top of page

വിലാപം- മനുഷ്യ ദുരന്തത്തിൻ്റെ ചിത്രീകരണം

  • 3 days ago
  • 5 min read
ഷീന എസ്.

        കലാപങ്ങളും, സമരങ്ങളും മനുഷ്യ ദുരന്തങ്ങളും നിറഞ്ഞ ഒരു ചരിത്രമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് മുൻപും ശേഷവും ഉള്ളത്. ഇത്തരം സമരങ്ങളെല്ലാം മനുഷ്യ ദുരന്തത്തിലാണ് പര്യവസാനിച്ചിരിക്കുന്നത്. സ് സ്വാതന്ത്ര്യാനന്തരം നടന്ന ബോംബെ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ ലഹളയുടെ ഏറ്റവും ദുരിതപൂർണമായ കാഴ്ചയിൽ നിന്നു കൊണ്ട് മാളുണ്ണി തൻ്റെ പൂർവകാലത്തേക്കുള്ള സഞ്ചാരമാണ് പി.വത്സലയുടെ വിലാപം എന്ന നോവൽ. മലബാറിൽ നടന്ന ഐതിഹാസിക സമരമായ മലബാർ കലാപത്തിലേക്കും ഏതു കാലഘട്ടത്തിലും കലാപങ്ങൾ മനുഷ്യൻ്റെ വിലാപമായി മാറുന്നതും നോവലിൽ കാണാം.

                              

 നോവലിൻ്റെ പശ്ചാത്തലം

             ഖിലാഫത്ത്, മലബാർ സമരം, ഗറില്ലാ യുദ്ധം, മഞ്ഞപ്പട്ടാളം, വെള്ളപ്പട്ടാളം തുടങ്ങി എല്ലാ വിധ കലാപക്കൂട്ടുകളും നിറഞ്ഞ നോവലാണ് പി.വത്സലയുടെ വിലാപം. ഇതൊരു ചരിത്ര സന്ധിയുടെ അനാവരണം കൂടിയാണ്. സ്വാതന്ത്ര്യം നേടാനും വെള്ളക്കാരനെ തുരത്താനും മനുഷ്യൻകൊടുക്കേണ്ടി വന്ന വിലയാണ് ഈ ചരിത്ര മുഹൂർത്തത്തിലൂടെ നാമറിയുന്നത്.പതിനെട്ടാം നൂറ്റാണ്ടിലാണ് മലബാറിൽ ലഹളയുടെ തുടക്കം അവിടുന്നിങ്ങോട്ട് ലഹളയുടെ ഒരു ശ്രേണി തന്നെയായിരുന്നു. 1921ൽ എത്തിയപ്പോഴേക്കും അത് രൂക്ഷമായി. ഏറനാട്, വള്ളുവനാട് താലൂക്കിലെ മിക്ക ഗ്രാമങ്ങളിലും ലഹള പടർന്നു പിടിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികളുടെ ആത്മീയ നേതാവായിട്ടാണ് തുർക്കിയിലെ സുൽത്താനെ കണക്കാക്കിയിരുന്നത്. ഓട്ടോ മാൻ വംശത്തിലെ സുൽത്താനോട് ബ്രിട്ടനും സഖ്യകക്ഷികളും അങ്ങേയറ്റം ക്രൂരമായാണ് പെരുമാറിയിരുന്നത്.ബ്രിട്ടൻ്റെ നയങ്ങൾക്കെതിരെയാണ് ഖിലാഫത്ത് ആരംഭിച്ചത്.ഇന്ത്യയിലങ്ങോളമിങ്ങേ ളമുള്ള മുസ്ലിംകളും ഹിന്ദുക്കളും പരസ്പരം സഹവർത്തിത്വത്തോടെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നത് വിലാഫത്ത് പ്രസ്ഥാനത്തിൻ്റെ ആരംഭത്തോടെകൂടിയാണ്.കേരളത്തിലും ഇതേ സ്ഥിതി തന്നെയായിരുന്നു. 1921 കാലഘട്ടത്തിൽ രാഷ്ട്രീയ രംഗത്ത് ഹിന്ദു മുസ്ലിം പ്രവർത്തനങ്ങൾ യോജിച്ചു നീങ്ങിയിരുന്നെങ്കിലും മലബാറിലെ ഏറനാട് വള്ളുവനാട് താലൂക്കുകളിലെ കർഷകരുടെ സ്ഥിതി അതിദയനീയമായിരുന്നു. പീഡനവും മർദ്ദനവും അനുഭവിക്കേണ്ടി വന്ന കർഷകർ മുസ്ലികളും ജനമികളിൽ ഭൂരിഭാഗവും ഹിന്ദുക്കളുമായിരുന്നു. ഈ സാഹചര്യങ്ങൾ മുതലെടുത്ത് വർഗ്ഗീയതയെ ഉണർത്തി വിടാനുള്ള ശ്രമമാണ് ഭരണാധികാരികൾ ശ്രമിച്ചത്.ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ഉയരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തെ എങ്ങനെയും അടിച്ചമർത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. മലബാറിലെ മാപ്പിള ലഹളയുടെ കാരണങ്ങൾ ഈ ചരിത്ര പശ്ചാത്തലത്തിലാണ് തേടേണ്ടത്. ഖിലാഫത്തും ദേശീയ പ്രസ്ഥാനവും ജൻമി കുടിയാൻ ബന്ധവും ,ശൈഥില്യവും, ബ്രിട്ടീഷ് മേൽക്കോയ്മയും എല്ലാം ലഹളയുടെ സഹവർത്തികളാണ്.സർഗ്ഗധനനായ ഒരെഴുത്തുകാരനിൽ ലഹള ഗംഭീരവും സങ്കീർണവുമായ സാഹിത്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. എഴുത്തുകാരൻ്റെ നോട്ടം ചരിത്രപരമായ കാരണങ്ങളെ തേടി പോകലല്ല മനുഷ്യബന്ധങ്ങളെ മത വിലാസങ്ങളിൽ മുദ്രണം ചെയ്യുന്നത് മാനുഷികതയുടെ വികസനത്തിന് വിഘാതം സുഷ്ടിക്കുന്നു .'കലാപത്തിൽ പങ്കെടുക്കുന്ന ആളുകൾ മറ്റുള്ളവരെ ആക്രമിക്കുമ്പോൾ മതത്തിനപ്പുറമുള്ള മനുഷ്യൻ എന്ന അവസ്ഥയെയാണ് ആക്രമിക്കുന്നത്. അവർ തച്ചുതകർക്കുന്നതാകട്ടെ മനുഷ്യൻ്റ അസ്തിത്യത്തേയും. എല്ലാവിലാപങ്ങളും ഒടുവിൽ ചെന്നു തൊടുന്നത് മനുഷ്യാവസ്ഥയിലാണ്.അത് ജീവൻ്റെ വിലാപമാണ്, വേട്ടയാടപ്പെടുന്നവൻ്റെ വിലാപമാണ്, സ്നേഹ ശൂന്യതയുടെ മതിൽക്കെട്ടിൽ വന്നലച്ച് തല തല്ലിച്ചിതറുവാനാണ് എല്ലാ വിലാപങ്ങളുടേയും വിധി. അതു തന്നെയാണ് ഈ നോവലിൽ ആവിഷ്ക്കരിച്ചിരിക്കുന്നതും.

 

പ്രമേയം

         നാലകത്ത് തറവാട് ജൻമി ഗൃഹങ്ങളിൽ ഒന്നായിരുന്നു. ഈ തറവാട്ടിൽ അമ്മയില്ലാതെ വളർന്നവരായിരുന്നു മാളുണ്ണിയും മാനുവും മുത്തശ്ശൻ്റേയും മുത്തശ്ശിയുടേയും സംരക്ഷണയിലാണ് അവർ കഴിഞ്ഞിരുന്നത്.മാനുവിൻ്റെ അച്ഛൻ തറവാട്ടിലെ മൂത്ത പുത്രൻ വെള്ളക്കാരുടെ അനുഭാവിയാണ്. എന്നാൽ ഇളയവൻ രാജ്യത്തിന്‌ സാഹോദര്യം, മതമൈത്രി ഇവയൊക്കെ മനസ്സിലും പ്രവർത്തിയിലും ഉള്ളവനാണ്. ഖിലാഫത്ത് നാടൊട്ടുക്ക് പടർന്നു പിടിയ്ക്കുമ്പോൾ വലിയമ്മാവൻ ചെറിയമ്മാവനോട് കോപിക്കുന്നുണ്ട്. മുത്തശ്ശനും മുത്തശ്ശിയും വിരുദ്ധ ചേരിയിൽ നിൽക്കുന്ന മക്കളെ ഓർത്ത് ആകുലപ്പെടുന്നു. എങ്കിലും ആ മനസ്സുകൾ സമൂഹ നന്മയും രാജ്യസ്നേഹവും കാത്തു സൂക്ഷിക്കുന്ന ലഹളയിൽ മുറിപ്പെട്ടു വരുന്നവരെ ശുശ്രൂഷിക്കാനായി അവർ തറവാട്ടിൽ തന്നെ നിൽക്കുന്നു. വൈദ്യനായ മുത്തശ്ശൻ ലോക നൻമയാണ് കാംക്ഷിക്കുന്നത്.

         ഹിന്ദുവും -മുസ്ലിമും സഹോദരങ്ങളായി വർത്തിച്ചിരുന്ന നാട്ടിൽ ലഹള ഏൽപ്പിച്ച ആഘാതം തറവാടിനേയും നന്നായി ബാധിച്ചു.അദ്രുമാൻ ഹാജിയുടെ മരണം ഏൽപ്പിച്ച ആഘാതത്തോടെ ചെറിയമ്മാവൻ തൂങ്ങിമരിക്കുന്നു.

      വൃദ്ധയായ മാളുണ്ണി മകനോടൊപ്പം ബോംബെ നഗരത്തിലെ ഫ്ലാറ്റിൽ താമസിക്കവേ ബോംബെ ലഹളയുടെ പൊള്ളുന്ന മുഖങ്ങൾ ജനാലപ്പഴുതിലൂടെ കാണുന്നു.അതോടെ മാളുണ്ണിയുടെ സ്മൃതിപഥങ്ങൾ പുറകോട്ട് പോവുകയും പഴയ ചരിത്രം തിരയുകയും ചെയ്യുന്നു. മാപ്പിള ലഹളയുടെയും ഹിന്ദു മുസ്ലിം ലഹളയും ഒക്കെ നിറഞ്ഞ ഒരു കാലം .ഈ ഓർമ്മകൾ മാളുണ്ണിയുടേയും മാനുവിൻ്റെയും ബാല്യത്തിലൂടെയാണ് കടന്ന് പോവുന്നത്. ഒരു ഗ്രാമത്തെ മുഴുവനും ലഹളയിൽ നിന്ന് രക്ഷപ്പെടുത്താനായി വെള്ളക്കാരൻ്റെ ആപ്പീസിലെ രണ്ടാം ഉദ്യോഗസ്ഥനായ വലിയമ്മാവൻ രണ്ടു കാവൽഭടൻമാരെ അയച്ച് കടത്തs തോണിയിൽ ഗ്രാമന്നെ അക്കര കടന്നി. ഹേ ള ക്കാലത്ത് നഗരമാണ് സുരക്ഷിതം എന്ന് വലിയമ്മാവ് ഓർമ്മിക്കുന്നു ഗ്രാമത്തെ മുഴുവൻ വിഴുങ്ങുന ലഹളയിൽ അമർന്നു പോയ തങ്ങളുടെ മനസ്സ് മരവിച്ചു പോയി എന്ന് മാളുണ്ണി ഓർക്കുന്നുണ്ട്. പട്ടാളത്തിൻ്റെ ബൂട്ടിട്ട കാലുകൾ ഗ്രാമത്തിൻ്റെ വിശുദ്ധി നഷ്ടപ്പെടുത്തി. ഗ്രാമത്തിലെ കുട്ടികൾ കോൺഗ്രസ് വിജയം നേടും ഖിലാഫത്ത് ജയിക്കും എന്ന് തർക്കിക്കുന്നത് കാണാം എന്നാൽ കളിക്കൂട്ടുകാരിയായ ആമിനയുടെ ഭർത്താവ് അദ്രുമാൻ ഹാജി വിജയത്തിന് കലാപം മാത്രമാണ് പോംവഴി എന്നും ഊന്നിപ്പറയുന്നു.

                     ലഹളയുടെ മൂർദ്ധന്യത്തിൽ ഭൂമി വിപ്ലവ രക്തം കൊണ്ടു നിറഞ്ഞു. ബ്രിട്ടീഷ് പട്ടാളം പള്ളികൾ പൊളിക്കുകയും മുസ്ലിംകളെ അക്രമാസക്തരാക്കുകയും ചെയ്തു.അഹിംസയുടെ പാത പിന്നീട് അവർക്ക് സ്വീകരിക്കാൻ കഴിഞ്ഞില്ല. അദ്രുമാൻ ഹാജിയുടെ നേതൃത്വത്തിൽ ക്രൂരതകൾ അരങ്ങേറി.ജൻമിത്തത്തെ തകർക്കാനും ഖിലാഫത്ത് ശ്രമിക്കുന്നു. എന്നാൽ ഒരു വിഭാഗം മതമൈത്രിയും സാഹോദര്യവും വിട്ടു പ്രവർത്തിക്കാൻ ശ്രമിക്കുന്നില്ല. അതാണ് നാലകത്ത് തറവാട് തകർക്കാനൊരുങ്ങുമ്പോൾ അവിടെ ആശ്രിതനായിരുന്ന കാദ രുണ്ണി ഓടിയെത്തി ലഹളക്കാരെ മടക്കി അയക്കുന്നത് മാളുണ്ണി ഓർക്കുന്നു. കലാപം രൂക്ഷമായപ്പോൾ കാദരുണ്ണി നാലകത്ത് തറവാട്ടിൽ മരിച്ചുവീഴുകയും ചെയ്യുന്നത് മാളുണ്ണി ഭീതിയോടെ ഓർക്കുന്നുണ്ട്.

                 ലഹള ഒരു ഗ്രാമന് ത്തെമലിനമാക്കുന്നത് മാളുണ്ണി കാണുകയായിരുന്നു. ഗറില്ലാ യുദ്ധത്തിലേർപ്പെട്ട മാപ്പ്ലാരെ അടക്കാൻ മഞ്ഞപ്പട്ടാളം വേണം എന്ന സർക്കാർ തീരുമാനം ഗംഗെനിൽ നിന്നറിഞ്ഞമാനു നാടുവിട്ടു.അതു വരെ എത് ചിന്തയും പങ്കുവെയ്ക്കാനുണ്ടായിരുന്ന മാനുവും പോകുന്നതോടെ മാളുണ്ണി ഒറ്റപ്പട്ടു. വിവാഹത്തോടെ മാളുണ്ണി മദിരാശിയിലേക്ക് യാത്രയാവുന്നു. ലഹള മനുഷ്യനാശത്തിൽ ഒടുങ്ങി. വർഷങ്ങൾക്കു ശേഷം ഗംഗമ്മാവന്റെ തൂങ്ങിമരണം കണ്ട് സമനില തെറ്റിയ മുത്തശ്ശിയേയും ആവശ്യങ്ങളും ആവലാതികളുമിക്കാത്ത വലിയമ്മാവനേയും കാണുന്നു. മുത്തശ്ശൻ അവശേഷിച്ചിരുന്നില്ല. പിന്നെയുള്ള യാത്ര ബോംബെയിൽ വെച്ചു കണ്ടുമുട്ടിയ മാനുവുമൊന്നിച്ചായിക്കും ഈ യാത്രയിലാണ് ഭൂതകാലത്തിലൂടെ അവർ സഞ്ചരിക്കുന്നതും പഴയ ഓർമ്മകൾ ഇപ്പോഴും അവർക്ക് നടുക്കങ്ങളാണെന്ന് അറിയുന്നതും .ലഹള തകർത്ത, കാലം തകർത്ത തറവാടായി മാറി നാലകത്ത് തറവാട്. അനന്തര സന്തതികളായ മാളുണ്ണിയും മാനുവും കാലത്തിനൊപ്പം സഞ്ചരിക്കുന്നുണ്ടെങ്കിലും നഷ്ടപ്പെടലിൻ്റെ തീവ്രത അവരെ വലയം ചെയ്യുന്നുണ്ട്. സ്വാതന്ത്ര്യാനന്തര കാലത്തെ സ്മരണകളിലൂടെ നീങ്ങുന്ന നോവൽ സ്വാതന്ത്ര്യപൂർവ്വകാലത്തെ അനുഭവങ്ങളിലൂടെ നീങ്ങുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ കൊടും ക്രൂരതകൾ, യാതനകൾ, ഒരു രാജ്യത്തിൻ്റെ മുഴുവൻ സ്വപ്നങ്ങൾ പേറുന്ന മനസ്സുകൾ, അവ ഏറ്റു വാങ്ങുന്ന തീവ്ര വേദനകൾ , വിലാപങ്ങൾ ഇതെല്ലാം 'ഈ നോവലിൽ കാണുന്നു.

 

 

                ബോംബെ കലാപത്തിൻ്റെ പശ്ചാത്തലത്തിലാണ് നോവൽ തുടങ്ങുന്നത്. കലാപം എല്ലായ്പ്പോഴും മനഷ്യ വിരുദ്ധമായി മാറുന്നതിൻ്റെ നേർക്കാഴ്ച നോവലിൽ ഉടനീളം കാണാം. എങ്കിലും കലാപത്തിലേക്ക് നയിക്കുന്ന യഥാർത്ഥ കാരണങ്ങൾ നോവലിസ്റ്റ് ഉപേക്ഷിക്കുകയും പകരം ഒരു സമുദായത്തെ ഒന്നാകെ ക്രൂര മുഖങ്ങളായി ചിത്രീകരികയും ചെയ്യുന്നു. ബ്രിട്ടീഷ് വിരുദ്ധത ,കാർഷിക വിപ്ലവം, ജനമിത്തത്തിനെതിരെ നടന്ന സമരം ഇതെല്ലാം ഉപേക്ഷിക്കുകയും ലഹളയ്ക്ക് പലപ്പോഴും വർഗീയതയുടെ മുഖം മാത്രം നൽകാനും നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. അ ദ്രുമാൻ ഹാജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അങ്ങനെയാണ്. മാളുണ്ണിയുടെ കളിക്കൂട്ടുകാരി ആമിനയുടെ പുതിയാപ്പ്ലയാണ് ഹാജി. ക്രൂരതയുടെ പര്യായമായിട്ടാണ് ഹാജിയെ അവതരിപ്പിക്കുന്നത്. അ ദ്രുമാൻ ഹാജിയിൽ ഒരിക്കലും അവളാഗ്രഹിച്ചതു പോലെ ഒരു സ്നേഹ സാമ്രാജ്യം കണ്ടെത്താൻ സാധിച്ചില്ല. ഖിലാഫത്തിൻ്റേയും വിപ്ലവത്തിൻ്റേയും പിറകേ നടക്കുന്ന അയാൾ ക്രൂരമായ യുദ്ധമുറകൾ സ്വീകരിച്ചു. തൻ്റെ ശത്രുവായ ബാപ്പുട്ടി ഹാജിയുടെ തല കുന്തത്തിൽ കോർത്ത് ഒരാവേശത്തോടെ ന്നവണ്ണം ഗ്രാമം മുഴുവൻ അലറി വിളിച്ചു പാഞ്ഞ് ഗർഭിണിയായ ആമിനയുടെ മുന്നിൽ തൻ്റെ ഉശിരു വെളിപ്പെടുത്താൻ ആഗ്രഹിച്ചു. പണ്ടൊരിക്കൽ ഹാലിളകി ഹിന്ദുക്കളെ ഹിംസ നടത്തിവന്നവർക്ക് ആഹാരം കൊടുത്തിന് ജയിലിൽ കിടക്കേണ്ടി വന്ന ആളാണ് അ ദ്രുമാൻ ഹാജി.ഹാജിയുടെ കഥാപാത്രത്തിലൂടെ മലബാർ കലാപം ഹിന്ദു-മുസ്ലിം ലഹളയായി മാത്രം ചിത്രീകരിക്കുകയായണ് നോവലിസ്റ്റ്. അദ്രുമാൻ ഹാജിയുടെ വാക്കുകൾ ഇങ്ങനെയാണ്

     ഞാൻ സുൽത്താനാണ് ഈ നാടുഭരിക്കുന്ന സുൽത്താൻ

ഞമ്മളെപ്പറ്റി ഇജെജന്താ ബിജാരിച്ചത് ഞമ്മള് ബെള്ളക്കാരൻ്റെ ഖജാനകുത്തിപ്പൊളിച്ചു. ഞമ്മക്ക് സുഖിക്കാനല്ല നാടുഭരിക്കാൻ. ഗതിയില്ലാത്തോർക്ക് സക്കാത്ത് കൊടുക്കാൻ. ഞമ്മക്ക് അവൻ്റെ കഴുത്തറക്കേണ്ടി വന്നു. നല്ല ചുമന്ന ചോര തന്നെ! മണ്ണിന് പശിമ കൂടുന്ന ചോര ! അനീതി ചെയ്യുന്ന ഏതൊരുത്തന്റേയും കൈ നമ്മള് ബെട്ടൻകല്പന കൊടുക്കും." എന്നിങ്ങനെ ആമിന യോട് സംസാരിക്കുന്ന ഹാജിയിലുടെ ലഹളയിൽ പങ്കെടുക്കുന്ന എല്ലാവരും ക്രൂരൻമാരാണ് എന്ന് ചിത്രീകരിക്കുന്നു. ലഹളയുടെ മൂർദ്ധന്യത്തിൽ ആമിന തൻ്റെ കുട്ടിയേയും കൊണ്ട് ഏതോ ഗുഡ്സ് വാഗ നിൻ കയറി രക്ഷപ്പെടുന്നു. അവർ മാനുവിൻ്റെ മുന്നിൽ എത്തുന്നു. മുസ്ലിംകളെ കൂട്ടക്കൊല നടത്തുന്ന ബ്രിട്ടീഷ് പട്ടാളത്തെപ്പറ്റി വളരെ ചുരുങ്ങിയ വാക്കുക്കളിൽ ഒതുക്കുകയും ഗ്രാമത്തിലെ മുസ്ലികൾ ഹിന്ദുക്കളെ കൊല ചെയ്യുന്നവരായി ചിത്രീകരിക്കുകയും ചെയ്യുന്നതിലൂടെ ബ്രിട്ടീഷ് വിരുദ്ധത, ജൻമിത്തത്തിനെതിരെ നടന്ന പോരാട്ടം എന്നീ വസ്തുതകളെ തമസ്കരിച്ചു കൊണ്ടാണ് കലാപത്തെ അടയാളപ്പെടുത്തുന്നത്.

   വിശാലമായ നാട്ടിൻ പുറത്ത് ഖിലാഫത്ത് വന്നതോടെ മനുഷ്യ മനസുകൾ മലിനമായി എന്ന് നോവലിസ്റ്റ് ഇടയ്ക്ക് പറയുന്നു. മാനു ബോംബെ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ നിന്നു കൊണ്ട് പറയുന്നു.

  "സർക്കാർ തീ കൊണ്ടേ കളിക്കൂ ഒരുചുടല വെന്തു തണുത്താൽ ഒരു പിടി ചാരം വാരി സ്വയം തഴച്ചുവളരാനാണ് ഏതു സർക്കാരിനും താൽപ്പര്യം. ഈ പട്ടണത്തിൽ പോലീസില്ലായിരുന്നോ? ഇന്ന് പള്ളി പൊളിച്ചവർ എന്താണോർത്തത് നാളെ കൂടുതൽ വോട്ട് കൈപ്പറ്റി നിലവിലുള്ള സർക്കാരിനെ തറപറ്റിക്കാമെന്ന് നിലവിലുള്ളവർ കരുതി " (പി.വത്സല - വിലാപം)

എന്ന് പറയുന്ന മാനു നിലവിലുള്ള വ്യവസ്ഥിതിയെ, മനുഷ്യത്വമില്ലായ്മയെ വ്യക്തമാക്കുന്നു.

"ഡിസംബർ ആറ് ഒരു തുറുപ്പുചീട്ടാണ്. അത് കൈക്കലാക്കാൻ പള്ളി പൊളിച്ചവനും പള്ളി നഷ്ടപ്പെട്ടവനും ശ്രമിക്കുന്നു." (പി.വത്സല - വിലാപം)

എന്ന് മാനു തുറന്നു പറയുന്നുണ്ട്. ബാബറി മസ്ജിദ് തകർത്തതിനെ തുടർന്ന് ഇന്ത്യയിലങ്ങോളമിങ്ങോളം ഹിന്ദു -മുസ്ലിം ലഹള പൊട്ടിപ്പുറപ്പെട്ടു.നോവലിൽ ഈ വികാരം ഉൾക്കൊണ്ടു കൊണ്ടാണ് മാനു സംസാരിക്കുന്നത്. ഭൂത, വർത്തമാനകാലങ്ങളോട് ബന്ധപ്പെട്ടാണ് ലഹളയുടെ ചിത്രം അവതരിപ്പിക്കുന്നത്.

          നോവലിൽ തിളക്കമേറിയ മറ്റൊരു കഥാപാത്രമാണ് ഒരു കടങ്കഥ പോലെ നിൽക്കുന്ന കോവിലമ്മ. തന്നെ വിവാഹം കഴിച്ച വൃദ്ധൻ്റെ യുവപത്നിയായിട്ടിരിക്കുന്നതിൽ അർത്ഥമില്ലന്നു മനസ്സിലാക്കി കളിയാറിൽ ചാടി മരിക്കാൻ ശ്രമിക്കുന്ന അവരെ കാദരുണ്ണി രക്ഷിക്കുന്നു. ആദ്യം ആരാധന, പിന്നെ സുരക്ഷ. ഒരു ജൻമത്തിൻ്റെ വരദാനം പോലെ കാദരുണ്ണി അവരെ കാണുന്നു.അനന്യസാധാരണമായ ഒരു വിശുദ്ധ പ്രണയമാണിവിടെ കാണാൻ കഴിയുന്നത്.തമ്പുരാട്ടിയുമായുള്ള സംഭാഷണങ്ങളിലൂടെ കാദരുണ്ണിയുടെ ആരാധന വ്യക്തമാണ്.

"തമ്പുരാട്ടിയെ ഇനി ഹിന്ദുക്കൾ കൈക്കൊള്ളുമോ?

ഇല്ല്യ

ഞാനല്ലേ ഇങ്ങളെ അശുദ്ധമാക്കിയത്! മരണത്തിൻ്റെ കൈയിൽ നിന്ന് വലിച്ചെടുക്കുമ്പോൾ മറ്റൊന്നും ആലോചിച്ചില്ല " (പി.വത്സല - വിലാപം )

ഒടുവിൽ കാദരുണ്ണിയുടേയും കോവിലമ്മയുടേയും മനസ്സ് ഒരേ രീതിയിൽ സഞ്ചരിക്കുന്നത് കാണാം. ഒടുവിൽ കാദരുണ്ണി കൊലചെയ്യപ്പെടുകയാണ്. ലഹളയുടെ ഒരു ഘട്ടത്തിൽ നാലകത്ത് തറവാട് ആക്രമിക്കുകയും കാദരുണ്ണി കൊല ചെയ്യപ്പെടുകയും ചെയ്യുന്നു.

                ലഹളയുടെ അന്ത്യത്തിൽ മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്നില്ല. 'ഹാലിളകിയ മാപ്പിളമാർ 'എന്ന് നോവലിസ്റ്റ് പലയിടത്തും പറയുന്നുണ്ട്. ലഹളയുടെ യഥാർത്ഥ ചിത്രം മറയ്ക്കുകയും ഒരു ഹിന്ദു -മുസ്ലിം ലഹളയാക്കി മലബാർ കലാപത്തെ ബോംബെ കലാപ പശ്ചാത്തലത്തിൽ അവതരിപ്പികുകയുമാണ് നോവലിസ്റ്റ്.അതോടൊപ്പം കലാപം മനുഷ്യ ദുരന്തമാകുന്നതും മനുഷ്യൻ്റെ വിലാപമായി മാറുന്നതും നോവലിൽ പ്രകടമാണ്. ഉപരിതലത്തിൽ ഇത് മാപ്പിള ലഹളയെക്കുറിച്ചുള്ള നോവൽ എന്നു പറയാമെങ്കിലും അവതാരികയിൽ എൻ.പി മുഹമ്മദ് പറഞ്ഞിരിക്കുന്നത് പോലെ മനുഷ്യ ദുരന്തത്തിൻ്റെ സമഗ്ര ദർശനമാണിത്. വർഗ്ഗീയത ഒരു മഹാ പ്രശ്നമായി സമൂഹത്തിൻ്റെ മുന്നിൽ നിന്ന് ആ സമൂഹത്തെ ഭീകരമായ ദുരന്തത്തിലേക്ക് വലിച്ചിഴക്കുന്നു. ആ ദുരന്തത്തിൻ്റെ സാക്ഷികളായി നിസ്സഹായരായി നിൽക്കുന്ന മനുഷ്യരുടെ പ്രതീകമാണ് മാളുണ്ണിയും മാനുവും .വർഷങ്ങളിലൂടെ മനസ്സ് സഞ്ചരിക്കുമ്പോഴും മാറ്റങ്ങൾ പലത് ഉണ്ടാകുമ്പോഴും കലാപങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു. മനുഷ്യൻ വേട്ടയാടപ്പെട്ടു കൊണ്ടേയിരിക്കുന്നു.

 

സഹായക ഗ്രന്ഥങ്ങൾ

 

  1. വത്സല പി., വിലാപം, സി.സി ബുക്സ്, കോട്ടയം, 1997

  2. വത്സല പി, വിലാപം, അവതാരിക, എൻ.പി.മുഹമ്മദ്

  3. ഒരു സംഘം ലേഖകർ ,പെണ്ണെഴുത്ത്,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2002

  4. വത്സല പി, ആഗ്നേയം, ഡി.സി ബുക്സ്, കോട്ടയം, 1997

ഷീന എസ്.

അസിസ്റ്റൻ്റ് പ്രൊഫസർ ,

ഗവ. വിമൻസ് കോളേജ് ,

തിരുവനന്തപുരം

(ഗവേഷക, കെ.കെ ടി . എം ഗവ. കോളേജ്,

അഫിലിയേറ്റഡ് റ്റു കാലിക്കറ്റ് യൂണിവേഴ്സിറ്റി)

 

 

 

 

 

         

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്




സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page