
ലക്കം 13
2025 ഡിസംബർ ലക്കം
ലക്കം 29

പത്ത് ചോദ്യങ്ങൾ
പിതൃമേധാവിത്വ വിരുദ്ധമായ,അധികാരവിരുദ്ധമായ വ്യവഹാരങ്ങൾ സൃഷടിക്കപ്പെടണം.
ജെ ദേവിക / ലക്ഷ്മി ആർ ശേഖർ & ബീന
മലയാളത്തിലെ പ്രമുഖയായ സാമൂഹിക ശാസ്ത്രജ്ഞയും ചിന്തകയും ഫെമിനിസ്റ്റ് എഴുത്തുകാരിയുമാണ് ഡോ. ജെ. ദേവിക ഒരു അക്കാദമിക് പണ്ഡിത എന്നതിലുപരി, സമകാലിക സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ് ഡോ. ദേവിക. കേരളത്തിലെ സ്ത്രീപക്ഷ രാഷ്ട്രീയത്തെയും ലിംഗനീതിയെയും കുറിച്ചുള്ള ഗൗരവകരമായ സംവാദങ്ങളിൽ ഒഴിവാക്കാനാവാത്ത പേരാണ് ദേവിക ടീച്ചറിൻ്റേത്.
മലയാളസിനിമയിലെ സ്ത്രീപ്രതിനിധാനങ്ങൾ: പ്രതിരോധം, അതിജീവനം, സാമൂഹികപരിവർത്തനം – ഒരു വിമർശനാത്മകപഠനം.
ഹീര ടി. എം.
മലയാളസിനിമയുടെ ചരിത്രം പരിശോധിക്കുമ്പോൾ സ്ത്രീകളെ അവതരിപ്പിക്കുന്ന രീതികൾ വൈവിധ്യമാർന്നതാണ്. ചൂഷണത്തിന് ഇരയായതിന് ശേഷം അതിജീവനത്തി ന്റെ പാതയിൽ മുന്നോട്ട് പോകുന്നവൾ, പ്രതിനായകസ്വഭാവമുള്ളവൾ, സ്ത്രീത്വത്തിൻ്റെ പ്രതീകമായി കരുതുന്ന 'കുലസ്ത്രീകൾ', സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നവൾ, വിമത സ്വഭാവമുള്ളവർ എന്നിങ്ങനെ വിവിധതരം സ്ത്രീ കഥാപാത്രങ്ങൾ മലയാളികളെ ചിന്തിപ്പിക്കുകയും പ്രചോദിപ് പിക്കുകയും ചെയ്തിട്ടുണ്ട്.
സാഹിത്യപഠനം
വിജ്ഞാനസമൂഹനിർമ്മിതി: മാതൃഭാഷയും സമഗ്രഭാഷാസൂത്രണവും
ഉമ്മുസുഹൈല .പി.
പ്രപഞ്ചോൽപ്പത്തിയെ സംബന്ധിച്ച സിദ്ധാന്തങ്ങളിൽ പ്രബലമായ മഹാവിസ്ഫോടന സിദ്ധാന്തം വിഭാവന ചെയ്തതുപോലെ, അതിനുശേഷം കണികാതലങ്ങളിലുണ്ടായ അതിസൂക്ഷ്മവും ത്വരിതവും അനിർവചനീയവുമായ മാറ്റങ്ങൾ കൂടിച്ചേർന്ന് ഒരു വലിയ മാറ്റത്തിന്റെ അടിത്തറപണിയുന്നു എന്നതിന് സമാനമായ സ്ഥിതിയാണ് വിവരങ്ങളുടെയും വിജ്ഞാനത്തിന്റെയും ലോകത്ത് ഇന്ന് കാണാൻ കഴിയുന്നത്. അച്ചടിയിൽ നിന്നും ആരംഭിച്ച ‘അറിവിന്റെ ജനകീയവൽക്കരണ’ത്തിന്റെ ഈ മഹാപ്രയാണം ഇന്റർനെറ്റിലേക്കും തുടർന്ന് ഡിജിറ്റൽ അറിവ് കേന്ദ്രങ്ങളിലും അറിവ് നിർമ്മാണ-ശേഖരണ പ്ലാറ്റ്ഫോമുകളിലും ഒടുവിൽ നിർമ്മിതബുദ്ധിയുടെ സാധ്യതയിലും വെല്ലുവിളിയിലുമെത്തി നിൽക്കുന്നു.
സുധാലഹരിയുടെ കാലാതീതമായ സ്വാധീനം — പണ്ഡിതരാജ ജഗന്നാഥന്റെ സംഭാവനകളുടെ വെളിച്ചത്തിൽ
ആരതി ആർ. പിള്ള / ഡോ. ലക്ഷ്മി വിജയൻ വി.ടി.
പണ്ഡിതരാജ ജഗന്നാഥൻ 17-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു കവിയും, സംഗീതജ്ഞനും, കാവ്യശാസ്ത്ര നിരൂപകനുമായിരുന്നു. സംസ്കൃതത്തിലെ ഏറ്റവും പ്രശസ്തനായ കവികളിൽ ഒരാളായും, കാവ്യശാസ്ത്രത്തിലെ മഹത്തായ പ്രബോധകനായും അദ്ദേഹം അറിയപ്പെടുന്നു. വേദങ്ങൾ, ദർശനം, വ്യാകരണം, ജ്യോതിശാസ്ത്രം, കാവ്യശാസ്ത്രം, തർക്കശാസ്ത്രം, പ്രാചീനവും മദ്ധ്യകാലഘട്ടത്തിലെ ഭക്തി പരമ്പരയും, ദേവോപാസനാ സംഗീതവും എല്ലാം അദ്ദേഹം സമഗ്രമായി അഭ്യസിച്ചു.
ക്രൈസ്തവ ആത്മീയദർശനം - പുത്തൻപാനയിൽ
ഡോ.ബീനാകൃഷ്ണൻ എസ്.കെ.
നൂറ്റാണ്ടുകൾക്കുമുമ്പ് ജർമനിയിൽ നിന്ന്പ്രേഷിത പ്രവർത്തനങ്ങൾക്ക് വേണ്ടി സ്വന്തം ജന്മനാടിനെയും മാതാപിതാക്കളേയും ഉപേക്ഷിച്ച് വളരെ ചെറുപ്രായത്തിൽ കേരളത്തിൽ എത്തിയ ജസ്യൂട്ട് സന്യാസി സഭാംഗമായ ക്രിസ്ത്യൻ മിഷണറിയാണ് ജോൺ ഏണസ്റ്റ് ഹാങ് സ്ലേഡൻ എന്ന അർണോസ് പാതിരി. ജ്ഞാന-ഭൂതി - കർമ്മമാർഗങ്ങൾ സ്വന്തം ജീവിതത്തിൽ സമന്വയിപ്പിച്ചു കൊണ്ട് കേരളത്തിൽ ക്രൈസ്തവ ആത്മീയതയുടെ അടിത്തറപാകിയ മഹാപ്രതിഭാശാലിയാണ് അദ്ദേഹം.
തീരദേശഭാഷാപ്രയോഗങ്ങളുടെ സാംസ്കാരികവിനിമയം
ഡോ. ജോര്‍ജ്ജ് അലോഷ്യസ്
തീരദേശജനതയുടെ നിത്യജീവിതത്തിലെ ഭാഷാപ്രയോഗങ്ങള്‍ അവരുടെ ജീവിതരീതി പോലെ തന്നെ വ്യത്യസ്തമാണ്. അവർ നിത്യം അഭിമുഖീകരിക്കുന്നതോ ഏറ്റുമുട്ടുന്നതോ ആയ ജീവിതസാഹചര്യമാണ് ഈ വ്യത്യസ്തതയ്ക്കുകാരണം. തൊഴിലിടത്തില്‍ ഉപയോഗിച്ചുവരുന്ന സംജ്ഞകൾ മറ്റു ജനവിഭാഗങ്ങളുടെ വിദൂരചിന്തയില്‍പ്പോലും ഉരുത്തിരിയാത്തവയായിരിക്കും. ആ പ്രയോഗങ്ങള്‍ ദേശാടിസ്ഥാനത്തിലും പ്രാദേശികാടിസ്ഥാനത്തിലും മാത്രം നിലനിൽക്കുന്നതുമാണ്.
ഗ്രാമപ്രതിനിധാനം തിരഞ്ഞെടുത്ത മലയാള സിനിമകളിൽ
ബീന വി.
കാഴ്ചയുടെ കലയാണ് സിനിമ. സഹൃദയന്റെ സംവേദന ക്ഷമതയെ ഏറ്റവും എളുപ്പത്തിൽ സ്വാധീനിക്കുന്ന ആധുനിക കലാപ്രസ്ഥാനമാണ് സിനിമ. വിനോദത്തിനുള്ള ഒരു ഉപാധി എന്നതിനപ്പുറം സാഹിത്യ മൂല്യമുള്ള ഒരു കല എന്ന നിലയിലേക്ക് ഇന്ന് സിനിമ വളർന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സിനിമ അക്ഷരാർത്ഥത്തിൽ സ്വാധീനിക്കുക തന്നെ ചെയ്തു. മലയാളിയുടെ ജീവിതത്തെയും സംസ്കാരത്തെയും എല്ലാ വൈവിധ്യങ്ങളോടും കൂടി ആവിഷ്കരിക്കാൻ സിനിമയ്ക്ക് കഴിഞ്ഞു.കേരളത്തിന്റെ സാംസ്കാരികരംഗത്തും രാഷ്ട്രീയ രംഗത്തും സാമ്പത്തികരംഗത്തും ഒരുപാട് പരിവർത്തനങ്ങൾ കൊണ്ടുവരുവാൻ സിനിമയ്ക്ക് കഴിഞ്ഞു.
'ലോക്കപ്പ് ' ആകസ്മികതകളുടെ ലോകം
ഡോ.ലാലു വി.
മനുഷ്യജീവിതം ആകസ്മികതകൾക്കു മേൽ പണിതീർത്ത ഒന്നാണെന്ന് ഓർമ്മിപ്പിക്കുന്ന നോവലാണ് വി ഷിനിലാലിൻറെ 'ലോക്കപ്പ് ' . മനുഷ്യ സ്വാതന്ത്ര്യം, അധികാര സംവിധാനങ്ങളും മനുഷ്യാവസ്ഥയും തമ്മിലുള്ള സംഘർഷം എന്നിവ കേന്ദ്രമാക്കി രചിച്ച നോവലാണിത്. മലയാളത്തിലെ സമകാലിക എഴുത്തുകാ രിൽ ശ്രദ്ധേയനായ വി.ഷിനിലാലിന്റെ ഏറ്റവും പുതിയ നോവലായ 'ലോക്കപ്പി' നെ പഠനവിധേയമാക്കി, സമകാലിക സമൂഹ ത്തിലെ പോലീസ് സംവിധാനങ്ങളെയും മനുഷ്യാവകാശലംഘനങ്ങളെയും സ്വാതന്ത്ര്യ നിഷേധത്തെയും അധികാരത്തിന്റെ ക്രൂരത യെയും പുനർവായനയ്ക്ക് വിധേയമാക്കുക യാണ് ഈ പ്രബന്ധത്തിലൂടെ.
ആരോഗ്യം
സ്മാർട്ട് ഫോണുകളിലല്ല സന്തോഷത്തിന്റെയും വേദനയുടെയും തുലാസ്
മനോയാനം - 17
പ്രൊഫ. ഡോ. എസ്. കൃഷ്ണൻ
ഇന്ന് മസ്തിഷ്കമനശ്ശാസ്ത്ര മേഖലകൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയങ്ങളിലൊന്നാണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD). ഈ അവസ്ഥയെ ഒരു രോഗമായോ വൈകല്യമായോ മാത്രം കാണാതെ, മസ്തിഷ്ക വൈവിധ്യത്തിന്റെ (ന്യൂറോ ഡൈവേഴ്സിറ്റിയുടെ) അവിഭാജ്യ ഘടകമായി ലോകം അംഗീകരിക്കുന്ന ഒരു നിർണായക ഘട്ടത്തിലാണ് നാം എത്തിനിൽക്കുന്നത്. ഓട്ടിസം എന്നത് സാമൂഹിക ഇടപെടലുകൾ, ആശയവിനിമയം, സംവേദനങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയിൽ മസ്തിഷ്കം കാണിക്കുന്ന ഒരു വ്യതിരിക്ത സമീപനമാണ്. ലക്ഷണങ്ങളുടെ തീവ്രതയും പ്രകടനവും വ്യത്യസ്ത വ്യക്തികളിൽ വ്യത്യസ്തമായി കണ്ടുവരുന്നത് കൊണ്ടാണ് ഇതിനെ ഓട്ടിസം സ്പെക്ട്രം എന്ന് വിശേഷിപ്പിക്കുന്നത്.










