top of page

മാക്സിസിൻ്റെ വർഗ്ഗ സങ്കല്പവും  നീയോമാർക്സിസ്റ്റുകളുടെ പുനർ വായനയും

 രവീന്ദ്രകുമാർ  എം എം

സംഗ്രഹം

 വർഗ്ഗമെന്ന ആശയം സമൂഹ വിശകലനത്തിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട് .വർഗ്ഗമെന്ന ആശയത്തെ പല ചിന്തകന്മാരും വ്യത്യസ്ത രീതിയിലാണ് നിർവഹിച്ചിട്ടുള്ളത്. ജർമ്മൻ തത്വചിന്തകനായ കാറൽമാക്സ് സാമ്പത്തിക അടിസ്ഥാനത്തിലാണ് വർഗ്ഗത്തെ നിർവഹിച്ചിരിക്കുന്നത്. മാർക്സിനെ സംബന്ധിച്ചിടത്തോളം അടിത്തറ, ഉപരിഘടന എന്ന ആശയം വളരെ പ്രധാനപ്പെട്ടതാണ്. സാമ്പത്തികമാണ് അദ്ദേഹം അടിത്തറയായി പരിഗണിക്കുന്നത്. രാഷ്ട്രീയം- മതം- സാംസ്കാരികം- പ്രത്യയശാസ്ത്രം ഇവയെല്ലാം തന്നെ  ഉപരി ഘടനകയാണ്. നിയോമാക്സിസ്റ്റ് ചിന്തകരായ ആൻോണിയോ ഗ്രാംഷിയും  ലൂയി അൽത്തൂസറും മാർക്സിൻ്റെ  ആശയത്തെ അടിസ്ഥാനപ്പെടുത്തി വർഗ്ഗം എന്ന ആശയത്തെ വിപുലീകരിക്കുന്നു. പ്രധാനമായും, മാക്സിൻ്റെ സിദ്ധാന്തത്തിലെ സാമ്പത്തിക അടിത്തറയുടെ പ്രാധാന്യം നിലനിർത്തിക്കൊണ്ട് തന്നെ ഉപരിഘടനയിൽ വിശകലനങ്ങളും ചില കൂട്ടിച്ചേർക്കലുകളും അവർ നടത്തുന്നു. ഈ ലേഖനത്തിൽ വർഗ്ഗമെന്ന സങ്കല്പം  മാക്സും, ഗ്രാംഷിയും ,അൽത്തൂസറും ഏതു രീതിയിലാണ് വിശകലനം ചെയ്യുന്നത് എന്ന് മനസ്സിലാക്കാനുള്ള  ശ്രമം മാത്രമാണ്.

 

താക്കോൽ വാക്കുകൾ:മാക്സിസം, നീയോ മാർക്സിസം, മാർക്സ്, ഗ്രാംഷി, അൽത്തൂസർ,ക്ലാസ്

 

ആമുഖം

 

വർഗ്ഗമെന്ന ആശയത്തെ പ്രധാനമായും സമാനമായ സാമൂഹിക സ്ഥാനവും ചില സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക സവിശേഷതകളും പങ്കിടുന്ന വ്യക്തികളുടെ ഒരു കൂട്ടം എന്ന് നിർവചിക്കാം. വർഗ്ഗ  വ്യത്യാസങ്ങൾ സാമൂഹിക ഘടനകളെയും, അധികാര ബന്ധങ്ങളെയും, സാമ്പത്തിക അവസരങ്ങളെയും സ്വാധീനിക്കുകയും ചരിത്രപരവും സമകാലീകവുമായ സാമൂഹിക വ്യവസ്ഥകളെ രൂപപ്പെടുത്തുകയും ചെയ്യുന്നു.

വർഗ്ഗമെന്ന ആശയത്തെ പ്രശ്നവൽക്കരിക്കുന്നതിൽ ഏറ്റവും സ്വാധീനമുള്ള സൈദ്ധാന്തികരിൽ പ്രധാനിയാണ് കാറൽമാക്സ്. അദ്ദേഹം സമ്പത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് വർഗ്ഗ വർഗ്ഗത്തെ വിഭജിച്ചിരിക്കുന്നത് .വൈരുദ്ധാത്മിക ഭൗതികവാദം ,ചരിത്രപരമായ ഭൗതികവാദം. വർഗ്ഗസമരം, അന്യവൽക്കരണം ,കമ്മ്യൂണിസം എന്നിവയെല്ലാം അദ്ദേഹത്തിന്റെ തത്വചിന്ത പദ്ധതിയിലെ ആശയങ്ങളാണ്.മാർക്സിൻ്റെ  അഭിപ്രായത്തിൽ മനുഷ്യരാശിയുടെ ചരിത്രം വർഗ്ഗസമരത്തിൻ്റെ ചരിത്രമാണ്.

 

“നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വർഗ്ഗസമര ചരിത്രമാണ്”

                                              ( മാർക്സ്,എംഗൽസ്  കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ pg.33)

നിയോ മാർക്സിസം മാർക്സിൻ്റെ സിദ്ധാന്തങ്ങളെ സമകാലിക സാമൂഹിക രാഷ്ട്രീയ സന്ദർശങ്ങളുമായി കൂട്ടിയിണക്കി വിശകലനം   ചെയ്യുകയും  , സൈദ്ധാന്തികമായി വികസിപ്പിക്കുകയും ചെയ്യുന്ന  ബൗദ്ധിക പാരമ്പര്യമാണ്.. ആൻോണിയോ ഗ്രാംഷി ലൂയി അൽത്തൂസർ തുടങ്ങിയ പ്രമുഖ നിയോ മാർക്സിസ്റ്റ്  ചിന്തകർ സാമ്പത്തിക ശ്രേണിയുടെ അടിത്തറയിൽ സാമൂഹിക ,സാംസ്കാരിക, പ്രത്യയശാസ്ത്ര ഘടകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്  വർഗ്ഗ സിദ്ധാന്തം വികസിപ്പിച്ചു.

 

മാർക്സിൻ്റെ വർഗ്ഗ സിദ്ധാന്തത്തെ കുറിച്ചുള്ള വീക്ഷണം

 

19-0o നൂറ്റാണ്ടിൽ വിപ്ലവകരമായ തത്വചിന്ത പദ്ധതിയിലൂടെ  ലോകത്തെ വ്യാഖ്യാനിച്ച  സൈദ്ധാന്തികനായിരുന്നു  കാറൽ മാക്സ്. ചരിത്രപരമായ ഭൗതികവാദത്തിൽ വേരുന്നിയ അദ്ദേഹത്തിൻറെ ചരിത്ര വ്യാഖ്യാനവും വർഗ്ഗ സിദ്ധാന്തവും ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ളവയായിരുന്നു. അദ്ദേഹത്തിൻറെ സഹപ്രവർത്തകനായ ഫ്രഡറിക് എംഗൽസും ചേർന്ന് സാമൂഹിക മാറ്റത്തിനായുള്ള കൂടുതൽ ഘടനാപരവും ശാസ്ത്രീയപരമായ ഒരു സമീപനമുപയോഗിച്ച് ഉട്ടോപ്യൻ സോഷ്യലിസത്തിന്റെ  പരിമിതികളെ മറികടക്കാൻ ശ്രമിച്ചു .ഇത് മാർക്സിസം എന്ന സിദ്ധാന്തന്റെ പിറവിയിലേക്ക് നയിച്ചു. രാഷ്ട്രീയം, സമ്പത്ത് വ്യവസ്ഥ, സാമൂഹിക സിദ്ധാന്തം, വിപ്ലവകരമായ പ്രായോഗികത എന്നീ ഘടകങ്ങളുടെ  സമുന്യയം  ആണ് മാർസിയൻ സിദ്ധാന്തത്തിൽ കാണുവാൻ സാധിക്കുന്നത്.

മാർക്സിനെ സംബന്ധിച്ചിടത്തോളം  അടിത്തറ ,ഉപരിഘടന എന്ന ആശയം വളരെ പ്രാധാന്യമർഹിക്കുന്നവയാണ്. സാമ്പത്തികത്തെയാണ് അദ്ദേഹം അടിത്തറയായി പരിഗണിക്കുന്നത്. രാഷ്ട്രീയം -മതം -സാംസ്കാരികം -പ്രത്യശാസ്ത്രം ഇവയെല്ലാം തന്നെ ഉപരി ഘടനയായി അദ്ദേഹം അടയാളപ്പെടുത്തുന്നു.

  ചരിത്രത്തിൽ ഉടനീളം സമൂഹം അടിച്ചമർത്തുന്നവരായും അടിച്ചമർത്തപ്പെടുന്നവരായും വിഭജിക്കപ്പെടുന്നുണ്ടെന്നും സാമ്പത്തിക ശക്തികൾ സാമൂഹിക ബന്ധങ്ങളെ നിർണയിക്കുന്നുണ്ടെന്നും വർഗ്ഗ സിദ്ധാന്തത്തിലൂടെ  മാർക്സ് അടയാളപ്പെടുത്തുന്നു.മുൻകാല സാമൂഹിക  സൈദ്ധാന്തികിൽ നിന്നും ,വിപ്ലവകാരികളിൽ നിന്നും വ്യത്യസ്തമായി   മാർക്സ്  വർഗ്ഗത്തെ കുറിച്ചുള്ള  പുതിയതും ചലനാത്മകവുമായ ഒരു ആശയം അവതരിപ്പിച്ചു. വർഗ്ഗം  കേവലം ഒരു സാമൂഹ്യ -രാഷ്ട്രീയ വിഭാഗമല്ല .മറിച്ച്, ഉൽപാദന പ്രക്രിയയിൽ ഒരാളുടെ സ്ഥാനം നിർണ്ണയിക്കുന്ന  ഒരു സാമ്പത്തിക ബന്ധമാണെന്ന് വാദിച്ചു, ഉൽപാദന ഉപാധികൾ സ്വന്തമാക്കിയിരുന്ന മുതലാളി വർഗ്ഗവും , കൂലിക്ക് പകരമായി തങ്ങളുടെ അധ്വാനം വിൽക്കുന്ന തൊഴിലാളി വർഗ്ഗവും .അതിജീവനത്തിനായി തങ്ങളുടെ അധ്വാനം വിൽക്കുന്ന തൊഴിലാളി വർഗ്ഗം സാമ്പത്തികമായ അടിച്ചമർത്തപ്പെട്ടവരും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുമായിത്തീരുന്നു.

 

“വലിയ മുതലാളിമാരുടെ വർഗ്ഗം. എല്ലാ പരിഷ്കൃത രാജ്യങ്ങളിലും എല്ലാ ഉപജീവനോപാധികളും  ആ ഉപജീവനോപാധികൾ ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ  അസംസ്കൃത പദാർത്ഥങ്ങളും ഉപകരണങ്ങളും ( യന്ത്രോപകരണങ്ങൾ, ഫാക്ടറികൾ മുതലായവ ) ഏതാണ്ട് പൂർണ്ണമായും  അവരുടെ വകയാണ്. ഈ വർഗ്ഗമാണ് ബൂർഷ്വാർഗ്ഗം  അഥവാ ബൂർഷ്വാസി. യാതൊന്നും സ്വന്തമായിട്ടില്ലാത്തവരും അതുകൊണ്ട് ആവശ്യം വേണ്ട ഉപജീവനോപാധികൾ  ലഭിക്കുന്നതിന് പകരമായി തങ്ങളുടെ അദ്ധ്വാനം ബൂർഷ്വാകൾക്കു വിൽക്കാൻ നിർബന്ധിതരായിട്ടുള്ളവരുമായ ആളുകളുടെ വർഗ്ഗം ഈ വർഗ്ഗത്തെ തൊഴിലാളി വർഗ്ഗം അഥവാ പ്രോലെറ്റേറിയറ്റ് എന്ന് വിളിക്കുന്നു.”

[ മാർക്സ്, എംഗൽസ് കമ്യൂണിസ്റ്റ് മാനിഫെസ് സ്റ്റോ Pg. 79]

 

ആഴത്തിലുള്ള ഈ അസമത്വം അനിവാര്യമായ വർഗ്ഗ സമരത്തിലേക്ക് നയിക്കുമെന്നും  അവ ചരിത്രപരവും സാമൂഹികവുമായ പരിവർത്തനത്തിലെ ഒരു പ്രേരണ ശക്തിയാണെന്നും മാർക്സ് ഊന്നി പറഞ്ഞു.മുതലാളിത്ത വർഗ്ഗം തൊഴിലാളി വർഗ്ഗത്തെ ചൂഷണത്തിന് വിധേയമാക്കുന്ന പ്രവണത വർദ്ധിച്ചുവരുന്ന മുറയ്ക്ക് ഈ ചൂഷണം വർഗ്ഗബോധത്തിലേക്ക് നയിക്കുകയും, ഇതിന്റെ പരിണിതഫലമായി, മുതലാളിത്തത്തെ അട്ടിമറിച്ചു കൊണ്ട്  രക്ത രൂക്ഷമായ വിപ്ലവത്തിലൂടെ  തൊഴിലാളി വർഗ്ഗം അധികാരം പിടിച്ചെടുക്കുകയും, തൊഴിലാളി വർഗ്ഗത്തിന്റെ സ്വേച്ഛാധിപത്യം സ്ഥാപിക്കുകയും, സോഷ്യലിസത്തിലെക്കുള്ള പരിവർത്തനം സാധ്യമാക്കുകയും ചെയ്യും. ഈ ഘട്ടത്തിൽ ഉൽപാദന ഉപാധികൾ സമൂഹത്തിന്റെ പൊതുസ്വത്തായി മാറുന്നു, അങ്ങനെ സാമ്പത്തിക ചൂഷണത്തിന്റെ അടിത്തറ തകരുകയും ചെയ്യും, ഈ പരിവർത്തനം ആത്യന്തികമായി സോഷ്യലിസത്തിലേക്കും പിന്നീട് കമ്മ്യൂണിസത്തിലേക്ക് നയിക്കുമെന്ന് മാർക്സ്‌ സിദ്ധാന്തിച്ചു.

 

വർഗ്ഗത്തെക്കുറിച്ചുള്ള നിയോ മാർക്സിസ്റ്റ് വീക്ഷണങ്ങൾ

 

ഇരുപതാം നൂറ്റാണ്ടിൽ മാർക്സിയൻ തത്വചിന്തയുടെ അടിത്തറയിൽ നിന്നും പിറവിയെടുത്ത ഒരു ബൗദ്ധിക ചിന്ത പദ്ധതിയാണ് നിയോ മാർക്സിസം. ഈ ചിന്ത പദ്ധതി വിമർശനാത്മകമായ സിദ്ധാന്തം, നരവംശശാസ്ത്രം, അസ്തിത്വവാദം തുടങ്ങിയവയിൽ നിന്നുള്ള ഉൾക്കാഴ്ചകൾ ഉൾപ്പെടുത്തുകയുണ്ടായി. ഇവർ ക്ലാസിക്കൽ മാർക്സിസ്റ്റ് സിദ്ധാന്തത്തെ സ്വീകരിക്കുകയും, വികസിപ്പിക്കുകയും ചെയ്തു. വർഗ്ഗസമരത്തെക്കുറിച്ചുള്ള നിയോ മാർക്സിസ്റ്റ് കാഴ്ചപ്പാടുകൾ മാർക്സിന്റെ അടിസ്ഥാന ആശയത്തിൽ വേരൂന്നിയതാണെങ്കിലും, സാമ്പത്തിക നിർണ്ണായക വാദത്തിന് അപ്പുറമുള്ള ഘടകങ്ങളുടെ പ്രാധാന്യം പരിഗണിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്തു.

ആധുനിക മുതലാളിത്ത സമൂഹങ്ങളുടെ സങ്കീർണതകളെ അഭിസംബോധന ചെയ്യാൻ നിയോ മാർക്സിസ്റ്റുകൾ ശ്രമിച്ചു. മുതലാളിത്തം ഒരു കർശനമായ വർഗ്ഗശ്രേണിയെ സൃഷ്ടിക്കുകയും, നിലനിർത്തുകയും ചെയ്യും എന്ന് അംഗീകരിക്കുമ്പോഴും സമ്പന്നരായ ഉടമകളെയും, ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളി വർഗ്ഗത്തെയും, സാമ്പത്തിക ഘടകത്തെ  വർഗ്ഗ -അടിച്ചമർത്തലിന്റെ ഏക ഉറവിടം എന്ന ക്ലാസിക്കൽ മാർക്സിസത്തിന്റെ ആശയത്തിൽ നിന്നും  വ്യത്യസ്തമായി പള്ളികൾ, ജയിലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാധ്യമങ്ങൾ തുടങ്ങിയ സാമൂഹ്യ സ്ഥാപനങ്ങൾ  ഭരണവർഗത്തിന്റെ ആധിപത്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് നിയോ മാക്സിസ്റ്റുകൾ വാദിക്കുന്നു.

ഈ സ്ഥാപനങ്ങൾ പ്രത്യശാസ്ത്രത്തെ  രൂപപ്പെടുത്തുകയും നിലവിലുള്ള അധികാര ഘടനയെ ശക്തിപ്പെടുത്തുകയും തൊഴിലാളി വർഗ്ഗത്തെ തുടർച്ചയായി കീഴ്പ്പെട്ടു നിൽക്കുന്നവരായി നിലനിർത്താൻ ശക്തി ആർജിക്കുകയും ചെയ്യുന്നു.

മാർക്സിന്റെ ബൂർഷ്വാ- തൊഴിലാളി വർഗ്ഗ ദ്വന്ദ്വത്തെ നീയോ മാർക്സിസ്റ്റുകൾ ഉയർത്തിപ്പിടിക്കുമ്പോൾ, സമകാലിക സമൂഹങ്ങളിലെ വർഗ്ഗ ബന്ധങ്ങളുടെ  പരിണാമപരമായ സ്വഭാവത്തെ അവർ വിമർശനാത്മകമായി പരിശോധിക്കുന്നു. ഭരണവർഗ്ഗം സമ്പത്തിലൂടെ മാത്രമല്ല അധികാരം നേടിയെടുക്കുന്നത്. മറിച്ച്, സാംസ്കാരിക മേധാവിത്വം, പ്രത്യാശാസ്ത്ര നിയന്ത്രണം, സാമൂഹ്യ സ്ഥാപനങ്ങൾ എന്നിവയിലൂടെ അതിന്റെ ആധിപത്യം ഉറപ്പിക്കുകയും ചെയ്യുന്നു എന്ന് അവർ വാദിക്കുന്നു. ഇവിടെ, മാർക്സിന്റെ സിദ്ധാന്തത്തിലെ സാമ്പത്തിക അടിത്തറയുടെ പ്രാധാന്യം നിലനിർത്തിക്കൊണ്ടുതന്നെ  ഉപരി ഘടനയിൽ ചില കൂട്ടിച്ചേർക്കലുകൾക്ക് നിയമ മാർക്സിസ്റ്റുകൾ പരിഗണന നൽകുന്നു.

 

വർഗ്ഗം: ഗ്രാംഷി, അൽത്തൂസർ

 

ആൻോണിയോ ഗ്രാംഷിയും , ലൂയി അൽത്തൂസറും വ്യത്യസ്ഥ രീതിയിലാണ് വർഗ്ഗമെന്ന വിഷയത്തെ വിപുലീകരിക്കുന്നത്.ഗ്രാംഷി സാംസ്കാരിക മേധാവിത്വം എന്ന ആശയം അവതരിപ്പിച്ചു. ഭരണവർഗ്ഗം കേവല സാമ്പത്തിക നിയന്ത്രണത്തിന് പകരം  ആധിപത്യ പ്രത്യാശാസ്ത്രങ്ങളിലൂടെയാണ് അടിച്ചമർത്തപ്പെട്ടവരിൽ നിന്ന് സമ്മതം നേടുന്നത് എന്ന് വിശദീകരിച്ചു. ലൂയി അൽത്തൂസർ പൊതുബോധം രൂപപ്പെടുത്തുന്നതിലും  വർഗ്ഗ വ്യത്യാസങ്ങൾ നിലനിർത്തുന്നതിലും വിദ്യാഭ്യാസം, മതം, മാധ്യമങ്ങൾ തുടങ്ങിയ പ്രത്യാശാസ്ത്രപരമായ ഉപകരണങ്ങളുടെ പങ്ക് വിശകലനം ചെയ്തു. ഈ രണ്ട് സൈദ്ധാന്തികരും വർഗ്ഗ ആധിപത്യം എന്ന ആശയവുമായി ഇടപെടുമ്പോൾ അവർ അതിനെ വ്യത്യസ്ത കോണിലൂടെ സമീപിക്കുന്നു.

 

“എല്ലാ സാമൂഹിക ജീവിതത്തിന്റെയും ഉറവിടം ഉൽപാദനമാണ് എന്ന് ഗ്രാംഷി വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സാമൂഹിക സംഘടനകളുടെയും, പരിവർത്തനത്തിന്റെയും  അടിത്തറ മനുഷ്യ അദ്ധ്വാനമാണ്. സാമ്പത്തിക ഉത്പാദനത്തിലെ വർഗ്ഗ ഘടന അദ്ദേഹം വിശദീകരിക്കുന്നു.”

( ഗ്രാംഷി pg. 296 )

ഗ്രാംഷിയുടെ അഭിപ്രായത്തിൽ വിപ്ലവത്തിലൂടെയോ, വർഗ്ഗ സമരത്തിലൂടെയോ മാത്രം തൊഴിലാളി വർഗ്ഗത്തിന് അധികാരം പിടിച്ചെടുക്കുവാൻ സാധ്യമല്ല. ഭരണകൂടത്തിലും, സർക്കാരിലും ശാശ്വതമായ ആധിപത്യം കൈവിരിക്കുന്നതിന്  പ്രത്യശാസ്ത്രങ്ങൾ പൂർണ്ണമായ  സാമൂഹിക വികസനം ഉറപ്പാക്കുകയും തൊഴിലാളി വർഗ്ഗത്തിന് അപ്പുറം നിലനിൽക്കുന്ന വൈവിധ്യമാർന്ന വർഗ്ഗ ഘടനകളെ  അഭിസംബോധന ചെയ്യുകയും വേണം.

മുതലാളിമാരും ഭൂ- ഉടമകളും തമ്മിലുള്ള പരസ്പര ബന്ധത്തെ അദ്ദേഹത്തിന്റെ വിശകലനം എടുത്തു കാണിക്കുന്നു. വ്യത്യസ്തമായ സാമ്പത്തിക റോളുകൾ ഉണ്ടായിരുന്നിട്ടും ഭൂ - ഉടമകൾ ബാങ്കിംഗ് സ്ഥാപനങ്ങളിലൂടെ ഗണ്യമായ സാമ്പത്തിക ബന്ധങ്ങൾ നിലനിർത്തുകയും, അവരുടെ മൂല്യങ്ങൾ, താല്പര്യങ്ങൾ, പ്രത്യശാസ്ത്ര സ്വാധീനങ്ങൾ  എന്നിവ വിന്യസിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പരമ്പരാഗത മുതലാളിത്ത ഭൂ- ഉടമ ചലനാത്മകതയെ  തടസ്സപ്പെടുത്തുന്ന ഒരു മൂന്നാം വിഭാഗമായ  ഗ്രാമീണ മുതലാളിമാരുടെ ആവിർഭാവത്തെ ഗ്രാംഷി തിരിച്ചറിയുന്നു. യുദ്ധകാലത്തെ തൊഴിലാളി ക്ഷാമവും, ഭൂമി കൈവശ അവകാശ പുനർ സംഘടനവും  മൂലമാണ് ഈ പുതിയ ഗ്രാമീണ ബൂർഷ്വാസി ഉടലെടുത്തത്. അവർ സമ്പത്തും അധികാരവും ശേഖരിക്കാനുള്ള അവസരങ്ങൾ പിടിച്ചെടുക്കുന്നു. പരമ്പരാഗത ഭൂ -ഉടമസ്ഥരായ വരേണ്യ വർഗ്ഗത്തിൽ നിന്ന് വ്യത്യസ്തമായി ഗ്രാമീണ മുതലാളിമാർ ഭൂമി വാടകയിലൂടെയും, മിച്ചമൂല്യം വേർതിരിച്ച് എടുക്കുന്നതിലൂടെയും ലാഭം കൊയ്തു.

പഴയ ഭൂ - ഉടമകളിൽ നിന്നും വ്യവസായ ബൂർഷ്വാസികളിൽ നിന്നും വേറിട്ട താല്പര്യമുള്ള ഒരു പ്രത്യേക സാമൂഹിക വർഗ്ഗമായി അവർ അവരെ തന്നെ സ്ഥാപിച്ചു.

വർഗ്ഗരൂപീകരണത്തെ കുറിച്ചുള്ള ഗ്രാംഷിയുടെ സൂക്ഷ്മമായ നിരീക്ഷണം സോഷ്യലിസ്റ്റ് പരിവർത്തനത്തിൽ, മുതലാളിമാരും തൊഴിലാളി വർഗ്ഗവും തമ്മിലുള്ള പോരാട്ടത്തിന്റെ പരിണിതഫലമായി കാണുന്നതിന് പകരം, വികസിച്ചുകൊണ്ടിരിക്കുന്ന വർഗ്ഗ ബന്ധങ്ങളെ, സങ്കീർണതകളെ അഭിസംബോധന ചെയ്യണമെന്ന് അടിവരയിടുന്നു. സാമ്പത്തിക മാറ്റങ്ങളും, വർഗ്ഗ പുനർ ക്രമീകരണങ്ങളും, സാമൂഹികവും, രാഷ്ട്രീയവുമായ  ആധിപത്യത്തിനായിട്ടുള്ള വിശാലമായ പോരാട്ടത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശകലനം ചെയ്യുന്നതിൽ അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകൾ നിർണായകമായി തുടരുന്നു.

പരമ്പരാഗതവും മാർക്സിസ്റ്റ് വിശകല വിശകലനത്തിനപ്പുറം  വർഗ്ഗ ചലനാത്മകതയെ ഒരു ഘടനാവാദപരമായ വീക്ഷണത്തിൽ പുനർ വായിക്കുന്ന ഒരു അമൂർത്തവും ആശയപരവുമായ ചട്ടക്കൂട് അൽസറിന്റെ വർഗ്ഗ സിദ്ധാന്തം വിഭാവനം ചെയ്യുന്നു.

ഭരണകൂടത്തിന്റെ പങ്ക് തൊഴിലാളി വർഗ്ഗത്തിന്റെ സ്വയംഭരണം, സാംസ്കാരിക മേധാവിത്വം, മദ്യ വർഗ്ഗത്തിന്റെ പ്രാധാന്യം  എന്നിവ ഉൾപ്പെടെ സോഷ്യലിസ്റ്റ് വ്യവഹാരങ്ങളിൽ നിന്നുള്ള  പൊതു വിഷയങ്ങളെ അദ്ദേഹം സംയോജിപ്പിക്കുന്നു. വർഗ്ഗബന്ധങ്ങളുടെ നിർണായക ഘടകമായ ഉൽപ്പാദന രീതി എന്ന ആശയമാണ് അൽത്തൂസറിന്റെ വർഗ്ഗ സിദ്ധാന്തത്തിന്റെ കാതൽ. മുതലാളിത്ത ഉൽപാദനരീതി, ഫ്യൂഡൽ ഉൽപാദനരീതി  മറ്റ് സാമൂഹിക- സാമ്പത്തിക ഘടനകൾ  തുടങ്ങിയ ചരിത്രപരമായ സാമ്പത്തിക വ്യവസ്ഥകളുടെ വർഗീകരണത്തിന് ഈ ആശയം സ്വീകാര്യമാകുന്നു.

അൽത്തൂസറിന്റെ കാഴ്ചപ്പാടിൽ വർഗ്ഗങ്ങളെ നിർണയിക്കുന്നത് സാമ്പത്തിക സ്ഥിതിയും  സമൂഹത്തിനുള്ളിലെ  ഘടനാപരമായ ബന്ധങ്ങളുമാണ്. വ്യക്തിഗത പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വർഗ്ഗങ്ങളെ മനസ്സിലാക്കരുത്. മറിച്ച്,  മൊത്തത്തിലുള്ള ഉത്പാദന പ്രക്രിയയുടെ അഭിവാജ്യ ഘടകങ്ങളായി മനസ്സിലാക്കണം എന്ന് അദ്ദേഹം ഊന്നി പറയുന്നു. വർഗ്ഗസമരത്തിൽ മനുഷ്യ ഏജൻസിയിൽ  ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരമ്പരാഗത മാർക്സിസ്റ്റ് വ്യാഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്തമായി അൽത്തൂസറിന്റെ സമീപനം കൂടുതൽ ഘടനാപരമാണ്. വ്യവസ്ഥാപരമായ ശക്തികൾ വർഗ്ഗ ബന്ധങ്ങളെ രൂപപ്പെടുത്തുകയും, നിർവചിക്കുകയും ചെയ്യുന്ന രീതി അദ്ദേഹം എടുത്തു കാണിക്കുന്നു.

“എങ്ങനെയാണ് വർഗവിഭജിതരായ ബഹുജനങ്ങൾക്ക് (തൊഴിലാളിവർഗം, കർഷകർ, പെറ്റി ബൂർഷ്വാകൾ) ബോധപൂർവ്വമോ അബോധപൂർവ്വമോ നിലവിലുള്ള ഭരണകൂടത്തിനെതിരെ ഒരു പൊതു ആക്രമണത്തിലേക്ക് ഒന്നിച്ചുചേരാൻ കഴിയുക? ദീർഘകാല അനുഭവത്തിലൂടെയും ഉറപ്പായ സഹജാവബോധത്തിലൂടെയും, വർഗ വ്യത്യാസങ്ങൾക്കിടയിലും, ചൂഷിതർക്കെതിരായ ഒരു വിശുദ്ധ സഖ്യം സ്ഥാപിക്കാൻ പഠിച്ച ഭരണവർഗങ്ങൾക്ക് (പ്രഭുക്കന്മാർ, വൻകിട ബൂർഷ്വാകൾ, വ്യാവസായിക ബൂർഷ്വാകൾ, ധനകാര്യ ബൂർഷ്വാകൾ മുതലായവ) എങ്ങനെയാണ് നിർണ്ണായക പ്രസ്ഥാനത്തിൽ ഭിന്നിച്ചുനിൽക്കാൻ കഴിയുക…”

 (ലൂയിസ് അൽത്തൂസർ ഫോർ മാർക്സ് പേജ് 99)

അൽത്തൂസർ  വർഗ്ഗ വിഷയത്തെ സൂക്ഷ്മതലത്തിൽ നിരീക്ഷിക്കുന്നുണ്ടെങ്കിലും ക്ലാസിക്കൽ മാർക്സിസം മുന്നോട്ടുവയ്ക്കുന്ന അതേ വർഗ്ഗ വിഭജനം തന്നെയാണ് അദ്ദേഹത്തിന്റെ സിദ്ധാന്തത്തിൽ നിലനിൽക്കുന്നത്. ബൂർഷ്വാസിയെയും, തൊഴിലാളി വർഗ്ഗത്തെയും  വേർ തിരിച്ചറിയുന്നു. കൂടാതെ വർഗ്ഗബന്ധങ്ങളെ നിലനിർത്തുകയും പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുന്ന സംവിധാനത്തെ തിരിച്ചറിയുന്നു. വർഗ്ഗ സമരത്തിന് ഒരു പുതിയ ആഖ്യാനം നൽകുന്നതിന് അദ്ദേഹം  ഘടനാവാദത്തെ   ഭൗതികവാദവുമായി സംയോജിപ്പിക്കുന്നു.

ഉപസംഹാരം

 സാമൂഹിക രാഷ്ട്രീയ വ്യവഹാരങ്ങളിൽ മാർക്സിന്റെ വർഗ്ഗ സിദ്ധാന്തം ഒരു അടിസ്ഥാന ആശയമായി തുടരുന്നു. വിപ്ലവ പ്രസ്ഥാനങ്ങളെയും, സോഷ്യലിസ്റ്റ് ചിന്തകളെയും,  മുതലാളിത്തത്തിന്റെ വിമർശനങ്ങളെയും ഇവ സ്വാധീനിച്ചിട്ടുണ്ട്. ചരിത്രപരമായി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സാമ്പത്തിക ബന്ധമായി വർഗ്ഗത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുനർനിർവചനം മുൻകാല വ്യാഖ്യാനങ്ങളിൽ നിന്നും ഗണ്യമായ വ്യതിചലനത്തെ അടയാളപ്പെടുത്തി. അസമത്വം, അധികാരം, സാമ്പത്തിക നീതി എന്നിവയെ കുറിച്ചുള്ള സമകാലിക ചർച്ചകളെ രൂപപ്പെടുത്തുന്നതിന് ഇവ അടിത്തറപാകുന്നു..

 നിയോ മാർക്സിസ്റ്റ് വീക്ഷണത്തിൽ വർഗ്ഗ ബന്ധങ്ങൾ ബഹുമുഖമാണ്. ഇതിൽ സാമ്പത്തിക -രാഷ്ട്രീയ പ്രത്യയശാസ്ത്ര ഘടകങ്ങൾ ഉൾക്കൊള്ളുന്നു. സമ്പത്ത് അധികാരത്തിന്റെ ഒരു നിർണായ ഘടകമായി തുടരുമ്പോൾ വർഗ്ഗ ആധിപത്യം സംരക്ഷിക്കാൻ സ്ഥാപനപരവും സാംസ്കാരികപരവുമായ ചട്ടക്കൂടുകൾ ആഴത്തിൽ ഉൾചേർന്നിരിക്കുന്നു  എന്നും, പരമ്പരാഗത മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രത്തിനപ്പുറം  വർഗ്ഗങ്ങളെ കുറിച്ച് വിശാലമായ വിശകലനം ആവശ്യമാണെന്ന് നിയോ മാർക്സിസ്റ്റുകൾ ഊന്നിപ്പറയുന്നു.

 

 

 

 

 

 

 

 

ഗ്രന്ഥസൂചി

1. Althusser ,Louis. For Marx

    London: British Library Cataloguing in publication data. 1969.

2. Derek Boothman: Antonio Gramsci

     Delhi: Aakar Books, 1995.

3. Wright, Erik Olin-Approaches to class analysis

  New York: Cambridge University Press, 2005.

4. മാർക്സ്, എംഗൽസ് . കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

തിരുവനന്തപുരം : പ്രഭാത ബുക്ക് ഹൗസ് , 1998.

5. പോക്കർ, പി കെ  ലൂയി ആൽത്തൂസർ

  കോട്ടയം: സാഹിത്യ പ്രവർത്തക സൊസൈറ്റി, 2015

രവീന്ദ്രകുമാർ  എം എം

ഗവേഷക വിദ്യാർഥി                                                                

തത്ത്വശാസ്ത്രവിഭാഗം                                                                  കേരള സർവ്വകലാശാല

 

 

 

 

 

 


Kommentare

Mit 0 von 5 Sternen bewertet.
Noch keine Ratings

Rating hinzufügen
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ.ദീപ ബി.എസ്.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page