top of page

പിതൃമേധാവിത്വ വിരുദ്ധമായ,അധികാരവിരുദ്ധമായ വ്യവഹാരങ്ങൾ സൃഷടിക്കപ്പെടണം.

ജെ ദേവിക / ലക്ഷ്മി ആർ ശേഖർ & ബീന

മലയാളത്തിലെ പ്രമുഖയായ സാമൂഹിക ശാസ്ത്രജ്ഞയും ചിന്തകയും ഫെമിനിസ്റ്റ് എഴുത്തുകാരിയുമാണ് ഡോ. ജെ. ദേവിക ഒരു അക്കാദമിക് പണ്ഡിത എന്നതിലുപരി, സമകാലിക സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ് ഡോ. ദേവിക. കേരളത്തിലെ സ്ത്രീപക്ഷ രാഷ്ട്രീയത്തെയും ലിംഗനീതിയെയും കുറിച്ചുള്ള ഗൗരവകരമായ സംവാദങ്ങളിൽ ഒഴിവാക്കാനാവാത്ത പേരാണ് ദേവിക ടീച്ചറിൻ്റേത്.

താങ്കളുടെ ഗവേഷണ വിഷയമായി, പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീ ചരിത്രം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ച പ്രധാന ഘടകം എന്തായിരുന്നു? സാമൂഹ്യ വിമർശക എന്ന നിലയിൽ താങ്കളുടെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയ പ്രധാന ചിന്തകർ ആരൊക്കെയാണ്?

തീർച്ചയായും 1980 കളിലെ കേരളത്തിലെ അന്തരീക്ഷം അതിൽ പ്രധാനപ്പെട്ട ഒരു പങ്കുവഹിച്ചിട്ടുണ്ട്. തൊണ്ണൂറുകളിൽ ആണ് പൊതുവേ പെൺകുട്ടികൾക്ക് കോളേജുകളിലേക്ക്, ഹയർ എജ്യുക്കേഷനിലേക്ക്പ്രവേശനം ലഭിക്കുന്നത് . ആ ഒരു തലത്തിൽ എത്തുമ്പോഴാണ് നാം ആൺ പെൺ അസമത്വം തിരിച്ചറിയുന്നത്. ഒരു വശത്ത് കേരളമെന്ന പ്രാദേശിക ഇടത്തിനെ കേരള മാതൃകാവ്യവഹാരചില്ലുകളിൽ കൂടി കണ്ടു തുടങ്ങുന്ന ഒരു കാലമാണ്. ആ സമയത്ത് നമ്മോട് പറയുന്നത് വിദ്യാഭ്യാസത്തിൻ്റെ പ്രധാനപ്പെട്ട നേട്ടം സ്ത്രീകളുടെ വിദ്യാഭ്യാസവും സ്ത്രീകൾക്ക് ലഭിച്ച ആരോഗ്യവും ഒക്കെയാണ് എന്നാണല്ലോ. അങ്ങനെയൊക്കെയാണെങ്കിൽ ഇവിടെ എന്തു കൊണ്ടാണ്  ഈ സമത്വം മാത്രം ഇല്ലാതെ പോയത് എന്ന ചോദ്യം വരുന്നു. സാഹിത്യത്തിൽ ആ കാലത്ത് അഷിതയെപ്പോലുള്ളവർ എഴുതി തുടങ്ങുന്നു, മാനസിയുടെ കഥകൾ പ്രചരിക്കുന്നു, സാറാ ജോസഫും അതുപോലെ ഫെമിനിസ്റ്റ് ചിന്തകളും എഴുത്തും പ്രചരിച്ചു തുടങ്ങുന്നു.ഈ പശ്ചാത്തലത്തിലാണ് ഞാനീ വിഷയം തിരഞ്ഞെടുത്തത്. തീർച്ചയായും എന്നിൽ കാഴ്ച്ചപ്പാട് രൂപപ്പെടുത്തിയവർ ഒന്നിലധികം പേരുണ്ട് കേസരി ബാലകൃഷ്ണപിള്ളയെപ്പോലുള്ളവർ ഇൻ്റലിജൻ്റായ രീതിയിൽ പ്രത്യയശാസ്ത്രപരമല്ലാത്ത രീതിയിൽ സംസാരിക്കുന്ന എഴുത്തുകാർ കേരളത്തിൽ ചുരുക്കമായിരുന്നു. സുകുമാർ അഴിക്കോടിനെപ്പോലുള്ള ചർവ്വിത ചർവ്വണം ചെയ്ത ആശയങ്ങളെ ഭാഷയുടെ ബലം കൊണ്ടു മാത്രം ആവർത്തിച്ച് ആവർത്തിച്ച് അവതരിപ്പിക്കുന്ന എഴുത്തുകാർ ഒരു വശത്ത് ഉണ്ട്. പിന്നെ കെ.പി അപ്പനെപ്പോലെയുള്ള കടുത്ത പിതൃവാദിയായുള്ള മോഡേണിസ്റ്റുകൾ  മറ്റൊരുവശത്ത്, ഇതിനിടയിൽ 1940കളിലെ കേസരിയായിരുന്നു എന്നെപ്പോലെയുള്ളവർക്ക് പ്രസക്തരായി തോന്നിയ ചിന്തകൻ. പിന്നെ എടുത്തു പറയേണ്ട പേര് കുഞ്ഞാമൻസാറിൻ്റെതാണ്. സാറ യൂണിവേഴ്സിറ്റിയിൽ നടത്തിയിരുന്ന പ്രഭാഷണങ്ങളിൽ നിന്നും ഒരുപാട് പഠിക്കാനും തിരിച്ചറിവുണ്ടാക്കാനും കഴിഞ്ഞു.


ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ഒരു സാമൂഹ്യ വിമർശകയുടെ കാഴ്ചപ്പാടിൽ എങ്ങനെ വിലയിരുത്തുന്നു? പി.എം. ശ്രീ പദ്ധതി പോലുള്ള കേന്ദ്രീകൃത പദ്ധതികൾ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വൈവിധ്യത്തെ എങ്ങനെ ബാധിക്കാൻ സാധ്യതയുണ്ട്?

  നമ്മുടെ ബൗദ്ധിക ലോകം മൊത്തത്തിൽ നേരിടുന്ന പ്രതിസന്ധിയുടെ ഏറ്റവും വലിയ പ്രകടനമാണ് NEP. അതിലൊരു സംശയവും വേണ്ട. പി.എം. ശ്രീയുടെ കാര്യം എടുത്തു പറയേണ്ടതില്ലലോ. ഹിന്ദുത്വത്തിൻ്റെ ആശയപരമായ അതീശത്വം ഇപ്പൊൾ തന്നെയുണ്ട്. ഇടതുപക്ഷ കക്ഷികളിൽ പോലും ഹിന്ദുത്വ അതീശത്വത്തിൻ്റെ പല ലക്ഷണങ്ങളും കാണാം,സമീപകാലത്ത് പ്രത്യേകിച്ചും. അത് വിദ്യാഭ്യാസത്തിലേക്ക് കടന്നുവന്നാൽ സ്വതന്ത്ര ചിന്തക്ക് യാതൊരു സ്പേസും ഉണ്ടാകില്ല എന്നതാണ്. മറുവശത്ത് കോളേജ് വിദ്യാഭ്യാസം സാധാരണക്കാർക്ക് ലഭ്യമാകാത്തതരം  ഒരവസ്ഥ, കൂടുതൽ പൈസ കണ്ടെത്തിയാൽ മാത്രം കൊള്ളാവുന്ന ഒരു കോളേജ് വിദ്യാഭ്യാസം ചെയ്യാൻ കഴിയുള്ളൂ എന്നൊരു അവസ്ഥയിലേക്ക് നമ്മുടെ ജനങ്ങളെ എത്തിക്കുകയാണ് ഇത്തരം പദ്ധതികളുടെ ലക്ഷ്യം. ഇതിനെ എതിർക്കുന്നതോടൊപ്പം ഒരു ബദൽ നിർദ്ദേശിക്കാൻ കൂടി നമുക്ക് കഴിയണം


കേരള മോഡൽ വികസനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങൾ യഥാർത്ഥത്തിൽ സാമൂഹ്യ സമത്വത്തിലേക്ക് നയിച്ചോ? വികസന പദ്ധതികളിലെ മഹിളാശാക്തീകരണം എങ്ങനെ പ്രായോഗികതയിലേക്ക് മാറണം

ആദ്യം പറഞ്ഞപോലെ, 1980 കളിൽ പഠിച്ചു വന്ന പല സ്ത്രീകളുടെയും ഉള്ളിൽ ഉയർന്നു വന്ന ചോദ്യം ഇതാണ്. വിദ്യാഭ്യാസം എന്നല്ല, സ്കൂൾ വിദ്യാഭ്യാസ രംഗത്ത് അന്ന് വലിയ തുല്യത വന്നിരുന്നു. കോളേജ് വിദ്യാഭ്യാസത്തിലേക്ക് സ്ത്രീകൾ പ്രവേശിക്കുന്നതേ ഉണ്ടായിരുന്നുളളൂ. വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്ന നേട്ടങ്ങൾ സാമൂഹ്യരംഗത്ത്  തുല്യതയിലേക്ക് നയിക്കണമെങ്കിൽ അതു പോലെ വികസനം ഉണ്ടാകണം.സാമ്പത്തികമായ വികാസം ഉണ്ടാകണം. അതുപോലെ തൊഴിൽ ലഭ്യത ഉണ്ടാകണം,ജോലി വഴി വരുമാനം ഉണ്ടാകണം അതു വഴി സമത്വം ഉണ്ടാകണം ലോകത്തെമ്പാടും ലിംഗസമത്വം ഉണ്ടാകാനുള്ള കാരണം സ്ത്രീകൾ വൻ തോതിൽ തൊഴിൽ മേഖലയിലേക്ക് കടന്നു എന്നതാണ്. അങ്ങനെ കടക്കാനുള്ള സാഹചര്യം ഇവിടെയില്ല. വിദ്യാഭ്യാസം ഉണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്. സാമൂഹ്യ സമത്വത്തിലേക്ക് മാറാൻ സാധ്യതകളില്ല. വിപണി കൂടി വികസിച്ച് സ്വതന്ത്രമായ വരുമാനം കൂടി ഉണ്ടായാൽ മാത്രമേ സ്ത്രീകൾക്ക് ബന്ധനങ്ങൾ പൊട്ടിച്ച് സ്വന്തം ഇടം കണ്ടെത്താൻ കഴിയൂ.മഹിളാ ശാക്തീകരണ പദ്ധതികളുടെ പ്രശ്നം അവയിൽ വിമോചനകരമായ ഒന്നുമില്ല എന്നതാണ്.


ആശാ പ്രവർത്തകർ ഉൾപ്പെടെയുള്ള താഴേത്തട്ടിലുള്ള സമൂഹ്യ ആരോഗ്യ പ്രവർത്തകർ നടത്തുന്ന സമരങ്ങളെ എങ്ങനെയാണ് കാണുന്നത്? 'നഴ്സിങ്', 'ആശ' പോലുള്ള മേഖലകളിലെ സ്ത്രീ തൊഴിലാളികൾ നേരിടുന്ന ചൂഷണത്തെ താങ്കൾ എങ്ങനെ നിർവചിക്കും?

തീർച്ചയായും, ആശാപ്രവർത്തകരുടെ സമരത്തിന് ഒരു ജാതീയമായ മാനം ഉണ്ടെന്ന് നമ്മളോർക്കണം ആരോഗ്യ പ്രവർത്തകർ എന്ന് നാം വിളിക്കുമ്പോഴും ജാതിവ്യവസ്ഥയിൽ ശാരീരിക സർവ്വീസസ് നടത്തിയിരുന്ന വരായാണ് അവരെ കാണുന്നത്. ഉദാഹരണത്തിന് വയറ്റാട്ടികൾ, അമ്പട്ടത്തികൾ എന്നിങ്ങനെയുള്ള തൊഴിലു ചെയ്യുന്നവരുടെ പട്ടികയിലാണ് അവരെ പെടുത്തിയിരിക്കുന്നത്. കേരളത്തിൻ്റെ ചില ഭാഗങ്ങളിലെങ്കിലും വളരെ കാര്യമായി പിതൃമേധാവിത്വത്തിനെ എതിർക്കുകയും വെല്ലുവിളിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അങ്ങനെ പഴയ ചരിത്രങ്ങളുണ്ട്. ആ പാരമ്പര്യത്തിലെ തൊഴിലാളികളുടെ സമരമാണിതും ഇന്നു നാമവരെ ആശാ തൊഴിലാളികൾ എന്നു വിളിക്കുന്നു. നീണ്ട പരമ്പര്യമിത്തരം സമരങ്ങൾക്കുണ്ട് ബ്രാഹ്മണമേധാവിത്തത്തിനെതിരെയാണ് അന്നു നടന്നതെങ്കിൽ ബ്രാഹ്മണമേധാവിത്വത്തിലൂന്നിനിൽക്കുന്ന ഭരണകൂടത്തിനെതിരെ സമീപകാലത്ത് തൊഴിലാളികൾ നടത്തിയ ചരിത്രപരമായ സമരത്തിൻ്റെ തിരമാലയാണ് ആശാസമരം. അങ്ങനെയാണ്ടതിനെ കാണേണ്ടത്. പിന്നെ സർവ്വീസ് മേഖലയിലുള്ള ചൂഷണം സേവനമായതിനാൽ തന്നെ ഇവിടുത്തെ ഇടുങ്ങിയ സങ്കല്പത്തിൽ, സേവനം നൽകുന്ന ഇവരെ തൊഴിലാളികളായി പോലും അംഗീകരിക്കാൻ തയ്യാറാകുന്നില്ല വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലാണത് അതിനെ കെയർവർക്കായികണ്ട് തള്ളികളയുകയാണ്. അത് മാറണം.


കേരളത്തിലെ ഫെമിനിസ്റ്റ് മുന്നേറ്റങ്ങൾ നേരിടുന്ന പ്രധാന പ്രതിസന്ധികൾ എന്തെല്ലാമാണ്? പുതിയ തലമുറ ഫെമിനിസത്തെ എങ്ങനെ സമീപിക്കണം എന്നാണ് താങ്കൾ കരുതുന്നത്?

ഏറ്റവും വലിയ പ്രതിസന്ധി ഭരണകൂട ആനുകൂല്യം ആണ്. ഭരണകൂടത്തിനെ  തള്ളികളയണമെന്നല്ല, ഭരണകൂടത്തോട് ഒരകലം പാലിച്ചുകൊണ്ട് ഭരണകൂടം കൊടുക്കുന്നത് എല്ലാം സ്വീകരിച്ച് അവരോട് വിധേയത്വം കാണിച്ചു നിന്നാമതി എന്ന നിലപാട് ആണ് കേരളത്തിലെ ഫെമിനിസത്തിന്റെ ഏറ്റവും വലിയവിഴ്ച. അതുകഴിഞ്ഞേ മറ്റെന്തും ഉള്ളൂ.


ഒരു വിമർശക എന്ന നിലയിൽ, താങ്കളുടെ എഴുത്ത് വായനക്കാരിൽ എന്ത് മാറ്റമാണ് ഉണ്ടാക്കാൻ ശ്രമിക്കുന്നത്? ഓരോ എഴുത്തിനും പിന്നിലെ രാഷ്ട്രീയ പ്രേരണ എന്താണ്?

നമ്മുടെ ഒരു വ്യവഹാരം സൃഷ്ടിക്കുക എന്നതാണ്. വ്യവഹാരം എന്നത് സിസ്കോഴ്സ് എന്ന അർത്ഥത്തിൽ തന്നെയാണ്.തീർച്ചയായും ജനങ്ങളെ സ്വാധീനിക്കാൻ വേണ്ടി തന്നാണ് വ്യവഹാരങ്ങൾ ഉണ്ടാക്കുന്നത് അത് എത്ര പേരെ സ്വാധീനിച്ചു എന്നോ ഒന്നും നാം ആലോചിക്കണ്ടേതില്ല പിതൃമേധാവിത്വ വിരുദ്ധമായ,അധികാരവിരുദ്ധമായ വ്യവഹാരങ്ങൾ സൃഷടിക്കുകയാണ് നാം ചെയ്യേണ്ടത്.

 

താങ്കളുടെ അടുത്ത പുസ്തകത്തിൽ അല്ലെങ്കിൽ ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയം എന്തായിരിക്കും?

 

കേരളത്തിലെ അനൗപചാരിക മേഖലയിൽ, പ്രവർത്തിക്കുന്ന അംഘടിതമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ കുടുംബത്തിലൂടെ സാമൂഹിക പുനരുല്പാദനത്തിനായി നടത്തുന്ന

സ്ട്രഗിളിനെ കുറിച്ച് ഇംഗ്ലീഷിൽ പുസ്തകം ഉടനെ ഇറങ്ങാനുണ്ട്.

 


ഒരു എഴുത്തുകാരി/ചിന്തക എന്ന നിലയിൽ താങ്കൾക്ക് ഇനിയുള്ള കാലത്ത് സമൂഹത്തോട് പറയാനുള്ള ഏറ്റവും പ്രധാനപ്പെട്ട സന്ദേശം എന്താണ്?

മറുപടി:

കാണുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ചരിത്രകാരി എന്ന നിലയിൽ വ്യാഖ്യാനിക്കുക. അതിനെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുക എന്നതാണ് സമൂഹത്തോട് ചെയ്യാനുള്ളത്. കേരളത്തിലെ ഫെമിനിസ്റ്റുകൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഒന്നും അവർ ചെയ്യുന്നില്ല. അവാർഡുകൾ കിട്ടുന്നതോടെ അവർ അടങ്ങും. രാഷ്ട്രീയമായി പുന:സൃഷ്ടിക്കുക എന്നത് തീരെയില്ല. അത് മാറണം.



 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. എം. രാമചന്ദ്രൻ പിള്ള

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page