
ലക്കം 13
ജനുവരി ലക്കം

കഥയുടെ എഴുത്തച്ഛൻ വനിതാ കോളേജിൽ
1970 ൽ ‘ശിശു’എന്ന കഥ യുമായി മലയാ ളത്തിന്റെ കഥാലോക ത്തേക്ക് കടന്നുവന്ന എൻ.എസ് മാധവൻ കൂടിയാണ് ചെറുകഥയെ മലയാളത്തിൽ ആരുറപ്പുള്ള ഒരു സാഹിത്യരൂപ മാക്കി മാറ്റിയത്.എഴുത്തുകാരൻ എന്ന നിലയിൽ ഒരു ‘തിരുത്തു’ കൊണ്ട് മലയാള സാഹിത്യത്തിലും ഇന്ത്യൻ സാഹിത്യത്തിലും നിലനിൽക്കുന്ന അപകടകരമായ മൗനത്തെയും തർക്കരാഹിത്യങ്ങളെയും വെട്ടിയെറിഞ്ഞ തൂലിക എൻ.എസ് മാധവന്റേത് കൂടിയാണ്.
എഡിറ്റോറിയൽ
പത്ത് ചോദ്യങ്ങൾ
നമ്മുടെ ജീവിതത്തിലേക്ക് നമ്മൾ ക്ഷണിച്ചുവരുത്താത്ത അതിഥികളാണ് അപ്രതീക്ഷിതമായിട്ടുള്ള രാഷ്ട്രീയസംഭവങ്ങൾ.
എൻ.എസ്.മാധവൻ -ചിന്ത എസ്. ധരൻ / ശരണ്യ യു.
ചില കഥകൾ വളരെ അനായാസമായി ഒറ്റയിരുപ്പിന് എഴുതിതീർക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ചില സാഹിത്യ സൃഷ്ടികൾ മാസങ്ങൾ, ചിലപ്പോൾ കൊല്ലങ്ങൾ തന്നെ എടുത്തിട്ടുണ്ട്. ഉദാഹരണത്തിന് എന്റെ കഥ കാർമെൻ എഴുതാൻ ഞാൻ ഏതാണ്ട് ഒരു വർഷം എടുത്തു. പക്ഷേ വൻമരങ്ങൾ വീഴുമ്പോൾ, തിരുത്ത് തുടങ്ങിയ കഥകൾ ഒന്നോ രണ്ടോ ദിവസത്തിനകം എഴുതി തീർത്തതാണ്. അത് ഓരോ കഥകളുടെയും പ്രത്യേകതയാണ്. ആ കഥകളുമായിട്ട് എത്ര നമ്മൾ താദാത്മ്യം പ്രാപിച്ചിട്ടുണ്ടോ അത്രയും വേഗത്തിൽ എഴുത്ത് പൂർത്തിയാകും. പിന്നെ എഴുതിക്കഴിഞ്ഞാൽ വീണ്ടും വായിക്കുമ്പോൾ കഥകൾ പലതും നന്നായിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്. അവയെ ഞാൻ നിഷ്ക്കരുണം ഉപേക്ഷിച്ചിട്ടുണ്ട്. എന്റെ പ്രസിദ്ധീകരിക്കാത്ത കഥകൾ പ്രസിദ്ധീകരിച്ച കഥകളുടെ അത്രയുംതന്നെ ഉണ്ടായിരിക്കും.
മഞ്ഞണിപ്പൂനിലാവ് പരത്തിയ ഗാനചാരുത
രാജി ടി.എസ്.
കമ്മ്യൂണിസ്റ്റുകാരൻ ആയതിനാൽ ആകാശവാണിയിൽ നിന്നും പിരിച്ചുവിടപ്പെട്ട പി.ഭാസ്കരൻ മദിരാശിയിൽ ജയകേരളം വാരികയുടെ പത്രാധിപരാവുകയും അതുവഴി സിനിമാലോകവുമായി പരിചയത്തിൽ ആവുകയും ചെയ്തു. 1949ൽ ‘അപൂർവ സഹോദരങ്ങൾ’ എന്ന തമിഴ്സിനിമയ്ക്ക് വേണ്ടി മലയാളവരികൾ എഴുതിക്കൊണ്ടാണ് പി.ഭാസ്കരന്റെ സിനിമാപ്രവേശം. തുടർന്ന് ‘ചന്ദ്രിക’യിലും ‘തിരമാല’യിലും ഗാനരചയിതാവും അഭിനേതാവും ആയി പ്രവർത്തിച്ചതിനുശേഷമാണ് സംവിധാനരംഗത്തേക്ക് അദ്ദേഹം കടക്കുന്നത്. ശ്രീ രാമു കാര്യാട്ടും ശ്രീ പി ഭാസ്കരനും ചേർന്നാണ് 1954 ൽ നീലക്കുയിൽ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ അതുവരെ ഉണ്ടായ ചലച്ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒന്ന് ആയിരിക്കണം തങ്ങളുടെ ചിത്രം എന്ന് അവർ തീരുമാനിച്ചിരുന്നു.
സംഗീതം
ആദിവാസികവിതകൾ : കേരളകവിതയുടെ പുതിയ മുഖം
ഡോ. സുമി ജോയി ഓലിയപ്പുറം
ആദിവാസികൾ എഴുതുമ്പോൾ പ്രധാനമായും ഭാവനയുടെ
മായാജാലകാഴ്ചകളല്ല ആവിഷ്കരിക്കപ്പെടുന്നത്. ആദിവാസിജീവിതത്തിൻ്റെ നൊമ്പരങ്ങൾക്കൊപ്പം അവരുടെ ആനന്ദങ്ങളും സ്വപ്നങ്ങളും വിമർശനങ്ങളും ഇടനിലക്കാരുടെ സഹായമില്ലാതെ നേരിട്ട് ആവിഷ്കരിക്കപ്പെടുന്നു. "തെന്നാരി" എന്ന പേരിൽ ഊരാളി ഭാഷയിൽ കാവിയപൊത്തകം പ്രസിദ്ധീകരിക്കുമ്പോൾ, പകരക്കാരില്ലാതായേക്കാവുന്ന ഒരു ഭാഷയുടെ, ഒരു സമൂഹത്തിൻ്റെ അകവും പുറവും വെളിപ്പെടുത്തുകയാണ് തങ്ങളെന്ന് പ്രസാധകർ ( ബ്രണ്ണൻ പ്രസ്സ് & ഇൻസൈറ്റ് പബ്ലിക്ക ) പറയുന്നത് അതുകൊണ്ടാണ്. "ഉറൂബിൻ്റെ കഥകളിൽ കാണുന്നത് ആദിവാസിയുടെ ദുരിതപൂർണമായ ജീവിതമാണ് ; എന്നാൽ ആദിവാസി എഴുത്തുകാർ മുന്നോട്ടു വയ്ക്കുന്നത് അവരുടെ ജീവിതത്തിൻ്റെ ആഘോഷവും " എന്ന് ഡോ. നാരായണൻ എം.എസ്. എഴുതുന്നതും അതുകൊണ്ടുതന്നെ.
സാഹിത്യപഠനം
പുതുകവിതകളിലെ പാരിസ്ഥിതികബോധം
ഡോ. ധന്യ. എസ്. പണിക്കർ
പരിസ്ഥിതി ബോധത്തിന്റെ ഉദാത്തവും സഹജവുമായ മാനങ്ങൾ ഉൾക്കൊള്ളുന്നവയാണ് ഭാരതീയ സാഹിത്യം .വേദങ്ങളും അഭിജ്ഞാനശാകുന്തളവും മേഘസന്ദേശവും രഘുവംശവും വാത്മീകിരാമായണവും എന്ന് തുടങ്ങി ഒട്ടുമിക്ക സംസ്കൃതകാവ്യങ്ങളും അനിർവചനീയങ്ങളായ പാരിസ്ഥിതിക അനുഭൂതികൾ ഉൾക്കൊള്ളുന്നവയാണ് .പ്രകൃതിയുമായി നിരന്തര ലയവും സ്നേഹവും പുലർത്തുക എന്ന വീക്ഷണം ഭാരതീയ പരിസ്ഥിതി സൗന്ദര്യദർശനം തന്നെയാണ്
ചിത്രം എഴുതുന്ന കവിത - - പി യുടെ കവിതയിലെ ചിത്രഭാഷയെക്കുറിച്ച് ഒരു അന്വേഷണം
ഡോ.സഞ്ജയകുമാർ.എസ്
പ്രകൃതിയുടെ ഓരോ നിഴലനക്കവും വെളിച്ചത്തിനുണ്ടാകുന്ന അതിസൂക്ഷ്മവ്യതിയാനങ്ങളും വർണ്ണങ്ങളുടെ ഓരോ സവിശേഷതകളും പി കാണുന്നുണ്ട്. കുരുമുളക് ചെടിയെയും ചിതൽപ്പുറ്റിനേയും കട്ടുറുമ്പിനെയും അദ്ദേഹം കാണുന്നു. തളിരുകളുടെ മൃദുലതയും, മഞ്ഞിന്റെ നേർമയും, കാറ്റിൻ്റെ നനത്ത സ്പർശവും അദ്ദേഹം അറിയു ന്നു. തീവ്രമായ ഒരു സംവേദനപ്രക്രിയയാണത്. ഇവിടെ കാവ്യപ്രപഞ്ചം ശൈലീകൃതമായ സംവേദനത്തെ നിഷേധിക്കുന്നു.
റാവുത്തര്‍ പ്രതിനിധാനം മലയാള സാഹിത്യത്തില്‍ ഒരു പഠനം
ഷിയാസ് ടി.
കോറമണ്ഡൽ തീരത്തെ മുസ്ലീങ്ങളെ കുറിച്ച് പഠനം നടത്തിയ ഡോ.രാജ മുഹമദ് അഭിപ്രായപ്പെടുന്നത്. ‘കുതിരക്കച്ചവടം സജീവമായപ്പോൾ അറബികളിൽ ചിലരും പേർഷ്യക്കാരും കുതിരകളെ പരിശീലിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടി പ്രാദേശിക ഭരണാധികാരികളുടെ കീഴിൽ ജോലിചെയ്തു. ഇത്തരത്തിൽ കോറമണ്ഡൽ തീരത്തും ഉൾപ്രദേശങ്ങളിലെ ഭരണാധികാരികളുടെ കൊട്ടാരത്തിലും മുഖ്യന്മാരോടൊപ്പവും സമീന്ദാർമാരോടൊപ്പവും താമസിച്ച ഇവർ തദ്ദേശീയരായ സ്ത്രീകളുമായി വൈവാഹിക ബന്ധത്തിലേർപ്പെട്ടു അവരുടെ പിന്തുടർച്ചക്കാരാണ് റാവുത്തർമാർ എന്നറിയപ്പടുന്നത്’.
അമ്മ ബിംബങ്ങള്‍ : എം .ടി യുടെ കഥകളില്‍
ഡോ. ശ്രീക്കുട്ടി തങ്കപ്പന്
അത്തരത്തില്‍ തൊഴില്‍തേടി ബോംബേ,കല്‍ക്കത്ത പോലെയുള്ള വന്‍നഗരങ്ങളിലും പട്ടാള ബാരക്കുകളിലും എത്തിച്ചേർന്നവര്‍ക്ക് നഗരങ്ങള്‍ തീര്‍ത്ത അജ്ഞാതത്വം (anonymity) ശ്വാസംമുട്ടിച്ചപ്പോള്‍ ഗ്രാമങ്ങള്‍ അവര്‍ക്കുള്ളില്‍ ഗൃഹാതുരമായ ഓര്‍മ്മകള്‍ ഉണര്‍ത്തി. ഈ ഘടകങ്ങളെല്ലാം ഇക്കാലത്തെ കഥകള്‍ക്ക് വിഷയങ്ങളായി ഭവിച്ചു. തനിക്കുചുറ്റുമുള്ള ലോകത്തിൻ്റെ സങ്കീര്‍ണതകള്‍ വ്യക്തിയുടെ മാനസികവ്യാപാരത്തെ ആഴത്തില്‍ സ്പര്‍ശിക്കുകകൂടി ചെയ്തപ്പോള്‍ ഈ കഥകളുടെ ആത്മസത്തയ്ക്ക് ഒരു വിഷാദച്ഛായ കൈവന്നു.
മനുഷ്യനായി തീർന്ന കവി - പി.ഭാസ്കരൻ്റെ കവിതകളുടെ പഠനം
ഡോ.ജൂലിയ ഡേവിഡ്
പട്ടിണിയിലാകുന്ന ഗ്രാമം സംഘടിക്കുന്നു. പണികിട്ടാനും കൂലി കിട്ടാനും വേണ്ടി ആ സംഘത്തിൽ രാമനും ചേരുന്നു. അവരുടെ പോരാട്ടങ്ങൾക്കൊടുവിൽ സംഘം തകർക്കുവാനായി ഗ്രാമത്തിൽ ‘കാക്കി ഭൂതങ്ങൾ’ ഇറങ്ങുന്നു. സംഘത്തിലെ ഒരാളെപ്പോലും കണ്ടുകിട്ടാത്തതിനാൽ ഗ്രാമങ്ങളിലെ വീടുകളിൽ കയറി ആക്രമണങ്ങൾ നടത്തുന്നു. അതോടൊപ്പം ചിരുതയുടെ വീട്ടിലും കയറി അവളെ ഉപദ്രവിക്കുന്നു.
‘‘പ്രണയഭാവുകത്വപരിണാമവും ധ്വംസനാത്മക സ്ത്രീത്വവും മാധവിക്കുട്ടിയുടെ ചെറുകഥകളിൽ’’
ഡോ. രമ്യ ആർ.
ചരിത്രത്തിന്റെ ഭാഗമായ അംഗീകൃതമൂല്യങ്ങൾ, ശിക്ഷാവിധികൾ, സാമൂഹികക്രമങ്ങൾ എന്നിവ കാരണം സദാചാരത്തിന്റെ ബലിയാടുകളായിത്തീരുന്ന സ്ത്രീപുരുഷൻമാർ വ്യക്തിസ്വാതന്ത്ര്യത്തേയും സ്ത്രൈണാഭിലാഷങ്ങളേയും ഹനിക്കുന്നു. വിപ്ലവാത്മക പുരോഗമനവീക്ഷണമുള്ള മാധവിക്കുട്ടി ഈ യാഥാസ്ഥിതികതയെ അംഗീകരിക്കുന്നില്ല എന്നുമാത്രമല്ല ശരീരബദ്ധമല്ലാത്ത നൈസർഗികപ്രണയത്തിനായി തന്റെ നായികമാർക്ക് അവസരമൊരുക്കുകയും അത് അസാൻമാർഗ്ഗികതയാകുന്നതെങ്ങനെയെന്ന് സധൈര്യം ചോദിക്കുകയും ചെയ്യുന്നു. മാധവിക്കുട്ടിക്ക് സമുദായം എന്ന കള്ളമുത്തശ്ശി ഉണ്ടാക്കി നിർത്തിയ കശാപ്പുശാല മാത്രമാണ് സദാചാരം.
രതിസങ്കല്പം മലയാളകവിതയില്‍
ഡോ.പട്രീഷ്യ ജോൺ
മധ്യകാലഘട്ടത്തില്‍ പാശ്ചാത്യചിന്തകളില്‍ സ്വാധീനം ചെലുത്തിയ പൗരോഹിത്യ മേധാവിത്വവും ക്രൈസ്തവവീക്ഷണവും രതിസങ്കല്പത്തെ പാപമായിക്കണ്ടു. അതിനാല്‍ യഹൂദക്രൈസ്തവ ദര്‍ശനങ്ങളില്‍ രതി വിലക്കപ്പെട്ട കനിയായി. ജീവിതാസക്തികളെ വിമലീകരിക്കാനും ഉദാത്തവത്കരിക്കാനുമാണ് മതപൗരോഹിത്യം പ്രചാരണം നടത്തിയത്. എന്നാല്‍ ഇങ്ങനെയുള്ള മതസദാചാരങ്ങളെ ക്രിയാത്മകമായി ലംഘിച്ചുകൊണ്ട് ചില സാഹിത്യപ്രതിഭകള്‍ രംഗത്തുവന്നു.
പ്രണയം…. രണ്ട് വാക്ക്
മഞ്ജു കെ.ആർ.
പ്രകൃതിയുടെ ഓരോ സ്പന്ദനവും പ്രണയിക്കാൻ പഠിപ്പിക്കുന്നവയാണ്. ചേമ്പിലക്കുള്ളിൽ പറ്റിച്ചേർന്നിരിക്കുന്ന മഴത്തുള്ളികൾക്കും , സ്വപ്നങ്ങൾക്ക് പൂക്കളുടെ രൂപം കൊടുത്ത് അവയെ പേറി നിൽക്കുന്ന ഗുൽമോഹറിനും മേഘങ്ങൾക്കിടയിൽ വസന്തം സൃഷ്ടിക്കുന്ന മഴവില്ലിനും നമ്മോട് പറയാനുള്ളത് പ്രണയത്തെക്കുറിച്ചാണ്. മഴയും പ്രണയം പോലെ തന്നെ…. പരസ്പരം അലിഞ്ഞു ചേരാൻ കൊതിക്കുന്ന വർക്കിടയിലേക്ക് സ്വയമലിഞ്ഞിറങ്ങുന്നവൾ…














