കർമ്മഫലം
- GCW MALAYALAM
- 2 days ago
- 1 min read

ഒരുപാടുനാളുകളായി കിടപ്പുരോഗിയായി കഴിയുന്ന ആ വൃദ്ധനു രണ്ടു ആൺമക്ക ളുണ്ടായിരുന്നു. മക്കൾ വിദ്യസമ്പന്നരും, ഉയർന്ന ജോലി കൈവരിച്ചവരായിരുന്നു. ഭാര്യ വർഷങ്ങൾക്കു മുന്നേ മരിച്ചു. മക്കൾക്ക് ഇരുവർക്കും അച്ഛനെ സുശ്രുഷിച്ചു മതിയായി. മക്കൾക്ക് അച്ഛനൊരു ബാധ്യതയായി തന്നെ തീർന്നു. അനാഥാലയത്തിൽ ഉപേക്ഷിക്കാമെന്നു വെച്ചാൽ നാട്ടുകാർ പലതും പറയുമെന്ന ചിന്ത അതിനും അനുവദിച്ചില്ല. അങ്ങനെയിരിക്കെ ഒരിക്കൽ അനുജൻ ജേഷ്ഠനോടു പറഞ്ഞു.
നമുക്കൊരു കാര്യം ചെയ്താലോ?
എന്താ?
നമുക്ക് അച്ഛനെ ഗംഗയിൽ ഒന്നു സ്നാനം ചെയ്യിച്ചാലോ? എന്നിട്ട് അച്ഛനെ പതുക്കെ ആ ഒഴുക്കിൽ തട്ടി വിടാം. ഗംഗയിൽ കുളിച്ചതിനാൽ അച്ഛനു പുണ്യ വും ലഭിക്കും, നാട്ടുകാർ ചോദിച്ചാൽ അച്ഛന്റെ ആഗ്രഹപ്രകാരം ഗംഗയിൽ കൊണ്ട് പോയതാണെന്നും പറയാം. ചേട്ടനും അതിനോട് യോജിച്ചു. ഒടുവിൽ ഇരുവരും ചേർന്ന് അച്ഛനെ ഗംഗയിലേക്ക് കൊണ്ടുപോയി. ഗംഗയിലുള്ള ഒരു കുഴിയിൽ ഉപേക്ഷിക്കാമെന്നു വിചാരിച്ചിരിക്കുമ്പോൾ അച്ഛൻ പതുക്കെ മക്കളോട് പറഞ്ഞു. കുറച്ചുകൂടി മുകളിലേക്ക് പോകാം അവിടെ കുറച്ചുകൂടി വലുതായൊരുകുഴിയുണ്ട്. അവിടെയാണ് പണ്ട് ഞാനെന്റെ അച്ഛനെ ഉപേക്ഷിച്ചത്.
ദേവിക
3ed year, BA
Govt. Womens college,
Vazhuthakad
Comments