top of page

അൽ -ഐൻ കുട്ടികൾ

Updated: Sep 15, 2024

കവിത

സതീഷ് ജി നായർ

സൂര്യൻ കത്തിയെരിയുന്ന

അൻപത്തിരണ്ട്ഡിഗ്രി ചൂടിലും

അൽ -ഐൻ കുട്ടികൾ

തിളച്ചു മറിയുന്നില്ല,

ഉരുകിയൊലിക്കുന്നില്ല,

തണലാഴങ്ങൾ തേടുന്നില്ല.


കലയുടെ കളിയോടങ്ങളുമായി

കഥയുടെ കൗതുകം തേടി,

കവിതകൾ ചൊല്ലിച്ചൊല്ലി

അരങ്ങിലേക്കവർ ചുവടുവച്ചു.


അരങ്ങിലെ ആട്ടവിളക്കിൽ

നിറഞ്ഞുകത്തിയ വെളിച്ചത്തിൽ

മധുരം മധുരം മലയാളമെന്ന്

കുഞ്ഞുമക്കൾ ഉറക്കെപ്പാടിയത്

കേട്ടാണ് മൺമറഞ്ഞ

കവികൾ കവിതകളുടെ

തീപ്പന്തവുമായി ഉയിർത്തെഴുന്നേറ്റത്...


ചങ്ങമ്പുഴയുടെ കനകച്ചിലങ്കയുമായി,

വൈലോപ്പിള്ളിയുടെ പന്തങ്ങളേറ്റുവാങ്ങി,

കടമ്മനിട്ടയുടെ കാട്ടാളനായി

കുട്ടികൾ നിറഞ്ഞാടി.


മക്കൾ മലയാളം മറന്നെന്ന്

വ്യാകുലപ്പെട്ട മാതാപിതാക്കൾക്കു

മുന്നിൽ

മലയാളഭാഷയെ

അവർ കാട്ടിക്കൊടുത്തു.


തുഞ്ചനും, കുഞ്ചനും

മധുരമായ ഭാഷയിൽ

അവരിലൂടെ സംസാരിച്ചു.


പ്രണയത്തിന്റെ രാഷ്ട്രീയവുമായി

സാറാമ്മയായും കേശവൻനായരായും

കഥാപാത്രങ്ങൾ പകർന്നാടിയ

പ്രകാശനിമിഷത്തിലാണ്

കുട്ടികൾ അരങ്ങിൽ നിന്നും

ആൾക്കൂട്ടത്തിലേക്ക്

പടർന്നത്.......


.......................................

കുറിപ്പ് : യുഎ ഇ യുടെ പൂന്തോട്ടനഗരിയായ അൽ - ഐനിൽ 2024 ജൂലൈ മാസത്തിൽ മലയാളിസമാജം നടത്തിയ വേനൽക്യാമ്പിൽ പങ്കെടുത്തതിൻ്റെ പശ്ചാത്തലത്തിൽ എഴുതിയത്. 52 ഡിഗ്രി ചൂടിലും അരങ്ങിൽ സർഗാത്മകതയുടെ വസന്തം തീർത്ത കുട്ടികൾ....

1 Comment

Rated 0 out of 5 stars.
No ratings yet

Add a rating
Guest
Sep 15, 2024

Nalla rasikan kavitha mashe..


Like
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page