
GCW
sshÚm\nI
Hm¬sse³
ISSN :3048-863X
മൾട്ടി ഡിസിപ്ലിനറി ഓൺലൈൻ പിയർ റിവ്യൂവ്ഡ് റിസർച്ച് ജേർണൽ
aebmfhn-`m-KwkÀ¡mÀ h\nXmtImtfPv Xncph\´]pcw
അതിരുകൾ എന്നത് കേവലം വേർതിരിക്കലിൻ്റെ ഇടങ്ങൾ മാത്രമല്ല!
അഭിമുഖം—ഡോ. ടി ടി ശ്രീകുമാര്‍ & ലക്ഷ്‌മി ആർ ശേഖർ
ചരിത്രം, സംസ്‌കാരം, രാഷ്ട്രീയ സമ്പദ്ശാസ്ത്രം (political economy) എന്നിവ എപ്പോഴും എന്‍റെ ബൗദ്ധിക പ്രവർത്തനങ്ങളുടെ അവിഭാജ്യ തലങ്ങളായിരുന്നു. അവയെ വല്ലപ്പോഴും മാത്രം പരസ്പരം ഇടപഴകുന്ന വ്യത്യസ്ത മേഖലകളായല്ല ഞാൻ കാണുന്നത്; മറിച്ച്, സമൂഹങ്ങൾ സ്വയം പുനരുൽപ്പാദിപ്പിക്കുകയും മാറ്റങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന പരസ്പരപൂരകങ്ങളായ പ്രക്രിയകളായാണ് ഞാൻ അവയെ മനസ്സിലാക്കുന്നത്. സാമൂഹിക ബന്ധങ്ങൾ വികസിക്കുന്നതിനുള്ള കാലികമായ ചട്ടക്കൂട് ചരിത്രം നൽകുമ്പോൾ, സംസ്‌കാരം ആ ബന്ധങ്ങൾക്ക് അർത്ഥവും സാധുതയും നൽകുന്നു; രാഷ്ട്രീയം അധികാരം, സംഘർഷം, കൂട്ടായ പ്രവർത്തനം എന്നിവയെ ക്രമീകരിക്കുകയും ചെയ്യുന്നു. ഈ തലങ്ങളിൽ ഏതെങ്കിലും
സംഭാഷണം
രൂപഭദ്രതയുടെ അപനിർമ്മാണം : ‘തരകൻസ് ഗ്രന്ഥവരി’യിൽ
ഡോ. അർച്ചന എ.കെ.
മലയാള സാഹിത്യത്തിൽ എക്കാലത്തും നൂതന പരീക്ഷണങ്ങൾക്ക് പ്രാമുഖ്യമുള്ള വിഭാഗമാണ് നോവലുകളുടേത്. ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’ ആഖ്യാനത്തിലെ നൂതന പരീക്ഷണം കൊണ്ട് ശ്രദ്ധേയമായ നോവലാണ്. വ്യവസ്ഥാപിത നോവൽ ഘടനയെ പുനർനിർണയിച്ച ‘തരകന്‍സ് ഗ്രന്ഥവരി’ വിഭാവനം ചെയത ആഖ്യാനാത്മകതയെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പഠനം. ഭദ്രമായൊരു ശിൽപ ഘടനയില്ലാതെ ചിതറിയ താളുകളിലായി അടുക്കിയിരിക്കുന്ന കഥാഘടന പുതിയൊരു വായനാനുഭവം നൽകുന്നു. എഴുത്തുകാരനും വായനക്കാരനും നിർമ്മിക്കുന്ന വ്യത്യസ്ത പാഠങ്ങൾ, നോവലിന്റെ ഏകതാനമായ കഥാഘടനയെ തന്നെ ചോദ്യം ചെയ്യും വിധത്തിൽ ലൂസ് ലീഫ് നോവലുകളിൽ വരാം.
പഠനം
രാമന്റെ ജൈവ രാഷ്ട്രീയം: ഒരു ബദൽ ജീവിതം.
ഡോ. എസ്. അജയകുമാർ
ചെറുവയൽ രാമൻ എന്ന ജൈവ മനുഷ്യന്റെ ജീവിതത്തെ ആസ്പദമാക്കി ഹരിത- ജൈവ രാഷ്ട്രീയം ചർച്ച ചെയ്യുകയാണ് ഈ പ്രബന്ധത്തിൽ. രാഷ്ട്രീയപദത്തെ ഒരു സൌന്ദര്യ ശാസ്ത്ര രൂപകമായിട്ടാണ് പ്രബന്ധത്തിൽ നിബന്ധിച്ചിട്ടുള്ളത്. വികസന രാഷ്ട്രീയത്തിന്റെയും ആണവ മിടുക്കിന്റെയും പ്രത്യയശാസ്ത്ര പരിസരമാണ് ഇന്ന് ഭൂമിയുടെ ഭ്രമണപഥം. ജാത്യധികാരത്തിന്റെ ജ്ഞാനനീതിയും നഗരാസൂത്രണങ്ങളുടെ ജീവിതരീതിയുമാണ് നമുക്കായി പകുത്തുവച്ചിട്ടുള്ളത്. ഈ നീതിയിലും രീതിയിലും ജൈവികമായ ഒരു പൊരുത്തക്കേട് മുഴച്ചുനില്ക്കുന്നു. ഇവിടെ നമ്മൾ എന്നത് കൂടുതൽ തുല്യത (എല്ലാവരും തുല്യർ ചിലർ കൂടുതൽ തുല്യർ) അനുഭവിക്കുന്ന സവിശേഷ നമ്മളാണ്. മനുഷ്യസമുദായത്തിന്റെ പരിണാമഘട്ടങ്ങളിലെല്ലാം ഇത്തരം സാമൂഹ്യസമസ്യകൾ അഭിമുഖീകരിക്കുകകയും അവയെ സമൂഹം ഫലപ്രദമായി അഭിസംബോധന ചെയ്യുകയും ചെയ്തിട്ടുണ്ട്, അതാണ് മനുഷ്യ
ദേശഭൂപടങ്ങളിലെ ഉടവുകളും ഉടലുകളും: സമകാലിക മലയാള ചെറുകഥയിലെ പ്രാദേശിക സ്വത്വവിചാരം
വിഷ്ണു പി. എ.
ആഗോളവൽക്കരണാനന്തര കാലഘട്ടത്തിൽ മലയാള ചെറുകഥ നേരിടുന്ന ഭാവുകത്വ പരിണാമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രാദേശികതയുടെ വീണ്ടെടുപ്പാണ്. ആഗോള വിപണി സംസ്കാരം നിർമ്മിച്ചെടുക്കുന്ന ഏകശിലാത്മക സ്വത്വബോധത്തെ പ്രതിരോധിക്കാൻ പ്രാദേശികത എന്ന രാഷ്ട്രീയ ആയുധത്തെ സമകാലിക എഴുത്തുകാർ പ്രയോജനപ്പെടുത്തുന്നു. വിനോയ് തോമസ്, ജി.ആർ. ഇന്ദുഗോപൻ, വി. ഷിനിലാൽ, അബിൻ ജോസഫ്, ഫ്രാൻസിസ് നൊറോണ, വി.എച്ച്. നിഷാദ് എന്നിവരുടെ ചെറുകഥകളെ മുൻനിർത്തി പ്രദേശം, മൊഴിഭേദം, ഉപസംസ്കാരം എന്നിവ എങ്ങനെ സർഗ്ഗാത്മകമായി ആവിഷ്കരിക്കപ്പെടുന്നു എന്ന് ഈ പ്രബന്ധം വിശകലനം ചെയ്യാൻ ശ്രമിക്കുന്നു.
തീരദേശപുരാവൃത്തങ്ങള്‍ / മതാചാരവിശ്വാസങ്ങള്‍ -കേരളീയപരിസരത്തില്‍
ഡോ. ജോര്‍ജ്ജ് അലോഷ്യസ്
തീരദേശം വൈവിദ്ധ്യങ്ങളായ പുരാവൃത്തങ്ങള്‍, ആചാരവിശ്വാസങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമാണ്. മതപരമായ അനുഷ്ഠാനങ്ങളിലും വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വ്യത്യാസങ്ങള്‍ക്കിടയിലും അവയുടെ ഉദ്ദേശ്യശുദ്ധിയില്‍ സമാനത കാണാം. തീരദേശജനത മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ്. അതുകൊണ്ടുതന്നെ എല്ലാ ആചാര വിശ്വാസങ്ങളും ജീവനമാര്‍ഗ്ഗം എന്ന ലക് ഷ്യത്തെ മുന്‍നിര്‍ത്തിയുള്ളതാണ്.
മലയാള സാഹിത്യത്തിലെ ക്രൈം ഫിക്ഷൻ: ചരിത്രം, പ്രവണതകൾ
സോണിയ ജോസ്
മലയാള സാഹിത്യത്തിലെ ക്രൈം ഫിക്ഷൻ ലളിതമായ ഡിറ്റക്ടീവ് കഥകളിൽ നിന്ന് സാമൂഹിക, സാംസ്കാരിക, മനശ്ശാസ്ത്രപരമായ ആഴമുള്ള സങ്കീർണ്ണ കൃതികളിലേക്കായി വികസിച്ച ഒരു പ്രധാന ശാഖയായി മാറിയിരിക്കുന്നു. പാശ്ചാത്യ സ്വാധീനങ്ങളിൽ നിന്ന് ആരംഭിച്ച് പ്രാദേശിക യാഥാർത്ഥ്യങ്ങളുമായി ചേർന്ന ഈ സാഹിത്യരൂപം കുറ്റകൃത്യങ്ങളും അന്വേഷണങ്ങളും മാത്രമല്ല, സമൂഹത്തിലെ അനീതികൾ, അധികാര ഘടനകൾ, മനുഷ്യ മനസ്സിൻ്റെ സങ്കീർണ്ണതകൾ എന്നിവയും പരിശോധിക്കുന്നു. മനശ്ശാസ്ത്രപരമായ സമീപനങ്ങൾ, ക്രിമിനോളജി സിദ്ധാന്തങ്ങൾ, വ്യക്തിത്വ പഠനങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ക്രൈം ഫിക്ഷൻ കൂടുതൽ ഗൗരവമുള്ള പഠനവിഷയമായി മാറുന്നു. സമകാലിക ഘട്ടത്തിൽ സൈബർ കുറ്റകൃത്യങ്ങൾ,
മലയാളകാവ്യശാഖയിലെ ആലാപനവഴികളുടെ സാംസ്കാരികധ്വനികള്‍
ഡോ. ലക്ഷ്മി ദാസ്
മലയാളത്തിന്റെ സാഹിത്യരൂപങ്ങളിൽ സംഗീതാംശത്തിന് എന്നും പ്രാധാന്യം നല്കിവരുന്നുണ്ട്. മലയാളിയുടെ സ്വത്വബോധവുമായി ബന്ധപ്പെടുത്തി കേസരി ഇതു വിശദീകരിച്ചിട്ടുമുണ്ട്. കവിതയുടെ രൂപവും ഭാവവും മാറിവരുമ്പോഴും ഈ പ്രവണത പലവഴികളിലായി നിലനിൽക്കുന്നു. ചങ്ങമ്പുഴ ഉൾപ്പെടെയുള്ളവരുടെ കവിതകൾ വരികൾ കൊണ്ടു മാത്രമല്ല അതിലെ സംഗീതം കൊണ്ടു കൂടിയാണ് വളരെ ജനകീയമായത്. ആധുനികതയുടെ കാലത്തും വിവിധ വൃത്തവൈവിധ്യങ്ങളും പടയണിയുടെ നാട്ടുതാളങ്ങളുമൊക്കെ കവിതയെ പല തരത്തിൽ ആസ്വാദകർക്ക് മുന്നിൽ അവതരിപ്പിച്ചു. പിന്നീട് മൈക്കിന്റെയും ഓഡിയോ കാസറ്റുകളുടെയും കാലമായപ്പോൾ കാവ്യാലാപനത്തിന്റെ സാദ്ധ്യതകൾ വർദ്ധിച്ചു.
മോഹിനി'യാട്ട'ത്തിന്റെ സാംസ്കാരിക സവിശേഷതകള്‍
ഡോ. അനൂപ് വി.
കേരളത്തിന്റെ കലാപഠനങ്ങളിൽ സാമാന്യമായി കാണുന്ന സൗന്ദര്യാത്മകവിലയിരുത്തലകൾക്കപ്പുറം അവയ്ക്കുചില രാഷ്ട്രീയമാനങ്ങളുണ്ടെന്ന നീരീക്ഷണം വളരെ പ്രധാനമാണ്. അവ കണ്ടെത്തുന്നതോടെ സാമാന്യമെന്നു കരുതുന്ന പലതും സവിശേഷയുക്തികളാണെന്ന ബോധ്യം കലാപഠിതാക്കൾക്കുണ്ടാകുകയും പുതിയൊരു സൗന്ദര്യബോധത്തോടെയുള്ളകലാപഠനമാതൃകകൾ രൂപപ്പെടുകയും ചെയ്യും. ആട്ടമെന്ന പദത്തിന്റെ സാംസ്കാരികവിവക്ഷകളിലൂടെ മോഹിനിയാട്ടത്തിന്റെ കലാചരിത്രവിശകലനമാണ് ഈ പ്രബന്ധത്തിലൂടെ വിശദീകരിക്കുന്നത്
ചിരിയുടെ തമ്പുരാനും സ്ത്രീ സങ്കല്പങ്ങളും, നമ്പ്യാരുടെ സ്ത്രീവിരുദ്ധ ഹാസ്യം: ഒരു വിമർശനാത്മക വായന
ലിസ്മിയ റോസ് കെ. ജോജോ
ഹാസ്യചക്രവർത്തിയായ കുഞ്ചൻനമ്പ്യാരുടെ തുള്ളലുകൾ രചിക്കപ്പെട്ട കാലം മുതൽ ഏവരെയും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. അതിൽ മാറ്റമൊന്നുമില്ലെന്നിരിക്കെത്തന്നെ കാലം മാറുമ്പോൾ കൃതികൾ പുനർവായനകൾക്ക് സാധ്യത തുറക്കുന്നതുപോലെ തുള്ളലുകളും പല ദിശയിൽ പുനർവായനയുടെ സാധ്യതകൾ തുറന്നിടുന്നുണ്ട്. ഇത്തരം പുനർവായനകൾ കൃതികളുടെ മൂല്യം കുറക്കുന്നു എന്ന ചിന്ത അബദ്ധമാണ്. പകരം, അത് പല ബൗദ്ധികതലത്തിൽ നിന്നുകൊണ്ട് കൃതികളെ വിമർശനാത്മകമായി സമീപിക്കാനും കൃതിയുടെ യഥാർത്ഥ മൂല്യം തിരിച്ചറിയാനും സാഹിത്യാനുഭാവിയെ സഹായിക്കുന്നു. ആ രീതിയിൽ ചിന്തിക്കുമ്പോൾ പുനർവായനക്ക് വിധേയമാക്കണ്ട പല അംശങ്ങൾ നമ്പ്യാർ കൃതികളിലും കണ്ടെത്താം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സാമൂഹിക
നോം ചോംസ്കിയുടെ ജനറേറ്റീവ് ഗ്രാമര്‍ : ഒരു ദാര്‍ശനിക ഭാഷാശാസ്ത്ര അവലോകനം
ഡോ. അമ്പിളി എസ്.
ഭാഷ മനുഷ്യന്‍റെ ഏറ്റവും സങ്കീര്‍ണ്ണവും അത്ഭുതകരവുമായ കഴിവുകളില്‍ ഒന്നാണ്. മനുഷ്യര്‍ തമ്മിലുള്ള ആശയവിനിമയത്തിനും ചിന്തയുടെ പ്രകടനത്തിനും ഭാഷ അത്യന്താപേക്ഷിതമാണ്. ഭാഷയെ എങ്ങനെ മനസിലാക്കാം എന്ന ചോദ്യത്തിന് കാലങ്ങളായി വിവിധ ഉത്തരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഭാഷാശാസ്ത്ര പഠനങ്ങളെ അടിമുടി പരിഷ്കരിച്ച സിദ്ധാന്തമാണ് നോം ചോംസ്കിയുടെ ജനറേറ്റീവ് ഗ്രാമര്‍. ഭാഷ എന്നത് കേവലം ബാഹ്യമായ സാഹചര്യങ്ങളില്‍ നിന്ന് രൂപപ്പെട്ടുവന്ന ഒന്നല്ല മറിച്ച് മനുഷ്യ മസ്തിഷ്കത്തിന് ജന്മനാതന്നെയുള്ള ഒരു ജൈവിക ശേഷിയാണ് എന്ന് ഈ സിദ്ധാന്തം സമര്‍ത്ഥിക്കുന്നു. മുമ്പ് നിലനിന്നിരുന്ന ബിഹേവിയറിസ്റ്റ് സമീപനങ്ങളെ ഈ സിദ്ധാന്തം ചോദ്യം ചെയ്യുന്നു. ചോംസ്കിയുടെ അഭിപ്രായത്തില്‍ മനുഷ്യര്‍ക്ക് ഭാഷ പഠിക്കാന്‍ സഹായിക്കുന്ന ഒരു സഹജമായ ഘടനയുണ്ട്, അതിനെ യൂണിവേഴ്സല്‍ ഗ്രാമര്‍ എന്നു വിളിക്കുന്നു. ജനറേറ്റീവ് ഗ്രാമര്‍ ഭാഷയുടെ സൃഷ്ടിപരമായ സ്വഭാവത്തെ പ്രധാനമായി എടുത്തു കാട്ടുന്നു. മനുഷ്യര്‍ക്ക്
നേഹയുടെ പെട്ടകം പോലൊരു ജീവലോകം
ഡോ . സ്വപ്ന. സി. കോമ്പാത്ത്
മലയാളിത്തത്തെ കവിതയിലേക്കാവാഹിച്ച മഹാകവി എന്ന് വിശേഷിപ്പിക്കാവുന്ന വൈലോപ്പിള്ളി ശ്രീധരമേനോന്റെ കാവ്യലോകത്തിലെ ജന്തുജാലങ്ങളെ ക്കുറിച്ചുള്ള അന്വേഷണമാണ് പ്രബന്ധം. സാരണക്കാരനോടൊപ്പം നിൽക്കുന്ന കവി എന്ന നിലയിൽ അദ്ദേഹത്തിൻ്റെ കാവ്യലോകത്തിൽ കൃഷിയും കർഷകരും അവരെ സഹായിക്കുന്ന കന്നുകാലികളും കാവൽക്കാരനായ നായയുമെല്ലാം ഉണ്ടാകുകയെന്നത് സ്വാഭാവികമാണ് .എന്നാൽ കേരളത്തെ അനുഭവിപ്പിക്കാൻ ഇത്തരം ജീവജാലങ്ങൾ മാത്രം പോര . പ്രമേയം ഏതായാലും, മലയാളി നിരന്തരം കണ്ടുവരുന്ന പക്ഷിമൃഗാദികളെ , കവിതയെ അലങ്കരിക്കുന്ന പൂക്കൾ പോലെ കൊരുത്തു വയ്ക്കുന്ന ഒരു പ്രവണത ബോധപൂർവ്വമോ അബോധ പൂർവ്വമോ അദ്ദേഹം പിന്തുടർന്നിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ കവിതകളെ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ മനസ്സിലാകുന്നുണ്ട്. കാക്കയും ,ഗരുഡനും , ഉറുമ്പും ആനയും , ഞാഞ്ഞൂലും സർപ്പവുമെല്ലാം ആ കവിതകളിൽ ഇടം പിടിക്കുന്നു.
പുതുമണ്ണിൻ്റെ ഗന്ധവും മാമ്പൂവിന്റെ വശ്യതയും , കണിക്കൊന്നയുടെ നിറ ചാർത്തും , സഹ്യൻ്റെ തലയെടുപ്പും അദ്ദേഹം മലയാളകവിതയിലേക്ക് ആവാഹിച്ചു.
അറിവിന്റെ ജനാധിപത്യവത്ക്കരണം- അറബിമലയാളത്തിലെ വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം എന്ന കൃതിയെ മുൻനിർത്തി ഒരന്വേഷണം
സലാഹുദ്ദീൻ സി.ടി
പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിൽ സംഭവിച്ച നവോത്ഥാന പ്രവർത്തനങ്ങളുടെ ഭാഗമായി മുസ്ലിം സമുദായത്തിനകത്തും പരിഷ്കരണ പ്രവർത്തനങ്ങൾ ഉണ്ടായി. മുഖ്യധാരാ മുസ്ലിം നവോത്ഥാന പഠനങ്ങളിൽ പരിഗണിക്കപ്പെടാതെ പോയ മേഖലയാണ് അറബിമലയാളത്തിലെ വൈദ്യകൃതികൾ. വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം എന്ന വൈദ്യ കൃതി, കോളറ രോഗത്തെക്കുറിച്ചും രോഗം വന്നാൽ ചികിത്സിക്കേണ്ടതിനെക്കുറിച്ചുമുള്ള അറിവ് നൽകുന്നു. രോഗം വരുമ്പോൾ മന്ത്രങ്ങളിലും ഖുർആൻ വചനങ്ങളിലും മാത്രം അഭയം തേടിയിരുന്ന മുസ്ലിം സമുദായത്തെ ആധുനികീകരിക്കുന്നതിൽ ഈ കൃതി വലിയ പങ്കു വഹിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ വൈദ്യം പോലുള്ള നിഗൂഢമാക്കപ്പെട്ട വിജ്ഞാനത്തെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഈ കൃതി സഹായകമായി.
കെ.പി.എ.സി. നാടകഗാനങ്ങളിലെ ഫോക്ലോർ സാന്നിധ്യം
രമ്യ സി.
സാമൂഹികവും സാമ്പത്തികവും സാങ്കേതികവുമായി ഒരുപാടു മുന്നേറി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. മനുഷ്യൻ്റെ കടന്നുകയറ്റവും വിവര സാങ്കേതികവിദ്യയുടെ അതിപ്രസരവും മൂലം വൈവിധ്യമാർന്ന സാംസ്‌കാരിക അപചയങ്ങളും അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്നുണ്ട്. നഷ്ടപ്പെടുകൊണ്ടിരിക്കുന്ന സാംസ്‌കാരിക മുദ്രകളെ തിരിച്ചുപിടിക്കേണ്ടതിൻ്റെ ആവശ്യകതയിൽ നിന്നും ഉടലെടുത്ത ചിന്താപദ്ധതിയാണ് നാടൻ സംസ്‌കാര പഠനം. മനുഷ്യൻ്റെ ജൈവികതയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പഠനമേഖലയാണിത്. സാംസ്കാരിക കേരളത്തിലെ ഒരു കാലഘട്ടത്തെ പ്രതിനിധാനം ചെയ്ത കെ പി എ സി നാടകഗാനങ്ങളെ ഈ വിജ്ഞാന പദ്ധതിയിലൂടെ വിലയിരുത്തുന്നതാണ് ഈ പ്രബന്ധം. നാടകാവതരണങ്ങളിലെ വിരസത മാറ്റാനോ പ്രത്യയശാസ്ത്ര പ്രചരണത്തിനോ മാത്രമല്ല കെ പി എ സി, ഗാനങ്ങൾ ഉൾപ്പെടുത്തിയത്.
കുംഭാരസമുഹത്തിൻ്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ
ഗ്രീഷ്മ ടി.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉടനീളം മൺപാത്ര നിർമ്മാണത്തിലും വിതരണത്തിലും ഏർപ്പെട്ടിരുന്ന പരമ്പരാഗത തൊഴിലാളിസമൂഹമാണ് കുംഭാരസമുഹം. സാമൂഹികവും സാംസ്‌കാരികവുമായ ഒരുപാട് വെല്ലു വിളികൾ അനുഭവിച്ചികൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ഇവർ.ഈ പ്രബന്ധത്തിലൂടെ അവരുടെ സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ- തൊഴിൽ മേഖലകളിലെ വിവിധ പ്രശ്നങ്ങളെ അവലോകനം ചെയ്യാൻ ശ്രമിക്കുന്നു.
ഹരിതദർശനം: സുഗതകുമാരിയുടെ കവിതകളിൽ തുലാവർഷപ്പച്ചയെ മുൻനിർത്തി ഒരു പഠനം.
ബീന.വി.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കാവ്യാത്മകമായി ആവിഷ്കരിച്ച കവയിത്രിയാണ് സുഗതകുമാരി. ഈ പ്രബന്ധം സുഗതകുമാരിയുടെ ‘തുലാവർഷപ്പച്ച’ എന്ന കവിതാസമാഹാരത്തെ ഭൂവിമർശനം എന്ന ആധുനിക സാഹിത്യ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുന്നു. കേവലം പരിസ്ഥിതി വാദത്തിനപ്പുറം, ഭൂമിശാസ്ത്രപരമായ ഇടങ്ങളും മനുഷ്യന്റെ വൈകാരിക മണ്ഡലങ്ങളും എങ്ങനെ പരസ്പരം പിണഞ്ഞു കിടക്കുന്നു എന്ന് ഈ പഠനം അന്വേഷിക്കുന്നു.
എക്കോയുടെ അവസ്ഥാന്തരങ്ങളും പ്രതികാരത്തിന്റെ ഇടങ്ങളും
ഏയ്ഞ്ചല്‍ മേരി ഏ. എസ്
ദിന്‍ജിത് അയ്യത്താന്‍ സംവിധാനം നിര്‍വഹിച്ച്, ബാഹുല്‍ രമേശിന്റെ രചനയില്‍ 2025 ല്‍ മലയാളത്തില്‍ ഇറങ്ങിയ സിനിമയാണ് എക്കോ. ഈ സിനിമയില്‍ പ്രകൃതിയും മനുഷ്യരും ഒരേപോലെ കഥാപാത്രങ്ങളാകുന്നുണ്ട്. ഇടുക്കി ജില്ലയിലെ പ്രകൃതിരമണീയമായ ഉപ്പുകുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒരേസമയം പ്രതികാരത്തിന്റെ പ്രതിധ്വനിയും ചെറുത്തുനില്‍പ്പിന്റെ അന്ത:സത്തയും കൂടിയാകുന്നു ഈ സിനിമ. ഈ സിനിമയുടെ എക്കോ എന്ന തലവാചകത്തില്‍ ഉള്ളടങ്ങിയിരിക്കുന്ന അര്‍ഥാന്തരങ്ങളെക്കുറിച്ചും കഥയുടെ കാതലായ പ്രതികാരം എന്ന സത്തയെക്കുറിച്ചും ഈ പ്രബന്ധം അന്വേഷിക്കുന്നു.
പ്രവാസജീവിതാവിഷ്കാരം എം.ടി. യുടെ കൃതികളിൽ
ഡോ.രേണുക ഒ.
മലയാള സാഹിത്യത്തിന്റെ ആധുനികതയെ വള്ളുവനാടൻ ഗ്രാമീണതയുടെയും തറവാടിത്തത്തിന്റെയും വേരുകളുമായി ബന്ധിപ്പിച്ച പ്രതിഭയാണ് എം.ടി. വാസുദേവൻ നായർ. അദ്ദേഹത്തിന്റെ രചനാലോകം പരിശോധിക്കുമ്പോൾ ഭൂരിഭാഗവും നിളയുടെ തീരങ്ങളിലും തകർന്നടിയുന്ന നാലുകെട്ടുകൾക്കുള്ളിലും ഒതുങ്ങിനിൽക്കുന്നതായി തോന്നും. എം.ടിയുടെ കൃതികളിലെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുമായ ഒരു പ്രമേയമാണ് 'പ്രവാസം'. കേരളീയന്റെ സാമൂഹിക ചരിത്രത്തിൽ പ്രവാസം ഒരു പ്രധാന വഴിത്തിരിവായി മാറുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപേ തന്നെ, എം.ടി തന്റെ കഥാപാത്രങ്ങളിലൂടെ മറുനാടൻ ജീവിതത്തിന്റെ വേദനകളും സംഘർഷങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. ദാരിദ്ര്യം, തൊഴിലില്ലായ്മ, തകരുന്ന
നിരീക്ഷണത്തിന്റെ ദൃശ്യരാഷ്ട്രീയം: ചലച്ചിത്രബിംബങ്ങളിലെ അധികാരവും വ്യക്തിത്വരൂപീകരണവും
അശ്വതി എം.സി.
സമൂഹത്തിന്റെ പ്രതിഫലനമാണ് സിനിമ. മലയാളസിനിമാചരിത്രത്തിൽ ദൃശ്യഭാഷയുടെ പുതിയൊരു ലാവണ്യശാസ്ത്രം രൂപപ്പെടുത്തിയ സംവിധായകനാണ് ഭരതൻ. പ്രണയത്തിന്റെയും ലൈംഗികതയുടെയും രാഷ്ട്രീയത്തെ അദ്ദേഹം തന്റെ സിനിമകളിൽ ദൃശ്യവൽക്കരിച്ചു. ലൈംഗികതയുടെയും ഗ്രാമീണജീവിതത്തിന്റെയും ആവിഷ്കരണമെന്ന നിലയിൽ വ്യാപകമായി ചർച്ചചെയ്യപ്പെട്ട സിനിമയാണ് പറങ്കിമല (1981). ഗ്രാമീണ സദാചാരനോട്ടങ്ങളും വ്യക്തിയുടെ ആന്തരികകാമനകളും തമ്മിലുള്ള സംഘർഷമാണ് സിനിമയുടെ പ്രമേയം. ചലച്ചിത്രങ്ങളിലെ നോട്ടത്തിന്റെ രാഷ്ട്രീയം വിശകലനം ചെയ്യുമ്പോൾ മിഷേൽ ഫൂക്കോ വിഭാവനം ചെയ്ത നിരീക്ഷണസിദ്ധാന്തങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.വ്യക്തിയുടെ സ്വകാര്യതയ്ക്കും ഉടലിനുംമേൽ സമൂഹം സദാചാരത്തിന്റെ പേരിൽ നടത്തുന്ന സൂക്ഷ്മമായ അധികാരപ്രയോഗങ്ങളെ മിഷേൽ ഫൂക്കോയുടെ ‘പനോപ്റ്റിസിസം’ എന്ന സിദ്ധാന്തത്തിലൂടെ
സ്ത്രീത്വത്തിനപ്പുറം: ബ്യൂവോയറിന്റെ "മറ്റുള്ളവ" പുനർനിർമ്മിക്കുന്നു
ഫരീദ ബീഗം പി എ
സിമോൺ ഡി ബ്യൂവോയറിന്റെ ഏറ്റവും മഹത്തായ സംഭാവനകളിൽ പ്രമുഖമായ ഒന്നാണ് 'മറ്റുള്ളവർ' എന്ന ആശയം . ഇന്നത്തെ ലോകം ഉയർന്നു വരുന്ന ലിംഗവൈവിധ്യത്തെ കൈക്കൊള്ളുമ്പോൾ, മൂന്നാംതരംഗസ്ത്രീവാദികൾ പോലും ചർച്ച ചെയ്യപ്പെടുന്ന ഈ വിഷയത്തിൽ ബ്യൂവോയറിന്റെ വിപ്ലവകരമായ പ്രവർത്തനങ്ങളെയും പ്രാധാന്യത്തെയും പരിമിതികളെയും വ്യക്തമാക്കുന്ന ഒരു മസ്തിഷ്ക പ്രകാശനം തന്നെ അവർ കരുതി വച്ചിരിക്കുന്നു.പുരുഷന് ചരിത്ര പരമായ സ്ഥാനം നൽകുകയും, സ്ത്രീകളെ 'മറ്റുള്ളവർ' എന്ന ധാരണയിൽ , സ്വയം-മറ്റുള്ളവരെക്കുറിച്ചുള്ള ധാരണയുടെ സ്വാധീനത്തെക്കുറിച്ചുള്ള ബ്യൂവോയറിന്റെ വിശകലനം ഫെമിനിസ്റ്റ് വിമർശനത്തിന്റെ വികാസത്തിന് വിലമതിക്കാനാവാത്ത സംഭാവന നൽകിയിട്ടുണ്ട്.
കുമാരനാശാൻ കവിതകളിലെ കാരുണ്യദർശനം:സ്ത്രീ-കീഴാളസ്വത്വങ്ങളുടെ പുര:ക്ഷേപണം-നളിനി, ലീല, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കാവ്യങ്ങളെ മുൻനിർത്തിയുള്ള പഠനം
ഡോ. രുഗ്‌മിണി കെ.
നവോത്ഥാനം കൊണ്ടുവന്ന ആധുനികാശയങ്ങൾ ഏറ്റവും നന്നായി സ്വാംശീകരിച്ച കവിയാണ് കുമാര നാശാൻ. കവിത്രയത്തിൽ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനായി വിദ്യാഭ്യാസത്തിനായി നടത്തിയ പ്രവാസജീവിതത്തിലൂടെയും സാമൂഹികപരിഷ്കരണപ്രവർത്തനങ്ങളിലൂടെയും ആർജ്ജിച്ച ആധുനിക ലോകബോധത്തിൻ്റെ വെളിച്ചം ആശാൻ കവിതകളിലുടനീളം കാണാം. യഥാസ്ഥിതിക ജീവിതബോധത്തിൽ നിന്നും കുതറിമാറി,അടിച്ചമർത്തപ്പെട്ട വരുടെ പക്ഷത്തു നിൽക്കുന്ന ബൗദ്ധവും മാനവികവുമായ ഒരു ജീവിതാവബോധം ആശാൻകൃതികളുടെ അന്തർധാരയായി പ്രവർത്തിച്ചു.ആഖ്യാനപരമായും പ്രമേയപരമായും പുതുമകൾ അവതരിപ്പിച്ച് നവ്യമായ ഒരു കാവ്യഭാവുകത്വത്തിന് തുടക്കം കുറിച്ചു. അധ:സ്ഥിതപക്ഷത്തു നിന്നുകൊണ്ടുള്ള കാരുണ്യാത്മകസമീപനം ആശാൻ തൻ്റെ കൃതികളിലെല്ലാം പുലർത്തുന്നു. നളിനി, ലീല,
പ്രദീപൻ പാമ്പിരികുന്നിൻ്റെ സംഗീതവിചാരലോകം: തെരഞ്ഞെടുത്ത ലേഖനങ്ങളെ മുൻനിർത്തിയുള്ള വിശകലനം
വിസ്മയ സുന്ദർ പി
ദലിത് രാഷ്ട്രീയം,കീഴാളപഠനം, സംസ്കാരവിമർശനം,ചലച്ചിത്രസംഗീതപഠനം തുടങ്ങിയവയിലെല്ലാം തൻ്റെതായ ആശയങ്ങൾ അവതരിപ്പിച്ച് ശ്രദ്ധനേടിയ എഴുത്തുകാരനാണ് പ്രദീപൻപാമ്പിരികുന്ന്. കീഴാളമായ പ്രതിരോധങ്ങളെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിൻ്റെ വിചാരലോകം നിർണയിക്കപ്പെട്ടിരുന്നത്. സംസ്കാരപഠനത്തിൻ്റെ ഉൾക്കാഴ്ച്ചകളെയും കീഴാള വിമർശനത്തിൻ്റെ സൈദ്ധാന്തിക സങ്കൽപ്പനങ്ങളെയും ചേർത്തു നിർത്തിയാണ് അദ്ദേഹം തൻ്റെ പഠനങ്ങൾ നടത്തിയത്. ഒരു സംസ്കാരപഠിതാവ് എന്ന നിലയിൽ അദ്ദേഹം ഏറ്റവും ഊന്നൽ നൽകിയത് ചലച്ചിത്രഗാനപഠനങ്ങൾക്കായിരുന്നു.അദ്ദേഹത്തിൻ്റെ ഏകജീവിതാനശ്വരഗാനം എന്ന പുസ്തകവും മറ്റു ചലച്ചിത്രഗാനനിരൂപണങ്ങളെല്ലാം തന്നെ മലയാള സിനിമാഗാനങ്ങളെ സംസ്കാരപഠനത്തിൻ്റെ പശ്ചാത്തലത്തിൽ
എ.ഐ. കാലത്തെ സാഹിത്യം : ഒരവലോകനം
പാർവതി നായർ എൽ.
നിർമ്മിതബുദ്ധിയെന്നത് മനുഷ്യൻ നടത്തിയ വിപ്ലവകരമായ കണ്ടുപിടിത്തമാണ്. മനുഷ്യബുദ്ധി ആവശ്യമുള്ള ജോലികൾ കൃത്യതയോടെയും സമയബന്ധിതമായും ചെയ്യുന്നതിനായി രൂപകല്പന ചെയ്ത കമ്പ്യൂട്ടർ സിസ്റ്റങ്ങളെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് (നിർമ്മിതബുദ്ധി) എന്നു പറയുന്നത്. 'ചിന്തിക്കുന്ന യന്ത്രം' (Thinking Machine) എന്നു വിളിച്ചിരുന്ന ആശയത്തെ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് എന്നു നാമകരണം ചെയ്തതു മുതൽ മനുഷ്യനു പകരക്കാരനാകുംവിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിൽവരെ എത്തിനിൽക്കുന്ന എ.ഐ.യുടെ ചരിത്രം ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. നിർമ്മിതബുദ്ധിയുടെ വളർച്ച, നമ്മുടെ ദൈനംദിനജീവിതത്തിമ്മിൽ അവർ ചെലുത്തുന്ന സ്വാധീനം, വിദ്യാഭ്യാസരംഗത്ത് എ.ഐ. വരുത്തിയ പരിഷ്‌കാരങ്ങൾ എന്നിവ ഈ ലേഖനത്തിൽ ചർച്ചചെയ്യപ്പെടുന്നു. നിർതബുദ്ധി സാഹിത്യരംഗത്തുണ്ടാക്കുന്ന
അലക്സാണ്ടർ ജോൺ
കേരളത്തിന്റെ സാംസ്‌കാരിക സംവേദനത്തെയും സാമൂഹിക പരിണാമത്തെയും മലയാളസിനിമ എക്കാലവും പ്രതിഫലിപ്പിച്ചിട്ടുണ്ട്. വ്യത്യസ്തമായ വിഷയസ്വീകരണവും അതിന്റെ ആവിഷ്‌കരണത്തിലുള്ള ` കൃത്യതയുംകൊണ്ട് ലോകസിനിമാചരിത്രത്തിൽ മലയാളസിനിമ അടയാളപ്പെട്ടിട്ടുണ്ട്. ഉത്തരാധുനികത മുന്നോട്ടുവെച്ച സാമൂഹിക പ്രശ്‌നങ്ങളെയെല്ലാം മലയാളസിനിമ വളരെയേറെ ഗൗരവത്തോടെ പരിഗണിച്ചു. അതിൽതന്നെ സ്വത്വരാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം നൽകി. മുൻപ് പരിഗണിക്കാതെയിരുന്ന സ്വത്വരാഷ്ട്രീയത്തിന്റെ വിഭിന്നമായ ഏടുകൾ പുതുമലയാളസിനിമയിൽ വിശദമായി ചർച്ചചെയ്യപ്പെട്ടു. സ്ത്രീ, ദളിത് വിഷയങ്ങളും പരിസ്ഥിതിപ്രശ്നങ്ങളും പലപ്പോഴായി വെള്ളിത്തിരയിൽ അവതരിപ്പിക്കപ്പെട്ടു. അവയിലൊക്കെയും അരികുവത്കരിക്കപ്പെട്ട സ്വത്വങ്ങളുടെ നിലനില്പും അവയുടെ പ്രതിസന്ധികളും മലയാള സിനിമാചരിത്രത്തിൽ വരച്ചിടപ്പെട്ടു.
സുധാരസൻ പി. എസ്.
കേരളത്തിലെ ക്രൈസ്തവചരിത്രത്തെയും പാരമ്പര്യത്തെയും സാംസ്കാരികസ്വത്വത്തെയും ഡോക്യുമെന്ററി സിനിമകൾ എങ്ങനെയാണ് ദൃശ്യപരമായി അടയാളപ്പെടുത്തുന്നത് എന്ന അന്വേഷണമാണ് ഈ ഗവേഷണപ്രബന്ധം. 'Kerala: The Cradle of Christianity in South Asia'(2025) എന്ന ഡോക്യുമെന്ററിയെ മുൻനിർത്തി, ക്രൈസ്തവരുടെ സവിശേഷമായ ചരിത്രവും പാരമ്പര്യവും ഈ ഡോക്യുമെന്ററിയിൽ എങ്ങനെ ആവിഷ്കരിക്കപ്പെടുന്നു എന്ന് പ്രബന്ധം വിശകലനം ചെയ്യുന്നു.ആരാധനാസംഗീതത്തിലും ആചാരങ്ങളിലും പ്രകടമാകുന്ന തദ്ദേശീയമായ സ്വാധീനത്തെ ദൃശ്യവൽക്കരിക്കുന്നതിലൂടെ ഒരു ജനതയുടെ സാംസ്കാരികസ്വത്വം ഈ ഡോക്യുമെന്ററി എങ്ങനെ ദൃശ്യവൽക്കരിക്കുന്നുവെന്നും ചരിത്രപരമായ തെളിവുകളെയും പൈതൃക
കേരളീയഭക്ഷണവ്യവസ്ഥ:പ്രവണതകളും വെല്ലുവിളികളും
ഡോ.സി.ഗണേഷ്
ഭക്ഷണം എന്നത് കേവലം വിശപ്പടക്കാനുള്ള ഉപാധി മാത്രമല്ല, മറിച്ച് ഒരു ജനതയുടെ ചരിത്രം, സംസ്കാരം, ജൈവികത എന്നിവയുടെ വിപുലമായ ആവിഷ്കാരമാണ്.മനുഷ്യൻ പ്രകൃതിയിൽ നിന്ന് സംസ്കാരത്തിലേക്ക് നടത്തിയ പരിണാമത്തിന്റെ പ്രധാന അടയാളമായി പാചകത്തെ കാണാവുന്നതാണ്. കേരളീയ ഭക്ഷണവ്യവസ്ഥ (Food system Of Kerala)എന്നത് നരവംശശാസ്ത്രം, സാമൂഹികശാസ്ത്രം,ചരിത്രം എന്നിവയുമായി ആഴത്തിൽ ബന്ധപ്പെട്ട് കിടക്കുന്നു. ഈ പ്രബന്ധം കേരളത്തിന്റെ സമ്പന്നമായ ഭക്ഷണചരിത്രത്തെയും, ആഗോളവൽക്കരണത്തിന്റെ ഭാഗമായി വന്ന സമകാലികമാറ്റങ്ങളെയും, ഭാവിയിൽ ഈ മേഖല നേരിടാൻ പോകുന്ന വെല്ലുവിളികളെയും വിശകലനം ചെയ്യുന്നു. പി.ഭാസ്കരനുണ്ണിയുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, ലേഖകൻ എഴുതിയ കേരളഭക്ഷണത്തിന്റെ സംസ്കാരചരിത്രം, രുചിയും മനുഷ്യരും എന്നീ ഗ്രന്ഥങ്ങളും പെരിയാർ സർവകലാശാല പ്രസിദ്ധീകരിക്കുന്ന
കേരളനവോത്ഥാനം -വിമർശനം,വിചിന്തനം : സഹോദരൻപത്രത്തിലെ ലേഖനങ്ങളെ മുൻനിർത്തിയുള്ളപഠനം
അഞ്‌ജലി എം. പി.
ലോകത്തെ ഏത് സമൂഹവും മാറ്റത്തിന് വിധേയമാകുന്നത് വിനിമയം ചെയ്യപ്പെടുന്ന ആശയങ്ങളിലൂടെയാണ്. ആശയങ്ങളുടെ വിനിമയത്തിൽ ഏറ്റവും കൂടുതൽ സംവദിക്കുന്ന മാധ്യമങ്ങളാണ് പത്രങ്ങൾ.സാംസ്കാരികധാരകളെ സംവേദനം ചെയ്യുന്ന മാധ്യമങ്ങൾ എന്ന നിലയിൽ പത്രമാധ്യമങ്ങൾക്ക് കേരളനവോത്ഥാനപ്രക്രിയയിൽ സുപ്രധാന പങ്കാണുള്ളത്.
നവോത്ഥാനനായകനും സാമൂഹ്യപരിഷ്കർത്താവുമായ സഹോദരൻഅയ്യപ്പൻ ആരംഭിച്ച പത്രമാണ് ‘സഹോദരൻ.’ മിശ്രഭോജനത്തിന്റെ സംഘടിതമായ ഐക്യത്തിൽ ആരംഭിച്ച സഹോദര
നിഘണ്ടുനിർമാണത്തിന്റെ രാഷ്ട്രീയം : ‘ശബ്ദതാരാവലി’യെ മുൻനിർത്തിയുള്ള സ്ത്രീപക്ഷ വിചിന്തനങ്ങൾ
അഞ്ജുഷ എന്‍.പി.
പദങ്ങളെ ആധികാരികമായി നിര്‍വചിക്കുന്ന ശബ്ദകോശങ്ങളാണ് നിഘണ്ടുക്കള്‍. നിഘണ്ടുക്കളിലെ പദങ്ങള്‍ സമൂഹനിര്‍മിതമാകയാല്‍ പദവ്യാഖ്യാനത്തിലും ഉള്ളടങ്ങിയിരിക്കുന്നത് സമൂഹത്തിന്‍റെ വീക്ഷണമാണ്. ഈ പ്രബന്ധത്തില്‍ പദനിര്‍വചനത്തിന്‍റെ സ്ത്രീപക്ഷവായനയാണ് നടത്തുത്. മലയാളനിഘണ്ടുക്കളില്‍ പൊതുവെ ആധികാരികമെന്ന് കരുതപ്പെടുന്ന ‘ശബ്ദതാരാവലി’യിലെ സ്ത്രീപുരുഷ ദ്വന്ദങ്ങളെ അടയാളപ്പെടുത്തുന്ന പദങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പദങ്ങളെ വിലയിരുത്തുകയാണ് ഈ പ്രബന്ധം. ആണ്‍നോട്ടത്തിലൂടെ സ്ത്രീയെ നിര്‍വചിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്‍റെ രീതി നിഘണ്ടുക്കളിലും പ്രതിഫലിക്കുന്നുണ്ട്. നിഘണ്ടുനിര്‍മാണത്തിന്‍റെ രാഷ്ട്രീയം സ്ത്രീവിരുദ്ധമാവുന്നത് എപ്രകാരമാണെന്ന ആലോചനകളാണ് ഈ പ്രബന്ധം മുന്നോട്ടുവെക്കുന്ന ആശയം.












.jpeg)



.jpeg)


.jpeg)

.jpeg)



.jpeg)

.jpeg)

