
GCW
sshÚm\nI
Hm¬sse³
ISSN :3048-863X
മൾട്ടി ഡിസിപ്ലിനറി ഓൺലൈൻ പിയർ റിവ്യൂവ്ഡ് റിസർച്ച് ജേർണൽ
aebmfhn-`m-KwkÀ¡mÀ h\nXmtImtfPv Xncph\´]pcw
PmXn / aXw / hwiþ hÀWw / hÀKw / enwK]Zhn F¶nhsb ap³\nÀ¯n khÀ® tI{µnX ]mc¼cy \nÀanXnbmWv aebmf kn\nabnse {]Xn\n[m\¯nsâ cm{ãobw
സംഭാഷണം: രാജേഷ് കെ. എരുമേലി / തയ്യാറാക്കിയത്: ശരണ്യ യു, ചിന്ത എസ്. ധരൻ
പ്രതിനിധാനം എന്നത് ചരിത്രപരതയോട് ചേർന്ന് നില്ക്കുന്ന ഒന്നാണ്. ഈ പദം യാഥാർത്ഥ്യത്തെ/സത്യത്തെ/ജീവിതത്തെ കലയിലൂടെ ആവിഷ്കരിക്കാനുള്ള മാനുഷിക ശ്രമങ്ങളെ അടയാളപ്പെടുത്തുന്നു. ഈ അർത്ഥത്തിൽ മലയാള സിനിമയിൽ നാളിതുവരെ അടയാളപ്പെട്ട പ്രതിനിധാനങ്ങൾ ആരുടെതായിരുന്നു എന്ന ചോദ്യത്തിൽ നിന്നാണ് ഇതിന് ഉത്തരം തേടേണ്ടത്. കീഴാള സമൂഹങ്ങൾ, ആദിവാസികൾ, സ്ത്രീകൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ, മറ്റ് പാർശ്വവത്കൃത സമൂഹങ്ങൾ എല്ലാം പ്രതിനിധാനപരമായി അടയാളപ്പെട്ടിട്ടുണ്ടോ, ഉണ്ടെങ്കിൽ എങ്ങനെ എന്ന ചോദ്യം ഉത്തരാധുനികതയിലാണ് ഉയർന്നു വന്നത്. ഇത് കീഴാള സ്വത്വപരതയോട് ചേർന്നു നില്ക്കുന്നുണ്ടോ എന്ന അന്വേഷണവും പ്രസക്തമാകുന്നത് അടുത്ത കാലത്താണ്.
സംഭാഷണം
kab¯nsâbpw Ne\¯nsâbpw kn\na: sUeyqknb³ Bib§Ä¡v Hcp BapJw
പ്രതിഭ പി. പി.
ഫ്രഞ്ച് തത്വചിന്തകനായ ഗില്ലെസ് ഡെല്യൂസ് 1983-1985 കാലഘട്ടങ്ങളിലായി തന്റെ സിനിമ കാഴ്ചപ്പാടുകളെ സംയോജിപ്പിച്ചുകൊണ്ട് സൃഷ്‌ടിച്ച രണ്ട് പുസ്തകങ്ങളാണ് സിനിമ 1 ദി മൂവ്മെന്റ് ഇമേജ്, സിനിമ 2 ദി ടൈം ഇമേജ്. ഇരുപതാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ചലച്ചിത്ര സിദ്ധാന്തങ്ങളെക്കുറിച്ചുള്ള ഏറ്റവും മൗലികവും ദാർശനികപരവും സമഗ്രവുമായ ഈ രണ്ട് കൃതികളിലൂടെ സിനിമ എന്ന കലാസൃഷ്ടിയുടെ എറ്റവും ആന്തരികമായ സത്യത്തെയും അതിലേക്ക് നയിക്കപ്പെടുന്ന മനുഷ്യ ചിന്തയുടെ പ്രത്യേകതകളെയും തേടി കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ് രചയിതാവ്. കഥകളും വിവരണങ്ങളും അവതരിപ്പിക്കുന്ന ഏതെങ്കിലും ഒരു മാർഗമായി സിനിമയെ കാണാൻ ഡെല്യൂസ് സന്നദ്ധനായിരുന്നില്ല. സിനിമാറ്റിക് (സിനിമയെ സംബന്ധിച്ച ) രൂപത്തിന്റ രീതി തന്നെ ചിന്തയുടെയും ഭാവനയുടെയും മറ്റൊരു സാധ്യതയെ തന്നെ മാറ്റിമറിക്കുന്നതായി അദ്ദേഹം കണ്ടു. മറ്റൊരു വീക്ഷണകോണിൽ നിന്ന് ഇതെല്ലാം തന്നെ ഒരു തത്വചിന്തയുടെ ഭാഗമാണെന്ന് അദ്ദേഹം വിലയിരുത്തി. സമയത്തെയും ചലനത്തെയും ജീവിതത്തെയും മൊത്തത്തിൽ സിദ്ധാന്തീകരിക്കാൻ അദ്ദേഹം സിനിമയെ ഉപയോഗിക്കുന്നു.
പഠനം
tZiw þNcn{XwþBJym\w a\pjy\v Hcp BapJw F¶ t\mhenÂ
മഞ്ജു കെ. ആർ.
സാഹിത്യവും ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ചരിത്രത്തിൻറെ പാഠപരതയും പാഠത്തിന്റെ ചരിത്രപരതയും തിരിച്ചറിയപ്പെട്ടതോടെ ചരിത്രത്തെയും സാഹിത്യത്തെയും കുറിച്ചുള്ള സാമ്പ്രദായിക വീക്ഷണഗതികൾ അപ്രത്യക്ഷമായി. ചരിത്രവും സാഹിത്യവും ആഖ്യാനം ചെയ്യുന്നത് സംഭവങ്ങളെയും സന്ദർഭങ്ങളെയും ആണ്.സാഹിത്യം നടന്നതോ നടക്കാനിടയുള്ളതോ ആയ സംഭവങ്ങളെ ഭാവനാത്മകമായി പുന സൃഷ്ടിക്കുന്നു. നോവലിനെ കുറിച്ചുള്ള സങ്കല്പങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഓരോ കാലത്തും പ്രദേശത്തെ അടയാളപ്പെടുത്തുന്നത്. ആഖ്യാനത്തിലും പശ്ചാത്തലത്തിലും എല്ലാം മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പല കാലങ്ങളിലും അത് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.
hnem]wþ a\pjy Zpc´¯n³vsd Nn{XoIcWw
ഷീന എസ്.
കലാപങ്ങളും, സമരങ്ങളും മനുഷ്യ ദുരന്തങ്ങളും നിറഞ്ഞ ഒരു ചരിത്രമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് മുൻപും ശേഷവും ഉള്ളത്. ഇത്തരം സമരങ്ങളെല്ലാം മനുഷ്യ ദുരന്തത്തിലാണ് പര്യവസാനിച്ചിരിക്കുന്നത്. സ് സ്വാതന്ത്ര്യാനന്തരം നടന്ന ബോംബെ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ ലഹളയുടെ ഏറ്റവും ദുരിതപൂർണമായ കാഴ്ചയിൽ നിന്നു കൊണ്ട് മാളുണ്ണി തൻ്റെ പൂർവകാലത്തേക്കുള്ള സഞ്ചാരമാണ് പി.വത്സലയുടെ വിലാപം എന്ന നോവൽ. മലബാറിൽ നടന്ന ഐതിഹാസിക സമരമായ മലബാർ കലാപത്തിലേക്കും ഏതു കാലഘട്ടത്തിലും കലാപങ്ങൾ മനുഷ്യൻ്റെ വിലാപമായി മാറുന്നതും നോവലിൽ കാണാം.
IÀ½ þ ^e kn²m´¯n³vsd ZmÀi\nIhpw kmlnXy]chpamb hniIe\w: `KhXv KoXbnse IÀ½Nn´bpw tacn_\oÚbpsS hnX¨m sIm¿mw F¶ IhnXbpw Hcp XmcXay]T\w
ഡോ. അമ്പിളി എസ്.
മനുഷ്യജീവിതത്തിൻ്റെ അർത്ഥവും ഗതിയും നിർണ്ണയിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളിൽ ഒന്നാണ് കർമ്മഫലസിദ്ധാന്തം. മനുഷ്യന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും വാക്കും ചിന്തയും അവൻ്റെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുകയും അവൻ്റെ ജീവിതമൂല്യങ്ങളിൽ അവ ദർശിക്കുവാനും സാധിക്കും. അവനവനൻ്റെ പ്രവൃത്തിയുടെ ഫലം നേരിട്ടോ വൈകിയോ അവനിലേയ്ക്ക് തന്നെ തിരികെ എത്തുന്നു എന്ന ബോധമാണ് ഇന്ത്യൻ ദാർശനിക പാരമ്പര്യത്തിൻ്റെ അടിസ്ഥാനഘടകം. അതേസമയം ആധുനിക മലയാള സാഹിത്യത്തിൽ മനുഷ്യ ജീവിതത്തിൻ്റെ നൈതിക പ്രതിസന്ധികളും സാമൂഹിക ഉത്തരവാദിത്വങ്ങളും കവിതയിലൂടെ ആവിഷ്ക്കരിച്ച കവയത്രിയാണ് മേരി ബനീജ്ഞ.
thentbäshÅs¸m¡hpw kv{Xo AXnPoh\hpw – ‘PePohnXw: kv{Xokm£y§Ä’ F¶ tUmIypsaâdnbpsS hniIe\w
സാന്ദ്രലക്ഷ്മി ആർ.
കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട നയങ്ങളും ഇടപെടലുകളും വലിയതോതിലുള്ള ലിംഗപദവീപരമായ വേർതിരിവുകൾ നിറഞ്ഞതാണ്. ഇവ സൂക്ഷ്മതലത്തിലുള്ള ലിംഗാധിഷ്ഠിത ആഘാതങ്ങളെയും പ്രാദേശിക വിജ്ഞാനശേഖരങ്ങളെയും അവഗണിക്കുന്നു. എറണാകുളം ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ ആഘാതം പരിഹരിക്കാനായുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതിനായി, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്(TISS) നടത്തുന്ന പഠന പ്രോജക്റ്റിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ട 'ജലജീവിതം: സ്ത്രീസാക്ഷ്യങ്ങൾ' (2023) എന്ന ഡോക്യുമെന്ററിയെ മുൻനിർത്തിയുള്ള പഠനമാണിത്. കാലാവസ്ഥാവ്യതിയാനത്തെ കേവലം സാങ്കേതികമായി മാത്രം സമീപിക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി, പാരിസ്ഥിതിക പ്രതിസന്ധികളിലെ ലിംഗനീതിയെയും അതിജീവനത്തെയും ഡോക്യുമെന്ററിയുടെ കാഴ്ചപ്പാടിലൂടെ ഇവിടെ വിശകലനം ചെയ്യുന്നു.
PqUn¯v _«vedpw s^an\nkväv {]Xntcm[hpw
ഫരീദ ബീഗം പി.എ.
ജൂഡിത്ത് ബട്ട്ലർ സ്ഥിരമായ ലിംഗപരിചയത്തെ നിരാകരിച്ചതിലൂടെ ഫെമിനിസ്റ്റ് സിദ്ധാന്തത്തെയും രാഷ്ട്രീയചിന്തയെയും ആഴത്തിൽ പുനഃസംവിധാനം ചെയ്തിട്ടുണ്ട്. "സ്ത്രീ" എന്ന വിഭാഗത്തെ അസ്ഥിരപ്പെടുത്തുന്നത് ഫെമിനിസ്റ്റ് ഐക്യദാർഢ്യത്തെയും രാഷ്ട്രീയപ്രവർത്തന ശേഷിയെയും ദുർബലപ്പെടുത്തുന്നു എന്ന് വിമർശകർ വാദിക്കുമ്പോൾ, ബട്‌ലറുടെ ഇടപെടൽ കൂടുതൽ ഉൾക്കൊള്ളുന്നതും വഴക്കമുള്ളതും പരിവർത്തനാത്മകവുമായ പ്രതിരോധരൂപങ്ങളെ പ്രാപ്തമാക്കുന്നുവെന്ന് പിന്തുണക്കാർ വാദിക്കുന്നു. ബട്‌ലറുടെ സ്ഥിരമായ ലിംഗപരിചയ വിമർശനം ഫെമിനിസത്തിന്റെ കൂട്ടായ രാഷ്ട്രീയപദ്ധതിയെ ദുർബലപ്പെടുത്തുന്നുണ്ടോ അതോ ഉൽപാദനപരമായ രീതിയിൽ അത് പുനഃക്രമീകരിക്കുന്നുണ്ടോ എന്ന് ഈ ലേഖനം പരിശോധിക്കുന്നത്.
aXmßI Zriy_nw_§Ä: entPm tPmkv ]ÃntÈcnbpsS Ne¨n{X§fnse Km\§Ä ap³\nÀ¯nbpÅ ]T\w
സുധാരസൻ പി.എസ്.
മതസങ്കല്പങ്ങളെയും ആചാരങ്ങളെയും ജനപ്രിയ സംസ്കാരത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ ചലച്ചിത്ര ഗാനങ്ങൾക്ക് സവിശേഷമായ പങ്കുണ്ട്. കേവലം സംഗീതാത്മകമായ ആസ്വാദനത്തിനപ്പുറം, മതാത്മകമായ സ്വത്വനിർമ്മിതിക്കും ആത്മീയ ബോധത്തിന്റെ വിനിമയത്തിനും ചലച്ചിത്രഗാനങ്ങളെ ഒരു ആഖ്യാനോപാധിയായി ഉപയോഗിക്കുന്നു. ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ആമേൻ' (2013) എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളെയും അതിലെ ദൃശ്യബിംബങ്ങളെയും വിശകലനം ചെയ്തുകൊണ്ട്, സമകാലിക മലയാള സിനിമ എങ്ങനെ മതത്തെ ഒരു 'വിഷ്വൽ കൾച്ചർ' (Visual Culture) ആയി പരിവർത്തിപ്പിക്കുന്നു എന്ന് ഈ പഠനം അന്വേഷിക്കുന്നു. കൂടാതെ ലിജോയുടെ മറ്റ് ചലച്ചിത്രങ്ങളിലെ മതപ്രതിനിധാനങ്ങളുമായി ഇതിനെ താരതമ്യം ചെയ്യുകയും ചെയ്യുന്നു.
sImtfmWnb `uXnI kmlNcy§fpw kmwkvImcnI cq]oIcWhpw XetÈcnbnÂ
ഡോ. ഉഷ സി.കെ.
കൊളോണിയൽ നഗരമായ തലശ്ശേരി ശ്രദ്ധിക്കപ്പെട്ടത് അത് പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിൽ ആഗോള മുതലാളിത്ത സമ്പദ്ഘടനയുടെ ഭാഗമായത് കൊണ്ട് മാത്രമല്ല മറിച്ച് കൊളോണിയൽ ഭൗതിക സാഹചര്യങ്ങളെ അനുകൂലമാക്കിയ ഒരു മിശ്രിത ജനത അവിടെ രൂപപ്പെട്ടു എന്നതും കൂടിയാണ്. കൃത്യമായി നിർവചിക്കാൻ പറ്റുന്നതും അല്ലാത്തതുമായ നിരവധി ഘടകങ്ങൾ അനുകൂലമായി സമ്മേളിച്ചത് പുതിയ സാമൂഹിക വർഗ്ഗങ്ങളുടെ വികാസത്തിന് കാരണമായി. കേരളത്തിലെ ഇതര ഭാഗങ്ങളിൽ എന്നപോലെ ജാതി-മത-ലിംഗ ഭേദമുള്ള പരമ്പരാഗത സമൂഹമാണ് തലശ്ശേരിക്കും ഉണ്ടായിരുന്നത്. പക്ഷേ പ്രത്യക്ഷത്തിലുള്ള കൊളോണിയൽ ഭരണസംവിധാനം, ആധുനിക വിദ്യാഭ്യാസം, ഗതാഗതസൗകര്യങ്ങൾ, സ്വതന്ത്ര സാമ്പത്തിക സംവിധാനങ്ങളുടെ വളർച്ച എന്നീ ഘടകങ്ങളോടൊപ്പം ഭൂമിശാസ്ത്രപരമായ കൂട്ടിയിണക്കലുകളും തലശ്ശേരിയെ മറ്റു പ്രദേശങ്ങളിൽ നിന്നും വേറിട്ടു നിർത്തി.
Nn´msshIeyhpw hnjmZhpw,'F³aIsP' t\mhense \oeIWvT³ F¶ IYm]m{Xs¯ Bkv]Zam¡nbpÅ a\ximkv{X]T\w
ഷിന്റ ജി. നെല്ലായി & ഡോ. ജാൻസി കെ.എ.
കലാസൃഷ്ടിയിലെ കഥാപാത്ര രൂപീകരണത്തിലെ വൈദഗ്ദ്ധ്യമാണ് എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വശം. കഥാപാത്രത്തിന്റെ പ്രാധാന്യം നിർണ്ണയിക്കുന്നത് കഥയിൽ ആ വ്യക്തിയുടെ സാന്നിധ്യം സന്ദർഭോചിതമായി കൊണ്ടുവരുമ്പോൾ മാത്രമാണ്. കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിനുമുമ്പ് മനുഷ്യമനസ്സിനെ നയിക്കുന്ന വികാരങ്ങളെയും ഘടകങ്ങളെയും കുറിച്ച് എഴുത്തുകാരൻ നന്നേ ചിന്തിച്ചിരിക്കും. അംബികാസുതൻ മാങ്ങാടിന്റെ എൻമകജെ എന്ന നോവലിലെ കഥാപാത്രങ്ങൾക്ക് തങ്ങളുടേതായ വ്യക്തിത്വവും മാനസികതലങ്ങളും സ്വഭാവരീതികളുമുണ്ട്. മനഃശാസ്ത്രത്തിന്റെ വെളിച്ചത്തിൽ അപഗ്രഥനം ചെയ്ത് വ്യക്തമാക്കേണ്ട കഥാപാത്രങ്ങൾ എൻമകജെ എന്ന നോവലിലുണ്ട്. മനഃശാസ്ത്രത്തിന്റെ നൂതനമായ ഉപലബ്ധികൾ കഥാപാത്ര പഠനത്തിന് കൂടുതൽ വെളിച്ചം വീശുമെന്ന ബോധ്യത്തിൽ നിന്നാണ് എൻമകജെ എന്ന നോവലിലെ കേന്ദ്രകഥാപാത്രമായ നീലകണ്ഠൻ എന്ന വ്യക്തിയുടെ വിഷാദാവസ്ഥയെക്കുറിച്ച് ജ്ഞാനാത്മകപെരുമാറ്റവാദത്തിന്റെ ( കോഗ്നിറ്റീവ് ബിഹേവിയറൽ തിയറി)സഹായത്തോടെ മനഃശാസ്ത്ര പഠനത്തിന് ലക്ഷ്യമിടുന്നത്.
D¶X hnZym`ymk taJebnse ]cnWma§fpw {]XnkÔnIfpw
അഭിത എൽ.
കാലഘട്ടത്തിനനുസൃതമായി വിദ്യാഭ്യാസമേഖല മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതിൽ തന്നെ ശ്രദ്ധേയമായ മാറ്റങ്ങൾ കടന്നുവന്നത് ഉന്നതവിദ്യാഭ്യാസമേഖലയിലാണ്. വാർഷിക സമ്പ്രദായത്തിൽ നിന്നും സെമസ്റ്റർ സമ്പ്രദായത്തിലേക്കുള്ള ദീർഘമായ യാത്രയിൽ ഒട്ടനേകം മാറ്റങ്ങൾ ഈ മേഖലയിൽ കടന്നുവന്നിട്ടുണ്ട്. മൂല്യനിർണയ രീതി, പാഠ്യപദ്ധതി, കാലദൈർഘ്യം, വിഷയങ്ങളുടെ തെരഞ്ഞെടുപ്പ് തുടങ്ങി സമസ്ത മേഖലകളിലും ഈ മാറ്റങ്ങൾ വീക്ഷിക്കാൻ സാധിക്കും. മാറ്റങ്ങൾ എക്കാലവും സംഭവിക്കേണ്ട പ്രതിഭാസമാണ്. എന്നാൽ ഈ മാറ്റങ്ങൾ ഉണ്ടാക്കുന്ന അനുകൂല പ്രതികൂല സാഹചര്യങ്ങളെ വിലയിരുത്തേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ സംഭവിക്കുന്ന മാറ്റങ്ങളെ വളരെ ശ്രദ്ധാപൂർവ്വം നോക്കി കാണേണ്ടതുണ്ട്.
kn.Fkv. N{µnIbpsS IYIfnse s^an\nkväv {]Xybimkv{Xhpw kmaqlnI {]kànbpw
വിഭാറാണി പി.
മലയാള സാഹിത്യചരിത്രത്തിൽ 1990-കൾ എന്നത് ഭാവുകത്വപരമായ വലിയൊരു പരിവർത്തനത്തിന്റെ കാലഘട്ടമായിരുന്നു. ആധുനികതയുടെ ആൺകോയ്മകളെയും പുരുഷകേന്ദ്രീകൃതമായ ലാവണ്യബോധത്തെയും വിചാരണ ചെയ്തുകൊണ്ട് 'പെണ്ണെഴുത്ത്' എന്ന രാഷ്ട്രീയ സംജ്ഞ ശക്തിയാർജ്ജിച്ചത് ഈ കാലത്താണ്. ഈ മുന്നേറ്റത്തിന്റെ മുൻനിര പോരാളികളിൽ ഒരാളും ആധുനിക മലയാള ചെറുകഥയിലെ ശ്രദ്ധേയമായ സാന്നിധ്യവുമാണ് സി.എസ്. ചന്ദ്രിക. തന്റെ സർഗ്ഗാത്മക രചനകളെയും അക്കാദമിക് ഗവേഷണങ്ങളെയും ഫെമിനിസ്റ്റ് ആക്ടിവിസവുമായി സമന്വയിപ്പിച്ചുകൊണ്ട് മലയാള സാഹിത്യത്തിന് പുതിയൊരു ദർശനം നൽകാൻ അവർക്ക് സാധിച്ചു. ഒരു എഴുത്തുകാരി എന്ന നിലയിൽ മാത്രമല്ല, സാമൂഹിക ശാസ്ത്രജ്ഞ, ആക്ടിവിസ്റ്റ്, നിരൂപക എന്നീ നിലകളിലും ചന്ദ്രികയുടെ ഇടപെടലുകൾ കേരളത്തിലെ സ്ത്രീമുന്നേറ്റ ചരിത്രത്തിൽ നിർണ്ണായകമാണ്.
സി.എസ്. ചന്ദ്രികയുടെ കഥകൾ പരിശോധിക്കുമ്പോൾ, അവ കേവലം സ്ത്രീപക്ഷ വായനകൾക്ക് അതീതമായ ചില മാനങ്ങൾ കൈവരിക്കുന്നത് കാണാം.
\nfm\Znbpw ImhyØe\nÀ½nXnbpw: ]n. Ipªncma³ \mbcpsS IhnXIfnse Pntbm{In«n¡Â kao]\w
ശരണ്യ യു.
സ്ഥലകാലാത്മകത, അതിവർത്തിത്വം, സൂചകത്വം എന്നീ മൂന്ന് ആധാരശിലകളിൽ അധിഷ്ഠിതമായ ബെർട്രാൻഡ് വെസ്റ്റ്ഫാലിൻ്റെ ജിയോക്രിറ്റിസിസം (ഭൗമവിമർശനം) എന്ന സൈദ്ധാന്തിക ചട്ടക്കൂടിലൂടെ പി. കുഞ്ഞിരാമൻ നായരുടെ കവിതകളിലെ നിളാ നദിയെയും കാവ്യസ്ഥല നിർമ്മിതിയെയും ഈ പ്രബന്ധം വിശകലനം ചെയ്യുന്നു. പരമ്പരാഗതമായ ഇമേജോളജിയിൽ നിന്നും വ്യത്യസ്തമായി, സ്ഥലത്തെ പഠനകേന്ദ്രമാക്കുന്ന ഭൗമകേന്ദ്രീകൃത (Geocentered) സമീപനമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൻ്റെ സാംസ്കാരിക ചരിത്രവും മിത്തുകളും കലകളും ഇഴചേർന്ന നിള, പി.യുടെ കവിതകളിൽ വെറുമൊരു ഭൗതിക നദിയായല്ല (First Space), മറിച്ച് ഭാവനയും യാഥാർത്ഥ്യവും ഒത്തുചേരുന്ന 'തേർഡ് സ്പേസ്' (Thirdspace) ആയാണ് പുനർനിർമ്മിക്കപ്പെടുന്നത്. സഞ്ചാരത്തിലൂടെ സ്ഥലങ്ങളെ പുനർവ്യാഖ്യാനിക്കുന്ന കവി, നിളയെ ഒരു ഭൗമ-ആഖ്യാനമായി (Geo-narrative) മാറ്റുകയും, പാലക്കാട് ഗ്യാപ്പ് പോലുള്ള ഭൗതിക ഘടകങ്ങൾ മുതൽ കലാമണ്ഡലവും തിരുനാവായയും ഉൾപ്പെടുന്ന സാംസ്കാരിക അടയാളങ്ങൾ വരെ തന്റെ കാവ്യഭൂപടത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ചുരുക്കത്തിൽ, പി.യുടെ കവിതകളിൽ നിള കേവലം ഒരു പശ്ചാത്തലമല്ലെന്നും, അത് മലയാളിയുടെ സാംസ്കാരിക സ്മൃതികളെയും ആത്മീയതയെയും നിരന്തരം സംവഹിക്കുന്ന അതിരുകളില്ലാത്ത ഒരു 'സജീവ കാവ്യസ്ഥലം' (Active Poetic Space) ആണെന്നും പ്രബന്ധം സമർത്ഥിക്കുന്നു.
tIcfob XoctZiPohnXw þ{]mtZinI]mc¼cyhmZ§fpw A[n\nthihpw
ഡോ. ജോര്‍ജ്ജ് അലോഷ്യസ്
തീരദേശത്ത് കുടിയേറ്റസ്വഭാവം നിലനില്‍ക്കുന്നതിനാല്‍ തദ്ദേശീയമായ ചില അധികാര കേന്ദ്രങ്ങള്‍ വളര്‍ന്നുവന്നിട്ടുണ്ട്. പ്രാദേശിക-പാരമ്പര്യവാദങ്ങള്‍ ഇതിനെ പിന്‍പറ്റി രൂപപ്പെട്ടു. അതോടൊപ്പം വൈദേശികാധിനിവേശവും ഉണ്ടായി. വ്യാപാരത്തിനായി എത്തിയ വൈദേശികര്‍ തീരദേശജീവിതത്തിന്റെ സാമൂഹിക-സാംസ്കാരിക പരിസ്ഥിതിയില്‍ ഉള്‍ച്ചേര്‍ന്നു. ഇങ്ങനെ തദ്ദേശീയവും വൈദേശികവുമായ ജീവിതക്രമം രൂപപ്പെട്ടു.
dmUn¡Â lypa\nkw: a\pjy hntamN\¯nsâ kn²m´hpw {]mtbmKnIXbpw
റംഷാദ് പി.
മനുഷ്യന്റെ സ്വാതന്ത്ര്യവും മാനവികതയും ചിന്തയുടെ കേന്ദ്രമാക്കി വികസിച്ച ദർശനമാണ് ഹ്യുമനിസം. എന്നാൽ സാമൂഹിക അസമത്വങ്ങളും അധികാര ഘടനകളും ശക്തമായ ആധുനിക സമൂഹത്തിൽ, പരമ്പരാഗത ഹ്യുമനിസം പലപ്പോഴും വ്യക്തികേന്ദ്രിതമായ ഒരു ധാർമ്മിക നിലപാടിൽ ഒതുങ്ങിപ്പോകുന്നു. ഈ പരിമിതികളെ മറികടക്കുന്നതിനാണ് റാഡിക്കൽ ഹ്യുമനിസം രൂപംകൊണ്ടത്.
റാഡിക്കൽ ഹ്യുമനിസം മനുഷ്യനെ ചരിത്രത്തിന്റെ ഉപോൽപ്പന്നമല്ല, മറിച്ച് ചരിത്രം നിർമ്മിക്കുന്ന ഒരു സജീവ സബ്ജക്ടായി കാണുന്നു. അതിനാൽ തന്നെ, മനുഷ്യ വിമോചനം എന്ന ആശയം വ്യക്തിപരമായ ബോധമാറ്റത്തിൽ മാത്രം ഒതുങ്ങാതെ സാമൂഹിക ഘടനകളുടെ പരിവർത്തനവുമായി ബന്ധിപ്പിക്കപ്പെടുന്നു.
CµpteJbnse _u²nI ZÀi\hpw Ncn{XþkmaqlnIþkmwkvImcnI hn\nab§fnse A´ÀtZiob _Ô§fpw
ആർച്ച മുകുന്ദൻ & ഡോ. നജീം ഇ.
മലയാള സാഹിത്യചരിത്രത്തിലെ നിർണ്ണായക കൃതികളിലൊന്നായ ഇന്ദുലേഖ ഒരു സാമൂഹ്യ നോവലെന്ന പരിമിതിയിൽ ഒതുങ്ങുന്ന കൃതി മാത്രമല്ല; മറിച്ച് തന്റെ കാലഘട്ടത്തിലെ ബൗദ്ധിക പ്രവാഹങ്ങളെയും ചരിത്രബോധത്തെയും ആന്തരികമായി ഉൾക്കൊണ്ട ഒരു സാംസ്കാരിക രേഖയുമാണ്. ചിത്രീകരണവും (imagery) ബൗദ്ധിക ദർശനവും എന്ന രണ്ട് പരസ്പരബന്ധിത ആശയങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ദുലേഖയെ ചരിത്ര നോവലായി വായിക്കുകയെന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. യഥാർത്ഥ സാമൂഹ്യ പരിവർത്തനത്തിന്റെ രേഖപ്പെടുത്തലിലുപരി, ചരിത്രബോധം എങ്ങനെ ദൃശ്യബിംബങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുന്നു എന്നതിലേക്കാണ് ഈ പഠനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
]m«nse {]Xntcm[§Ä : ]fnbcpsS sXcsªSp¯ Km\§sf ap³\nÀ¯nbpÅ ]T\w
അനന്ദു പ്രസാദ്
പ്രാചീന കേരളം വിശാലമായ തമിഴകത്തിന്റെ ഭാഗമായിരുന്നു. ഭൂമിശാസ്ത്രപരമായോ സാംസ്കാരികമോ ആയ അതിർവരമ്പുകൾക്കപ്പുറം നമ്മെ തമിഴകവുമായി അല്ലെങ്കിൽ ദ്രാവിഡ കലാപാരമ്പര്യവുമായി ബന്ധിപ്പിക്കുന്നത് അതിനോടുള്ള അനിഷേധ്യമായ ജൈവബന്ധം തന്നെയാണ് ,അത് ഭാഷാപരം മാത്രമല്ല കലാപരം കൂടിയാണ് . സമൂഹത്തിന്റെ നിയതമായ ഭാഷയ്ക്കും വിനിമയങ്ങൾക്കുമൊക്കെ അപ്പുറമാണല്ലോ നമ്മെ ഏവരെയും കൂട ്ടിയിണക്കുന്ന ആസ്വാദനക്ഷമത എന്ന കണ്ണി . ഗോത്ര കവികളാൽ അലങ്കരിക്കപ്പെട്ട കവി സദസ്സുകളിൽ ജീവിതത്തിന്റെ സമസ്ത വിഷയങ്ങും വെളിവാക്കപ്പെട്ടിരുന്നു.
`KhZv KoXbnse {]mtbmKnI \oXn]mT§Ä
ഡോ. രഞ്ജിത് കെ.കെ.
ഭഗവദ് ഗീതയില്‍ നിന്നും നാം ഉള്‍ക്കൊള്ളേണ്ട പാഠങ്ങള്‍ നിരവധിയാണ്. ഭാരതീയ ദര്‍ശനത്തെ അതിന്‍റെ ഉത്തുംഗങ്ങളില്‍ എത്തിച്ചതില്‍ ഭഗവദ്ഗീത പ്രധാന സ്ഥാനം വഹിക്കുന്നു. പല ആശയങ്ങളും തെറ്റായ രീതിയില്‍ പ്രയോഗിച്ചുകൊണ്ടാണ് ജീവിതത്തെ നാം മുന്നോട്ടു കൊണ്ടുപോകുന്നത്. ഉദാഹരണത്തിന് നമ്മുടെ കര്‍മ്മങ്ങളെ പരിശോധിച്ചാല്‍, കര്‍മ്മനിര്‍വ്വഹണത്തിന്‍റെ പ്രേരണ എന്നത് പലപ്പോഴും സ്വാര്‍ത്ഥമോഹങ്ങളായിരിക്കും. എന്നാല്‍ ഗീത പറയുന്നു, യജ്ഞഭാവേന ആയിരിക്കണം കര്‍മ്മം നിര്‍വ്വഹിക്കേണ്ടതെന്ന്. അതായത് കര്‍മ്മഫലത്തെ സമൂഹത്തിന്‍റെ ഉന്നമനത്തിനായി ത്യജിക്കണം. ഭഗവദ് ഗീതയിലെ ആശയങ്ങള്‍ ഇന്നും ലോകമനസ്സിനെ മുന്നോട്ടു നയിക്കുന്നു. ഇവിടെ ഗീതയില്‍ നിന്നുള്ള ചില പ്രധാനപ്പെട്ട ആശയങ്ങള്‍ പങ്കുവെക്കുകയാണ്. വ്യഷ്ടി - സമഷ്ടി സങ്കലനം സാധ്യമാകുന്ന തെങ്ങനെയെന്നുള്ള പരിശോധനയാണ് ഈ ലേഖനം.
Úm\¸m\bpsS lnµn hnhÀ¯\w þ UnPnä {]km[\¯nsâ shfn¨¯n Hcp hnaÀi\mßI]T\w
ഡോ. ഐശ്വര്യ പി.
വിവർത്തനകൃതികളും ഇ-പബ്ലിഷിംഗുമായി ബന്ധപ്പെട്ട് വരുന്ന സങ്കീർണതകളെയും വെല്ലുവിളികളെയും മലയാളഭാഷാചരിത്രത്തിലെയും സാഹിത്യചരിത്രത്തിലെയും പ്രധാനപ്പെട്ട ക്ലാസിക്കൽ കൃതിയായ ജ്ഞാനപ്പാനയുടെ ഹിന്ദി വിവർത്തനത്തിന്റെ പശ്ചാത്തലത്തിൽ അഭിസംബോധന ചെയ്യുകയാണ് ഈ പ്രബന്ധം. ജ്ഞാനപ്പാന ഹിന്ദി വിവർത്തനത്തിന്റെ വിശകലനത്തിലൂടെ, വിവർത്തനപ്രക്രിയയിൽ അഭിമുഖീകരിക്കുന്ന ഭാഷാപരവും സാംസ്കാരികവുമായ തടസ്സങ്ങളെ തിരിച്ചറിയുക ഈ പഠനത്തിന്റെ ഒരു ലക്ഷ്യമാണ്. ഡിജിറ്റൽ യുഗത്തിൽ, ഡിജിറ്റൽ പ്രസാധനത്തിന്റെ സാധ്യതകളും സങ്കീർണതകളും വിവർത്തനപ്രക്രിയയ്ക്ക് നൽകുന്ന അവസരങ്ങളെയും പ്രയാസങ്ങളെയും തിരിച്ചറിയുന്നതിനായി ഡിജിറ്റൽ പ്രസാധനത്തിന്റെ സൂക്ഷ്മതകൾ കൂടി പരിഗണിച്ചുകൊണ്ട് ജ്ഞാനപ്പാന ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തതിൽ സംഭവിച്ച പോരായ്മകളെ പരിശോധിക്കുകയാണ് ഈ പ്രബന്ധത്തിന്റെ മറ്റൊരു ലക്ഷ്യം.
IzoÀ kaqlhpw aebmf kn\nabpw
ശ്രീലക്ഷ്മി എസ്.
മുഖ്യധാരയിൽ നിന്ന് ഒരുകാലത്ത് സമൂഹം അകറ്റി നിർത്തിയിരുന്ന വിഭാഗമാണ് ക്വീർ. ചേർത്ത് പിടിക്കലുകളുടെ പുതിയ കാലത്ത് സാഹിത്യത്തിലും കലയിലും അവർക്ക് അനുകൂലമായ നിലപാടുകൾ പ്രത്യക്ഷമായി. മലയാള സിനിമയിൽ ഈ മാറ്റം പ്രകടമായി കാണാൻ കഴിയും. ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളെയും സ്വവർഗ രതിയെയും പ്രമേയമാക്കി നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ മിക്കതും ആദ്യകാലത്ത് ചർച്ച ചെയ്യപ്പെടാതെയും വിജയിക്കാതെയും പോയിട്ടുണ്ട്. എന്നാൽ ഉത്തരാധുനിക കാലത്തെ ഇത്തരം ചിത്രങ്ങൾ വൻവിജയമാകുകയും വലിയ രീതിയിൽ ചർച്ചചെയ്യപ്പെടുകയും ചെയ്തു.
tKm{X`mjbpsS kmaqlnI`mjmkz`mhw: aeth«phtKm{Xs¯ Bkv]Zam¡nbpÅ ]T\w
കാവ്യ കണ്ണൻ
സമൂഹവും ഭാഷയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഭാഷയുടെ സഹായത്താൽ സമൂഹത്തെയും സംസ്കാരത്തെയും പഠിക്കാൻ സാധിക്കുന്നു. ഇത്തരത്തിൽ ഭാഷയ്ക്കും സമൂഹത്തിനും തമ്മിലുള്ള എല്ലാതരം ബന്ധങ്ങളെക്കുറിച്ചും പഠനം നടത്തുന്ന പഠനശാഖയാണ് സാമൂഹികഭാഷാശാസ്ത്രം.
ഭാഷാപരമായ വ്യതിരിക്തതകൾ പുലർത്തുന്ന കേരളത്തിൽ മാനകഭാഷയായ മലയാളത്തിനു പുറമേ ധാരാളം ഗോത്രഭാഷകളുമുണ്ട്. ഇത്തരത്തിൽ സ്വന്തമായ ഭാഷയും സംസ്കാരവുമുള്ള ഗോത്രവിഭാഗമാണ് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ അധിവസിക്കുന്ന മലവേട്ടുവർ. മലവേട്ടുവഭാഷ എപ്രകാരമാണ് അവരുടെ സംസ്കാരത്തെയും സാമൂഹിക രൂപീകരണത്തെയും സ്വത്വത്തെയും അടയാളപ്പെടുത്തുന്നതെന്ന് സാമൂഹികഭാഷാശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പഠിക്കാനാണ് ഈ പ്രബന്ധത്തിലൂടെ ശ്രമിക്കുന്നത്.
_meyImekJn: Hcp \yqtdmþtImánäohv hniIe\w
ചിന്ത എസ്. ധരൻ
മനുഷ്യ മസ്തിഷ്കത്തിലെ നാഡീപ്രവർത്തനങ്ങളും ഭാഷാപരമായ പ്രക്രിയകളും തമ്മിലുള്ള ആന്തരികബന്ധങ്ങളെ ശാസ്ത്രീയമായി പഠിക്കുന്ന വൈജ്ഞാനിക ശാഖയാണ് ന്യൂറോ-ലിംഗ്വിസ്റ്റിക്സ്. ഭാഷാ അനുഭവം വായനക്കാരന്റെ മസ്തിഷ്കത്തിൽ എങ്ങനെ അർത്ഥനിർമ്മാണവും വികാരപ്രതികരണങ്ങളും സൃഷ്ടിക്കുന്നു എന്ന ചോദ്യമാണ് ഈ മേഖലയിലെ കേന്ദ്രചിന്ത. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’ എന്ന നോവലിനെ കോഗ്നിറ്റീവ് പോയറ്റിക്സ് (Cognitive Poetics), എംബോഡീഡ് കോഗ്നിഷൻ (Embodied Cognition) എന്നീ സിദ്ധാന്തങ്ങളുടെ അ ടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധത്തിന്റെ ലക്ഷ്യം.
hyànbpw kzmX{´yhpw Awt_Zv¡dpsS aXZÀi\¯nÂ
വിഷ്ണു കെ.പി.
അംബേദ്കറുടെ ജീവിതത്തിലെ വളരെ നിർണായകമായ ചോദ്യമായിരുന്നു മതത്തിന് സാമൂഹിക ജീവിതത്തിൽ ഉള്ള പങ്ക്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തെ അസാധ്യമാക്കിത്തീർത്തത് ഹിന്ദുമതത്തിന്റെ അകത്ത് നിലവിൽ ഉണ്ടായിരുന്ന ജാതി വ്യവസ്ഥയാണ്. വ്യക്തിയുടെ വികാസത്തിനും വളർച്ചയ്ക്കും പരിണാമത്തിനുമൊക്കെ വിഘാതമായി നിൽക്കുന്നത് ജാതി വ്യവസ്ഥയാണ് എന്ന് അംബേദ്കർ തിരിച്ചറിയുന്നു. അതുകൊണ്ട് അദ്ദേഹം ഹിന്ദുമതത്തെ നിശിതമായി വിമർശിക്കുന്നു. ഹിന്ദുമതം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യയശാസ്ത്ര രൂപമാണ്. ആ പ്രത്യയശാസ്ത്രത്തിന്റെ ഉറവിടം ഉപനിഷത്തുകളും, വേദങ്ങളും, പുരാണങ്ങളുമാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അതുകൊണ്ട് അതിന്റെ നിശിതമായ വിമർശനത്തിലൂടെ ഹിന്ദുമതത്തിന്റെ പ്രത്യശാസ്ത്രത്തെ അദ്ദേഹം അനാവരണം ചെയ്യാൻ ശ്രമിച്ചു.
]mcnØnXnI ZÀi\w _me kmlnXy¯n :chn sImÃwhnfbpsS kvt\l¸qacs¯ ASnØm\am¡nbpÅ ]T\w.
ശ്രീജിത്ത്. എസ്. പി.
ഇളം മനസ്സുകളിലേക്ക് പ്രവഹിക്കുന്ന ആർദ്രമായ ചിന്തകൾക്ക് നമ്മുടെ കുഞ്ഞുങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും.രവി കൊല്ലംവിളയുടെ സ്നേഹപൂമരം എന്ന ബാലകവിതാസമാഹാരം കുട്ടികളുടെ മനസ്സിൽ പ്രകൃതിസ്നേഹവും പരിസ്ഥിതി ബോധവും പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാനുള്ള നൈതിക ബോധവും വളർത്തുന്ന ഒരു ശ്രദ്ധേയമായ ഒരു ബാല സാഹിത്യകൃതിയാണ്. സ്നേഹപൂമരം ലളിതവും സംഗീതാത്മകവുമായ കവിതകളിലൂടെ പ്രകൃതിയോടുള്ള ആത്മബന്ധം, ജീവജാലങ്ങളോടുള്ള കരുതൽ, ജലവും വനവും മണ്ണും പരിരക്ഷിക്കേണ്ടതിന്റെ സന്ദേശങ്ങൾ എന്നിവ ഏറ്റവും ആകർഷകമായ രീതിയിൽ ഈ കൃതിയിൽ പ്രതിപാദിക്കുന്നു. പരിസ്ഥിതി സാഹിത്യപരവും ഇക്കോക്രിട്ടിക്കല്‍ ദർശനപരവുമായ വിശകലനവും ആണ് ഈ പ്രബന്ധത്തിൽ ഉൾപെടുത്തിയിരിക്കുന്നത്.
kaImenI aebmft\mh BJym\¯nsâhyXykvX Xe§Ä
സ്വാതികൃഷ്ണ ആര്‍.
സാഹിത്യം സമൂഹത്തിന്റെ പ്രതിബിംബവും വിമര്‍ശനോപകരണവും എന്ന നിലയിൽ പ്രവര്‍ത്തിക്കുന്ന ഒരു സാംസ്കാരികമാധ്യമമാണ്. സാമൂഹികവും സാംസ്കാരികവുമായ അനവധി ഘടകങ്ങളെ എഴുത്തിലൂടെ വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമകാലിക മലയാള നോവലിസ്റ്റുകള്‍ സൃഷ്ടിപ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്നത്. പ്രത്യേകിച്ച് സാമ്പത്തിക അസമത്വങ്ങള്‍, സാമൂഹികഘടനകൾ, ലിംഗപരമായ തിരിച്ചറിവുകൾ, അധികാരബന്ധങ്ങള്‍ എന്നിവയെ ആവിഷ്ക്കരിക് കുന്നതിൽ സമകാലിക നോവലുകള്‍ക്ക് നിര്‍ണ്ണായകമായ പങ്കുവഹിക്കാനായിട്ടുണ്ട്.
A\pam\kn²m´w: XXzhpw {]tbmKhpw hnhÀ¯\]T\taJebnÂ
തീർത്ഥ കെ.
പ്രൗഢമായ ഒരു സാഹിത്യചിന്താസരണി നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഭാരതത്തിൽ രൂപപ്പെട്ടിട്ടുണ്ട്. അതിലെ പ്രധാനപ്പെട്ട ഒരു ചിന്താപദ്ധതിയാണ് കാശ്മീരദേശീയനായ മഹിമഭട്ടൻ തന്റെ വ്യക്തിവിവേകം എന്ന കാവ്യശാസ്ത്രഗ്രന്ഥത്തിലൂടെ അവതരിപ്പിച്ച അനുമാനചിന്താപദ്ധതി. ഭട്ടനായകൻ, ശ്രീശങ്കുകൻ തുടങ്ങിയവരുടെ ചിന്തകളെ കൂടി കൂട്ടുപിടിച്ച് മഹിമഭട്ടൻ വികസിപ്പിച്ചെടുത്ത ഈ സിദ്ധാന്തം തർക്കശാസ്ത്രത്തിന്റെ പിൻബലത്തോടെ കവിതയിലെ അർത്ഥോല്പാദനപ്രക്രിയയെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു. പ്രായോഗികമായി അനുമാനസിദ്ധാന്തത്തെ സമീപിക്കുമ്പോൾ പുതിയകാലത്തും ഈ ചിന്താപദ്ധതിക്ക് പ്രസക്തിയും സാധ്യതകളും ഉള്ളതായി കാണാം.
apkncnkv Ncn{Xw : PqXaebmf s]ൺ]m«pIfnse ]Ån¸m«pIsf ASnØm\am¡n Hcp ]T\w.
ദീപ്തി കെ. എച്ച്.
പ്രാചീന ഇന്ത്യയിലെ ഏറെ പഴക്കംചെന്ന തുറമുഖപട്ടണങ്ങളിൽ ഒന്നായിരുന്ന മുസിരിസിന്റെ പരിണാമചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണ് ജൂതന്മാർക്കുണ്ടായിരുന്നത്. പ്രാചീന മുസിരിസിന്റെ ചുറ്റുവട്ടത്താണ് പിൽക്കാലത്ത് ജൂതകോളനികൾ നിലനിന്നിരുന്നത്. കൊളോണിയൽകാലത്ത് കറുത്ത ജൂതന്മാർ എന്നും വെളുത്ത ജൂതന്മാർ എന്നും പ്രാദേശികമായി തരംതിരിക്കെപ്പെട്ടിരുന്ന ജൂതരിൽ പരദേശികളല്ലാത്ത ജൂതർ ‘മലബാറി ജൂതന്മാർ‘, ‘കൊച്ചിനി ജൂതന്മാർ‘ എന്നിങ്ങനെ അറിയപ്പെട്ടു. കേരളീയ ജൂതസ്ത്രീകൾ പാടിയിരുന്ന ഹീബ്രുവും മലയാളവും കലർന്ന പാട്ടുകളാണ് പെൺപാട്ടുകളായി അറിയപ്പെട്ടത്. ‘കോല’ എന്ന പേരിൽ നോട്ട് ബുക്കുകളിലായി രേഖപ്പെടുത്തിയിരുന്ന കൈയ്യഴുത്തുപ്രതികൾ പറവൂർ, ചേന്ദമംഗലം, മാള, കൊച്ചി തുടങ്ങിയിടങ്ങളിലെ ജൂതസ്ത്രീകളുടെ കയ്യിൽനിന്നും കണ്ടെടുത്തിട്ടുണ്ട്. ഹീബ്രുവും മലയാളവും കലർന്ന ജൂതരുടെ പെൺപാട്ടുകളിൽ കല്യാണപാട്ടുകൾ, പള്ളിപ്പാട്ടുകൾ, ആരാധനപ്പാട്ടുകൾ, കളിപ്പാട്ടുകൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളുണ്ട്. ഇവയിൽ യാചനാരൂപത്തിലും, സ്തുതിപ്പുകളുടെ രൂപത്തിലും ഭക്തിയുടെ പാരമ്യത്തിലുമാണ് പള്ളിപ്പാട്ടുകൾ രചിച്ചിട്ടുള്ളത്.
A[ymßcmambWw `mhhpw `mjbpw
ഡോ. ഇന്ദു ആർ.
ആർഷസംസ്കാരത്തിൻ്റെ ഇരിപ്പിടമായ രാമായണവും മഹാഭാരതവും ജനസാമാന്യത്തിനു മനസിലാകുന്ന ഭാഷയിൽ ഗാനാത്മകമായി ആവിഷ്ക്കരിച്ച കവിവര്യനാണ് എഴുത്തച്ഛൻ. പതിനാറാം നൂറ്റാണ്ടിൻ്റെ ഉത്തരാർധത്തിലും പതിനേഴാം നൂറ്റാണ്ടിൻ്റെ പ്രാരംഭത്തിലുമാണ് എഴുത്തച്ഛൻ്റെ ജീവിതകാലമെന്ന് കരുതാം. എഴുത്തച്ഛൻ്റെ ജീവതകാലത്തെപ്പറ്റി ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. കാലത്തെപ്പറ്റിയും ജീവിത സംബന്ധിയായ വിവരങ്ങളെപ്പറ്റിയും വ്യക്തമായ രേഖകളില്ല. മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിലെ തിരൂരിൽ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനടുത്ത് തുഞ്ചൻ പറമ്പ് ആണ് അദ്ദേഹത്തിൻ്റെ ജന്മദേശം. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്നാണ് പൂർണ നാമധേയമെന്ന് കരുതപ്പെടുന്നു. എഴുത്തുകളരിയിലെ ആശാനായതിനാൽ എഴുത്തച്ഛൻ എന്നായതെന്ന് അഭിപ്രായമുണ്ട്.
B[p\nI kn\naIfpsS `mhpIXz ]cnWmaw: Hcp am\hnIm\´c kao]\w
ഗൗതമന്‍ തായാട്ട്
മനുഷ്യർ മറ്റുള്ളവയില്‍നിന്നും വേറിട്ടുനിൽക്കുന്നു എന്ന മനുഷ്യകേന്ദ്രികൃത ആശയത്തെ മാറ്റി ചിന്തിക്കുന്ന ഒരു ദാർശനികവും രാഷ്ട്രീയവുമായ പ്രസ്ഥാനമാണ് മാനവികാനന്തരവാദം (Post Humanism). മനുഷ്യരും സാങ്കേതികവിദ്യയും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള ബന്ധം പരിഗണിക്കുന്ന ഒരു ചിന്താരീതിയാണിത്. സ്വത്വബോധം, അസ്തിത്വത്തിന്റെ സ്വഭാവം എന്നിവയെക്കുറിച്ചുള്ള പരമ്പരാഗത മാനവിക കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്ന ഇവ പ്രത്യേകിച്ചും സാങ്കേതിക മുന്നേറ്റങ്ങൾ, നിര്‍മിതബുദ്ധി, മനുഷ്യ-യന്ത്ര ഇടപെടൽ എന്നിവയുടെ പശ്ചാത്തലത്തിൽ സമൂഹത്തിലെന്നതുപോലെതന്നെ സിനിമയിലും ഒരു കേന്ദ്ര പ്രമേയമായി മാറിയിരിക്കുന്നു. മനുഷ്യരും മനുഷ്യരല്ലാത്തവരും തമ്മിലുള്ള അതിർത്തികൾ, കൃത്രിമ ജീവിതത്തിന്റെ ധാർമ്മികത, ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റത്തിന്റെ കാലഘട്ടത്തിൽ മനുഷ്യകേന്ദ്രികരണത്തിന്റെ പ്രസക്തി എന്നിവ സിനിമകളില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ പുതുകാല സിനിമകളിലെ മാനവികാനന്തര സമീപനങ്ങൾ പഠനവിധേയമാക്കുകയാണ് ഈ പ്രബന്ധത്തിന്റെ ലക്ഷ്യം.































