top of page

നാടോടി പാട്ടുകളും ദാര്‍ശനികതയും: പൊന്നമ്പലം എന്ന അയ്യപ്പഗാനത്തിന്‍റെ ദാര്‍ശനിക പഠനം

ലോഡ്വിന്‍ ലോറന്‍സ്

പ്രബന്ധസംഗ്രഹം

നാടോടി പാട്ടുകളിലെ ഭാരതീയ തത്വശാസ്ത്ര ചിന്തകളെ അന്വേഷിക്കുന്ന ഒരു പഠനമാണ്  ഈ പ്രബന്ധം. വൈശേഷിക ദര്‍ശനത്തിലെ വിശേഷ എന്ന ചിന്തയുടെ വീക്ഷണ കോണിലൂടെ കേരളത്തിലെ ആദിവാസി ജനതയുടെ നാടോടി പാട്ടുകളില്‍ ഒന്നായ څപൊന്നമ്പലംچ എന്ന അയ്യപ്പഗാനത്തെ വിശകലനം ചെയ്യുകയാണ്. ഒരു വസ്തുവിനെ മറ്റൊന്നില്‍ നിന്നും വേര്‍തിരിക്കുന്ന സവിശേഷതയാണ് വിശേഷ. വൈശേഷിക ദര്‍ശനത്തിലെ വിശേഷ ഒരു വസ്തുവിന്‍റെ അസ്തിത്വപരമായ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നതായിട്ടാണ് പൊതുവെ വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാല്‍  ഈ പഠനം വിശേഷ എന്ന ആശയത്തെ വളരെ വിശാലമായി സാംസ്ക്കാരികതയുടേയും വ്യക്തിത്വബോധത്തിന്‍റേയും തലങ്ങളിലൂടെ വ്യാഖ്യാനിക്കുകയാണ്. വായ്മൊഴി പാട്ടുകളിലുടെ പ്രസിദ്ധമായ പൊന്നമ്പലം എന്ന അയ്യപ്പഗാനം, ഹരിഹരസുതന്‍ എന്ന വ്യഖ്യാനങ്ങള്‍ക്കപ്പുറത്ത്, അയ്യപ്പനെ കേരളത്തിലെ ആദിവാസി ജനതയുടെ പ്രത്യേക ദൈവസങ്കല്‍പ്പത്തിന്‍റെ പ്രതിനിധിയായി അവതരിപ്പിക്കുന്നു.

താക്കോല്‍ വാക്കുകള്‍: വിശേഷ, വൈശേഷിക, അയ്യപ്പന്‍, യാഥാര്‍ത്ഥ്യവാദം, ഭാരതീയ തത്വശാസ്ത്രം

1.        ആമുഖം

ഫോക്ലോര്‍ എന്നത് മുഖ്യധാരാ ചരിത്രത്തില്‍ ഇടം പിടിക്കാത്തതോ തുടച്ച് മാറ്റപ്പെട്ടതോ ആയ ജനതയുടെ വാക്മൊഴികളിലൂടെ കൈമാറിയ സാംസ്കാരിക പാരമ്പര്യത്തിന്‍റെ ചരിത്രമാണ്. ഈ പാരമ്പര്യം തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പാട്ടുകളിലൂടെയും കഥകളിലൂടെയും പഴങ്കഥകളിലൂടെയും വീരകഥകളിലൂടെയും കൈമാറിയിരുന്നു. അവഗണിക്കപ്പെട്ട ഇത്തരം ജനതയുടെ ജീവിതത്തിനും ചുറ്റുപാടിനും അര്‍ത്ഥം നല്‍കുന്നതില്‍ ഫോക്ലോറിന്‍റെ പങ്ക് വളരെ വലുതാണ്. പൊന്നമ്പലം എന്ന അയ്യപ്പഗാനം ഒരു ജനതയുടെ വിശ്വാസ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതാണ്. സമ്യദ്ധമായ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്നു എന്നതാണ് നാടോടി പാട്ടുകളെ ശ്രദ്ദേയമാക്കുന്നത്. ഫോക് പാരമ്പര്യത്തില്‍ നിന്നും ഉത്ഭവിച്ചതായി എറിക് ജെ. ലോട്ട് വെളിപ്പെടുത്തുന്ന വിശ്വാസങ്ങളില്‍ വീരാരാധന, സര്‍പ്പാരാധന, അമ്മ ദൈവസങ്കല്‍പ്പങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു (58). കേരളത്തിന്‍റെ ആദിവാസി ഗോത്രങ്ങളുടെ ആരാധനാ മൂര്‍ത്തിയായ അയ്യപ്പന്‍റെ അപ്രസിദ്ധമായ കാനനചരിത്രം രേഖപ്പെടുത്തുന്ന നാടോടി പാട്ടാണ് പൊന്നമ്പലം എന്ന അയ്യപ്പഗാനം. വൈശേഷിക ദര്‍ശനത്തിലെ വിശേഷ എന്ന ആശയത്തിലൂടെ ഈ അയ്യപ്പഗാനം വെളിപ്പെടുത്തുന്ന ആദിവാസി ഗോത്രങ്ങളുടെ ദൈവീക സങ്കല്‍പ്പം പരിശോധിക്കാം.

2.തത്വശാസ്ത്രപരമായ പശ്ചാത്തലം: വൈശേഷിക ദര്‍ശനത്തിലെ വിശേഷ

പ്രാചീന ഭാരതീയ ദര്‍ശനങ്ങളില്‍ ആസ്തിക ദര്‍ശനത്തില്‍ ഉള്‍പ്പെടുന്നതാണ് വൈശേഷിക ദര്‍ശനം. വൈശേഷിക ദര്‍ശനത്തില്‍ സാമാന്യവും വിശേഷവും തമ്മിലുള്ള ബന്ധം വളരെ വ്യക്തമായി വിശദീകരിക്കുന്നു. ഒരു അണുവിനെ മറ്റൊരു അണുവില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും, ആത്മാക്കളെ വ്യക്തിത്വമായി നിലനിര്‍ത്തുന്നതും വിശേഷം എന്ന തത്വം വഴിയാണ്. വിശേഷ എന്നത് അന്തിമമായും ശാശ്വതമായും ദ്രവ്യങ്ങളില്‍ നിലനില്‍ക്കുന്നതാണ്. ഒന്നിനെ മറ്റൊന്നില്‍ നിന്നും വ്യത്യസ്തമാക്കുന്ന സവിശേഷതയെയാണ് ഇത് സൂചിപ്പിക്കുന്നത്. എല്ലാറ്റിലും അടങ്ങിയിരിക്കുന്ന ആത്യന്തിക സത്യത്തെ അംഗീകരിക്കുമ്പോള്‍ തന്നെ ഓരോന്നിനേയും വ്യത്യസ്തമാക്കുന്ന വിശേഷത്തേയും ഈ ദര്‍ശനം ഉള്‍ക്കൊള്ളുന്നു (Bibhu Padhi & Minakshi Padhi 170). ഒരാളുടെ യഥാര്‍ത്ഥ വ്യക്തിത്വം നിലനില്‍ക്കുന്നത് അയ്യാളിലെ വിശേഷതയിലാണ്. ഇതിനെ സാമൂഹികസാംസ്കാരിക തലത്തിലേക്ക് വികസിപ്പിക്കുമ്പോള്‍, ഓരോ ആദിവാസി സമുദായത്തിന്‍റെയും ദൈവങ്ങളെ, ആചാരങ്ങളെ, കാഴ്ചപ്പാടുകളെ അവരുടെ സവിശേഷമായ സത്യങ്ങളായാണ് കാണേണ്ടത്. സാര്‍വ്വത്രിക ഹിന്ദുത്വം അല്ല, മറിച്ച് ആദിവാസി ഗോത്രങ്ങളുടെ ദൈവവിശ്വാസത്തിലെ വിശേഷതയെ വ്യക്തമാക്കുന്നതാണ് പൊന്നമ്പലം എന്ന അയ്യപ്പഗാനം.  

3. ഫോക്ലോറും ദാര്‍ശനിക വിശകലനവും

സമ്പന്നമായ കേരളത്തിന്‍റെ മതേതര ചരിത്രത്തില്‍ ആദിവാസി സമൂഹങ്ങളുടെ വായ്മൊഴികള്‍, ഗാനങ്ങളും കഥകളും ആചാരങ്ങളും, എഴുതപ്പെട്ട ചരിത്രത്തെ പ്രതിരോധിക്കാനുളള സാംസ്കാരിക പാരമ്പര്യത്തിന്‍റെ സ്മൃതികളായി നിലകൊളളുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമാണ് അവരുടെ വിശ്വാസ പാരമ്പര്യം. ശബരിമലയും അയ്യപ്പ വിശ്വാസവും ഐതീഹ്യങ്ങളും എക്കാലത്തേയും തര്‍ക്ക വിഷയങ്ങളില്‍ ഒന്നാണ്. ആദിവാസി ഗോത്രങ്ങളുടെ പാരമ്പര്യ ഗാനങ്ങളില്‍, അയ്യപ്പന്‍ ഹരിഹരസുതനല്ല, മറിച്ച് കാട്ടില്‍ ജീവിക്കുന്ന, മൃഗങ്ങളോടൊപ്പം കളിക്കുന്ന, അവരില്‍ ഒരാളാണ്. ഈ ലേഖനത്തില്‍, പൊന്നമ്പലം എന്ന പാട്ടിന്‍റെ വരികളെ വിശേഷ എന്ന വൈശേഷിക തത്വത്തിന്‍റെ കണ്ണിലൂടെ വായിക്കുന്നു.

3.1.     څപൊന്നമ്പലംچപാട്ടിന്‍റെ ദാര്‍ശനിക വിശകലനം

ഏകദേശം മുന്നൂറു വര്‍ഷത്തെ പഴക്കമുള്ളതായി കണക്കാക്കുന്ന പൊന്നമ്പലം എന്ന പാട്ടിന്‍റെ വരികള്‍ ശബരിമല ശ്രീ അയ്യപ്പന്‍ ചരിത്രം എന്ന പുസ്തകത്തില്‍ പി. ആര്‍. രാജവര്‍മ്മ രാജ ചേര്‍ത്തിട്ടുണ്ട് (133135). ഗാനം ചുവടെ കൊടുക്കുന്നു.

എങ്കിലോ ചൊല്ലുന്നിതയ്യപ്പന്‍റെ

മോഹനലീല പൊന്നമ്പലത്തില്‍

കാട്ടിലും മേട്ടിലും തുള്ളിക്കളിക്കുന്ന

പൊന്നമ്പലം പാട്ട് കേട്ടുകൊള്‍വിന്‍

ٹٹٹٹٹٹٹٹٹٹٹٹٹٹٹٹ

അയ്യനെന്നയ്യപ്പനേയെന്നു

മാതാവെടുത്തു പുണര്‍ന്നിടുമ്പോള്‍

കൊച്ചുകൈകള്‍ കൊണ്ടു കെട്ടിപ്പിടിച്ചുത

ന്നമ്മക്കൊരായിരമുമ്മ നല്‍കും

അച്ഛന്‍റെ കൂടെ കളിച്ചു കൊണ്ടത്ഭുത

മാനന്ദ മത്തനാക്കീടുമയ്യന്‍

ٹٹٹٹٹٹٹٹٹٹٹٹٹٹٹٹ

വൃാഘ്രരാജന്‍റെ പുറത്തു കറുപ്പനും

അയ്യനുമൊന്നിച്ചു യാത്രചെയ്യും

പുള്ളിപ്പുലികള്‍ കരുമ്പുലികൂട്ടവും

ചൂളംകേട്ടയ്യന്‍റെ കൂടെപ്പോകും

നീലകുരങ്ങനും കൂട്ടരുമൊത്തിട്ടു

മാമരം ചാടികളിക്കുമയ്യന്‍

പോത്തിന്‍റെ കൊമ്പിലപ്പൂമാലചാര്‍ത്തീട്ടു

കൈകൊട്ടിയാര്‍ത്തുചിരിയ്ക്കുമയ്യന്‍

മാനിന് പുല്ലും പഴവും കൊടുത്തിട്ട്

കയ്യാല്‍ തലോടി സുഖിപ്പിച്ചീടും

പ്രാവും മയിലും പരുന്തും കിളികളും

അയ്യന്‍റെ കൂട്ടുകാരിഷ്ടരാണ്. 

ഈ പാട്ടിന്‍റെ വരികളില്‍ ദൈവീകത കാവുകളില്‍ അല്ല. കാടുകളിലാണ്. څപൊന്നമ്പലംچ കാടിന്‍റെ ഒരു ഭാവന മാത്രമല്ല; അത് ദൈവീക സാന്നിധ്യമായും, ജീവജാലങ്ങളുടെ വാസഭൂമിയായും നിലകൊളളുന്നു. അയ്യപ്പന്‍ പ്രപഞ്ചത്തില്‍ നിന്നും ഒഴിഞ്ഞ ദൈവം അല്ല, മറിച്ച്, കാടിലും മേട്ടിലുമുളള കാഴ്ചകളിലൂടെ പ്രകടമാകുന്ന ദൈവമാണ്. ഇവിടെ പ്രകൃതിയും ദൈവവും തമ്മില്‍ വ്യത്യാസമില്ല. പ്രകൃതിയെ സജീവമാക്കി, അതിന്‍റെ ഭാഗമായി മാറുന്ന ദൈവത്തെയാണ് നാം തിരിച്ചറിയുന്നത്. അയ്യപ്പന്‍റെ കൂട്ടുകാരനായി കറുപ്പന്‍ എന്ന കഥാപാത്രം വരുന്നു. ഇവിടെയുളള څകറുപ്പന്‍چ എന്ന പേര് ആദിവാസി സമൂഹത്തിന്‍റെ പ്രാതിനിധ്യം വ്യക്തമാക്കുന്നു. നീലന്‍ കുരങ്ങനും കൂട്ടര്‍ക്കും ഒപ്പം മാമരം ചാടി കളിക്കുന്ന അയ്യപ്പന്‍. ഇവിടെ മൃഗങ്ങളെ ദൈവത്തിന് കീഴിലുളളവരായല്ല പകരം സഹജീവികളായാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇവ ദൈവത്തെ ആരാധിക്കുകയല്ല, മറിച്ച് ദൈവത്തോടൊപ്പം ജീവിക്കുന്നവയാണ്. ഇവിടെ ഓരോരുത്തരേയും വ്യത്യസ്തരായി കാണുകയും അംഗീകരിക്കുകയും ചെയ്യുന്ന അയ്യപ്പന്‍ എന്ന ദൈവീക സങ്കല്‍പ്പം സജീവ സാന്നിധ്യമായി അവരവരുടെ ജീവീതമേഖലകളില്‍ സഹവര്‍ത്തിക്കുന്നു. അതിന്‍റെ ഏറ്റവും വലിയ തത്വശാസ്ത്രപരമായ ആശയം വിശേഷ തന്നെയാണ്.

കേരളത്തിലെ ആദിവാസി ജനതയുടെ നാടോടി പാട്ടുകളില്‍ അയ്യപ്പനെ ഹരിഹരസൂതനായി കാണുന്നില്ല. څപൊന്നമ്പലംچ അയ്യപ്പനെ കാടിന്‍റെ മകനായും, പ്രകൃതിയുടെ ഭാഗമായും, ആദിവാസി സമൂഹത്തിന്‍റെ കൂട്ടാളിയായുമാണ് വെളിപ്പെടുത്തുന്നത്. അദ്ദേഹം ജീവിക്കുന്നതും യാത്രചെയ്യുന്നതും കറുപ്പനെപോലുള്ള കൂട്ടുകാരോടൊപ്പവും ജീവജാലങ്ങള്‍ക്കൊപ്പവുമാണ്. അങ്ങനെ, ഓരോ ശബ്ദത്തിലൂടെയും കാടിന്‍റെയും ഓരോ ചലനങ്ങളിലൂടെയും, പൊതുസ്വത്തായ ദൈവം ആദിവാസി സമൂഹത്തിന്‍റെ സ്വകാര്യ സ്വത്തായി വ്യത്യസ്തമായി കാണപ്പെടുന്നു.

4.        ഉപസംഹാരം

ആദിവാസി ജനതയുടെ നാടോടി പാട്ടുകള്‍ യഥാര്‍ത്ഥ ചരിത്രങ്ങളാണ്. വായ്മൊഴിയിലൂടെ പൂര്‍വ്വകാലത്തിന്‍റെ കഥകളും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടുന്നു. വൈശേഷിക ദര്‍ശനം നമ്മെ പഠിപ്പിക്കുന്നത് പോലെ, ഓരോ വസ്തുവും അതിന്‍റെ തന്നെ വിശേഷം കൊണ്ടാണ് നിലനില്‍ക്കുന്നത്. അങ്ങനെ, ഓരോ സമുദായത്തിന്‍റെയും ദൈവീകത മറ്റുള്ളതില്‍ നിന്നും വ്യത്യസ്തവും സവിശേഷവും ആണ്. ഒരേ ദൈവം, വ്യത്യസ്ത ഇടങ്ങളില്‍ വ്യത്യസ്തമായി അനുഭവവേദ്യമാകുന്നു. കാട്ടിനും നാട്ടിനും ഉളളിലെ ദൈവം വ്യത്യസ്തനാണ്. വിശ്വാസങ്ങള്‍ മാത്രമല്ല എല്ലാ വ്യത്യാസങ്ങളും അംഗീകരിക്കപ്പെടുകയും ഘോഷിക്കപ്പെടുകയും ചെയ്യുന്നിടത്താണ് വൈശേഷിക ദര്‍ശനത്തിലെ വിശേഷ എന്ന ആശയം പ്രായോഗികമാകുന്നത്.  

 

ഗ്രന്ഥസൂചികകള്‍

Bibhu Padhi & Minakshi Padhi. Indian Philosophy and Religion: A Reader’s Guide. D.K. Print world (p) Ltd., 2005.

Eric J. Loti. “Investigating Folk Religion: Problems and Prospects.” Religion of the Marginalised: Towards a Phenomenology and the Methodology of Study, edited by Gnana Robinson, ISPCK, 1998. 

Nagaswamy, R. The Tantric Cults of South India. Agam Kala Prakashan, 1982.

Padhi, Bibhu, and Minakshi Padhi. Indian philosophy and religion: A Reader’s Guide. D.K. Printworld (p) Ltd., 2005.

Punia, Deep. Social Values in Folklore. Rawat Publications, 1993.

Radhakrishnan. Indian Philosophy. Vol. II, George Allen & Unwin Ltd, 1971.

Raja, P. R. Rama Varma. Sabarimala Sree Ayyappan Charithram. Gayathri Publishers Pvt. Ltd., 1998.

Sajeev, P. K. Sabarimala Ayyappan: Mala Araya Daivam. D C Books, 2019. 

Sharma, Manorma. Folk India: A Comparative Study of Indian Folk Music and Culture. Vol. 9. Sundeep Prasashan, 2004.

Whitehead, Hendry. Village Gods of South India. Association Press, 1916.

 

 

ലോഡ്വിന്‍ ലോറന്‍സ്

ഗവേഷക വിദ്യാര്‍ത്ഥി

തത്ത്വശാസ്ത്ര വിഭാഗം

സര്‍ക്കാര്‍വനിതാ കോളേജ്  

വഴുതക്കാട്, തിരുവനന്തപുരം


 

 

 

 

 

 



Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ.ദീപ ബി.എസ്.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page