top of page

നീർനായയും നിർമ്മിതബുദ്ധിയും

സംസ്കാരപഠനം
ഡോ.പി.കെ.സുമോദൻ

ആദ്യം നീർനായകളെ കുറിച്ച് പറയാം. അതുകഴിഞ്ഞ് നിർമ്മിത ബുദ്ധിയിലേക്ക് വരാം. നീർനായകളിലെ മൂന്നാമനെ കണ്ടെത്തിയ ആഘോഷത്തോടെയാണ്  കേരളത്തിൽ 2023 ന്റെ തിരശ്ശീല വീണത്. യൂറേഷ്യൻ നീർനായ (Lutras Lutras) എന്ന പ്രസ്തുത മൂന്നാമൻ കേരളത്തിന് പുറത്തുള്ള പശ്ചിമഘട്ട മേഖലയിലെ  അന്തേവാസിയാണെന്ന് വളരെ മുൻപ് തന്നെ അറിയാവുന്നതാണ്. ഇതുവരെ അതിനെ കേരളത്തിൽ  കണ്ടെത്താഞ്ഞത് ഒരു പക്ഷേ ശരിയായി നോക്കാഞ്ഞത് കൊണ്ടാവും. എങ്ങനെയായാലും ഈ കണ്ടെത്തലിനെ ചെറുതായി കാണേണ്ടതില്ല. കേരള അഗ്രിക്കൾച്ചർ യൂണിവേർസിറ്റിക്ക് കീഴിലുള്ള ഫോറസ്ട്രി കോളേജിലെ പ്രൊഫസർ പി. ഓ. നമീറും സംഘവുമാണ് ഇടുക്കിയിലെ ചിന്നാർ വന്യമൃഗസങ്കേതത്തിൽ ഈ മൂന്നാമനെ കണ്ടെത്തിയത്.

 യൂറേഷ്യൻ നീർനായയടക്കം മൂന്ന് സ്പീഷീസുകളാണ് ഇന്ത്യയിലുള്ളത്. ചെറുനഖ നീർനായ (Aonix cinereus) മിനുസമേനി നീർനായ (Lutra perspicillata ) എന്നിവയാണ് മറ്റ് രണ്ടെണ്ണം. അവ മൂന്നും കേരളത്തിലുമുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ വെള്ളവുമായി ബന്ധപ്പെട്ട് ജീവിക്കാൻ കഴിവുള്ളവയാണ് ഒന്നൊഴികെ ബാക്കിയെല്ലാ നീർനായകളും. നീർനായയുടെ ഇംഗ്ലീഷ് പേരായ ഓട്ടറിന്റെ (Otter) ഉൽപ്പത്തി തന്നെ ജലം എന്നർത്ഥമുള്ള ‘വോഡ്ർ’ (wodr) എന്ന പ്രോട്ടോ-ഇൻഡോ-യൂറോപ്യൻ വാക്കിൽ നിന്നാണ്. ആഫ്രിക്കയിലെ നഖമില്ലാത്ത നീർനായ (Aonix congica)  പൂർണ്ണമായും കരയിൽ ജീവിക്കുന്നവയാണ്. കടലിൽ മാത്രം ജീവിക്കുന്ന നീർനായയുമുണ്ട് (Enhydra lutris).


നിർമ്മിത ബുദ്ധി

 2023 ൽ പൂർവ്വാധികം ശക്തിപ്രാപിച്ച ശാസ്ത്രോൽപ്പന്നമാണല്ലോ നിർമ്മിത ബുദ്ധി (Artificial intelligence). മനുഷ്യജീവിതത്തിന്റെ സർവമേഖലകളിലും ശക്തമായ സാന്നിദ്ധ്യമറിയിച്ചുകൊണ്ടിരിക്കുകയാണ് നിർമ്മിത ബുദ്ധി. ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ഭസ്മാസുരന് വരം കൊടുത്ത സ്ഥിതിവരെയുണ്ടാകാം എന്ന്  അതിന്റെ സ്രഷ്ടാക്കൾ തന്നെ മുന്നറിയിപ്പ് നല്കുന്നുമുണ്ട്. അതിന്റെ വിശദാംശകളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ല. നമുക്ക് വീണ്ടും നീർനായയിലേക്ക് തന്നെ തിരിച്ചു വരാം. നീർനായയേയും നിർമ്മിത ബുദ്ധിയേയും എങ്ങനെ കൂട്ടിക്കെട്ടും എന്നതായിരിക്കും ഇപ്പോൾ വായനക്കാരുടെ സംശയം. അതിലേക്കാണ് വരുന്നത്. നീർനായകളെ നിർമ്മിതബുദ്ധിയിലേക്ക് കൊണ്ടെത്തിച്ചത് അവയുടെ വായാടിത്തമാണ്. അതേ, നീർനായകൾ സംസാരിക്കും, അവയുടെ സ്വന്തം ഭാഷയിൽ!  

ഭീമൻ നീർനായയുടെ വായാടിത്തം 

പതിമൂന്ന് നീർനായ സ്പീഷീസുകളിൽ ഏറ്റവും വലിയ സംസാരപ്രിയർ തെക്കേ അമേരിക്കൻ സ്വദേശികളായ ഭീമൻ നീർനായകളാണ് (Pteronura brasiliensis).  നീളത്തിന്റെ കാര്യത്തിലും അവ തന്നെയാണ് ഏറ്റവും മുമ്പിൽ. ശരാശരി നീളം 1.8 മീറ്റർ. ആമസോൺ നദിയാണ് ഇവയുടെ പ്രധാന വാസസ്ഥലം. കുടുംബ സമേതം ജീവിക്കുന്ന നീർനായകൾ എന്ന പ്രത്യേകതയുമുണ്ട് ഈ ഭീമന്മാർക്ക്. ഒരു കുടുംബത്തിൽ അച്ഛനുമമ്മയുമടക്കം മൂന്നു മുതൽ എട്ടുവരെ അംഗങ്ങളുണ്ടാകും. മറ്റ് നീർനായകളെ പോലെ തന്നെ  ശബ്ദഭാഷയിലൂടെയാണ് അംഗങ്ങൾ  പരസ്പരം ആശയ വിനിമയം നടത്തുന്നത്. അതിന് പുറമേ മനുഷ്യരടക്കമുള്ള മറ്റു ജീവികളുമായും നീർനായകൾ ശബ്ദത്തിലൂടെ ആശയവിനിമയം നടത്തും. മനുഷ്യരുടെ സാന്നിധ്യം ഭീഷണിയാണെന്ന് തോന്നിയാൽ മറ്റ് അംഗങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കാൻ വലിയ കരച്ചിൽ  ശബ്ദവും  സൌഹൃദം കാണിക്കാൻ ചെറിയ ശബ്ദവുമുണ്ടാക്കും.      ഇതുപോലെ വ്യത്യസ്ത അർത്ഥങ്ങളുള്ള  22 ശബ്ദങ്ങൾ ഉണ്ടാക്കാനുള്ള കഴിവുണ്ട് മുതിർന്ന നീർനായകൾക്ക്.   അതുപോലെ നവജാതശിശുക്കളുടെ നിഘണ്ടുവിൽ പതിനൊന്ന് ശബ്ദങ്ങളുണ്ട്.


ഓട്ടർ.എഐ (Otter. ai)

മീറ്റിങ്ങുകളിൽ തൽസമയം കുറിപ്പുകളെടുക്കുന്ന ആളുകളെ കണ്ടിരിക്കുമല്ലോ. മീറ്റിങ്ങിന്റെ സംക്ഷിപ്ത രൂപമുണ്ടാക്കാനും പത്രങ്ങൾക്ക്  വാർത്ത കൊടുക്കാനും മറ്റും ഇത്തരം കുറിപ്പുകൾ ഉപയോഗിക്കാം. പഴയകാലത്ത് സ്റ്റെനോഗ്രാഫർമാരായിരുന്നു ഈ ജോലി ചെയ്തിരുന്നത്. എന്നാൽ നിർമ്മിതബുദ്ധി വന്നതോടെ അത്തരം കുറിപ്പുകളുണ്ടാക്കാൻ ആളുകളുടെ ആവശ്യമില്ലാതായിരിക്കയാണ്. മീറ്റിങ്ങിൽ പറയുന്ന കാര്യങ്ങൾ തൽസമയം ലിഖിത രൂപത്തിലാക്കുന്ന സാങ്കേതിക വിദ്യകൾ ഇപ്പോൾ നിലവിലുണ്ട്. മീറ്റിങ്ങുകളിൽ മാത്രമല്ല; വികസിത രാജ്യങ്ങളിൽ ക്ലാസ്സുകളിൽ നോട്ടെഴുതിയെടുക്കാൻ പോലും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്! അത്തരത്തിലുള്ള ഒരു നിർമ്മിതി ബുദ്ധി സംരംഭമാണ്  2016 ൽ അമേരിക്കയിലെ കാലിഫോർണിയയിൽ സാം ലിയാങ് (Sam Liang) , യുൻ ഫു (Yun Fu) എന്നീ രണ്ട് യുവ കമ്പ്യൂട്ടർ എഞ്ചിനീയർമാർ ആരംഭിച്ച എഐ സെൻസ് (AISense) എന്ന കമ്പനി.  2018 ൽ സൂം വീഡിയോ കമ്മ്യൂണിക്കേഷൻസുമായി (Zoom Video Communications) ചേർന്ന് എഐ സെൻസ് വീഡിയോ കോൺഫറൻസുകളുടെ ലിഖിതരൂപങ്ങൾ തയാറാക്കാൻ തുടങ്ങി. 2020 ൽ കമ്പനിയുടെ പേര് ഓട്ടർ.എഐ (Otter.ai) എന്നായി മാറി. ഒരു നിർമ്മിത ബുദ്ധി കമ്പനിക്ക് എന്തുകൊണ്ടായിരിക്കും അങ്ങനെയൊരു പേരിടാൻ കാരണം? അതിന്റെ ഉത്തരം കമ്പനിയുടെ പ്രോഡക്ട് വൈസ് പ്രസിഡണ്ട് സൈമൺ ലാഉ (Simon Lau)  പറയുന്നത് കേൾക്കാം:

“ഏറ്റവും വലിയ വായാടികളിലൊരാളാണ് ഭീമൻ നീർനായ. മുതിർന്നവയ്ക്ക് ഇരുപത്തിരണ്ടും കുഞ്ഞുങ്ങൾക്ക് പതിനൊന്നും വ്യത്യസ്ത വിളികളുണ്ട്. ഓരോ വിളിയും ഓരോ സന്ദർഭത്തിനനുയോജ്യമായിട്ടുള്ള പ്രവൃത്തിയെ സൂചിപ്പിക്കുന്നതാണ്. ഞങ്ങളുടെ സാങ്കേതിക വിദ്യയുടെ സവിശേഷത അത് മനുഷ്യരുടെ സംസാരത്തെ കൃത്യമായി മനസ്സിലാക്കുകയും, അതിനെ അനുയോജ്യമായ പ്രവൃത്തിയായി മാറ്റുകയുമാണ്. ഈയൊരു പശ്ചാത്തലത്തിൽ നീർനായ (Otter) എന്ന പേര് ഗംഭീരമായിരിക്കും എന്ന് തോന്നി. മാത്രമല്ല നീർനായകൾ ചന്തമുള്ള ജീവികളുമാണല്ലോ.” ഓൺലൈൻ മീറ്റിങ്ങുകളുടെ സംക്ഷിപ്ത രൂപമുണ്ടാക്കുക, അതിന്റെ കൂടെ പ്രധാനപ്പെട്ട പവർ പോയിന്റ് സ്ലൈഡുകൾ ചേർക്കുക, നോട്ടുകളുപയോഗിച്ച് ആകർഷകമായ കഥകൾ സൃഷ്ടിക്കുക, ക്ലാസ്സുകളിൽ നോട്ട് എഴുതുക തുടങ്ങി ഒട്ടേറെ സേവനങ്ങൾ നല്കുന്ന കമ്പനിയാണ് ഓട്ടർ.എഐ.   അപ്പോൾ നീർനായയെ നിർമ്മിതബുദ്ധിയുമായി കൂട്ടിക്കെട്ടുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ?

അധിക വായനയ്ക്ക്

Christina A. S. Mumm and Mirjam Knornschild (2014).  The Vocal Repertoire of Adult and Neonate Giant Otters (Pteronura brasiliensis). PLOS ONE.  9(11): e11256.




Komentarze

Oceniono na 0 z 5 gwiazdek.
Nie ma jeszcze ocen

Oceń
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page