യക്ഷത്തില്‍ ബ്രിട്ടീഷ് വിരുദ്ധമെങ്കിലും ഖിലാ ഫത്തു കളി രൂക്ഷമായിക്കൊള്ളട്ടെ എന്ന് ബ്രിട്ടീഷ്‌കാര്‍ കരുതി , . കോണ്‍ഗ്രസ്സും ലീഗും ഐക്യപ്പെടുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച ജിന്നയെ അസാധ്യമെന്നു കരുതിയഒരു ആശ്ചര്യത്തെ യാഥാര്‍ഥ്യമാക്കിയ ഭാവനാശാലി എന്നാണ് സരോജിനി നായിഡു വിശേഷിപ്പിച്ചത് ; അതുകൊണ്ടു തന്നെ ആ ഐക്യത്തിന്റെ ശൈഥില്യം തന്നെയായിരുന്നു മുഖ്യ ബ്രിട്ടീഷ് അജണ്ട ; ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യം എന്നതിന് പകരം ഖലീഫയുടെ ആധിപത്യം വരണമെന്ന് ഖിലാഫത്തു കമ്മിറ്റിയോ കോണ്‍ഗ്രെസ്സോ ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് അധികാരത്തിന്റെ സ്ഥാനത്തു സ്വയം ഭരണം ആവശ്യപ്പെടുന്ന ഹോം റൂള്‍ പ്രസ്ഥാനത്തെ ചുരുട്ടുന്നതിനു ഖിലാ ഫത്തിന്റെ പടര്‍ച്ച ഉപകരിക്കുമെന്ന് ബ്രിട്ടീഷ് അധികാരികള്‍ കണക്കു കൂട്ടിയിരുന്നു ; ലോകം മുഴുവന്‍ ചവിട്ടടിയിലാണ് എന്ന് അഹങ്കരിക്കുമ്പോഴും ബ്രിട്ടനിലെ തന്നെ അയര്‍ലണ്ടില്‍ ആവര്‍ത്തിച്ചു കൊന്നിട്ടും മരിക്കാന്‍ വിസമ്മതിക്കുന്ന പോരാട്ടമായിരുന്നു ഐറിഷ് ഹോംറൂള്‍ പ്രസ്ഥാനം . ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്ന് ചേര്‍ന്ന് ഹോം റൂള്‍, സ്വയം ഭരണം , എന്ന പേടിസ്വപ്നത്തിന്റെ വൃക്ഷം ഇന്ത്യയില്‍ പട ര്‍ത്തിയെടുത്താലുണ്ടാവുന്ന ആപത്തിനെ നേരിടാന്‍ വേണ്ടി ഏതു ഖിലാഫത്തിനെയും വിഴുങ്ങാന്‍ ബ്രിട്ടീഷുകാര്‍ക്ക് സമ്മതമായിരുന്നു ; സ്വയം ഭരണം എന്ന രാഷ്ട്രീയ നിലപാടിനോടോ ഹോം റൂള്‍ പ്രസ്ഥാനത്തോടോ , യാതൊരു താല്പര്യവുമില്ലാതിരുന്ന മഹാത്മജിക്കും , ഖിലാഫത്തു, ,ഇന്ത്യന്‍ ദേശീയ നേതൃത്വത്തിലേക്ക് കയറിപ്പറ്റുന്നതിനുള്ള മാന്ത്രികോപായമായി മാറി ; വൈദേശിക മുസ്ലിം മത കാര്യത്തെ മുന്‍ നിറുത്തിയുള്ള ഖിലാഫത്തില്‍ മുസ്ലിങ്ങള്‍ക്കുണ്ടാവുന്ന മുന്‍കൈ,ഹോം റൂള്‍ ലീഗ് ഉത്പാദിപ്പിച്ച ഹിന്ദു മുസ്ലിം ഐക്യം തകര്‍ക്കുമെന്നും അത് ഹിന്ദു മുസ്ലിം ലഹളകള്‍ക്കു കാരണമാവുകയും കൂട്ടിച്ചേര്‍ക്കാനാവാത്ത വണ്ണം മുസ്ലിം ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധം ഉടയുമെന്നുമുള്ള ബ്രിട്ടീഷ് കണക്കു കൂട്ടല്‍ കൃത്യമായിരുന്നു . ഖിലാഫത് , നിസ്സഹകരണമര്യാദ വിട്ടു അക്രമത്തിലേക്ക് കയറിപ്പടരുമ്പോള്‍ ഖിലാഫത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ നായക സ്ഥാനത്തെത്തിയ ഗാന്ധിജി ചൗരി ചൗരാ പ്രശ്‌നത്തിന്റെ പേരില്‍ നിസ്സഹകരണത്തില്‍ നിന്ന് തലയൂരി ; കേരളത്തില്‍ ഖലീഫയുടെ രാജ്യം സ്ഥാപിക്കാന്‍ ശ്രമിച്ച നിഷ്‌കളങ്കമായ ഖിലാഫത് നേതൃത്വം മനപ്പൂര്‍വ്വമല്ലെങ്കില്‍പ്പോലും , ഹിന്ദു മുസ്ലിം ഐക്യ പ്രസ്ഥാനമെന്ന നിലയില്‍ നിന്ന് വഴിതെറ്റി, മലബാറില്‍ വര്‍ഗീയ ലഹളകള്‍ക്കും കൂട്ടമരണങ്ങള്‍ക്കു കരണമാവുമ്പോഴും അതിനെ തള്ളിപ്പറയാന്‍ കഴിയാത്ത മഹാത്മജി , ബ്രിട്ടീഷുകാരന്റെ പോലീസ് സ്റ്റേഷന് ഖിലാഫത്തു കാര്‍ തീവയ്ച്ചപ്പോള്‍ ഖിലാഫത്തു സമരത്തില്‍ നിന്ന് തലവലിച്ചതു വലിയൊരു വഞ്ചനയായി ഖിലാഫത്തു വാദികള്‍ കണക്കു കൂട്ടി . യുദ്ധത്തിന്റെ പകുതിയില്‍ വച്ച് സഖ്യ കക്ഷി ഏക പക്ഷീയമായി പിന്മാറുന്നത് ആരെയും കുപിതരാക്കുക സ്വാഭാവികമാണ് ; ഖിലാ ഫത്തിലെ ഈ അര്‍ത്ഥപ്പിശകില്‍ നിന്നാണ് ,ഇന്ത്യയില്‍ ഹിന്ദു മുസ്ലിം ലഹളകള്‍ ആരംഭിക്കുന്നത് എന്നും , ഇന്ത്യ വിഭജനത്തിനു കാരണമായി തീരുന്നതു ഖിലാഫത്തിന്റെ സന്ദര്‍ഭത്തില്‍ രൂപം കൊണ്ട ഹിന്ദു മുസ്ലിം ലഹളകളുടെ തുടര്‍ച്ചകള്‍ ആയിരുന്നുവെന്നും അംബേദ്കര്‍ അഭിപ്രായപ്പെടുന്നുണ്ട്; അതി ശരി ആയാലും അല്ലെങ്കിലും ഖിലാഫത്ത് അല്ലെങ്കില്‍ മറ്റൊരു മതക്കളി കൊണ്ട് ഹിന്ദു മുസ്ലിം ശത്രുതാ വൈരുധ്യം രൂക്ഷമാക്കാതെ ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയില്‍പിഴച്ചു പോവാന്‍ കഴിയില്ല എന്ന് ബ്രിട്ടീഷ് ഭരണ നേതൃത്വത്തിന് അറിയാമായിരുന്നു
തുര്‍ക്കിയില്‍ കമാല്‍ പാഷ അധികാരത്തില്‍ വന്നു ഖിലാഫത്തു ചരിത്രാവശിഷ്ടമാവുന്നതിനു മുന്‍പ് തന്നെ ഖിലാഫത്തു ഇന്ത്യയില്‍ ചിതറിപ്പോയ്ക്കഴിഞ്ഞിരുന്നു . ബ്രിട്ടീഷ് ബന്ധുവായി ബ്രിട്ടീഷുകാര്‍ക്കിടയില്‍ സ്ഥാനമുറപ്പിച്ചു മഹാത്മജിയെ കൂട്ട് പിടിച്ചു ഖലീഫയുടെ അധികാര സ്ഥാനം സംരക്ഷിക്കുവാന്‍ വേണ്ടി ഖിലാഫത്തുകാര്‍ നടത്തിയ യുദ്ധം പരാജയത്തില്‍ കലാശിച്ചു ;----
തുടരും





Comments