top of page


എൻ.എൻ. കക്കാടിന്റെ വിമർശനലോകം
ഡോ. എം.എസ്. മുരളി പ്രബന്ധസംഗ്രഹം വ്യത്യസ്ത സ്വഭാവങ്ങളും സമീപനങ്ങളും അനിവാര്യമാക്കുന്ന പ്രതിഭകൾ കവിത്വത്തിനും നിരൂപകത്വത്തിനും പിന്നിലുണ്ട്.കവിത്വവും നിരൂപകത്വവും ഒരേ വ്യക്തിയിൽ സമ്മേളിക്കുന്നത് സാധാരണമല്ല. എന്നാൽ പാശ്ചാത്യ പൗരസ്ത്യ സാഹിത്യലോകം നിരീക്ഷിച്ചാൽ അപൂർവ്വമായി ഇങ്ങിനെ സംഭവിച്ചിട്ടുണ്ടെന്നു കാണാൻ കഴിയും. കവിയും സഹൃദയനും പരസ്പര പൂരകങ്ങളാണെന്നാണ് പാശ്ചാത്യരുടെ പക്ഷം. കവിയുടെയും സഹൃദയന്റെയും പ്രതിഭയെ കാരയിത്രി, ഭാവിയിത്രി എന്ന തിരിച്ചു കാവ്യമീമാംസയിൽ രാജശേഖരൻ. സർഗ
8 min read


അഡോണിസ്: ആധുനിക അറബി കവിതയുടെ ദാർശനിക പ്രതിഭ
ഡോ. എ. മുഹമ്മദ് പ്രബന്ധസംഗ്രഹം ആധുനിക അറബികവിതയുടെ നവചൈതന്യത്തിന് അടിത്തറയിട്ട പ്രമുഖ കവിയായ അഡോണിസിന്റെ ദാർശനിക കാവ്യദർശനത്തെ വിലയിരുത്തുന്നതാണ് ഈ ഗവേഷണലേഖനം. അഡോണിസ് പരമ്പരാഗത കവിതയുടെയും ആധുനിക ചിന്തയുടെയും ഇടയിൽ പാലം പണിതു. അറബി ഭാഷയുടെ കവിതാ ശേഷിയെ അദ്ദേഹം പുതുക്കിപ്പണിയുകയും ആധുനികത, ആത്മീയത, സ്വാതന്ത്ര്യം എന്നിവയെ കലയുടെ മുഖേന പുതുവായനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ലോകപ്രശസ്ത പുരസ്കാരങ്ങൾ അദ്ദേഹത്തിന്റെ സാഹിത്യപ്രഭാവത്തിന് അന്താരാഷ്ട്ര അംഗീകാരം നൽകുന്നു. ഇന്ത്യയുമായു
5 min read


ഒഴുകാത്ത പുഴയുടെ ഒച്ചകൾ
ഡോ.ലാലു വി. പ്രബന്ധസംഗ്രഹം വിശ്വപ്രസിദ്ധ എഴുത്തുകാരൻ ലിയോ ടോൾസ്റ്റോയിയുടെ ദാമ്പത്യ ജീവിത ത്തിലെ പൊരുത്തങ്ങളും പൊരുത്തക്കേടു കളും ദൗർബല്യങ്ങളും പ്രണയവും നിരാശ യും നിസ്സഹായതയും പ്രമേയമാക്കുന്ന ചന്ദ്രമതിയുടെ നോവലാണ് 'ഒഴുകാതെ ഒരു പുഴ'. കെട്ടി നിൽക്കുന്ന ജലം പോലെ ഒഴുക്ക് തടയപ്പെട്ട ഒരു പുഴയായി കഴിയേണ്ടി വന്ന സോഫിയ ടോൾസ്റ്റോയ് എന്ന സോണിയയു ടെ കഥയാണ് ഈ നോവൽ പറയുന്നത്. ടോൾസ്റ്റോയിക്ക് വേണ്ടി തന്റെ നൈസർ ഗിക കഴിവുകളും സ്വാഭാവികമായ പെരു മാറ്റവും അടക്കി നിർത്തി കഴിയ
6 min read


വികസനം എന്നത് മനുഷ്യ വിഭവശേഷിയുടെ വികസനമാണ്.
അഭിമുഖം പ്രൊഫ. വി. കാർത്തികേയൻ നായർ / ചിന്ത എസ്. ധരൻ & ശരണ്യ യു. 1.“വികസനവും മൂല്യസംരക്ഷണവും തമ്മിലുള്ള സംഘർഷം” – കേരളത്തിന്റെ 70 വർഷത്തെ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ രേഖപ്പെടുത്താമോ? സംസ്ഥാന രൂപീകരണത്തിന് ശേഷം അതിവേഗത്തിലുള്ള മാറ്റങ്ങളാണ് കേരളത്തിൽ സംഭവിച്ചത്. അതിൽ ഏറ്റവും പ്രധാനം സ്കൂൾ വിദ്യാഭ്യാസം സൗജന്യമാക്കിയതും ജനിക്കുന്ന മുഴുവൻ കുഞ്ഞുങ്ങൾക്കും സ്കൂൾ വിദ്യാഭ്യാസം പ്രാപ്തമാക്കിയതുമായിരുന്നു. കൊളോണിയൽ മാതൃകയിലുള്ള വിദ്യാഭ്യാസമാണ് ഇന്ത്യയിലും കേരളത്തിലും നിലനിൽക്കുന്നത്
5 min read


നാട്ടുവൈദ്യം ചരിത്രം ഐതിഹ്യം പുരാവൃത്തം
ഡോ. ദീപ ബി. എസ്. / സിന്റൊ കോങ്കോത്ത് എ. പ്രബന്ധ സംഗ്രഹം അനുഭവം നൽകിയ അറിവുകളിലൂടെയാണ് ഔഷധങ്ങളെ മനുഷ്യൻ തിരിച്ചറിഞ്ഞത്. ഓരോ പ്രദേശവും വിജ്ഞാനം അതിന്റെ തനത് രൂപത്തിൽ നിലനിർത്തുന്നുണ്ട്. പ്രകൃതിയോടിണങ്ങി ജീവിതമാരംഭിച്ച മനുഷ്യന്റെ എല്ലാവിധ ശാരീരിക അസ്വസ്ഥതകൾക്കും പ്രകൃതിതന്നെ ഉത്തരം നൽകിയിരുന്നു. രോഗത്തിന് മരുന്നായും ശരീരത്തിന് ഭക്ഷണമായും അവ നമ്മൾ ഉപയോഗപ്പെടുത്തി. നാട്ടുവൈദ്യത്തിന്റെ ചരിത്രവും അതിൽ വിശ്വാസങ്ങളും ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും ഇടപെടുന്നത് എങ്ങനെയെന്നുമ
7 min read


ചെമ്മനം കവിതകളിലെ ഉപഹാസം
ഡോ. ആഷപുല്ലാട്ട് സംഗ്രഹം മനുഷ്യനോടൊപ്പം പിറക്കുന്ന സഹജഭാവങ്ങളാണ്ചിരിയും കരച്ചിലും.വേദന അകറ്റി ആനന്ദം കൈവരുത്തുകയാണ് ജീവിതലക്ഷ്യം. അതിനാൽ ഹാസ്യത്തിന് സാഹിത്യത്തിൽ ജീവിതത്തിൽ പരമ പ്രാധാന്യമുണ്ട്കുഞ്ചൻ നമ്പ്യാർക്ക് സമാനനായിഹാസ്യ സാഹിത്യത്തിൽ പരിഗണിക്കപ്പെടുന്ന ഒരു കവിയാണ് ചെമ്മനം ചാക്കോ.സാമൂഹിക പ്രശ്നങ്ങളുടെ യാഥാർത്ഥ്യം കണ്ടെത്തി ഹാസ്യത്തിന്റെ മാധ്യമത്തിൽ അവതരിപ്പിച്ച വായനക്കാരിൽ ആഘാതം ഏൽപ്പിക്കുന്ന വിമർശ സാഹിത്യകാരനായ ചെമ്മനത്തിന്റെ കവിതകളിലെ ഉപഹാസപാരമ്പര്യം അന്വേഷിക്കുകയാണ് ഈ
5 min read


കഥകളിയിലെ പെൺപാതകൾ
ഡോ. പ്രവീൺ കെ. ആർ. പ്രബന്ധസംഗ്രഹം കേരളത്തിന്റെ കലാ സാംസ്കാരിക പശ്ചാത്തലത്തിൽ ഏറെ പ്രചാരം ലഭിച്ച കലാരൂപമാണ് കഥകളി. ക്ഷേത്രകലകളിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന കലയും കഥകളിയാണ്. ഒട്ടേറെ പരിഷ്ക്കാരങ്ങളും ഇടപെടലുകളും ഇന്ന് ഈ കലയിൽ കടന്നുവന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ശൈലീകൃതമായ ഒരു ചട്ടക്കൂടിൽ, സാമ്പ്രദായികമായി അവതരിപ്പിക്കുന്ന കല കൂടിയാണിത്. ശരീരത്തിന്റെ നിരന്തരചലനത്തിലൂടെയും ഭാവങ്ങളുടെ കഠിനപരിശീലന അവതരണത്തിലൂടെയും വന്നുചേർന്ന സവിശേഷതയാണ് പ്രസ്തുത കലയെ മറ്റ് കലകളിൽ നിന്ന് വേറിട്ടതാക്
4 min read


അധിനിവേശ പ്രതിരോധങ്ങൾ ഇടിമിന്നലുകളുടെ പ്രണയത്തിൽ
ഡോ. മഞ്ജു പ്രബന്ധസംഗ്രഹം പിറന്ന മണ്ണില്‍നിന്നും പുറന്തള്ളപ്പെടുന്ന ഒരു വിഭാഗം ജനതയുടെ നിസ്സഹായതയും ദയനീയമായ ചെറുത്തുനില്‍പ്പും ഫലസ്തീന് ചരിത്രപശ്ചാത്തലത്തില്‍ ആവിഷ്കരിക്കുന്ന നോവലാണ് പി.കെ.പാറക്കടവിന്റെ 'ഇടിമിന്നലുകളുടെ പ്രണയം'. അധിനിവേശരാഷ്ട്രീയം, ചരിത്രം, മിത്ത്, പ്രണയം എന്നിവ ഇതിന്റെ പ്രമേയമായി കടന്നുവരുന്നു. ജനിച്ച നാടിനുവേണ്ടിയുള്ള പോരാട്ടത്തില്‍ രക്തസാക്ഷിയായി സ്വര്‍ഗ്ഗത്തിലെത്തിയ ഫര്ണാസും അവന്റെ പ്രണയിനിയായി ഭൂമിയിലിരിക്കുന്ന അലാമിയയും തമ്മിലുള്ള സംവാദരൂ
9 min read


തപോമയിയുടെ അച്ഛൻ (?): അറിവ്, അനുഭവം, അനുഭൂതി
ഡോ. സോജൻ പുല്ലാട്ട് സംഗ്രഹം : തപോമയിയുടെ അച്ഛൻ എന്ന് അയാൾ കരുതുന്ന ഗോപാൽബറുവയും കുടുംബവും കിഴക്കൻ ബംഗാളിൽ നിന്നുള്ള അഭയാർത്ഥികളായിരുന്നു ബംഗാളി ബുദ്ധിസ്റ്റുകൾ ആയിരുന്ന അവർക്ക് ദുരിത പൂർണമായ പലായനത്തിന്റെ ഭൂതകാലം ഉണ്ടായിരുന്നു . ഏതാണ്ട് 60 വർഷം നീണ്ടുനിൽക്കുന്ന അവരുടെ ജീവിതകഥയിൽ രഹസ്യങ്ങൾ ഒളിച്ചുകടത്തുന്ന ഗൂഢലിപികളും ദുരിത പൂർണ്ണമായ ജീവിത ചുറ്റുപാടുകളും വിചിത്രവും സങ്കീർണ്ണവുമായ മനുഷ്യബന്ധങ്ങളും വ്യത്യസ്തമായ പിതൃ പുത്ര ബന്ധവും കൂടിക്കലരുന്നു പ്രമേയത്തിൽ തപോമയിയുടെ അച്
5 min read


ഓട്ടിസം: ന്യൂറോ ഡൈവേഴ്സിറ്റിയിലെ വിപ്ലവം
പ്രൊഫ. ഡോ. എസ്സ്. കൃഷ്ണൻ ഇന്ന് മസ്തിഷ്കമനശ്ശാസ്ത്ര മേഖലകൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയങ്ങളിലൊന്നാണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD). ഈ അവസ്ഥയെ ഒരു രോഗമായോ വൈകല്യമായോ മാത്രം കാണാതെ, മസ്തിഷ്ക വൈവിധ്യത്തിന്റെ (ന്യൂറോ ഡൈവേഴ്സിറ്റിയുടെ) അവിഭാജ്യ ഘടകമായി ലോകം അംഗീകരിക്കുന്ന ഒരു നിർണായക ഘട്ടത്തിലാണ് നാം എത്തിനിൽക്കുന്നത്. ഓട്ടിസം എന്നത് സാമൂഹിക ഇടപെടലുകൾ, ആശയവിനിമയം, സംവേദനങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയിൽ മസ്തിഷ്കം കാണിക്കുന്ന ഒരു വ്യതിരിക്ത സമീപനമാണ്. ലക്ഷണങ്ങളുടെ തീവ്ര
4 min read


സ്ത്രീസ്വത്വം: തിരഞ്ഞെടുത്ത തമിഴ്-മലയാള ചലച്ചിത്രങ്ങളെ മുൻനിർത്തിയുള്ള താരതമ്യ പഠനം
ചിന്ത എസ്. ധരൻ സംഗ്രഹം സിനിമ ഒരു ദൃശ്യമാധ്യമമാണ്.അതുകൊണ്ടു തന്നെ കലാമാധ്യമമെന്ന നിലയിൽ സിനിമയെക്കുറിച്ചുള്ള പഠനം അതിൻ്റെ സൗന്ദര്യശാസ്ത്രവ്യവഹാരങ്ങളെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം. ഇവിടെ പ്രാധാന്യം ഇന്ദ്രിയാനുഭവത്തിനായിരിക്കണം. ദൃശ്യപാഠത്തോടൊപ്പം ശ്രവ്യപാഠത്തിനും ചലച്ചിത്രങ്ങൾ പ്രാധാന്യം നൽകുന്നു. ഒരു കഥയെന്ന നിലയിൽ മാത്രം അതിനെ സമീപിക്കുന്നതിൽ പരിമിതിയുണ്ട്. എന്തെന്നാൽ കഥയും കവിതയും നോവലും ലേഖനങ്ങളും മാത്രമുണ്ടായിരുന്ന സാഹിത്യമേഖലയിലേയ്ക്ക് അനുഭവകഥനങ്ങളോടൊപ്പം കടന്നു വന്ന സ
8 min read


പട്ടം പറത്തുന്നവൻ എന്ന നോവലിലെ സ്വത്വസംഘർഷം
ഡോ.കല ബി. പ്രബന്ധ സംഗ്രഹം : സാൻഫ്രാൻസിസ്കോയിൽ താമസമാക്കിയിട്ടുള്ള അഫ്ഗാൻ-അമേരിക്കൻ എഴുത്തുകാരനാണ് ഹാലിദ് ഹുസൈനി. അദ്ദേഹം എഴുതിയ “പട്ടം പറത്തുന്നവൻ” എന്ന നോവൽ അധിനിവേശ ജീവിതത്തിന്റെ ഇരകളായ മനുഷ്യരുടെ സ്വത്വസംഘർഷത്തെ പല സങ്കീർണ്ണ അവസ്ഥകളിലൂടെ ചിത്രീകരിക്കുന്നു. .ലോകചരിത്രവും മനുഷ്യാസ്തിത്വവും കൂടിക്കലരുകയും വേർപെടുകയും ചിന്നഭിന്നമാക്കപ്പെടുകയും ചെയ്യുന്ന ആഗോള സാഹചര്യത്തിൽ ദേശീയസ്വത്വവും സ്വത്വപ്രതിസന്ധിയും സ്വത്വരാഷ്ട്രീയവും സാധാരണമനുഷ്യനെ എങ്ങനെ ബാധിക്കുന്നു എന്ന അന്വേഷണമ
5 min read
bottom of page

